മർക്കോസ് 8
അധ്യായങ്ങൾ
വീണ്ടും അപ്പം വർധിപ്പിക്കുന്നു
1ആദിവസങ്ങളിൽ വീണ്ടും ഒരു വലിയ ജനാവലി ഒന്നിച്ചുകൂടി. അവർക്കു ഭക്ഷിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. അവൻ ശിഷ്യൻമാരെ വിളിച്ചു പറഞ്ഞു:64
2ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു. ഇവർ മൂന്നു ദിവസമായി എന്നോടുകൂടെയാണ്. അവർക്കു ഭക്ഷിക്കാൻ ഒന്നുമില്ല.
3അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാൽ വഴിയിൽ തളർന്നുവീണേക്കും. ചിലർ ദൂരെനിന്നു വന്നവരാണ്.
4ശിഷ്യൻമാർ അവനോടുചോദിച്ചു: ഈ വിജനസ്ഥ ലത്ത് ഇവർക്കെല്ലാം അപ്പം കൊടുക്കുന്നതെങ്ങനെ?
5അവൻ ചോദിച്ചു: നിങ്ങളുടെ പക്കൽ എത്ര അപ്പമുണ്ട്? ഏഴ്എന്ന് അവർ പറഞ്ഞു.
6അവൻ ജനക്കൂട്ടത്തോടു നിലത്തിരിക്കാൻ ആജ്ഞാപിച്ചു. പിന്നീട്, അവൻ ആ ഏഴപ്പം എടുത്ത്, കൃതജ്ഞതാസ്തോത്രം ചെയ്ത്, മുറിച്ചു ജനങ്ങൾക്കു വിളമ്പാൻ ശിഷ്യൻമാരെ ഏൽപിച്ചു. അവർ അതു ജനങ്ങൾക്കു വിളമ്പി.
7കുറെ ചെ റിയ മത്സ്യങ്ങളും അവരുടെ പക്കലുണ്ടായിരുന്നു. അവൻ അവയും ആശീർവദിച്ചു; വിളമ്പാൻ ശിഷ്യൻമാരെ ഏൽപിച്ചു.
8ജനം ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച കഷണങ്ങൾ ഏഴു കുട്ട നിറയെ അവർ ശേഖരിച്ചു.
9ഭക്ഷിച്ചവർ ഏകദേശം നാലായിരം പേരുണ്ടായിരുന്നു.
10അവൻ അവരെ പറഞ്ഞയച്ചതിനുശേഷം ശിഷ്യൻമാരോടൊപ്പം ഒരു വഞ്ചിയിൽ കയറി ദൽമാനൂത്താ പ്രദേശത്തേക്കു പോയി.
ഫരിസേയർ അടയാളം ആവശ്യപ്പെടുന്നു
11ഫരിസേയർ വന്ന് അവനുമായി തർക്കിക്കാൻ തുടങ്ങി. അവർ അവനെ പരീക്ഷിച്ചുകൊണ്ട് സ്വർഗത്തിൽനിന്ന് ഒരു അടയാളം ആവശ്യപ്പെട്ടു.65
12അവൻ ആത്മാവിൽ അഗാധമായി നെടുവീർപ്പിട്ടുകൊണ്ടു പറഞ്ഞു: എന്തുകൊണ്ടാണ് ഈ തലമുറ അടയാളം അനേ്വഷിക്കുന്നത്? സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ തല മുറയ്ക്ക് അടയാളം നൽകപ്പെടുകയില്ല.
13അവൻ അവരെ വിട്ട്, വീണ്ടും വഞ്ചിയിൽ കയറി മറുകരയിലേക്കുപോയി.
ഫരിസേയരുടെ പുളിമാവ്
14ശിഷ്യൻമാർ അപ്പം എടുക്കാൻമറന്നുപോയിരുന്നു. വഞ്ചിയിൽ അവരുടെ പക്കൽ ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.66
15അവൻ മുന്നറിയിപ്പു നൽകി: നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിപ്പിനെക്കുറിച്ച് കരുതലോടെയിരിക്കുവിൻ.
16അവൻ ഇങ്ങനെ പറഞ്ഞത്, തങ്ങളുടെ പക്കൽ അപ്പം ഇല്ലാത്തതുകൊണ്ടാണെന്ന് അവർ പരസ് പരം പറഞ്ഞു.
17ഇതു മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: നിങ്ങൾക്ക് അപ്പമില്ലാത്തതിനെക്കുറിച്ച് എന്തിനു തർക്കിക്കുന്നു? ഇനിയും നിങ്ങൾ മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങളുടെ ഹൃദയങ്ങൾ മന്ദീഭവിച്ചിരിക്കുന്നുവോ?
18കണ്ണുണ്ടായിട്ടും നിങ്ങൾ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും നിങ്ങൾ കേൾക്കുന്നില്ലേ? നിങ്ങൾ ഓർമിക്കുന്നില്ലേ?
19അഞ്ചപ്പം ഞാൻ അയ്യായിരംപേർക്കായി ഭാഗിച്ചപ്പോൾ ശേഷിച്ച കഷണങ്ങൾ നിങ്ങൾ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്ന് അവർ പറഞ്ഞു.
20ഏഴപ്പം നാലായിരം പേർക്കു വീതിച്ചപ്പോൾ മിച്ചം വന്ന കഷണങ്ങൾ നിങ്ങൾ എത്ര കുട്ട എടുത്തു? ഏഴ്എന്ന് അവർ മറുപടി പറഞ്ഞു.
21അവൻ ചോദിച്ചു: എന്നിട്ടും നിങ്ങൾ ഗ്രഹിക്കുന്നില്ലേ?
അന്ധനു കാഴ്ച
22പിന്നീട് അവൻ ബേത്സയ്ദായിലെത്തി. കുറെപ്പേർ ഒരു അന്ധനെ അവന്റെ യടുത്തു കൊണ്ടുവന്ന്, അവനെ സ്പർശിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു.
23അവൻ അന്ധനെ കൈയ്ക്കുപിടിച്ച് ഗ്രാമത്തിനു വെളിയിലേക്കു കൊണ്ടുപോയി. അവന്റെ കണ്ണുകളിൽ തുപ്പിയശേഷം അവന്റെ മേൽ കൈകൾ വച്ചുകൊണ്ടു ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ?
24നോക്കിയിട്ട് അവൻ പറഞ്ഞു: ഞാൻ മനുഷ്യരെ കാണുന്നുണ്ട്. അവർ മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു.
25വീണ്ടും യേശു അവന്റെ കണ്ണുകളിൽ കൈകൾ വച്ചു. അവൻ സൂക്ഷിച്ചു നോക്കി; കാഴ്ച തിരിച്ചുകിട്ടുകയുംചെയ്തു. അവൻ എല്ലാ വസ്തുക്കളും വ്യക്തമായി കണ്ടു.
26ഗ്രാമത്തിൽ പ്രവേശിക്കുകപോലും ചെയ്യരുത് എന്നു പറഞ്ഞ് യേശു അവനെ വീട്ടിലേക്ക് അയച്ചു.
പത്രോസിൻെറ വിശ്വാസപ്രഖ്യാപനം
27 യേശുവും ശിഷ്യൻമാരും കേസറിയാഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമധേ്യ അവൻ ശിഷ്യൻമാരോടു ചോദിച്ചു: ഞാൻ ആരെന്നാണ് ആളുകൾ പറയുന്നത്?6768
28അവർ പറഞ്ഞു: ചിലർ സ്നാപകയോഹന്നാൻ എന്നും മറ്റുചിലർ ഏലിയാ എന്നും, വേറെ ചിലർ പ്രവാചകൻമാരിൽ ഒരുവൻ എന്നും പറയുന്നു.
29അവൻ ചോദിച്ചു: എന്നാൽ ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ ക്രിസ്തുവാണ്.
30തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവൻ അവരോടു കൽപിച്ചു.
പീഡാനുഭവവും ഉത്ഥാനവും -ഒന്നാം പ്രവചനം
31മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും ജനപ്രമാണികൾ, പ്രധാനപുരോഹിതൻമാർ, നിയമജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങൾക്കുശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി.6970
32അവൻ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോൾ, പത്രോസ് അവനെ മാറ്റിനിർത്തിക്കൊണ്ട് തടസ്സംപറയാൻ തുടങ്ങി.
33യേശു പിൻതിരിഞ്ഞു നോക്കിയപ്പോൾ ശിഷ്യൻമാർ നിൽക്കുന്നതു കണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: സാത്താനേ, നീ എന്റെ മുമ്പിൽനിന്നു പോകൂ. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്.
34അവൻ ശിഷ്യൻമാരോടൊപ്പം ജനക്കൂട്ടത്തെയും തൻെറ അടുത്തേക്കു വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തൻെറ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.
35സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അതിനെ രക്ഷിക്കും.
36ഒരുവൻ ലോകം മുഴുവൻ നേടിയാലും തൻെറ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അതുകൊണ്ട് അവന് എന്തു പ്രയോജനം?
37മനുഷ്യൻ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?
38പാ-പം- നി-റ-ഞ്ഞ-തും- അ-വി-ശ്വ-സ്-ത-വു-മാ-യ- ഈ- ത-ലമു-റ-യിൽ- എ-ന്നെ-ക്കു-റി-ച്ചോ- എ-ൻെ-റ- വ-ച-ന-ങ്ങ-ളെ-ക്കു-റി-ച്ചോ- ല-ജ്-ജി-ക്കു-ന്ന-വ-നെ-പ്പ-റ്റി- മ-നു-ഷ്യ-പു-ത്ര-നും- ത-ൻെ-റ- പി-താ-വി-ൻെ-റ- മ-ഹ-ത്വ-ത്തിൽ- പ-രി-ശു-ദ്-ധ- ദൂ-തൻ-മാ-രോ-ടു-കൂ-ടെ- വ-രു-മ്പോൾ- ല-ജ്-ജി-ക്കും.-