മത്തായി 13
അധ്യായങ്ങൾ
വിതക്കാരൻെറ ഉപമ
2വലിയ ജനക്കൂട്ടങ്ങൾ അവന്റെ അടുത്തു വന്നു. തന്നിമിത്തം അവൻ ഒരു തോണിയിൽക്കയറി ഇരുന്നു. ജനക്കൂട്ടം മുഴുവൻ തീരത്തു നിന്നു.
3അപ്പോൾ അവൻ വളരെക്കാര്യങ്ങൾ ഉപമകൾവഴി അവരോടു പറഞ്ഞു: വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു.
4അവൻ വിതച്ചപ്പോൾ വിത്തുകളിൽ കുറെ വഴിയരുകിൽ വീണു. പക്ഷികൾ വന്ന് അതു തിന്നു.
5ചിലത് മണ്ണ് അധികമില്ലാത്ത പാറമേൽ വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാൽ അതു പെട്ടെന്ന് മുളച്ചുപൊങ്ങി.
6സൂര്യനുദിച്ചപ്പോൾ അതു വെയിലേറ്റുവാടുകയും വേരില്ലാതിരുന്നതിനാൽ കരിഞ്ഞുപോവുകയും ചെയ്തു.
7വേറെ ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു.
8മറ്റു ചിലതു നല്ല നിലത്തു വീണു. അതു നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും വിളവു നൽകി.
9ചെവിയുള്ളവൻകേൾക്കട്ടെ.
ഉപമകളുടെ ഉദ്ദേശ്യം
11അവൻ മറുപടി പറഞ്ഞു: സ്വർഗരാജ്യത്തിന്റെ രഹസ്യങ്ങൾ അറിയാനുള്ള വരം നിങ്ങൾക്കാണു ലഭിച്ചിരിക്കുന്നത്. അവർക്ക് അതു ലഭിച്ചിട്ടില്ല.92
12ഉള്ളവനുനൽകപ്പെടും. അവനു സമൃദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനിൽനിന്ന് ഉള്ളതുപോലും എടുക്കപ്പെടും.93
13അതുകൊണ്ടാണ് ഞാൻ അവരോട് ഉപമകൾവഴി സംസാരിക്കുന്നത്. കാരണം, അവർ കണ്ടിട്ടും കാണുന്നില്ല, കേട്ടിട്ടും കേൾക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല.
14ഏശയ്യായുടെ പ്രവചനം അവരിൽ പൂർത്തിയായിരിക്കുന്നു: നിങ്ങൾ തീർച്ചയായും കേൾക്കും, എന്നാൽ മനസ്സിലാക്കുകയില്ല; നിങ്ങൾ തീർച്ചയായും കാണും, എന്നാൽ ഗ്രഹിക്കുകയില്ല.
15അവർ കണ്ണുകൊണ്ടു കണ്ട്, കാതുകൊണ്ടു കേട്ട്, ഹൃദയംകൊണ്ടു മനസ്സിലാക്കി, മാനസാന്തരപ്പെടുകയും ഞാൻ അവരെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ് ഈ ജന തയുടെ ഹൃദയം കഠിനമായിത്തീർന്നിരിക്കുന്നു; ചെവിയുടെ കേൾവി മന്ദീഭവിച്ചിരിക്കുന്നു; കണ്ണ് അവർ അടച്ചുകളഞ്ഞിരിക്കുന്നു.
16നിങ്ങളുടെ കണ്ണുകൾ ഭാഗ്യമുള്ളവ; എന്തെന്നാൽ, അവ കാണുന്നു. നിങ്ങളുടെ കാതുകൾ ഭാഗ്യമുള്ളവ; എന്തെന്നാൽ, അവ കേൾക്കുന്നു.
17സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, അനേകം പ്രവാചകൻമാരും നീതിമാൻമാരും നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല.
വിതക്കാരൻെറ ഉപമ വിശദീകരിക്കുന്നു
19രാജ്യത്തിന്റെ
20വചനം കേട്ടിട്ടു മനസ്സിലാകാതിരിക്കുന്നവനിൽനിന്ന്, അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് ദുഷ്ടൻ വന്ന് അപഹരിക്കുന്നു. ഇതാണ് വഴിയരികിൽ വീണ വിത്ത്.
21വചനം കേട്ടിട്ട് ഉടനെ സസന്തോഷം സ്വീകരിക്കുകയും തന്നിൽ വേരില്ലാത്തതിനാൽ അൽപനേരം മാത്രം നിലനിന്നിട്ട്, വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോൾ തത്ക്ഷണം വീണുപോവുകയും ചെയ്യുന്നവനാണ് പാറമേൽ വീണ വിത്ത്.
22ഒരുവൻ വചനം ശ്രവിക്കുന്നു; എന്നാൽ ലൗകിക വ്യഗ്രതയും ധനത്തിൻെറ ആകർഷണവും വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. ഇവനാണു മുള്ളുകളുടെയിടയിൽ വീണ വിത്ത്.
23വചനംകേട്ടു ഗ്രഹിക്കുന്നവനാണ്, നല്ല നിലത്തു വീണ വിത്ത്. അവൻ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു.
കളകളുടെ ഉപമ
24മറ്റൊരുപമ അവൻ അവരോടു പറഞ്ഞു: ഒരുവൻ വയലിൽ നല്ല വിത്തു വിതയ്ക്കുന്നതിനോട് സ്വർഗരാജ്യത്തെ ഉപമിക്കാം.
25ആളുകൾ ഉറക്കമായപ്പോൾ അവന്റെ ശത്രുവന്ന്, ഗോതമ്പിനിടയിൽ കള വിതച്ചിട്ടു കടന്നുകളഞ്ഞു.
26ചെടികൾ വളർന്ന് കതിരായപ്പോൾ കളകളും പ്രത്യക്ഷപ്പെട്ടു.
27വേലക്കാർ ചെന്ന് വീട്ടുടമസ്ഥനോടു ചോദിച്ചു:യജമാനനേ, നീ വയലിൽ, നല്ല വിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായത് എവിടെ നിന്ന്?
28അവൻ പറഞ്ഞു: ശത്രുവാണ് ഇതുചെയ്തത്. വേലക്കാർ ചോദിച്ചു: ഞങ്ങൾപോയി കളകൾ പറിച്ചുകൂട്ടട്ടേ?
29അവൻ പറഞ്ഞു: വേണ്ടാ, കളകൾ പറിച്ചെടുക്കുമ്പോൾ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങൾ പിഴുതുകളഞ്ഞെന്നുവരും.
30കൊയ്ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്ത്തുകാലത്തു ഞാൻ കൊയ്ത്തുകാരോടു പറയും: ആദ്യമേ കളകൾ ശേഖരിച്ച്, തീയിൽ ചുട്ടുകളയുവാൻ അവ കെട്ടുകളാക്കിവയ്ക്കുവിൻ; ഗോതമ്പ് എന്റെ ധാന്യപ്പുരയിൽ സംഭരിക്കുവിൻ.
കടുകുമണിയുടെയും പുളിമാവിൻെറയും ഉപമ
32അത് എല്ലാവിത്തിനെയുംകാൾ ചെറുതാണ്; എന്നാൽ, വളർന്നു കഴിയുമ്പോൾ അതു മറ്റു ചെടികളെക്കാൾ വലുതായി, ആകാശപ്പറവകൾ വന്ന് അതിന്റെ ശിഖരങ്ങളിൽ ചേക്കേറാൻ തക്കവിധം മരമായിത്തീരുന്നു.
33മറ്റൊരുപമ അവൻ അവരോട് അരുളിച്ചെയ്തു: മൂന്ന് ഇടങ്ങഴിമാവിൽ അതു പുളിക്കുവോളം ഒരു സ്ത്രീ ചേർത്ത പുളിപ്പിനു സദൃശമാണ് സ്വർഗരാജ്യം.
34ഇതെല്ലാം യേശു ഉപമകൾ വഴിയാണ് ജനക്കൂട്ടത്തോട് അരുളിച്ചെയ്തത്. ഉപമകളിലൂടെയല്ലാതെ അവൻ ഒന്നും അവരോടു പറഞ്ഞിരുന്നില്ല.
35ഞാൻ ഉപമകൾ വഴി സംസാരിക്കും, ലോകസ്ഥാപനം മുതൽ നിഗൂഢമായിരുന്നവ ഞാൻ പ്രസ്താവിക്കും എന്ന പ്രവാചക വചനം പൂർത്തിയാകാനായിരുന്നു ഇത്.
കളകളുടെ ഉപമ - വിശദീകരണം
36ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട് അവൻ വീട്ടിലേക്കു വന്നു. ശിഷ്യൻമാർ അവന്റെ അടുത്തുവന്ന് അപേക്ഷിച്ചു: വയലിലെ കളകളെ സംബന്ധിക്കുന്ന ഉപമ ഞങ്ങൾക്കു വിശദീകരിച്ചു തന്നാലും!
37അവൻ ഉത്തരം പറഞ്ഞു: നല്ല വിത്തു വിതയ്ക്കുന്നവൻമനുഷ്യപുത്രനാണ്.
38വയൽ ലോകവും നല്ല വിത്ത് രാജ്യത്തിന്റെ പുത്രൻമാരും കളകൾ ദുഷ്ടൻെറ പുത്രൻമാരുമാണ്.
39അവ വിതച്ച ശത്രു പിശാചാണ്. കൊയ്ത്തുയുഗാന്തമാണ്; കൊയ്ത്തുകാർ ദൈവദൂതൻമാരും.
40കളകൾ ശേഖരിച്ച് അഗ്നിക്കിരയാക്കുന്നതെങ്ങനെയോ അങ്ങനെതന്നെയുഗാന്തത്തിലും സംഭവിക്കും.
41മനുഷ്യപുത്രൻ തൻെറ ദൂതൻമാരെ അയയ്ക്കുകയും
42അവർ അവന്റെ രാജ്യത്തുനിന്ന് എല്ലാ പാപഹേതുക്കളെയും തിൻമ പ്രവർത്തിക്കുന്നവരെയും ഒരുമിച്ചു കൂട്ടി അഗ്നികുണ്ഡത്തിലേക്കെറിയുകയുംചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
43അപ്പോൾ നീതിമാൻമാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.
നിധിയുടെയും രത്നത്തിൻെറയും വലയുടെയും ഉപമകൾ
44സ്വർഗരാജ്യം, വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവൻ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങുകയുംചെയ്യുന്നു.
45വീണ്ടും, സ്വർഗരാജ്യം നല്ല രത്നങ്ങൾ തേടുന്ന വ്യാപാരിക്കു തുല്യം.
46അവൻ വിലയേറിയ ഒരു രത്നം കണ്ടെത്തുമ്പോൾ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു.
47സ്വർഗരാജ്യം, എല്ലാത്തരം മത്സ്യങ്ങളെയും ശേഖരിക്കാൻ കടലിൽ എറിയപ്പെട്ട വലയ്ക്കു തുല്യം.
48വല നിറഞ്ഞപ്പോൾ അവർ അതു കരയ്ക്കു വലിച്ചു കയറ്റി. അവർ അവിടെയിരുന്ന്, നല്ല മത്സ്യങ്ങൾ പാത്രത്തിൽ ശേഖരിക്കുകയും ചീത്ത മത്സ്യങ്ങൾ പുറത്തേക്ക് എറിയുകയും ചെയ്തു.
49യുഗാന്തത്തിലും ഇതുപോലെ സംഭവിക്കും. ദൈവദൂതൻമാർ ദുഷ്ടൻമാരെ നീതിമാൻമാരിൽനിന്നു വേർതിരിക്കുകയും അഗ്നികുൺഡത്തിലേക്കെറിയുകയും ചെയ്യും.
50അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
51നിങ്ങൾ ഇതെല്ലാം ഗ്രഹിച്ചുവോ? അവൻ ചോദിച്ചു. ഉവ്വ്, അവർ ഉത്തരം പറഞ്ഞു.
52അവൻ തുടർന്നു: സ്വർഗരാജ്യത്തിന്റെ ശിഷ്യനായിത്തീർന്ന ഓരോ നിയമജ്ഞനും, തൻെറ നിക്ഷേപത്തിൽനിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യൻ.
സ്വന്തം നാട്ടിൽ അവഗണിക്കപ്പെടുന്നു
54സ്വദേശത്തുവന്ന്, അവരുടെ സിനഗോഗിൽ പഠിപ്പിച്ചു. അവർ വിസ്മയഭരിതരായി ചോദിച്ചു: ഇവന് ഈ ജ്ഞാനവും ശക്തിയും എവിടെനിന്ന്?
55ഇവൻ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോൻ, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരൻമാർ?
56ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന് ഇതെല്ലാം എവിടെനിന്ന്?
57അവർക്ക് അവനിൽ ഇടർച്ചയുണ്ടായി. യേശു അവരോടു പറഞ്ഞു: പ്രവാചകൻ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല.
58അവരുടെ അവിശ്വാസം നിമിത്തം അവൻ അവിടെ അധികം അദ്ഭുതങ്ങൾ പ്രവർത്തിച്ചില്ല.