Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഏശയ്യാ 3

അധ്യായങ്ങൾ

ജറുസലെമിൽ അരാജകത്വം

1ഇതാ, കർത്താവ്, സൈന്യങ്ങളുടെ കർത്താവ്, യൂദായിൽ നിന്നും ജറുസലെമിൽ നിന്നും എല്ലാ താങ്ങും തുണയും അപ്പവുംവെള്ളവും എടുത്തുമാറ്റുന്നു.
2ധീരനും പടയാളിയുംന്യായാധിപനും പ്രവാചകനും ഭാവിപറയുന്നവനും ശ്രേഷ്ഠനും
3സൈന്യാധിപനും പ്രഭുവും ഉപദേഷ്ടാവും മന്ത്രവാദിയും ആഭിചാരകനും ഇല്ലാതാകും.
4ഞാൻ ബാലൻമാരെ അവരുടെ രാജാക്കൻമാരാക്കും. ശിശുക്കൾ അവരെ ഭരിക്കും.
5ജനം പരസ്പരം പീഡിപ്പിക്കും, ഓരോരുത്തനും തൻെറ കൂട്ടുകാരനെയും അയൽക്കാരനെയും ചൂഷണം ചെയ്യും.യുവാക്കൾ വൃദ്ധരെയും അധമൻമാന്യനെയും അപമാനിക്കും.
6ഒരുവൻ തൻെറ പിതൃഭവനത്തിൽ പ്രവേശിച്ച് സഹോദരനെ പിടിച്ചുനിർത്തി പറയും: നിനക്കൊരു മേലങ്കിയുണ്ട്; നീ ഞങ്ങളുടെ നേതാവായിരിക്കുക. ഈ നാശക്കൂമ്പാരം നിന്റെ അധീനതയിലായിരിക്കും.
7അന്ന് അവൻ മറുപടി പറയും: ഞാൻ വൈദ്യനല്ല. എന്റെ വീട്ടിൽ അപ്പമോ മേലങ്കിയോ ഇല്ല. നീ എന്നെ ജനനേതാവാക്കരുത്.
8ജറുസലെമിൻെറ കാലിടറി. യൂദാ നിപതിച്ചു. എന്തെന്നാൽ, അവർ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും കർത്താവിനോടു മത്സരിച്ച് അവിടുത്തെ മഹത്വപൂർണമായ സാന്നിധ്യത്തെ വെല്ലുവിളിച്ചു.
9അവരുടെ പക്ഷപാതം അവർക്കെതിരേ സാക്ഷ്യം നൽകുന്നു. അവർ തങ്ങളുടെ പാപം മറയ്ക്കാതെ സോദോമിനെപ്പോലെ ഉദ്ഘോഷിക്കുന്നു. അവർക്കു ദുരിതം! അവർ തങ്ങളുടെമേൽ തിൻമ വിളിച്ചുവരുത്തിയിരിക്കുന്നു.
10നീതിമാൻമാരോടു പറയുക: നിങ്ങൾക്ക് നൻമ വരും. നിങ്ങളുടെ പ്രവൃത്തികളുടെ ഫലം നിങ്ങൾ അനുഭവിക്കും.
11ദുഷ്ടനു ദുരിതം! അവന്റെ മേൽ തിൻമവരുന്നു. അവൻ ചെയ്തത് അവനോടും ചെയ്യും.
12എന്റെ ജനം - കുട്ടികളാണവരുടെ മർദകർ. സ്ത്രീകളാണ് അവരുടെമേൽ ഭരണം നടത്തുന്നത്. എന്റെ ജനമേ, നിങ്ങളുടെ നേതാക്കൻമാർ നിങ്ങളെ വഴിതെറ്റിക്കുന്നു. എങ്ങോട്ടു തിരിയണമെന്നു നിങ്ങൾ അറിയുന്നില്ല.

കർത്താവിൻെറ വിധി

13കർത്താവ്ന്യായം വിധിക്കാൻ ഒരുങ്ങുന്നു; തൻെറ ജനത്തെ വിധിക്കാൻ എഴുന്നേൽക്കുന്നു.
14കർത്താവ് തൻെറ ജനത്തിന്റെ ശ്രേഷ്ഠൻമാരെയും രാജാക്കൻമാരെയും വിധിക്കുന്നു. നിങ്ങളാണ് മുന്തിരിത്തോട്ടം നശിപ്പിച്ചവർ. പാവപ്പെട്ടവരെ കൊള്ളയടിച്ചവസ്തുക്കൾ നിങ്ങളുടെ ഭവനത്തിലുണ്ട്.
15എന്റെ ജനത്തെ ഞെരുക്കാനും പാവപ്പെട്ടവരുടെ തല ചതയ്ക്കാനും നിങ്ങൾക്കെന്തുകാര്യം? സൈന്യങ്ങളുടെ ദൈവമായ കർത്താവാണ് അരുളിച്ചെയ്യുന്നത്.

സീയോൻ പുത്രിമാർക്കു താക്കീത്

16കർത്താവ് അരുളിച്ചെയ്തു: സീയോൻ പുത്രിമാർ ഗർവിഷ്ഠരും ഞെളിഞ്ഞു നടക്കുന്നവരും കടക്കണ്ണെറിയുന്നവരും പാദസരം കിലുക്കി അലസഗമനം ചെയ്യുന്നവരും ആണ്.
17കർത്താവ് അവരുടെ ശിരസ്സു ചിരങ്ങുകൊണ്ടു നിറയ്ക്കും; അവരെ നഗ്നരാക്കും.
18അന്നു കർത്താവ് അവരുടെ പാദസരത്തിന്റെ അലങ്കാരവും തലമുടി നാടയും കിരീടവും
19കുൺഡലവും വളയും കണ്ഠപടവും
20ശിരോവസ്ത്രവും തോൾവളയും അരപ്പട്ടയും സുഗന്ധച്ചിമിഴും ഏല സ്സും
21മുദ്രമോതിരവും മൂക്കുത്തിയും
22വിലപിടിച്ചവസ്ത്രവും മേലങ്കിയും കുപ്പായവും ചെറുസഞ്ചിയും
23ലോലമായ വസ്ത്രവും പട്ടുവസ്ത്രവും തലപ്പാവും മൂടുപടവും എടുത്തുമാറ്റും.
24പരിമളത്തിനു പകരം ദുർഗന്ധം, അരപ്പട്ടയ്ക്കുപകരം കയർ, പിന്നിയ തലമുടിക്കു പകരം കഷണ്ടി, വിലപിടിപ്പുള്ള പുറങ്കുപ്പായത്തിനു പകരം ചാക്ക്, സൗന്ദര്യത്തിനു പകരം അവമതി.
25നിന്റെ പുരുഷൻമാർ വാളിനിരയാകും. പ്രബലൻമാർയുദ്ധത്തിൽ നിലംപതിക്കും.
26നഗരകവാടങ്ങൾ വിലപിക്കും. ബലാൽക്കാരത്തിന് ഇരയായി നീ തറയിൽ ഇരിക്കും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്