Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

എസെക്കിയേൽ 10

അധ്യായങ്ങൾ

കർത്താവിൻെറ മഹത്വം ദേവാലയം വിടുന്നു

1ഞാൻ നോക്കി. അതാ, കെരൂബുകളുടെ മീതേയുള്ള വിതാനത്തിൽ, അവയുടെ തലയ്ക്കുമുകളിലായി ഇന്ദ്രനീലനിർമിതമായ സിംഹാസനംപോലെ എന്തോ ഒന്ന്.
2അവിടുന്ന് ചണവസ്ത്രധാരിയോട് ആജ്ഞാപിച്ചു: നീ കെരൂബുകളുടെ കീഴിലുള്ള ചക്രങ്ങൾക്കിടയിലേക്കു പോവുക. കെരൂബുകളുടെ ഇടയിൽ നിന്നു നിന്റെ കൈ നിറയെ ജ്വലിക്കുന്നതീക്കനൽ എടുത്ത് നഗരത്തിനുമീതേ വിതറുക. ഞാൻ നോക്കിനിൽക്കേ അവൻ പോയി.
3അവൻ ഉള്ളിൽക്കടന്നപ്പോൾ കെരൂബുകൾ ആലയത്തിന്റെ തെക്കുഭാഗത്തു നിൽക്കുകയായിരുന്നു. അകത്തളത്തിൽ ഒരു മേഘം നിറഞ്ഞുനിന്നു.
4കർത്താവിന്റെ മഹത്വം കെരൂബുകളിൽ നിന്ന് ഉയർന്ന് ആലയത്തിന്റെ പടിവാതിൽക്കലേക്കു പോയി, ആലയം മുഴുവൻ മേഘത്താൽ നിറഞ്ഞു. അങ്കണമാകെ കർത്താവിന്റെ മഹത്വത്തിൻെറ ശോഭയാൽ പൂരിതമായി.
5സർവശക്തനായ ദൈവം സംസാരിക്കു മ്പോഴുള്ള സ്വരംപോലെ കെരൂബുകളുടെ ചിറകടിശബ്ദം പുറത്തെ അങ്കണംവരെ കേൾക്കാമായിരുന്നു.
6അവിടുന്നു ചണവസ്ത്രധാരിയോടു തിരിയുന്ന ചക്രങ്ങൾക്കിടയിൽനിന്ന്, കെരൂബുകൾക്കിടയിൽനിന്ന് അഗ്നിയെടുക്കുക എന്ന് ആജ്ഞാപിച്ചപ്പോൾ, അവൻ അകത്തു കടന്നു ചക്രത്തിനു സമീപം നിന്നു.
7കെരൂബുകൾക്കിടയിൽനിന്ന് ഒരു കെരൂബ് തങ്ങളുടെ ഇടയിലുള്ള അഗ്നിയിലേക്കു കൈനീട്ടി. അതിൽനിന്ന് കുറച്ചെടുത്ത് ചണവസ്ത്രധാരിയുടെ കൈയിൽവച്ചു. അവൻ അതു വാങ്ങി പുറത്തേക്കു പോയി.
8കെരൂബുകൾക്കു ചിറകിൻകീഴിൽ മനുഷ്യകരത്തിന്റെ രൂപത്തിൽ എന്തോ ഒന്ന് ഉള്ളതായി കാണപ്പെട്ടു.
9ഞാൻ നോക്കി. അതാ, കെരൂബുകളുടെ സമീപത്തു നാലു ചക്രങ്ങൾ, ഓരോ കെരൂബിനും സമീപത്ത് ഓരോ ചക്രം. ചക്രങ്ങൾ വെട്ടിത്തിളങ്ങുന്ന ഗോമേദകംപോലെ.
10നാലിനും ഒരേ രൂപമാണുണ്ടായിരുന്നത്. ഒരു ചക്രം മറ്റൊന്നിനുള്ളിലെന്നപോലെ കാണപ്പെട്ടു.
11നാലുദിക്കുകളിൽ ഏതിലേക്കും അവയ്ക്ക് പോകാമായിരുന്നു. പോകുമ്പോൾ അവ ഇടംവലം തിരിയുകയില്ല. മുൻചക്രത്തെ മറ്റുള്ളവ അനുഗമിച്ചു. സഞ്ചരിക്കുമ്പോൾ അവ ഇടംവലം തിരിഞ്ഞിരുന്നില്ല.
12കെരൂബുകളുടെ ശരീരമാകെ - പിന്നിലും കൈകളിലും ചിറകുകളിലും ചക്രങ്ങളിലും - നിറയെ കണ്ണുകളുണ്ടായിരുന്നു.
13ഞാൻ കേൾക്കെത്തന്നെ ചക്രങ്ങൾ ചുഴലിച്ചക്രം എന്നു പേർ വിളിക്കപ്പെട്ടു.
14ഓരോന്നിനും നാലു മുഖങ്ങളുണ്ടായിരുന്നു. ഒന്നാമത്തെ മുഖം കെരൂബിൻേറ തുപോലെ, രണ്ടാമത്തേത് മനുഷ്യൻേറ തുപോലെ, മൂന്നാമത്തേത് സിംഹത്തിൻേറ തുപോലെ, നാലാമത്തേത് കഴുകൻേറ തുപോലെ.
15കെരൂബുകൾ മുകളിലേക്കുയർന്നു. കേബാർ നദീതീരത്തുവച്ചു ഞാൻ ദർശിച്ച ജീവികൾതന്നെയാണ് ഇവ.
16കെരൂബുകൾ പോയപ്പോൾ ചക്രങ്ങൾ അവയോടു ചേർന്നുപോയി. കെരൂബുകൾ ഭൂമിയിൽ നിന്നുയരാനായി ചിറകുകൾ പൊക്കിയപ്പോൾ ചക്രങ്ങൾ അവയിൽനിന്നു വേർപെട്ടില്ല.
17കെരൂബുകൾ നിശ്ചലരായപ്പോൾ ചക്രങ്ങളും നിശ്ചലമായി. കെരൂബുകൾ ഉയർന്നപ്പോൾ ചക്രങ്ങളും ഒപ്പം ഉയർന്നു. കാരണം, ആ ജീവികളുടെ ആത്മാവ് അവയിലുണ്ടായിരുന്നു.
18കർത്താവിന്റെ മഹത്വം ആലയത്തിന്റെ പടിവാതിൽക്കൽ നിന്നു പുറപ്പെട്ട് കെരൂബുകളുടെമീതേ നിന്നു.
19ഞാൻ നോക്കിനിൽക്കേ കെരൂബുകൾ ചിറകുകൾ വിടർത്തി ഭൂമിയിൽനിന്ന് ഉയർന്നു. അവ പോയപ്പോൾ സമീപത്തായി ചക്രങ്ങളും ഉണ്ടായിരുന്നു. കർത്താവിന്റെ ആലയത്തിന്റെ കിഴക്കേ കവാടത്തിങ്കൽ അവനിന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അവയുടെ മുകളിൽ നിലകൊണ്ടു.
20കേബാർനദീതീരത്തുവച്ച് ഇസ്രായേലിന്റെ ദൈവത്തിന്റെ കീഴിലായി ഞാൻ കണ്ട ജീവികൾതന്നെയാണ് ഇവ. ഇവ കെരൂബുകളാണെന്നു ഞാൻ മനസ്സിലാക്കി.
21ഓരോന്നിനും നാലു മുഖങ്ങളും നാലു ചിറകുകകളുമുണ്ടായിരുന്നു. ചിറകുകൾക്കു കീഴിൽ മനുഷ്യകരങ്ങൾക്കു സദൃശ്യമായരൂപവും.
22കേബാർനദീതീരത്തുവച്ച് ഞാൻ കണ്ട ജീവികളുടെ മുഖത്തിൻെറ രൂപംതന്നെയായിരുന്നു ഇവയുടെ മുഖത്തിനും. അവ ഓരോന്നും നേരേ മുമ്പോട്ടു പോയി.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്