Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

എസെക്കിയേൽ 15

അധ്യായങ്ങൾ

കരിഞ്ഞമുന്തിരിത്തണ്ട്

1കർത്താവ് എന്നോട് അരുളിച്ചെയ്തു:
2മനുഷ്യപുത്രാ, മുന്തിരിത്തണ്ടിന് മറ്റു വൃക്ഷങ്ങളെക്കാൾ എന്തു മേൻമ? അതിന്റെ ശാഖകൾക്ക് വനത്തിലെ വൃക്ഷങ്ങളുടെ ശാഖകളെക്കാൾ എന്തു ശ്രേഷ്ഠത?
3എന്തെങ്കിലും നിർമിക്കാൻ അതിന്റെ തടി ഉപയോഗിക്കാറുണ്ടോ? പാത്രം തൂക്കിയിടാനുള്ള കൊളുത്ത് അതിൽ നിന്നെടുക്കാറുണ്ടോ?
4വിറ കായി തീയിലിടുമ്പോൾ അതിന്റെ രണ്ടറ്റവും കത്തി മധ്യഭാഗം കരിഞ്ഞാൽ അത് എന്തിനെങ്കിലും പ്രയോജനപ്പെടുമോ?
5മുഴുവനോടിരുന്നപ്പോൾ അത് ഒന്നിനും ഉപകരിച്ചില്ല. അത് കത്തിക്കരിഞ്ഞശേഷം വല്ലതിനും ഉപകരിക്കുമോ?
6ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: വനവൃക്ഷങ്ങൾക്കിടയിൽ വളരുന്ന മുന്തിരിയുടെ തണ്ടിനെ തീയിലിടുന്നതുപോലെ ജറുസലെംനിവാസികളെ ഞാൻ കൈവെടിയും.
7ഞാൻ അവർക്കെതിരേ മുഖം തിരിക്കും. അവർ തീയിൽനിന്ന് ഓടിയകന്നാലും തീ അവരെ ദഹിപ്പിക്കും. ഞാൻ അവർക്കെതിരേ മുഖം തിരിക്കുമ്പോൾ ഞാനാണ് കർത്താവ് എന്ന് നിങ്ങൾ അറിയും.
8അവർ അവിശ്വസ്തരായി പെരുമാറിയതുകൊണ്ട് ഞാൻ ആ ദേശത്തെ വിജനമാക്കും - ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്