Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഏശയ്യാ 55

അധ്യായങ്ങൾ

ജീവൻെറ ഉറവ

1ദാഹാർത്തരേ, ജലാശയത്തിലേക്കു വരുവിൻ. നിർധനൻ വന്നു വാങ്ങി ഭക്ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക.
2ആഹാരത്തിനു വേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു? സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിന് അധ്വാനിക്കുന്നു? എന്റെ വാക്ക് ശ്രദ്ധിച്ചു കേൾക്കുക. നന്നായി ഭക്ഷിക്കുകയും വിശിഷ്ടഭോജ്യങ്ങൾ ആസ്വദിക്കുകയും ചെയ്യുക.
3എന്റെ അടുക്കൽ വന്ന് എന്റെ വാക്കു കേൾക്കുവിൻ. നിങ്ങൾ ജീവിക്കും; ഞാൻ നിങ്ങളുമായി ശാശ്വതമായ ഒരു ഉടമ്പടി ഉണ്ടാക്കും; ദാവീദിനോടെന്നപോലെ നിങ്ങളോടു ഞാൻ സ്ഥിരമായ സ്നേഹം കാട്ടും.
4ഇതാ, ഞാൻ അവനെ ജനതകൾക്കു സാക്ഷിയും നേതാവും അധിപനുമാക്കിയിരിക്കുന്നു.
5നിനക്ക് അജ്ഞാതമായ ജനതകളെ നീ വിളിച്ചുകൂട്ടും; നിന്നെ അറിയാത്ത ജനതകൾ നിന്റെ അടുക്കൽ ഓടിക്കൂടും. എന്തെന്നാൽ, നിന്റെ ദൈവമായ കർത്താവ്, ഇസ്രായേലിന്റെ പരിശുദ്ധൻ, നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.
6കർത്താവിനെ കണ്ടെത്താൻ കഴിയുന്ന ഇപ്പോൾത്തന്നെ അവിടുത്തെ അനേ്വഷിക്കുവിൻ; അവിടുന്ന് അരികെയുള്ളപ്പോൾ അവിടുത്തെ വിളിക്കുവിൻ.
7ദുഷ്ടൻ തൻെറ മാർഗവും അധർമി തൻെറ ചിന്താഗതികളും ഉപേക്ഷിക്കട്ടെ! അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവൻ കർത്താവിങ്കലേക്കു തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും.
8കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകൾ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികൾ എൻേറതുപോലെയുമല്ല.
9ആ കാശം ഭൂമിയെക്കാൾ ഉയർന്നുനിൽക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാൾ ഉന്നതമത്രേ.
10മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങൾ മുളപ്പിച്ച് ഫലം നൽകി, വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും ലഭ്യമാക്കുന്നു.
11എന്റെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്ദേശ്യം അതു നിറവേറ്റും; ഞാൻ ഏൽപ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.
12നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തിൽ നയിക്കപ്പെടും; മലകളും കുന്നുകളും നിങ്ങളുടെ മുൻപിൽ ആർത്തുപാടും; വനവൃക്ഷങ്ങൾ കൈകൊട്ടും.
13മുൾച്ചെടിക്കു പകരം സരളവൃക്ഷവും, കാരയ്ക്കു പകരം സൗഗന്ധികവും മുളയ്ക്കും; ഇതു കർത്താവിന് ഒരു സ്മാരകവുമായിരിക്കും - ഒരിക്കലും നശിക്കാത്ത ശാശ്വത സ്മാരകം.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്