Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഏശയ്യാ 54

അധ്യായങ്ങൾ

പുതിയ ജറുസലെം

1കർത്താവ് അരുളിച്ചെയ്യുന്നു: ഒരിക്കലും പ്രസവിക്കാത്ത വന്ധേ്യ, പാടിയാർക്കുക. പ്രസവവേദന അനുഭവിക്കാത്തവളേ, ആഹ്ലാദത്തോടെ കീർത്തനമാലപിക്കുക. ഏകാകിനിയുടെ മക്കളാണ് ഭർത്തൃമതികളുടെ മക്കളെക്കാൾ അധികം.
2നിന്റെ കൂടാരം വിസ്തൃതമാക്കുക; അതിലെ തിരശ്ശീലകൾ വിരിക്കുക; കയറുകൾ ആവുന്നത്ര അയച്ചു നീളം കൂട്ടുക: കുറ്റികൾ ഉറപ്പിക്കുകയും ചെയ്യുക.
3നീ ഇരുവശത്തേക്കും അതിരു ഭേദിച്ചു വ്യാപിക്കും. നിന്റെ സന്തതികൾ രാജ്യങ്ങൾ കൈവശപ്പെടുത്തുകയും വിജന നഗരങ്ങൾ ജനനിബിഡമാക്കുകയും ചെയ്യും.
4ഭയപ്പെടേണ്ടാ, നീ ലജ്ജിതയാവുകയില്ല; നീ അപമാനിതയുമാവുകയില്ല. നിന്റെ യൗവനത്തിലെ അപകീർത്തി നീ വിസ്മരിക്കും; വൈധവ്യത്തിലെ നിന്ദനം നീ ഓർക്കുകയുമില്ല.
5നിന്റെ സ്രഷ്ടാവാണു നിന്റെ ഭർത്താവ്. സൈന്യങ്ങളുടെ കർത്താവ് എന്നാണ് അവിടുത്തെനാമം. ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ വിമോചകൻ. ഭൂമി മുഴുവൻെറയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു.
6പരിത്യക്തയായ,യൗവ നത്തിൽത്തന്നെ ഉപേക്ഷിക്കപ്പെട്ട, ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ നിന്നെ കർത്താവ് തിരിച്ചുവിളിക്കുന്നു എന്ന് നിന്റെ ദൈവം അരുളിച്ചെയ്യുന്നു.
7നിമിഷനേരത്തേക്കു നിന്നെ ഞാൻ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാൻ തിരിച്ചുവിളിക്കും.
8കോപാധിക്യത്താൽ ക്ഷണനേരത്തേക്കു ഞാൻ എന്റെ മുഖം നിന്നിൽനിന്നു മറച്ചുവച്ചു; എന്നാൽ അനന്തമായ സ്നേഹത്തോടെ നിന്നോടു ഞാൻ കരുണകാണിക്കും എന്ന് നിന്റെ വിമോചകനായ കർത്താവ് അരുളിച്ചെയ്യുന്നു.
9നോഹയുടെ കാലംപോലെയാണ് ഇത് എനിക്ക്. അവന്റെ കാലത്തെന്നപോലെ ജലം ഭൂമിയെ മൂടുകയില്ലെന്നു ഞാൻ ശപഥം ചെയ്തിട്ടുണ്ട്. അതുപോലെ, നിന്നോട് ഒരിക്കലും കോപിക്കുകയോ നിന്നെ ശാസിക്കുകയോ ചെയ്യുകയില്ലെന്ന് ഞാൻ ശപഥം ചെയ്തിരിക്കുന്നു.
10നിന്നോടു കരുണയുള്ള കർത്താവ് അരുളിച്ചെയ്യുന്നു: മലകൾ അകന്നുപോയേക്കാം; കുന്നുകൾ മാറ്റപ്പെട്ടേക്കാം. എന്നാൽ, എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.
11പീഡിപ്പിക്കപ്പെട്ടവളും മനസ്സുല ഞ്ഞവളും ആശ്വാസം ലഭിക്കാത്തവളുമേ, ഇന്ദ്രനീലംകൊണ്ട് അടിസ്ഥാനമിട്ട് അഞ്ജനക്കല്ലുകൊണ്ട് നിന്നെ ഞാൻ നിർമിക്കും.
12ഞാൻ നിന്റെ താഴികക്കുടങ്ങൾ പത്മരാഗംകൊണ്ടും വാതിലുകൾ പുഷ്യരാഗംകൊണ്ടും ഭിത്തികൾ രത്നംകൊണ്ടും നിർമിക്കും.
13കർത്താവ് നിന്റെ പുത്രരെ പഠിപ്പിക്കും; അവർ ശ്രേയസ്സാർജിക്കും.
14നീതിയിൽ നീ സുസ്ഥാപിതയാകും; മർദനഭീതി നിന്നെതീണ്ടുകയില്ല. ഭീകരത നിന്നെ സമീപിക്കുകയില്ല.
15ആരെങ്കിലും അക്രമം ഇളക്കിവിട്ടാൽ അതു ഞാൻ ആയിരിക്കുകയില്ല. നിന്നോടു കലഹിക്കുന്നവൻ നീമൂലം നിലംപ തിക്കും.
16തീക്കനലിൽ ഊതി ആയുധം നിർമിക്കുന്ന ഇരുമ്പുപണിക്കാരനെ സൃഷ്ടിച്ചതു ഞാനാണ്. നാശമുണ്ടാക്കാൻ കൊള്ളക്കാരെയും ഞാൻ സൃഷ്ടിച്ചിട്ടുണ്ട്.
17കർത്താവ് അരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാൻ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരേ വിധി പ്രസ്താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്ഡിക്കും; കർത്താവിന്റെ ദാസരുടെ പൈതൃകവും എന്റെ നീതിനടത്തലുമാണ് ഇത്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്