Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

മർക്കോസ് 13

അധ്യായങ്ങൾ

ദേവാലയത്തിൻെറ നാശത്തെക്കുറിച്ചു പ്രവചനം

1 യേശു ദേവാലയത്തിൽനിന്നു പുറത്തുവന്നപ്പോൾ, ശിഷ്യൻമാരിൽ ഒരുവൻ പറഞ്ഞു: ഗുരോ, നോക്കൂ, എത്ര വലിയ കല്ലുകൾ! എത്ര വിസ്മയകരമായ സൗധങ്ങൾ!117118
2അവൻ പറഞ്ഞു: ഈ മഹാസൗധങ്ങൾ നിങ്ങൾ കാണുന്നില്ലേ? എന്നാൽ ഇവയെല്ലാം കല്ലിൻമേൽ കല്ലു ശേഷിക്കാതെ തകർക്കപ്പെടും.

വേദനകളുടെ ആരംഭം

3അനന്തരം, അവൻ ഒലിവുമലയിൽ ദേവാലയത്തിനഭിമുഖമായി ഇരിക്കുമ്പോൾ, പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും അവനോടു സ്വകാര്യമായി ചോദിച്ചു:119120
4ഇത് എന്നു സംഭവിക്കുമെന്നും ഇവയെല്ലാം പൂർത്തിയാകാൻ തുടങ്ങുമ്പോൾ അടയാളം എന്തായിരിക്കുമെന്നും ഞങ്ങളോടു പറയുക.
5 യേശു അവരോടു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ.
6ഞാനാണ് എന്നു പറഞ്ഞ് പലരും എന്റെ നാമത്തിൽ വരും. അവർ അനേകരെ വഴിതെറ്റിക്കും.
7നിങ്ങൾയുദ്ധങ്ങളെപ്പറ്റി കേൾക്കും. അവയെപ്പറ്റി കിംവദന്തികളും. അപ്പോൾ നിങ്ങൾ അസ്വസ്ഥരാകരുത്. ഇ തെല്ലാം സംഭവിക്കേണ്ടതാണ്. എന്നാൽ, അപ്പോഴും അവസാനമായിട്ടില്ല.
8ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തലയുയർത്തും. പല സ്ഥലങ്ങളിൽ ഭൂകമ്പങ്ങളും ക്ഷാമങ്ങളും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രം. നിങ്ങൾ ജാഗരൂകരായിരിക്കുവിൻ.
9അവർ നിങ്ങളെന്യായാധിപസംഘങ്ങൾക്ക് ഏൽപിച്ചുകൊടുക്കും; സിനഗോഗുകളിൽവച്ചു നിങ്ങളെ പ്രഹരിക്കും. ദേശാധിപതികളുടെയും രാജാക്കൻമാരുടെയും മുമ്പാകെ എനിക്കു സാക്ഷ്യം നൽകാൻ നിങ്ങൾ നിൽക്കും.
10എന്നാൽ, ആദ്യം എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നു.
11അവർ നിങ്ങളെ ഏൽപിച്ചുകൊടുക്കാൻ കൊണ്ടുപോകുമ്പോൾ എന്തു പറയണം എന്നു വിചാരിച്ച് ഉത്കണ്ഠാകുലരാകേണ്ടാ. ആ സമയത്തു നിങ്ങൾക്കു ലഭിക്കുന്നതെന്തോ അതു സംസാരിക്കുവിൻ. നിങ്ങളല്ല, പരിശുദ്ധാത്മാവായിരിക്കും സംസാരിക്കുക.
12സഹോദരൻ സഹോദരനെയും പിതാവു പുത്രനെയും മര ണത്തിന് ഏൽപിച്ചുകൊടുക്കും. മക്കൾ മാതാപിതാക്കൻമാരെ ഏതിർക്കുകയും അവരെ വധിക്കുകയും ചെയ്യും.
13എന്റെ നാമത്തെപ്രതി നിങ്ങളെ എല്ലാവരും ദേ്വഷിക്കും. അവസാനംവരെ സഹിച്ചുനിൽക്കുന്നവൻ രക്ഷപ്രാപിക്കും.

ഭീകര ദുരിതങ്ങളുടെ കാലം

14വിനാശത്തിന്റെ അശുദ്ധലക്ഷണം നിൽക്കരുതാത്തിടത്തു നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ - വായിക്കുന്നവൻ ഗ്ര ഹിച്ചുകൊള്ളട്ടെ -യൂദയായിലുള്ളവർ പർവതങ്ങളിലേക്കു പലായനം ചെയ്യട്ടെ.121122
15പുരമുകളിലായിരിക്കുന്നവൻ താഴെ ഇറങ്ങുകയോ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാൻ അകത്തു പ്രവേശിക്കുകയോ അരുത്.
16വയലിലായിരിക്കുന്നവൻ മേലങ്കി എടുക്കാൻ പിന്തിരിയരുത്.
17ആദിവസങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും ദുരിതം.
18ഇതു ശീതകാലത്തു സംഭവിക്കാതിരിക്കാൻ പ്രാർഥിക്കുവിൻ.
19ദൈവത്തിന്റെ സൃഷ്ടികർമ്മത്തിന്റെ ആരംഭം മുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാത്തതുമായ കഷ്ടതകൾ ആദിവസങ്ങളിൽ ഉണ്ടാകും.
20കർത്താവ് ആദിവസങ്ങൾ ചുരുക്കിയില്ലായിരുന്നെങ്കിൽ ഒരുവനും രക്ഷപെടുകയില്ലായിരുന്നു. എന്നാൽ, തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി അവിടുന്ന് ആദിവസങ്ങൾ ചുരുക്കി.
21ഇതാ, ക്രിസ്തു ഇവിടെ; അതാ, അവിടെ എന്ന് ആരെങ്കിലും പറഞ്ഞാൽ, നിങ്ങൾ വിശ്വസിക്കരുത്.
22കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകൻമാരും പ്രത്യക്ഷപ്പെടും. സാധ്യമെങ്കിൽ, തെരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിന് അടയാളങ്ങളും അദ്ഭുതങ്ങളും അവർ പ്രവർത്തിക്കും.
23നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. എല്ലാം ഞാൻ മുൻകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.

മനുഷ്യപുത്രൻെറ ആഗമനം

24ആ പീഡനങ്ങൾക്കുശേഷമുള്ള ദിവ സങ്ങളിൽ സൂര്യൻ ഇരുണ്ടുപോകും. ചന്ദ്രൻ പ്രകാശം തരുകയില്ല.123124
25നക്ഷത്രങ്ങൾ ആകാശത്തുനിന്നു നിപതിക്കും. ആ കാശശക്തികൾ ഇളകുകയും ചെയ്യും.
26അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും മഹത്വത്തോടുംകൂടെ മേഘങ്ങളിൽ വരുന്നത് അവർ കാണും.
27അപ്പോൾ, അവൻ ദൂതൻമാരെ അയയ്ക്കും. അവർ ഭൂമിയുടെ അതിർത്തികൾ മുതൽ ആകാശത്തിന്റെ അതിർത്തികൾ വരെ നാലു ദിക്കുകളിലുംനിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.
28അത്തിമരത്തിൽനിന്നു പഠിക്കുവിൻ. അതിന്റെ കൊമ്പുകൾ ഇളതായി തളിർക്കുമ്പോൾവേനൽക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങൾക്കറിയാം.
29അതുപോലെതന്നെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ അവൻ സമീപത്ത്, വാതിൽക്കലെത്തിയിരിക്കുന്നുവെന്ന് ഗ്രഹിച്ചുകൊള്ളുക.
30ഞാൻ സത്യമായി നിങ്ങളോടു പറയുന്നു: ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
31ആകാശ വും ഭൂമിയും കടന്നുപോകും. എന്നാൽ, എന്റെ വചനങ്ങൾ കടന്നുപോവുകയില്ല.

സദാ ജാഗരൂകരായിരിക്കുവിൻ

32എന്നാൽ, ആദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാർക്കും, സ്വർഗത്തിലുള്ള ദൂതൻമാർക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.125
33ശ്രദ്ധാപൂർവം ഉണർന്നിരിക്കുവിൻ. സമയം എപ്പോഴാണെന്നു നിങ്ങൾക്കറിവില്ലല്ലോ.
34വീടുവിട്ടു ദൂരേക്കു പോകുന്ന ഒരുവൻ സേവകർക്ക് അവരവരുടെ ചുമതലയും കാവൽക്കാരന് ഉണർന്നിരിക്കാനുള്ള കൽപനയും നൽകുന്നതുപോലെയാണ് ഇത്.
35ആകയാൽ, ജാഗരൂകരായിരിക്കുവിൻ. എന്തെന്നാൽ, ഗൃഹനാഥൻ എപ്പോൾ വരുമെന്ന്, സന്ധ്യയ്ക്കോ അർധരാത്രിക്കോ കോഴി കൂവുമ്പോഴോ രാവിലെയോ എന്നു നിങ്ങൾക്കറിഞ്ഞുകൂടാ.
36അവൻ പെട്ടെന്നു കയറിവരുമ്പോൾ നിങ്ങളെ നിദ്രാധീനരായിക്കാണരുതല്ലോ.
37ഞാൻ നിങ്ങളോടു പറയുന്നത് എല്ലാവരോടുമായിട്ടാണ് പറയുന്നത്; ജാഗരൂകരായിരിക്കുവിൻ.

അനുബന്ധ വചനങ്ങൾ

  1. 117 മത്തായി 24:1–2
  2. 118 ലൂക്കാ 21:5–6
  3. 119 മത്തായി 24:3–14
  4. 120 ലൂക്കാ 21:7–19
  5. 121 മത്തായി 24:15–28
  6. 122 ലൂക്കാ 21:20–24
  7. 123 മത്തായി 24:29–35
  8. 124 ലൂക്കാ 21:25–33
  9. 125 മത്തായി 24:36–44
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്