മത്തായി 3
അധ്യായങ്ങൾ
സ്നാപകയോഹന്നാൻെറ പ്രഭാഷണം
2മാനസാന്തരപ്പെടുവിൻ; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു.
3ഇവനെപ്പറ്റിയാണ് ഏശയ്യാപ്രവാചകൻവഴി ഇങ്ങനെ അരുളിച്ചെയ്യപ്പെട്ടത്: മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം - കർത്താവിന്റെ വഴിയൊരുക്കുവിൻ; അവന്റെ പാതകൾ നേരേയാക്കുവിൻ.
4യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും അരയിൽ തോൽവാറും ധരിച്ചിരുന്നു. വെട്ടുകിളിയും കാട്ടുതേനുമായിരുന്നു അവന്റെ ഭക്ഷണം.
5ജറുസലെമിലും യൂദയാ മുഴുവനിലും ജോർദാന്റെ പരിസരപ്രദേശങ്ങളിലുംനിന്നുള്ള ജനം അവന്റെ അടുത്തെത്തി.
6അവർ പാപങ്ങൾ ഏറ്റുപറഞ്ഞ്, ജോർദാൻ നദിയിൽവച്ച് അവനിൽനിന്നു സ്നാനം സ്വീകരിച്ചു.
7അനേകം ഫരിസേയരും സദുക്കായരും സ്നാനമേൽക്കാൻ വരുന്നതുകണ്ട്, യോഹന്നാൻ അവരോടു പറഞ്ഞു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തിൽ നിന്ന് ഓടിയകലാൻ നിങ്ങൾക്കു മുന്നറിയിപ്പു നൽകിയതാരാണ്?
8മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിൻ.
9ഞങ്ങൾക്കു പിതാവായി അബ്രാഹം ഉണ്ട് എന്നുപറഞ്ഞ് അഭിമാനിക്കേണ്ടാ. ഈ കല്ലുകളിൽ നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാൻ ദൈവത്തിനു കഴിയുമെന്നു ഞാൻ നിങ്ങളോടു പറയുന്നു.
10വൃക്ഷങ്ങളുടെ വേരിനു കോടാലിവച്ചുകഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാംവെട്ടി തീയിലെറിയും.
11മാനസാന്തരത്തിനായി ഞാൻ ജലംകൊണ്ടു നിങ്ങളെ സ്നാനപ്പെടുത്തി. എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തൻ; അവന്റെ ചെരിപ്പു വഹിക്കാൻ പോലും ഞാൻ യോഗ്യനല്ല; അവൻ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും. വീശുമുറം അവന്റെ കൈയിലുണ്ട്.
12അവൻ കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയിൽശേഖരിക്കും; പതിര് കെടാത്ത തീയിൽ കത്തിച്ചു കളയുകയുംചെയ്യും.
യേശുവിൻെറ ജ്ഞാനസ്നാനം
14ഞാൻ നിന്നിൽനിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാൻ അവനെ തടഞ്ഞു.
15എന്നാൽ, യേശു പറഞ്ഞു: ഇപ്പോൾ ഇതു സമ്മതിക്കുക; അങ്ങനെ സർവനീതിയും പൂർത്തിയാക്കുക നമുക്ക് ഉചിതമാണ്. അവൻ സമ്മതിച്ചു.
16സ്നാനം കഴിഞ്ഞയുടൻ യേശു വെള്ളത്തിൽ നിന്നു കയറി. അപ്പോൾ സ്വർഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ തൻെറ മേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു.
17ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വർഗത്തിൽനിന്നു കേട്ടു.