എസെക്കിയേൽ 48
അധ്യായങ്ങൾ
ഗോത്രങ്ങളുടെ ഓഹരി
1ഗോത്രങ്ങളുടെ പേരുകൾ ഇവയാണ്: വടക്കേ അതിർത്തിയിലാരംഭിച്ച് കടൽമുതൽ ഹെത്ലോൺവഴി ഹമാത്തിൻെറ കവാടംവരെയും ഹമാത്തിനു നേരേ ദമാസ്ക്കസിൻെറ വടക്കേ അതിർത്തിയിലുള്ള ഹസാർഏനോൻ വരെയും കിഴക്കുപടിഞ്ഞാറു വ്യാപിച്ചു കിടക്കുന്ന ദാൻ ആണ് ഒരു ഭാഗം.
2അതിനോടുചേർന്ന് കിഴക്കേ അറ്റംമുതൽ പടിഞ്ഞാറേ അറ്റംവരെ ആഷേറിന്റെ ഓഹരിയാണ്.
3അതിനോടുചേർന്ന് കിഴക്കുമുതൽ പടിഞ്ഞാറുവരെയാണ് നഫ്താലിയുടേത്.
4അ തിനോടു ചേർന്നു കിഴക്കുമുതൽ പടിഞ്ഞാ റുവരെ മാനാസ്സെയുടെ ഓഹരിയാണ്.
5അതിനോടുചേർന്ന് കിഴക്കുമുതൽ പടിഞ്ഞാറുവരെയാണ് എഫ്രായിമിന്റെ അവ കാശം.
6അതിനോടുചേർന്ന് കിഴക്കുമുതൽ പടഞ്ഞാറുവരെ റൂബൻെറ ഓഹരിയാണ്.
7അതിനോടുചേർന്ന് കിഴക്കുമുതൽ പടിഞ്ഞാറുവരെ യൂദായുടെ ഓഹരി.
വിശുദ്ധ ഓഹരി
8അതിനോടുചേർന്ന് കിഴക്കുമുതൽ പടിഞ്ഞാറുവരെ ഇരുപത്തയ്യായിരം മുഴം വീതിയിലും ഒരു ഗോത്രത്തിന്റെ ഓഹരിയുടേതിന് തുല്യമായ നീളത്തിലും കിഴക്കുപടിഞ്ഞാ റായി നിങ്ങൾ നീക്കിവയ്ക്കുന്ന ഒരു ഭാഗം; അതിനു മധേ്യയായിരിക്കും വിശുദ്ധമന്ദിരം.
9കർത്താവിനുവേണ്ടി നിങ്ങൾ മാറ്റിവയ്ക്കുന്ന സ്ഥലത്തിന്റെ നീളം ഇരുപത്ത യ്യായിരം മുഴവും വീതി പതിനായിരം മുഴവും ആയിരിക്കണം.
10വിശുദ്ധ ഓഹരിയായി നീക്കിവയ്ക്കേണ്ടത് ഇവയാണ്: വടക്ക് ഇരുപത്തയ്യായിരം മുഴം നീളവും, പടിഞ്ഞാറ് പതിനായിരം മുഴം വീതിയും കിഴക്ക് പതിനായിരം മുഴം വീതിയും തെക്ക് ഇരുപത്തയ്യായിരം മുഴം നീളവുമുള്ള ഒരു ഭാഗം പുരോഹിതൻമാർക്കായി നീക്കിവയ്ക്കണം. അതിന്റെ മധ്യത്തിലായിരിക്കണം കർത്താവിന്റെ വിശുദ്ധമന്ദിരം.
11ഇസ്രായേൽവംശവും ലേവ്യരും വഴിതെറ്റിയപ്പോൾ അവരോടൊപ്പം മാർഗഭ്രംശം സംഭവിക്കാതെ എന്റെ ആലയത്തിന്റെ ചുമതല വഹിച്ച അഭിഷിക്തപുരോഹിതരായ സാദോക്കിൻെറ പുത്രൻമാർക്കുള്ളതാണിത്.
12ലേവ്യരുടെ അതിർത്തിയോടു ചേർന്ന് വിശുദ്ധ ഓഹരിയിൽനിന്ന് വേർതിരിച്ചെടുത്ത അതിവിശുദ്ധമായ ഓ ഹരിയാണ് അവരുടേത്.
13പുരോഹിതൻമാരുടെതിനോടു ചേർന്ന് ഇരുപത്തയ്യായിരം മുഴം നീളത്തിലും പതിനായിരം മുഴം വീതിയിലും ഒരു ഓഹരി ലേവ്യർക്കുണ്ടായിരിക്കണം. ആകെ നീളം ഇരുപത്തയ്യായിരം മുഴവും. വീതി പതിനായിരം മുഴവും.
14അവർ അതു വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ അരുത്. ദേശത്തിന്റെ ഈ വിശിഷ്ട ഭാഗം അവർ അന്യാധീനപ്പെടുത്തിക്കളയരുത്. എന്തെന്നാൽ അതു കർത്താവിനു വിശുദ്ധമാണ്.
15ശേഷിച്ച അയ്യായിരം മുഴം വീതിയും ഇരുപത്തയ്യായിരം മുഴം നീളവുമുള്ള ഭാഗം പട്ടണത്തിലെ സാധാരണ ആവശ്യത്തിനും താമ സത്തിനും പ്രാന്തപ്രദേശത്തിനും വേണ്ടിയാണ്. നഗരം അതിന്റെ മദ്ധ്യത്തിലായിരിക്കണം.
16അതിന്റെ അളവുകൾ ഇതായിരിക്കണം: വടക്കും തെക്കും കിഴക്കും പടിഞ്ഞാറും നാലായിരത്തിയഞ്ഞൂറു മുഴംവീതം.
17നഗരത്തിനൊരു തുറസ്സായ സ്ഥലമുണ്ടായിരിക്കണം. വടക്കും തെക്കും കിഴക്കും പടിഞ്ഞാറും ഇരുനൂറ്റമ്പതു മുഴം വീതം.
18വിശുദ്ധ ഓഹരിയുടെ അരികുചേർന്ന് മിച്ചമുള്ളത് കിഴക്കും പടിഞ്ഞാറും പതിനായിരം മുഴം വീതമായിരിക്കണം. അവിടത്തെ ഉത്പന്നങ്ങൾ നഗരത്തിലെ ജോലിക്കാർക്ക് ഭക്ഷ ണത്തിനുള്ളതാണ്.
19ഇസ്രായേലിലെ എല്ലാ ഗോത്രത്തിലുംപെട്ട നഗരത്തിലെ കൃഷിക്കാർ അതിൽ കൃഷി ചെയ്യണം.
20നിങ്ങൾ നീക്കിവയ്ക്കുന്ന മുഴുവൻ ഭാഗവും - വിശുദ്ധ ഓഹരിയും നഗരസ്വത്തും കൂടി- ഇരുപത്തയ്യായിരം മുഴത്തിൽ സമചതുരമായിരിക്കണം.
21വിശുദ്ധ ഓഹരിക്കും നഗരസ്വത്തിനും ഇരുവശത്തും ശേഷിക്കുന്ന ഭാഗം രാജാവിനുള്ളതാണ്. വിശുദ്ധ ഓഹരിയുടെ ഇരുപത്തയ്യായിരം മുഴം സ്ഥലത്തുനിന്ന് കിഴക്കേ അതിരുവരെയും പടിഞ്ഞാറേ അതിരുവരെയും ഗോത്രങ്ങളുടെ ഓഹരികൾക്കു സമാന്തരമായി വ്യാപിച്ചു കിടക്കുന്ന സ്ഥലം രാജാവിനുള്ളതാണ്. വിശുദ്ധ ഓഹരിയും ദേവാലയത്തിനുള്ള വിശുദ്ധസ്ഥലവും അതിന്റെ നടുക്കായിരിക്കും.
22നഗരത്തിൻെറയും ലേവ്യരുടെയും സ്വത്തുക്കൾ രാജാവിന്റെ ഓഹരിയുടെ മധ്യത്തിലായിരിക്കണം. രാജാവിന്റെ ഓഹരി യൂദായുടെയും ബഞ്ചമിന്റെയും അതിരുകൾക്കിടയിലും.
മറ്റു ഗോത്രങ്ങളുടെ ഓഹരി
23ബാക്കിയുള്ള ഗോത്രങ്ങളുടെ ഓഹരി: കിഴക്കു മുതൽ പടിഞ്ഞാറുവരെ ബഞ്ചമിന്റെ ഭാഗം.
24അതിനോടു ചേർന്ന് കിഴക്കുമുതൽ പടിഞ്ഞാറു വരെയാണ് ശിമയോന്റെ ഓഹരി.
25അതിനോടു ചേർന്ന് കിഴക്കുമുതൽ പടിഞ്ഞാറുവരെ ഇസാക്കറിൻെറ ഓഹരി.
26അതിനോടുചേർന്ന് കിഴക്കുമുതൽ പടിഞ്ഞാറുവരെ സെബുലൂൻെറ ഓഹരി.
27അതിനോടുചേർന്ന് കിഴക്കുമുതൽ പടിഞ്ഞാറുവരെ ഗാദിൻെറ ഓഹരി.
28ഗാദിൻെറ അതിരിനോടുചേർന്ന് തെക്കോട്ട് താമാർമുതൽ മെറിബത്കാദെഷ്ജലാശയംവരെയും അവിടെനിന്ന് ഈജിപ്തുതോടുവഴി മഹാസമുദ്രംവരെയുമാണ് തെക്കേ അതിർത്തി.
29ഇസ്രായേൽഗോത്രങ്ങളുടെയിടയിൽ പൈതൃകാവകാശമായി നിങ്ങൾ വിഭജിച്ചെടുക്കേണ്ട ദേശമിതാണ്. ഇവയാണ് അവരുടെ ഓഹരികൾ -ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
ജറുസലെം കവാടങ്ങൾ
30പട്ടണത്തിന്റെ പുറത്തേക്കുള്ള കവാടങ്ങൾ: നാലായിരത്തിയഞ്ഞൂറു മുഴം നീളമുള്ള വടക്കുവശത്ത് മൂന്നു കവാടങ്ങൾ -
31റൂബൻെറയും യൂദായുടെയും ലേവിയുടെയും ഓരോന്ന്. ഇസ്രായേൽ ഗോത്രങ്ങളുടെ പേരിലാണ് കവാടങ്ങൾ അറിയപ്പെടുക.
32നാലായിരത്തിയഞ്ഞൂറുമുഴം നീളമുള്ള കിഴക്കുവശത്ത് മൂന്നു കവാടങ്ങൾ - ജോസഫിന്റെയും ബഞ്ചമിന്റെയും ദാനിന്റെയും.
33നാലായിരത്തിയഞ്ഞൂറു മുഴം നീളമുള്ള തെക്കുവശത്ത് മൂന്നു കവാടങ്ങൾ - ശിമയോന്റെയും ഇസാക്കറിൻെറയും സെബുലൂൻെറയും.
34നാലായിരത്തിയഞ്ഞൂറു മുഴം നീളമുള്ള പ ടിഞ്ഞാറുവശത്ത് മൂന്നു കവാടങ്ങൾ വേഗാദിൻെറയും ആഷേറിൻേറ യും നഫ്താലിയുടെയും.
35നഗരത്തിൻെറ ചുറ്റളവ് പതി നെണ്ണായിരം മുഴമായിരിക്കണം. ഇനിമേൽ നഗരത്തിൻെറ പേര്യാഹ്വെഷാമാ എന്നായിരിക്കും.