Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഏശയ്യാ 12

അധ്യായങ്ങൾ

കൃതജ്ഞതാഗീതം

1അന്ന് നീ പറയും: കർത്താവേ, അങ്ങേക്കു ഞാൻ നന്ദി പറയും. അങ്ങ് എന്നോടു കോപിച്ചിരുന്നെങ്കിലും അങ്ങയുടെ കോപം നീങ്ങുകയും അങ്ങ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.
2ഇതാ, ദൈവമാണ് എന്റെ രക്ഷ, ഞാൻ അങ്ങയിൽ ആശ്രയിക്കും; ഞാൻ ഭയപ്പെടുകയില്ല. എന്തെന്നാൽ, ദൈവമായ കർത്താവ് എന്റെ ബലവും എന്റെ ഗാനവും ആണ്. അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു.
3രക്ഷയുടെ കിണറ്റിൽനിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.
4ആ നാളിൽ നീ പറയും: കർത്താവിനു നന്ദിപറയുവിൻ. അവിടുത്തെനാമം വിളിച്ചപേക്ഷിക്കുവിൻ. ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികൾ വിളംബരം ചെയ്യുവിൻ. അവിടുത്തെനാമം ഉന്നതമാണെന്ന് ഉദ്ഘോഷിക്കുവിൻ.
5കർത്താവിനു സ്തുതിപാടുവിൻ. അവിടുന്ന് മഹത്വത്തോടെ പ്രവർത്തിച്ചു.
6ഭൂമിയിലെല്ലാം ഇത് അറിയട്ടെ. സീയോൻവാസികളേ, ആർത്തട്ടഹസിക്കുവിൻ; സന്തോഷത്തോടെ കീർത്തനങ്ങൾ ആലപിക്കുവിൻ. ഇസ്രായേലിന്റെ പരിശുദ്ധനായവൻമഹത്വത്തോടെ നിങ്ങളുടെ മധേ്യ ഉണ്ട്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്