Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

എസെക്കിയേൽ 14

അധ്യായങ്ങൾ

വിഗ്രഹാരാധനയ്ക്കെതിരേ

1ഇസ്രായേലിലെ ശ്രേഷ്ഠൻമാരിൽ ചിലർ വന്ന് എന്റെ മുമ്പിലിരുന്നു.
2എനിക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി:
3മനുഷ്യപുത്രാ, ഇവർ വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. അവരുടെ പാപഹേതുക്കൾ അവരുടെ കൺമുമ്പിൽത്തന്നെയുണ്ട്. അവരുടെ ചോദ്യങ്ങൾക്കു ഞാൻ ഉത്തരം പറയണമോ?
4ആകയാൽ നീ അവരോടു പറയുക: ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: വിഗ്രഹങ്ങളെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചുകൊണ്ടും പാപഹേതുക്കൾ കൺമുമ്പിൽത്തന്നെ വച്ചുകൊണ്ടും പ്രവാചകനെ സമീപിക്കുന്ന ഇസ്രായേൽഭവനത്തിലെ ഓരോ അംഗത്തിനും അവന്റെ വിഗ്ര ഹങ്ങളുടെ ബാഹുല്യത്തിനനുസൃതമായി കർത്താവായ ഞാൻ തന്നെ ഉത്തരം നൽകും.
5വിഗ്രഹങ്ങൾ നിമിത്തം എന്നിൽ നിന്നകന്നുപോയ ഇസ്രായേൽഭവനത്തിലെ ഹൃദയങ്ങളെ പിടിച്ചെടുക്കാൻവേണ്ടിയാണ് അത്.
6ഇസ്രായേൽ ഭവനത്തോടു പറയുക: ദൈവമായ കർത്താവ് കൽപിക്കുന്നു: പശ്ചാത്തപിച്ച് വിഗ്രഹങ്ങളിൽനിന്ന് അകലുകയും മ്ലേച്ഛ തകളിൽ നിന്ന് പിന്തിരിയുകയും ചെയ്യുക.
7വിഗ്രഹങ്ങളെ ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കുകയും പാപഹേതുക്കളെ കൺമുമ്പിൽത്തന്നെ വയ്ക്കുകയും ചെയ്തുകൊണ്ട് എന്നിൽ നിന്നകലുന്ന ഏതൊരുവനും, അവൻ ഇസ്രായേൽ ഭവനാംഗമോ ഇസ്രായേലിൽ പാർക്കുന്ന പരദേശിയോ ആയാലും, ഒരു പ്രവാചകന്റെ അടുക്കൽ ചെന്ന് എന്റെ ഹിതം ആരാഞ്ഞാൽ കർത്താവായ ഞാൻ തന്നെ അവന് മറുപടി കൊടുക്കും.
8ഞാൻ അവനെതിരേ മുഖംതിരിച്ച് അവനെ അടയാളവും പഴമൊഴിയും ആക്കും. എന്റെ ജനത്തിനിടയിൽ നിന്ന് അവനെ ഞാൻ വിച്ഛേദിക്കും. ഞാനാണ് കർത്താവ് എന്ന് അപ്പോൾ നിങ്ങൾ അറിയും.
9പ്രവാചകൻ വഞ്ചിതനായി അവന് ഉത്തരം നൽകിയാൽ കർത്താവായ ഞാൻ തന്നെയാണ് ആ പ്രവാചകനെ വഞ്ചിച്ചത്. ഞാൻ അവനെതിരേ കരം നീട്ടി എന്റെ ജനമായ ഇസ്രായേലിന്റെ മധേ്യനിന്ന് അവനെ തുടച്ചുനീക്കും.
10അവർ ഇരുവരും ശിക്ഷിക്കപ്പെടും. പ്രവാചകനും പ്രവചനം തേടുന്നവനുമുള്ള ശിക്ഷ ഒന്നുതന്നെ ആയരിക്കും.
11അത് ഇസ്രായേൽ ഭവനം എന്നിൽനിന്ന് അകന്നുപോകാതിരിക്കുന്നതിനും തങ്ങളുടെ അപരാധങ്ങൾകൊണ്ട് ഇനിമേൽ തങ്ങളെത്തന്നെ മലിനപ്പെടുത്താതിരിക്കുന്നതിനും അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആയിരിക്കേണ്ട തിനും വേണ്ടിയാണ് - ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.

വ്യക്തിപരമായ ഉത്തരവാദിത്വം

12കർത്താവ് എന്നോട് അരുളിച്ചെയ്തു:
13മനുഷ്യപുത്രാ, ഒരു ദേശം വിശ്വസ്തത വെടിഞ്ഞ് എനിക്കെതിരായി പാപം ചെയ്താൽ ഞാൻ അതിനെതിരേ എന്റെ കരം നീട്ടി അവരുടെ അപ്പം വിലക്കുകയും അവരുടെമേൽ ക്ഷാമം അയയ്ക്കുകയും ചെയ്യും. അങ്ങനെ മനുഷ്യരെയും മൃഗങ്ങളെയും ഞാൻ നശിപ്പിക്കും.
14നോഹ, ദാനിയേൽ, ജോബ് എന്നീ മൂന്നുപേർ അവിടെയുണ്ടെങ്കിൽത്തന്നെയും അവരുടെ നീതി ഹേതുവായി അവർ മാത്രമേ രക്ഷപെടുകയുള്ളു എന്ന് ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
15ആ ദേശത്തിലൂടെ ഞാൻ വന്യമൃഗങ്ങളെ കടത്തിവിടുകയും അവ അതിനെ നശിപ്പിച്ചു വിജനമാക്കുകയും അവമൂലം അവിടെ ആർക്കും വഴി നടക്കാനാവാതിരിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ.
16അപ്പോൾ ഈ മൂന്നുപേരും ആ ദേശത്തുണ്ടെങ്കിൽത്തന്നെ ഞാനാണേ, അവർക്കു തങ്ങളുടെ പുത്രൻമാരെയോ പുത്രിമാരെയോ രക്ഷിക്കാനാവില്ല; അവർ മാത്രമേ രക്ഷപെടുകയുള്ളു; ആ ദേശം നിർജനമായിത്തീരും - ദൈവമായ കർത്താവാണ് അരുളിച്ചെയ്യുന്നത്.
17ഞാൻ ആ ദേശത്തിനെതിരേ വാൾ അയച്ച്, വാൾ ഈ ദേശത്തൂടെ കടന്നുപോകട്ടെ എന്നു പറയുകയും അവിടെയുള്ള മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിക്കുകയും ചെയ്യുന്നുവെന്നിരക്കട്ടെ.
18അപ്പോൾ ഈ മൂന്നുപേരും ആ ദേശത്തുണ്ടെങ്കിലും ഞാനാണേ, അവർക്കു തങ്ങളുടെ പുത്രൻമാരെയോ പുത്രിമാരെയോ രക്ഷിക്കാനാവില്ല. അവർ മാത്രമേ രക്ഷപെടുകയുള്ളു - ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
19ഞാൻ ആ ദേശത്തേക്കു പകർച്ചവ്യാധി അയയ്ക്കുകയും മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിക്കാൻ രക്തച്ചൊരിച്ചലോടെ എന്റെ ക്രോധം വർഷിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ.
20അപ്പോൾ നോഹയും ദാനിയേലും ജോബും അവിടെയുണ്ടെങ്കിൽതന്നെ ഞാനാണേ, അവർക്കു തങ്ങളുടെ പുത്രൻമാരെയോ പുത്രിമാരെയോ രക്ഷിക്കാനാവില്ല. തങ്ങളുടെ നീതി ഹേതുവായി അവർ മാത്രമേ രക്ഷപെടുകയുള്ളു - ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
21ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ ജറുസലെമിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും തുടച്ചുമാറ്റാൻ വാൾ, ക്ഷാമം, ഹിംസ്രജന്തുക്കൾ, പകർച്ചവ്യാധി എന്നിങ്ങനെ നാല് കഠിനശിക്ഷകൾ അയ ച്ചാൽ എത്ര അധികമായിരിക്കും നാശം!
22എങ്കിലും, കുറെപ്പേർ അവശേഷിക്കും. അവർ പുത്രൻമാരെയും പുത്രിമാരെയും കൂട്ടിക്കൊണ്ട് നിങ്ങളുടെ അടുത്തെത്തും. നിങ്ങൾ അവരുടെ പെരുമാറ്റവും പ്രവൃത്തിയും കാണുമ്പോൾ ജറുസലെമിൽ ഞാൻ വരുത്തിയ വിനാശത്തിന്റെയും അവിടെ ഞാൻ പ്രവർത്തിച്ച എല്ലാറ്റിന്റെയും കാരണം ബോധ്യപ്പെട്ടു നിങ്ങൾക്ക് ആശ്വാസം തോന്നും.
23അവരുടെ പെരുമാറ്റവും പ്രവൃത്തിയും കാണുമ്പോൾ ഞാൻ അവിടെ ചെയ്തതൊന്നും അകാരണമായിട്ടല്ല എന്നു മനസ്സിലാക്കി നിങ്ങൾ ആശ്വസിക്കും - ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്