Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

മത്തായി 10

അധ്യായങ്ങൾ

അപ്പസ്തോലൻമാരെഅയയ്ക്കുന്നു

1അവൻ തൻെറ പന്ത്രണ്ടു ശിഷ്യൻമാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവർക്ക് അധികാരം നൽകി.58596061
2ആ പന്ത്രണ്ട് അപ്പസ്തോലൻമാരുടെ പേരുകൾ: ഒന്നാമൻ പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോൻ, അവന്റെ സഹോദരൻ അന്ത്രയോസ്, സെബദിയുടെ പുത്രനായ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ,
3പീലിപ്പോസ്, ബർത്തലോമിയോ, തോമസ്, ചുങ്കക്കാരൻ മത്തായി, ഹൽപൈയുടെ പുത്രൻ യാക്കോബ്, തദേവൂസ്,
4കാനാൻകാരൻ ശിമയോൻ, യേശുവിനെഒറ്റിക്കൊടുത്ത യൂദാസ് സ്കറിയോത്താ.
5ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങൾ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തിൽ പ്രവേശിക്കുകയുമരുത്.
6പ്രത്യുത, ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിൻ.
7പോകുമ്പോൾ, സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിൻ.
8രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിർപ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയും ചെയ്യുവിൻ. ദാനമായി നിങ്ങൾക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിൻ.
9നിങ്ങളുടെ അരപ്പട്ടയിൽ സ്വർണമോ വെള്ളിയോ ചെമ്പോ കരുതിവയ്ക്കരുത്.
10യാത്രയ്ക്കു സഞ്ചിയോ രണ്ട് ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടുപോകരുത്. വേല ചെയ്യുന്നവൻ ആഹാരത്തിന് അർഹനാണ്.
11നിങ്ങൾ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ, അവിടെ യോഗ്യതയുള്ളവൻ ആരെന്ന് അനേ്വഷിക്കുകയും അവിടം വിടുന്നതുവരെ അവനോടുകൂടെ താമസിക്കുകയും ചെയ്യുവിൻ.
12നിങ്ങൾ ആ ഭവനത്തിൽ പ്രവേശിക്കുമ്പോൾ അതിനു സമാധാനം ആശംസിക്കണം.
13ആ ഭവനം അർഹതയുള്ളതാണെങ്കിൽ നിങ്ങളുടെ സമാധാനം അതിൽ വസിക്കട്ടെ. അർഹതയില്ലാത്തതെങ്കിൽ, നിങ്ങളുടെ സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങട്ടെ.
14ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാൽ, ആ ഭവനം അഥവാ പട്ടണം വിട്ടുപോരുമ്പോൾ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിൻ.
15വിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സോദോം-ഗൊമോറാദേശങ്ങൾക്കു കൂടുതൽ ആശ്വാസമുണ്ടാകുമെന്ന് സത്യമായി ഞാൻ നിങ്ങളോടു പറയുന്നു.

പീഡകളുടെ കാലം

16ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. അതിനാൽ, നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിൻ.626364
17മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ നിങ്ങളെന്യായാധിപസംഘങ്ങൾക്ക് ഏൽപിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളിൽവച്ച് അവർ നിങ്ങളെ മർദിക്കും.
18നിങ്ങൾ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കൻമാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയും മുമ്പാകെ നിങ്ങൾ സാക്ഷ്യം നൽകും.
19അവർ നിങ്ങളെ ഏൽപിച്ചുകൊടുക്കുമ്പോൾ, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങൾ ആകുലപ്പെടേണ്ടാ. നിങ്ങൾ പറയേണ്ടത് ആ സമയത്തു നിങ്ങൾക്കു നൽകപ്പെടും.
20എന്തെന്നാൽ, നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്.
21സഹോദരൻ സഹോദരനെയും പിതാവ് പുത്രനെയും മരണത്തിന് ഏൽപിച്ചുകൊടുക്കും; മക്കൾ മാതാപിതാക്കൻമാരെ എതിർക്കുകയും അവരെ വധിക്കുകയും ചെയ്യും.
22എന്റെ നാമംമൂലം നിങ്ങൾ സർവരാലും ദേ്വഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനിൽക്കുന്നവൻ രക്ഷപെടും.
23ഒരു പട്ടണത്തിൽ അവർ നിങ്ങളെ പീഡിപ്പിക്കുമ്പോൾ മറ്റൊന്നിലേക്ക് ഓടിപ്പോകുവിൻ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യപുത്രന്റെ ആഗമനത്തിനുമുമ്പ്, നിങ്ങൾ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ ഓടി പൂർത്തിയാക്കുകയില്ല.
24ശിഷ്യൻ ഗുരുവിനെക്കാൾ വലിയവനല്ല; ഭൃത്യൻയജമാനനെക്കാൾ വലിയ വനല്ല.
25ശിഷ്യൻ ഗുരുവിനെപ്പോലെയും ഭൃത്യൻയജമാനനെപ്പോലെയും ആയാൽ മതി. ഗൃഹനാഥനെ അവർ ബേൽസെബൂൽ എന്നു വിളിച്ചെങ്കിൽ അവന്റെ കുടുംബാംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല!

നിർഭയം സാക്ഷ്യം നൽകുക

26നിങ്ങൾ അവരെ ഭയപ്പെടേണ്ടാ, എന്തെന്നാൽ, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.65
27അന്ധകാരത്തിൽ നിങ്ങളോടു ഞാൻ പറയുന്നവ പ്രകാശത്തിൽ പറയുവിൻ; ചെവിയിൽ മന്ത്രിച്ചത് പുരമുകളിൽനിന്നു ഘോഷിക്കുവിൻ.
28ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാൻ കഴിയുന്നവനെ ഭയപ്പെടുവിൻ.
29ഒരു നാണയത്തുട്ടിനു രണ്ടു കുരുവികൾ വിൽക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്റെ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല.
30നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.
31അതിനാൽ, ഭയപ്പെടേണ്ടാ. നിങ്ങൾ അനേകം കുരുവികളെക്കാൾ വിലയുള്ളവരാണല്ലോ.
32മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റുപറയും.
33മനുഷ്യരുടെ മുമ്പിൽ എന്നെതള്ളിപ്പറയുന്നവനെ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുമ്പിൽ ഞാനും തള്ളിപ്പറയും.

സമാധാനമല്ല, ഭിന്നതകൾ

34ഭൂമിയിൽ സമാധാനമാണു ഞാൻ കൊണ്ടുവന്നിരിക്കുന്നത് എന്നു നിങ്ങൾ വിചാരിക്കരുത്; സമാധാനമല്ല, വാളാണു ഞാൻ കൊണ്ടുവന്നിരിക്കുന്നത്.6667686970
35എന്തെന്നാൽ, ഒരുവനെ തൻെറ പിതാവിനെതിരായും മകളെ അമ്മയ്ക്കെതിരായും മരുമകളെ അമ്മായിയമ്മയ്ക്കെതിരായും ഭിന്നിപ്പിക്കാനാണു ഞാൻ വന്നിരിക്കുന്നത്.
36സ്വന്തം കുടുംബത്തിൽപ്പെട്ടവർ തന്നെയായിരിക്കും ഒരുവന്റെ ശത്രുക്കൾ.
37എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല.
38സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്കു യോഗ്യനല്ല.
39സ്വന്തം ജീവൻ കണ്ടെത്തുന്നവൻ അതു നഷ്ടപ്പെടുത്തും. എന്നെ പ്രതി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു കണ്ടെത്തും.

പ്രതിഫലവാഗ്ദാനം

40നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.71
41പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു.
42ഈ ചെറിയവരിൽ ഒരുവന്, ശിഷ്യന് എന്ന നിലയിൽ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു.

അനുബന്ധ വചനങ്ങൾ

  1. 58 മർക്കോസ് 3:13–19
  2. 59 മർക്കോസ് 7:7–13
  3. 60 ലൂക്കാ 6:12–16
  4. 61 ലൂക്കാ 9:1–6
  5. 62 മർക്കോസ് 13:9–13
  6. 63 ലൂക്കാ 12:11–12
  7. 64 ലൂക്കാ 21:12–19
  8. 65 ലൂക്കാ 12:2–9
  9. 66 ലൂക്കാ 9:23–24
  10. 67 ലൂക്കാ 12:51–53
  11. 68 ലൂക്കാ 14:25–27
  12. 69 മർക്കോസ് 8:34–35
  13. 70 മത്തായി 16:24–25
  14. 71 മർക്കോസ് 9:41
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്