Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

മത്തായി 14

അധ്യായങ്ങൾ

സ്നാപകൻെറ ശിരശ്ഛേദം

1അക്കാലത്ത്, സാമന്തരാജാവായഹേറോദേസ് യേശുവിൻെറ കീർത്തിയെപ്പറ്റി കേട്ടിട്ട്,100101
2തൻെറ സേവകൻമാരോടു പറഞ്ഞു: ഇവൻ സ്നാപകയോഹന്നാനാണ്. മരിച്ചവരിൽനിന്ന് അവൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്, ഈ ശക്തി ഇവനിൽ പ്രവർത്തിക്കുന്നത്.
3ഹേറോദേസ് യോഹന്നാനെ ബന്ധിച്ചു കാരാഗൃഹത്തിൽ അടച്ചിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവൻ ഇതു ചെയ്തത്.
4എന്തെന്നാൽ, യോഹന്നാൻ അവനോടു പറഞ്ഞിരുന്നു: അവളെ നീ സ്വന്തമാക്കുന്നത് നിയമാനുസൃതമല്ല.
5ഹേറോദേസിന് അവനെ വധിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അവൻ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാൽ, അവർ യോഹന്നാനെ പ്രവാചകനായി പരിഗണിച്ചിരുന്നു.
6ഹേറോദേസിൻെറ ജൻമദിനത്തിൽ ഹേറോദിയായുടെ പുത്രി രാജസദസ്സിൽ നൃത്തംചെയ്ത് അവനെ സന്തോഷിപ്പിച്ചു.
7തൻമൂലം അവൾ ചോദിക്കുന്നതെന്തും നൽകാമെന്നു രാജാവ് അവളോട് ആണയിട്ടു വാഗ്ദാനം ചെയ്തു.
8അവൾ അമ്മയുടെ നിർദേശമനുസരിച്ചു പറഞ്ഞു: സ്നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയിൽവച്ച് എനിക്കു തരുക.
9രാജാവു ദുഃഖിതനായി; എങ്കിലും തൻെറ ശപഥത്തെയും അതിഥികളെയും പരിഗണിച്ച് അത് അവൾക്ക് നൽകാൻ അവൻ ആജ്ഞാപിച്ചു.
10അവൻ കാരാഗൃഹത്തിൽ ആളയച്ച് യോഹന്നാന്റെ തല വെട്ടിയെടുത്തു.
11അത് ഒരു തളികയിൽവച്ചു പെൺകുട്ടിക്കു നൽകി. അവൾ അത് അമ്മയുടെ അടുത്തേക്കുകൊണ്ടുപോയി.
12അവന്റെ ശിഷ്യർ ചെന്നു മൃതശരീരമെടുത്തു സംസ്കരിച്ചു. അനന്തരം, അവർ യേശുവിനെ വിവരമറിയിച്ചു.

അഞ്ച് അപ്പം അയ്യായിരം പേർക്ക്

13 യേശു ഇതുകേട്ട് അവിടെനിന്നു പിൻവാങ്ങി, വഞ്ചിയിൽ കയറി, തനിച്ച് ഒരു വിജനസ്ഥലത്തേക്കുപോയി. ഇതറിഞ്ഞജനക്കൂട്ടം പട്ടണങ്ങളിൽനിന്നു കാൽനടയായി അവനെ പിന്തുടർന്നു.102103104
14അവൻ കരയ്ക്കിറങ്ങിയപ്പോൾ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരുടെമേൽ അവന് അനുകമ്പതോന്നി. അവരുടെയിടയിലെ രോഗികളെ അവൻ സുഖപ്പെടുത്തി.
15സായാഹ്നമായപ്പോൾ ശിഷ്യൻമാർ അവനെ സമീപിച്ചു പറഞ്ഞു: ഇതൊരു വിജനസ്ഥലമാണ്; നേരവും വൈകിയിരിക്കുന്നു. ഗ്രാമങ്ങളിൽ പോയി തങ്ങൾക്കു ഭക്ഷണംവാങ്ങാൻ ഈ ജനക്കൂട്ടത്തെ പറഞ്ഞയയ്ക്കുക.
16എന്നാൽ യേശു പറഞ്ഞു:
17അവർ പോകേണ്ടതില്ല; നിങ്ങൾ തന്നെ അവർക്കു ഭക്ഷണം കൊടുക്കുവിൻ. അവർ പറഞ്ഞു: അഞ്ചപ്പവും രണ്ടു മത്സ്യവും മാത്രമേ ഇവിടെ ഞങ്ങളുടെ പക്കലുള്ളൂ.
18അവൻ പറഞ്ഞു: അത് എന്റെ അടുത്തുകൊണ്ടുവരുക.
19അവൻ ജനക്കൂട്ടത്തോടു പുൽത്തകിടിയിൽ ഇരിക്കാൻ കൽപിച്ചതിനുശേഷം ആ അഞ്ചപ്പവും രണ്ടു മത്സ്യവും എടുത്ത്, സ്വർഗത്തിലേക്കുനോക്കി, ആശീർവദിച്ച്, അപ്പംമുറിച്ച്, ശിഷ്യൻമാരെ ഏൽപിച്ചു. അവർ അതു ജനങ്ങൾക്കു വിളമ്പി.
20അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന കഷണങ്ങൾ പന്ത്രണ്ടു കുട്ട നിറയെ അവർ ശേഖരിച്ചു.
21ഭക്ഷിച്ചവർ സ്ത്രീകളും കുട്ടികളുമൊഴികെ അയ്യായിരത്തോളം പുരുഷൻമാർ ആയിരുന്നു.

വെള്ളത്തിനുമീതേ നടക്കുന്നു

22ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കുമുമ്പേ വഞ്ചിയിൽ കയറി മറുകരയ്ക്കു പോകാൻ യേശു ശിഷ്യൻമാരെ നിർബന്ധിച്ചു.105106
23അവൻ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയിൽ പ്രാർഥിക്കാൻമലയിലേക്കുകയറി. രാത്രിയായപ്പോഴും അവൻ അവിടെ തനിച്ച് ആയിരുന്നു.
24ഇതിനിടെ വഞ്ചി കരയിൽനിന്ന് ഏറെദൂരം അകന്നുകഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാൽ തിരമാലകളിൽപ്പെട്ട് അതു വല്ലാതെ ഉലഞ്ഞു.
25രാത്രിയുടെ നാലാംയാമത്തിൽ അവൻ കടലിൻമീതേ നടന്ന് അവരുടെ അടുത്തേക്കു ചെന്നു.
26അവൻ കടലിനുമീതേ നടക്കുന്നതുകണ്ട് ശിഷ്യൻമാർ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്, ഭയം നിമിത്തം നിലവിളിച്ചു.
27ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിൻ, ഞാനാണ്, ഭയപ്പെടേണ്ടാ.
28പത്രോസ് അവനോടു പറഞ്ഞു: കർത്താവേ, അങ്ങാണെങ്കിൽ ഞാൻ ജലത്തിനുമീതേകൂടി അങ്ങയുടെ അടുത്തേക്കു വരാൻ കൽപിക്കുക. വരൂ, അവൻ പറഞ്ഞു.
29പത്രോസ് വഞ്ചിയിൽ നിന്നിറങ്ങി വെള്ളത്തിനുമുകളിലൂടെ യേശുവിൻെറ അടുത്തേക്കു നടന്നു ചെന്നു.
30എന്നാൽ, കാറ്റ് ആഞ്ഞടിക്കുന്നതുകണ്ട് അവൻ ഭയന്നു. ജലത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ അവൻ നിലവിളിച്ചുപറഞ്ഞു: കർത്താവേ, രക്ഷിക്കണേ!
31ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അൽപവിശ്വാസീ, നീ സംശയിച്ചതെന്ത്?
32അവർ വഞ്ചിയിൽ കയറിയപ്പോൾ കാറ്റു ശമിച്ചു.
33വഞ്ചിയിലുണ്ടായിരുന്നവർ അവനെ ആരാധിച്ചുകൊണ്ട് സത്യമായും നീ ദൈവപുത്രനാണ് എന്നുപറഞ്ഞു.

ഗനേസറത്തിലെ അദ്ഭുതങ്ങൾ

34അവർ കടൽ കടന്ന് ഗനേസറത്തിലെത്തി.107
35അവിടത്തെ ജനങ്ങൾ അവനെ തിരിച്ചറിഞ്ഞ്, ചുറ്റുമുള്ള നാട്ടിലെല്ലാം ആളയച്ച്, സകല രോഗികളെയും അവന്റെ അടുത്തു കൊണ്ടുവന്നു.
36അവന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ ഒന്നു തൊടാനെങ്കിലും അനുവദിക്കണമെന്ന് അവർ അവനോടപേക്ഷിച്ചു. സ്പർശിച്ചവരെല്ലാം സുഖം പ്രാപിക്കുകയുംചെയ്തു.

അനുബന്ധ വചനങ്ങൾ

  1. 100 മർക്കോസ് 6:14–29
  2. 101 ലൂക്കാ 9:7–9
  3. 102 മർക്കോസ് 6:30–44
  4. 103 ലൂക്കാ 9:10–17
  5. 104 യോഹന്നാൻ 6:1–14
  6. 105 മർക്കോസ് 6:45–52
  7. 106 യോഹന്നാൻ 6:15–21
  8. 107 മർക്കോസ് 6:53–56
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്