Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

മർക്കോസ് 7

അധ്യായങ്ങൾ

പാരമ്പര്യത്തെക്കുറിച്ചു തർക്കം

1ഫരിസേയരും ജറുസലെമിൽനിന്നു വന്ന ചില നിയമജ്ഞരും യേശുവിനുചുറ്റും കൂടി.61
2അവന്റെ ശിഷ്യൻമാരിൽ ചിലർ കൈ കഴുകി ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്നത് അവർ കണ്ടു.
3പൂർവികരുടെ പാരമ്പര്യമനുസരിച്ച് ഫരിസേയരും യഹൂദരും കൈ കഴുകാതെ ഭക്ഷണം കഴിക്കാറില്ല.
4പൊതുസ്ഥലത്തുനിന്നു വരുമ്പോഴും ദേഹശുദ്ധി വരുത്താതെ അവർ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളനം തുടങ്ങി മറ്റുപല പാരമ്പര്യങ്ങളും അവർ അനുഷ്ഠിച്ചുപോന്നു.
5ഫരിസേയരും നിയമജ്ഞരും അവനോടു ചോദിച്ചു: നിന്റെ ശിഷ്യൻമാർ പൂർവികരുടെ പാരമ്പര്യത്തിനു വിപരീതമായി അശുദ്ധമായ കൈകൊണ്ടു ഭക്ഷിക്കുന്നത് എന്ത്?
6അവൻ പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏ ശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവൻ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ, അവരുടെ ഹൃദയം എന്നിൽനിന്നു വളരെ ദൂരെയാണ്.
7വ്യർഥമായി അവർ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കൽപനകൾ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു.
8ദൈവത്തിന്റെ കൽപന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങൾ മുറുകെപ്പിടിക്കുന്നു.
9അവൻ തുടർന്നു: നിങ്ങളുടെ പാരമ്പര്യം പാലിക്കാൻ വേണ്ടി നിങ്ങൾ കൗശലപൂർവം ദൈവകൽപന അവഗണിക്കുന്നു.
10എന്തെന്നാൽ, നിന്റെ പിതാവിനെയും മാതാവിനെയും ബ ഹുമാനിക്കുക. പിതാവിനെയോ മാതാവിനെയോ ദുഷിച്ചു പറയുന്നവൻമരിക്കട്ടെ എന്നു മോശ പറഞ്ഞിട്ടുണ്ട്.
11എന്നാൽ, ഒരുവൻ തൻെറ പിതാവിനോടോ മാതാവിനോടോ നിങ്ങൾക്ക് എന്നിൽനിന്നു ലഭിക്കേണ്ടത് കൊർബ്ബാൻ - അതായത് വഴി പാട് - ആണ് എന്നു പറഞ്ഞാൽ മതി എന്നു നിങ്ങൾ പറയുന്നു.
12പിന്നെ പിതാവിനോ മാതാവിനോ വേണ്ടിയാതൊന്നും ചെയ്യാൻ നിങ്ങൾ അവനെ ഒരിക്കലും അ നുവദിക്കുന്നുമില്ല.
13അങ്ങനെ, നിങ്ങൾക്കു ലഭിച്ച പാരമ്പര്യംവഴി ദൈവവചനം നിങ്ങൾ നിരർഥകമാക്കുന്നു. ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു.

ആന്തരികവും ബാഹ്യവുമായ ശുദ്ധി

14ജനങ്ങളെ വീണ്ടും അടുത്തേക്കു വിളിച്ച് അവൻ പറഞ്ഞു: നിങ്ങളെല്ലാവരും എന്റെ വാക്കു കേട്ടു മനസ്സിലാക്കുവിൻ.62
15പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാൻ ഒന്നിനും കഴിയുകയില്ല. എന്നാൽ, ഉള്ളിൽനിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്.
16കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
17അവൻ ജനങ്ങളെ വിട്ട് ഭവനത്തിലെത്തിയപ്പോൾ ഈ ഉപമയെക്കുറിച്ച് ശിഷ്യൻമാർ ചോദിച്ചു.
18അവൻ പറഞ്ഞു: നിങ്ങളും വിവേചനാശക്തിയില്ലാത്തവരാണോ? പുറമേനിന്നു മനുഷ്യന്റെ ഉള്ളിൽ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാൻ സാധിക്കയില്ലെന്നു നിങ്ങൾ മന സ്സിലാക്കുന്നില്ലേ?
19കാരണം, അവ മനുഷ്യന്റെ ഹൃദയത്തിൽ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസർജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്ഷണപദാർഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവൻ പ്രഖ്യാപിച്ചു.
20അവൻ തുടർന്നു: ഒരുവന്റെ ഉള്ളിൽനിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്.
21എന്തെന്നാൽ, ഉള്ളിൽനിന്നാണ്, മനുഷ്യന്റെ ഹൃദയത്തിൽനിന്നാണ് ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം,
22വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്.
23ഈ തിൻമകളെല്ലാം ഉള്ളിൽനിന്നുവരുന്നു. അവ മനുഷ്യനെ അശുദ്ധനാക്കുകയും ചെയ്യുന്നു.

സീറോ-ഫിനേഷ്യൻ സ്ത്രീയുടെ വിശ്വാസം

24അവൻ അവിടെനിന്ന് എഴുന്നേറ്റ് ടയി റിലേക്കു പോയി. അവിടെ ഒരു വീട്ടിൽ പ്രവേശിച്ചു. തന്നെ ആരും തിരിച്ചറിയാതിരിക്കണമെന്ന് അവൻ ആഗ്രഹിച്ചു. എങ്കിലും, അവനു മറഞ്ഞിരിക്കാൻ കഴിഞ്ഞില്ല.63
25ഒരു സ്ത്രീ അവനെക്കുറിച്ചു കേട്ട് അവിടെയെത്തി. അവൾക്ക് അശുദ്ധാത്മാവു ബാധിച്ച ഒരു കൊച്ചുമകൾ ഉണ്ടായിരുന്നു. ആ സ്ത്രീ വന്ന് അവന്റെ കാൽക്കൽ വീണു.
26അവൾ സീറോ-ഫിനേഷ്യൻ വംശത്തിൽപ്പെട്ട ഒരു ഗ്രീക്കുകാരിയായിരുന്നു. തൻെറ മകളിൽനിന്നു പിശാചിനെ ബഹിഷ്കരിക്കണമെന്ന് അവൾ അവനോട് അപേക്ഷിച്ചു.
27അവൻ പ്രതിവചിച്ചു. ആദ്യം മക്കൾ ഭക്ഷിച്ചു തൃപ്തരാകട്ടെ. മക്കളുടെ അപ്പം എടുത്തു നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നതു നന്നല്ല.
28അവൾ മറുപടി പറഞ്ഞു: കർത്താവേ, അതു ശരിയാണ്. എങ്കിലും, മേശയ്ക്കു കീഴെ നിന്ന് നായ്ക്കളും മക്കൾക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ.
29അവൻ അവളോടു പറഞ്ഞു: ഈ വാക്കുമൂലം, നീ പൊയ്ക്കൊള്ളുക; പിശാചു നിന്റെ മകളെ വിട്ടുപോയിരിക്കുന്നു.
30അവൾ വീട്ടിലേക്കു പോയി. കുട്ടി കട്ടിലിൽ കിടക്കുന്നത് അവൾ കണ്ടു. പിശാച് അവളെ വിട്ടുപോയിരുന്നു.

ബധിരനെ സുഖപ്പെടുത്തുന്നു

31അവൻ ടയിർപ്രദേശത്തുനിന്നു പുറപ്പെട്ട്, സീദോൻ കടന്ന്, ദെക്കാപ്പോളീസ് പ്രദേശത്തുകൂടെ ഗലീലിക്കടൽത്തീരത്തേക്കുപോയി.
32ബധിരനും സംസാരത്തിനു തടസ്സമുണ്ടായിരുന്നവനുമായ ഒരുവനെ അവർ അവന്റെ യടുത്തു കൊണ്ടുവന്നു. അവന്റെ മേൽ കൈകൾവയ്ക്കണമെന്ന് അവർ അവനോട് അപേക്ഷിച്ചു.
33 യേശു അവനെ ജനക്കൂട്ടത്തിൽനിന്നു മാറ്റിനിർത്തി, അവന്റെ ചെവികളിൽ വിരലുകളിട്ടു; തുപ്പലുകൊണ്ട് അവന്റെ നാവിൽ സ്പർശിച്ചു.
34സ്വർഗത്തിലേക്കു നോക്കി നെടുവീർപ്പിട്ടുകൊണ്ട് അവനോടു പറഞ്ഞു: എഫ്ഫാത്ത - തുറക്കപ്പെടട്ടെ എന്നർഥം.
35ഉടനെ അവന്റെ ചെവികൾ തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. അവൻ സ്ഫുടമായി സംസാരിച്ചു.
36ഇക്കാര്യം ആരോടും പറയരുതെന്ന് അവൻ അവരെ വിലക്കി. എന്നാൽ, എത്രയേറെ അവൻ വിലക്കിയോ അത്രയേറെ ശുഷ്കാന്തിയോടെ അവർ അതു പ്രഘോഷിച്ചു.
37അവർ അളവറ്റ വിസ്മയത്തോടെ പറഞ്ഞു: അവൻ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരർക്കു ശ്രവണശക്തിയും ഊമർക്കു സംസാര ശക്തിയും നൽകുന്നു.

അനുബന്ധ വചനങ്ങൾ

  1. 61 മത്തായി 15:1–9
  2. 62 മത്തായി 15:10–20
  3. 63 മത്തായി 15:21–28
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്