മർക്കോസ് 3
അധ്യായങ്ങൾ
സാബത്തിൽ രോഗശാന്തി
2 യേശുവിൽ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തിൽ അവൻ രോഗശാന്തി നൽകുമോ എന്ന് അറിയാൻ അവർ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
3കൈ ശോഷിച്ചവനോട് അവൻ പറഞ്ഞു: എഴുന്നേറ്റു നടുവിലേക്കു വരൂ.
4അനന്തരം, അവൻ അവരോടു ചോദിച്ചു: സാബത്തിൽ നൻമ ചെയ്യുന്നതോ തിൻമചെയ്യുന്നതോ, ജീവൻ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണു നിയമാനുസൃതം? അവർ നിശ്ശബ്ദരായിരുന്നു.
5അവരുടെ ഹൃദയ കാഠിന്യത്തിൽ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവൻ കൈനീട്ടി; അതു സുഖപ്പെട്ടു.
6ഫരിസേയർ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കുവാൻവേണ്ടി ഹേറോദേസ്പക്ഷക്കാരുമായി ആലോചന നടത്തി.
കടൽത്തീരത്തെ അദ്ഭുതങ്ങൾ
7 യേശു ശിഷ്യൻമാരോടുകൂടെ കടൽത്തീരത്തേക്കു പോയി. ഗലീലിയിൽനിന്ന് ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.
8 യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളിൽനിന്നും ജോർദാന്റെ മറുകരെനിന്നും ടയിർ, സീദോൻ എന്നിവയുടെ പരിസരങ്ങളിൽനിന്നും ധാരാളം ആളുകൾ, അവന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ട്, അവന്റെ അടുത്തെത്തി.
9ആൾത്തിരക്കിൽപ്പെട്ടു ഞെരുങ്ങാതിരിക്കുന്നതിന്, അവൻ ശിഷ്യൻമാരോട് ഒരു വള്ളം ഒരുക്കിനിറുത്താൻ ആവശ്യപ്പെട്ടു.
10എന്തെന്നാൽ, അവൻ പലർക്കും രോഗശാന്തി നൽകിയതുമൂലം രോഗമുണ്ടായിരുന്നവരെല്ലാം അവനെ സ്പർശിക്കാൻ തിക്കിത്തിരക്കിക്കൊണ്ടിരുന്നു.
11അശുദ്ധാത്മാക്കൾ അവനെ കണ്ടപ്പോൾ അവന്റെ മുമ്പിൽ വീണ്, നീ ദൈവപുത്രനാണ് എന്നു വിളിച്ചുപറഞ്ഞു.
12തന്നെ വെളിപ്പെടുത്തരുതെന്ന് അവൻ അവയ്ക്കു കർശനമായ താക്കീതു നൽകി.
അപ്പസ്തോലൻമാരെതെരഞ്ഞെടുക്കുന്നു
13പിന്നെ, അവൻ മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവർ അവന്റെ സമീപത്തേക്കു ചെന്നു.
14തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാൻ അയയ്ക്കുന്നതിനും
15പിശാചുക്കളെ ബഹിഷ്കരിക്കാൻ അധികാരം നൽകുന്നതിനുമായി അവൻ പന്ത്രണ്ടുപേരെ നിയോഗിച്ചു.
16അവർ, പത്രോസ് എന്ന് അവൻ പേരു നൽകിയ ശിമയോൻ, ഇടിമുഴക്കത്തിൻെറ പുത്രൻമാർ എന്നർഥമുള്ള
17ബൊവനെർഗെസ് എന്നു പേരു നൽകിയ സെബദീപുത്രൻമാരായ യാക്കോബും സഹോദരൻ യോഹന്നാനും,
18അന്ത്രയോസ്, പീലിപ്പോസ്, ബർത്തലോമിയ, മത്തായി, തോമസ്, ഹൽപൈയുടെ പുത്രൻ യാക്കോബ്, തദേവൂസ്, കാനാൻകാരനായ ശിമയോൻ,
19 യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയോത്താ.
യേശുവും ബേൽസെബൂലും
20അനന്തരം അവൻ ഒരു ഭവനത്തിൽ പ്രവേശിച്ചു. ജനങ്ങൾ വീൺും വന്നുകൂടിക്കൊൺിരുന്നു. തൻമൂലം, ഭക്ഷണം കഴിക്കാൻപോലും അവർക്കു കഴിഞ്ഞില്ല.282930
21അവന്റെ സ്വന്തക്കാർ ഇതുകേട്ട്, അവനെ പിടിച്ചുകൊണ്ടുപോകാൻ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവർ കേട്ടിരുന്നു.
22ജറുസലെമിൽനിന്നു വന്ന നിയമജ്ഞർ പറഞ്ഞു: അവനെ ബേൽസെബൂൽ ആവേശിച്ചിരിക്കുന്നു: പിശാചുക്കളുടെ തലവനെക്കൊണ്ടാണ് അവൻ പിശാചുക്കളെ പുറത്താക്കുന്നത്.
23അവൻ അവരെ അടുത്തു വിളിച്ച്, ഉപമകൾവഴി അവരോടു പറഞ്ഞു: സാത്താന് എങ്ങനെയാണ് സാത്താനെ പുറത്താക്കാൻ കഴിയുക?
24അന്തശ്ഛിദ്രമുള്ള രാജ്യം നിലനിൽക്കുകയില്ല.
25അന്ത ശ്ഛിദ്രമുള്ള ഭവനവും നിലനിൽക്കുകയില്ല.
26സാത്താൻ തനിക്കുതന്നെ എതിരായി തലയുയർത്തുകയും ഭിന്നിക്കുകയും ചെയ്താൽ അവനു നിലനിൽക്കുക സാധ്യമല്ല. അത് അവന്റെ അവസാനമായിരിക്കും.
27ശക്തനായ ഒരുവന്റെ ഭവനത്തിൽ പ്രവേശിച്ച് വസ്തുക്കൾ കവർച്ചചെയ്യണമെങ്കിൽ, ആദ്യമേ അവനെ ബന്ധിക്കണം. അതിനുശേഷമേ കവർച്ചനടത്താൻ കഴിയൂ.
28സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവർ പറയുന്ന ദൂഷണങ്ങളും ക്ഷമിക്കപ്പെടും.
29എന്നാൽ, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന് ഒരുകാലത്തും പാപത്തിൽനിന്നു മോചനമില്ല. അവൻ നിത്യപാപത്തിന് ഉത്തരവാദിയാകും.
30അവൻ ഇങ്ങനെ പറഞ്ഞത്, തനിക്ക് അശുദ്ധാത്മാവുണ്ട് എന്ന് അവർ പറഞ്ഞതിനാലാണ്.
യേശുവിൻെറ അമ്മയും സഹോദരരും
32ജനക്കൂട്ടം അവനുചുറ്റും ഇരിക്കുകയായിരുന്നു. അവർ പറഞ്ഞു: നിന്റെ അമ്മയും സഹോദരൻമാരും സഹോദരിമാരും നിന്നെക്കാണാൻ പുറത്തു നിൽക്കുന്നു.
33അവൻ ചോദിച്ചു: ആരാണ് എന്റെ അമ്മയും സഹോദരങ്ങളും?
34ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട് അവൻ പറഞ്ഞു: ഇതാ, എന്റെ അമ്മയും എന്റെ സഹോദരങ്ങളും!
35ദൈവത്തിന്റെ ഹിതം നിർവഹിക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.