Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

മത്തായി 28

അധ്യായങ്ങൾ

പുനരുത്ഥാനം

1സാബത്തിനുശേഷം ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ മഗ്ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്ദർശിക്കാൻ വന്നു.232233234
2അപ്പോൾ വലിയ ഒരു ഭൂകമ്പം ഉണ്ടായി. കർത്താവിന്റെ ദൂതൻ സ്വർഗത്തിൽ നിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി, അതിൻമേൽ ഇരുന്നു.
3അവന്റെ രൂപം മിന്നൽപ്പിണർപോലെ ആയിരുന്നു, വസ്ത്രം മഞ്ഞുപോലെ വെളുത്തതും.
4അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവൽക്കാർ വിറപൂണ്ട് മരിച്ചവരെപ്പോലെയായി.
5ദൂതൻ സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങൾ അനേ്വഷിക്കുന്നതെന്ന് എനിക്കറിയാം.
6അവൻ ഇവിടെയില്ല; താൻ അരുളിച്ചെയ്തതുപേലെ അവൻ ഉയിർപ്പിക്കപ്പെട്ടു.
7അവൻ കിടന്ന സ്ഥലം വന്നുകാണുവിൻ. വേഗം പോയി അവന്റെ ശിഷ്യൻമാരോട്, അവൻ മരിച്ചവരുടെയിടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടെന്നും നിങ്ങൾക്കു മുമ്പേ ഗലീലിയിലേക്കു പോകുന്നെന്നും അവിടെവച്ച് നിങ്ങൾ അവനെ കാണുമെന്നും പറയുവിൻ. ഇതാ, ഇക്കാര്യം ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
8അവർ കല്ലറവിട്ട് ഭയത്തോടും വലിയ സന്തോഷത്തോടും കൂടെ ശിഷ്യൻമാരെ വിവരം അറിയിക്കാൻ ഓടി.
9അപ്പോൾ യേശു എതിരേ വന്ന് അവരെ അഭിവാദനംചെയ്തു. അവർ അവനെ സമീപിച്ച് പാദങ്ങളിൽ കെട്ടിപ്പിടിച്ച് ആരാധിച്ചു.
10 യേശു അവരോട് പറഞ്ഞു: ഭയപ്പെടേണ്ടാ; നിങ്ങൾ ചെന്ന് എന്റെ സഹോദരൻമാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെ അവർ എന്നെ കാണുമെന്നും പറയുക.

കാവൽക്കാരുടെ വ്യാജപ്രസ്താവന

11അവർ പോയപ്പോൾ കാവൽക്കാരിൽ ചിലർ പട്ടണത്തിൽ ചെന്ന് സംഭവിച്ചതെല്ലാംപ്രധാനപുരോഹിതൻമാരെ അറിയിച്ചു.
12അവരും പ്രമാണികളും കൂടിയാലോചിച്ചതിനുശേഷം പടയാളികൾക്കുവേണ്ടത്ര പണംകൊടുത്തിട്ടു പറഞ്ഞു:
13ഞങ്ങൾ ഉറങ്ങിയപ്പോൾ രാത്രിയിൽ അവന്റെ ശിഷ്യൻമാർ വന്ന് അവനെ മോഷ്ടിച്ചുകൊണ്ടുപോയി എന്നുപറയുവിൻ.
14ദേശാധിപതി ഇതറിഞ്ഞാൽ, ഞങ്ങൾ അവനെ സ്വാധീനിച്ച് നിങ്ങൾക്ക് ഉപദ്രവമുണ്ടാക്കാതെ നോക്കിക്കൊള്ളാം.
15അവർ പണം വാങ്ങി, നിർദേശമനുസരിച്ചു പ്രവർത്തിച്ചു. ഇത് ഇന്നും യഹൂദരുടെയിടയിൽ പ്രചാരത്തിലിരിക്കുന്നു.

പ്രേഷിതദൗത്യം

16 യേശു നിർദേശിച്ചതുപോലെ പതിനൊന്നു ശിഷ്യൻമാരും ഗലീലിയിലെ മലയിലേക്കു പോയി.235236237238
17അവനെക്കണ്ടപ്പോൾ അവർ അവനെ ആരാധിച്ചു. എന്നാൽ, ചിലർ സംശയിച്ചു.
18 യേശു അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു.
19ആകയാൽ, നിങ്ങൾപോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ.
20പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻെറയും നാമത്തിൽ അവർക്കു ജ്ഞാനസ്നാനം നൽകുവിൻ. ഞാൻ നിങ്ങളോടു കൽപിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

അനുബന്ധ വചനങ്ങൾ

  1. 232 മർക്കോസ് 16:1–8
  2. 233 ലൂക്കാ 24:1–12
  3. 234 യോഹന്നാൻ 20:1–10
  4. 235 മർക്കോസ് 16:14–18
  5. 236 ലൂക്കാ 24:36–49
  6. 237 യോഹന്നാൻ 20:19–23
  7. 238 അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 1:6–8
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്