Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

എസെക്കിയേൽ 30

അധ്യായങ്ങൾ

ഈജിപ്തിനു ശിക്ഷ

1കർത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, പ്രവചിക്കുക,
2ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: നിലവിളിക്കുക, അതാ, ദുരിതത്തിൻെറ ദിനം.
3ദിവസം അടുത്തു. കർത്താവിന്റെ ദിനം സമാഗതമായി, അതു കാർമൂടിയ ദിവസമായിരിക്കും. ജനതകളുടെ നാശമുഹൂർത്തമാണത്.
4ഈജിപ്തിന്റെ മേൽ വാൾ പതിക്കും; എതേ്യാപ്യാ കഠിനവേദനയാൽ പുളയും, ഈജിപ്തിൽ ജനം നിഹനിക്കപ്പെടുകയും ധനം അപഹരിക്കപ്പെടുകയും അവളുടെ അടിസ്ഥാനം തകർക്കപ്പെടുകയും ചെയ്യും.
5അപ്പോൾ എതേ്യാപ്യാ, പുത്, ലൂദ്, അറേബ്യ, ലിബിയ എന്നിവയും സഖ്യദേശങ്ങളും അവരോടൊപ്പം വാളിനിരയാകും.
6കർത്താവ് അരുളിച്ചെയ്യുന്നു: ഈജിപ്തിനെ പിന്താങ്ങുന്നവർ നിലംപതിക്കും. അവളുടെ ഉദ്ധതവീര്യം നശിക്കും. മിഗ്ദോൽമുതൽ സെവേനെവരെയുള്ളവർ വാളിനിരയാകും. ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
7നിർജനരാജ്യങ്ങളുടെ മധേ്യ അവളും നിർജനമാകും; ശൂന്യനഗരങ്ങളുടെ മധേ്യ അവളുടെ നഗരങ്ങളും ശൂന്യമാകും.
8ഈജിപ്തിനെ ഞാൻ അഗ്നിക്കിരയാക്കുകയും അവളുടെ സഹായകർ തകർക്കപ്പെടുകയും ചെയ്യുമ്പോൾ ഞാനാണ് കർത്താവ് എന്ന് അവർ അറിയും.
9അപകടഭീതിയില്ലാത്ത എതേ്യാപ്യരെ പരിഭ്രാന്തരാക്കാൻ ദൂതൻമാർ എന്റെ അടുത്തുനിന്ന് കപ്പലുകളിൽ പുറപ്പെടും. ഈജിപ്തിന്റെ വിനാശകാലത്ത് അവർ പരിഭ്രാന്തരാകും. അതാ, അതു വന്നുകഴിഞ്ഞു.
10ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ബാബിലോൺരാജാവായ നബുക്കദ്നേസറിൻെറ കരങ്ങളാൽ ഈജിപ്തിന്റെ സമ്പത്ത് ഞാൻ ഇല്ലാതാക്കും.
11ഈജിപ്ത് നശിപ്പിക്കേണ്ടതിന് അവനെയും അവന്റെ കൂടെയുള്ളവരെയും, ജനതകളിൽവച്ച് ഏറ്റവും ഭീകരൻമാരെത്തന്നെ, ഞാൻ കൊണ്ടുവരും. ഈജിപ്തിനെതിരേ അവർ വാളൂരും. മൃതശരീരങ്ങളാൽ ദേശം നിറയും.
12ഞാൻ നൈൽ വറ്റിച്ചുകളയും; നാട് ദുഷ്ടൻമാർക്ക് വിൽക്കും. വിദേശീയരുടെ കരങ്ങളാൽ ആ ദേശവും അതിലുള്ള സമസ്തവും ഞാൻ ശൂന്യമാക്കും. കർത്താവായ ഞാനാണ് പറഞ്ഞിരിക്കുന്നത്.
13ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ വിഗ്രഹങ്ങൾ നശിപ്പിക്കും; മെംഫിസിലെ പ്രതിമകൾ ഉടച്ചുകളയും. ഈജിപ്തിൽ ഇനിമേൽ ഒരു രാജാവ് ഉണ്ടായിരിക്കുകയില്ല. അങ്ങനെ ഞാൻ ഈജിപ്തിൽ ഭീതി ഉളവാക്കും.
14ഞാൻ പാത്രോസിനെ ശൂന്യമാക്കും. സോവാനെ അഗ്നിക്കിരയാക്കും. തേബെസിൽന്യായവിധി നടത്തും.
15ഈജിപ്തിന്റെ ശക്തിദുർഗമായ സിനിൻെറ മേൽ ഞാൻ ക്രോധം വർഷിക്കും. തേബെസിലെ ജനങ്ങളെ നിഗ്രഹിക്കും.
16ഈജിപ്തിനെ ഞാൻ അഗ്നിക്കിരയാക്കും. സിൻ തീവ്രവേദനയനുഭവിക്കും. തേബെസ് ഭേദിക്കപ്പെടും; അതിന്റെ കോട്ടകൾ തകർക്കപ്പെടും.
17ഓനിലെയും പിബേസത്തിലെയുംയുവാക്കൾ വാളിനിരയാകും; ആ നഗരങ്ങൾ അടിമത്തത്തിൽ നിപതിക്കും.
18തെഹഫ്നെഹസിൽവച്ച് ഈജിപ്തിന്റെ ആധിപത്യം ഞാൻ തകർക്കുമ്പോൾ അവിടെ പകൽ ഇരുണ്ടു പോകും. അവളുടെ ശക്തിഗർവ്വം അവസാനിക്കും. അവളെ മേഘം മൂടും; അവളുടെ പുത്രിമാർ അടിമകളാകും.
19ഇപ്രകാരം ഈജിപ്തിൽ ഞാൻ ന്യായവിധി നടത്തും. ഞാനാണ് കർത്താവ് എന്ന് അപ്പോൾ അവർ അറിയും.
20പതിനൊന്നാംവർഷം ഒന്നാംമാസം, ഏഴാംദിവസം കർത്താവ് എന്നോട് അരുളിച്ചെയ്തു:
21മനുഷ്യപുത്രാ, ഈജിപ്തിലെ രാജാവായ ഫറവോയുടെ കരം ഞാൻ തകർത്തിരിക്കുന്നു. വാളെടുക്കാൻ വീണ്ടും ശക്തിലഭിക്കത്തക്കവിധം സുഖപ്പെടാൻ അതു വച്ചുകെട്ടിയിട്ടുമില്ല.
22ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഈജിപ്തുരാജാവായ ഫറവോയ്ക്കു ഞാൻ എതിരാണ്. അവന്റെ ബലിഷ്ഠമായ കരവും ഒടിഞ്ഞകരവും രണ്ടും ഞാൻ ഒടിക്കും. അവന്റെ കൈയിൽനിന്നു വാൾ താഴെവീഴും.
23ഈജിപ്തുകാരെ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയിൽ ഞാൻ ചിതറിക്കും.
24ബാബിലോൺരാജാവിൻെറ കരം ഞാൻ ശക്തമാക്കും. എന്റെ വാൾ അവന്റെ കൈയിൽ ഞാൻ ഏൽപിക്കും. എന്നാൽ ഫറവോയുടെ കരങ്ങൾ ഞാൻ തകർക്കും. മാരകമായ മുറിവേറ്റവനെപ്പോലെ ഫറവോ അവന്റെ മുമ്പിൽ ഞരങ്ങും.
25ബാബിലോൺരാജാവിൻെറ കരങ്ങൾ ഞാൻ ശക്തമാക്കും. എന്നാൽ ഫറവോയുടെ കൈകൾ തളർത്തും; ഞാനാണ് കർത്താവ് എന്ന് അപ്പോൾ അവർ അറിയും. ബാബിലോൺ രാജാവിന്റെ കൈയിൽ ഞാൻ എന്റെ വാൾ ഏൽപിക്കുമ്പോൾ അവൻ അത് ഈജിപ്തിനെതിരേ ഉയർത്തും.
26ജനതകളുടെയും രാജ്യങ്ങളുടെയും ഇടയിൽ ഈജിപ്തിനെ ഞാൻ ചിതറിക്കുമ്പോൾ ഞാനാണ് കർത്താവ് എന്ന് അവർ അറിയും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്