Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

എസെക്കിയേൽ 21

അധ്യായങ്ങൾ

കർത്താവിൻെറ വാൾ

1കർത്താവ് എന്നോട് അരുളിച്ചെയ്തു:
2മനുഷ്യപുത്രാ, ജറുസലെമിനു നേരേ മുഖം തിരിച്ചു വിശുദ്ധസ്ഥലങ്ങൾക്കെതിരായി പ്രഘോഷിക്കുക;
3ഇസ്രായേൽ ദേശത്തിനെതിരേ പ്രവചിക്കുക; ഇസ്രായേൽ ഭവനത്തോടു പറയുക: കർത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിനക്കെതിരാണ്. ഉറയിൽ നിന്നു വാളൂരി നീതിമാൻമാരെയും ദുഷ്ടൻമാരെയും നിന്നിൽനിന്നു ഞാൻ വെട്ടിമാറ്റും.
4നീതിമാൻമാരെയും ദുഷ്ടൻമാരെയും നിന്നിൽനിന്ന് വെട്ടിമാറ്റാനായിത്തന്നെയാണ് തെക്കുമുതൽ വടക്കുവരെയുള്ള എല്ലാവർക്കുമെതിരായി ഞാൻ ഉറയിൽനിന്നു വാളൂ രുന്നത്.
5കർത്താവായ ഞാൻ ഉറയിൽനിന്നു വാൾ ഊരിയിരിക്കുന്നു എന്ന് എല്ലാവരും അറിയും. അത് ഇനി ഒരിക്കലും ഉറയിലിടുകയില്ല.
6മനുഷ്യപുത്രാ, അവരുടെ മുമ്പിൽ കഠിനദുഃഖത്തോടെ, ഹൃദയം പൊട്ടുമാറു നെടുവീർപ്പിടുക.
7നീ എന്തിനാണ് നെടുവീർപ്പി ടുന്നതെന്ന് അവർ ചോദിക്കുമ്പോൾ പറയുക: ഒരു വാർത്തനിമിത്തമാണ്; അത് ശ്രവിക്കുമ്പോൾ എല്ലാ ഹൃദയങ്ങളും ഉരുകും. എല്ലാ കരങ്ങളും ദുർബലമാകും. എല്ലാ മനസ്സുകളും തളരും. എല്ലാ കാൽമുട്ടുകളും വിറയ്ക്കും. ഇതാ, അതു വരുന്നു. അതു നിറവേറുകയും ചെയ്യും - ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
8എനിക്കു വീണ്ടും കർത്താവിന്റെ അരുളപ്പാടുണ്ടായി:
9മനുഷ്യപുത്രാ, പ്രവചിക്കുക: ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു, ഇതാ ഒരു വാൾ, തേച്ചുമിനുക്കി മൂർച്ച കൂട്ടിയ വാൾ.
10വധത്തിനായി അതിനു മൂർച്ച കൂട്ടിയിരിക്കുന്നു. ഇടിവാൾപോലെ തിളങ്ങാൻ അതു മിനുക്കിയിരിക്കുന്നു. അപ്പോൾ നമുക്ക് ഉല്ലസിക്കാമെന്നോ? എന്റെ പുത്രന്റെ ചേങ്കോലിനെ മറ്റു തടിക്കഷണങ്ങളെപ്പോലെ നിങ്ങൾ നിന്ദിച്ചു.
11ആകയാൽ ഉടനെ ഉപയോഗിക്കാൻ വേണ്ടിത്തന്നെ, അതു മിനുക്കാൻ കൊടുത്തിരിക്കുന്നു. സംഹാരകന്റെ കൈയിൽ കൊടുക്കാൻവേണ്ടി അതു മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
12മനുഷ്യപുത്രാ, നീ ഉച്ചത്തിൽ കരയുകയും മുറവിളി കൂട്ടുകയും ചെയ്യുക. എന്തെന്നാൽ, വാൾ എന്റെ ജനത്തിനും ഇസ്രായേലിലെ എല്ലാ പ്രഭുക്കൻമാർക്കും എതിരായി പ്രയോഗിക്കാനുള്ളതാണ്. എന്റെ ജനത്തോടൊപ്പം പ്രഭുക്കൻമാരും വാളിനിരയാക്കപ്പെടും; ആകയാൽ നീ മാറത്തടിച്ചു കരയുക.
13നിങ്ങൾ ചെങ്കോലിനെ നിന്ദിച്ചാൽ എന്തുണ്ടാകും? ഇതൊരു പരീക്ഷണമല്ല, ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
14മനുഷ്യപുത്രാ, നീ പ്രവചിക്കുക. കൈകൊട്ടുക; സംഹാരഖഡ്ഗം വീണ്ടും വീണ്ടും അവരുടെമേൽ പതിക്കട്ടെ. അവർക്കു ചുറ്റും ചുഴറ്റുന്ന കൊലവാളാണിത്.
15അവരുടെ ധൈര്യം കെടുത്തുന്നതിനും അനേകർ നിപതിക്കുന്നതിനും വേണ്ടി ഓരോ കവാടത്തിലും ഞാൻ സ്ഥാപിച്ചിരിക്കുന്ന വാളാണത്. ഇടിവാൾപോലെ തിളങ്ങുന്നതിന് മിനുക്കിയതും സംഹാരത്തിനായി മൂർച്ചകൂട്ടിയതും ആണ് അത്.
16ഇടത്തോട്ടോ, വലത്തോട്ടോ, നിന്റെ വായ്ത്തല എങ്ങോട്ടു തിരിയുന്നുവോ അങ്ങോട്ടു വെട്ടുക.
17ഞാനും കൈകൊട്ടും. എന്റെ ക്രോധത്തിനു തൃപ്തി വരുത്തും. കർത്താവായ ഞാൻ പറഞ്ഞിരിക്കുന്നു.
18കർത്താവ് എന്നോട് വീണ്ടും അരുളിച്ചെയ്തു:
19മനുഷ്യപുത്രാ, ബാബിലോൺ രാജാവിന്റെ വാൾ കടന്നുവരുന്നതിനു രണ്ടു വഴികൾ നീ അടയാളപ്പെടുത്തുക. ഒരു ദേശത്തുനിന്നുതന്നെ പുറപ്പെടണം. നഗരത്തിലേക്കുള്ള വഴി ആരംഭിക്കുന്നിടത്തു ഒരു ചൂണ്ടുപലക നാട്ടുക.
20അങ്ങനെ അമ്മോന്യരുടെ റബ്ബായിലേക്കും യൂദായിലേക്കും കോട്ടകളാൽ സുരക്ഷിതമായ ജറുസലെമിലേക്കും ആ വാൾ കടന്നുവരുന്നതിനു നീ വഴി അടയാളപ്പെടുത്തുക.
21എന്തെന്നാൽ ബാബിലോൺരാജാവ് വഴിത്തിരി വിൽ ശകുനം നോക്കി നിൽക്കുന്നു. അവൻ അസ്ത്രങ്ങളിളക്കുകയും കുലദൈവങ്ങളോട് ഉപദേശമാരായുകയും കരൾനോട്ടം നടത്തുകയും ചെയ്യുന്നു.
22അവന്റെ വലംകൈയിൽ ജറുസലെമിലേക്ക് എന്ന കുറി ലഭിച്ചു. കൂട്ടക്കൊലയ്ക്ക് ആജ്ഞ നൽകാനും പോർവിളി മുഴക്കാനും പ്രവേശനകവാടങ്ങളിൽയന്ത്രമുട്ടി സ്ഥാപിക്കാനും മൺതിട്ടകളുയർത്താനും പ്രതിരോധ ഗോപുരങ്ങൾ നിർമിക്കാനും നിർദേശം നൽകുന്നതായിരുന്നു അത്.
23ജറുസലെം നിവാസികൾക്ക് ഇതു നിരർഥകമായ ഒരു ശകുനമായിത്തോന്നും. അവർ സഖ്യത്തിലായിരുന്നല്ലോ. എന്നാൽ, അവരെ പിടിച്ചടക്കാനിടവരുത്തിയ അവരുടെ അകൃത്യങ്ങൾ അവൻ അവരെ ഓർമിപ്പിക്കും.
24ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: പരസ്യമായ അതിക്രമങ്ങൾ നിമിത്തം നിങ്ങളുടെ അപരാധങ്ങൾ എന്നെ അനുസ്മ രിപ്പിച്ചതു കൊണ്ടും നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും പാപം പ്രത്യക്ഷപ്പെടുന്നതുകൊണ്ടും, നിങ്ങൾ എന്റെ ഓർമയെ ഉണർത്തിയതുകൊണ്ടും നിങ്ങൾ പിടിക്കപ്പെടും.
25ദുഷ്ടനും അധർമിയുമായ ഇസ്രായേൽ രാജാവേ, നിന്റെ ദിനം, നിന്റെ അവസാന ശിക്ഷയുടെ ദിനം വരുന്നു. ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു:
26നിന്റെ തലപ്പാവും കിരീടവും എടുത്തുമാറ്റുക. ഇനി പഴയപടി തുടരുകയില്ല. താഴ്ന്നവൻ ഉയർത്തപ്പെടും. ഉയർന്നവൻ താഴ്ത്തപ്പെടും.
27നാശക്കൂമ്പാരം! ഞാൻ അതിനെ നാശക്കൂമ്പാരമാക്കും.യഥാർഥ അവകാശി വരുന്നതുവരെ അതിന്റെ പൊടിപോലും അവശേഷിക്കുകയില്ല. അവന് ഞാൻ അതു നൽകും.
28മനുഷ്യപുത്രാ, പ്രവചിക്കുക: അമ്മോന്യരെപ്പറ്റിയും അവരുടെ ധിക്കാരത്തെപ്പറ്റിയും ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു. സംഹാരത്തിനായി ഒരു വാൾ ഊരിയിരിക്കുന്നു. മിന്നൽപോലെ വെട്ടിത്തിളങ്ങാൻ അതു തേച്ചുമിനുക്കിയിരിക്കുന്നു.
29നിങ്ങൾക്കുവേണ്ടി വ്യാജദർശനങ്ങൾ കാണുകയും കള്ളപ്രവചനം നടത്തുകയും ചെയ്യുന്ന ദുഷ്ടരായ അധർമികളുടെ കഴുത്തിൽ ആ വാൾ വീശും. അവരുടെ ദിനം വന്നുകഴിഞ്ഞു. അവരുടെ അവസാന ശിക്ഷയുടെ സമയം! അത് ഉറയിലിടുക.
30നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്ത് നിന്റെ ജൻമദേശത്തുവച്ച് നിന്നെ ഞാൻ വിധിക്കും.
31എന്റെ രോഷം ഞാൻ നിന്റെ മേൽ ചൊരിയും. എന്റെ ക്രോധാഗ്നിജ്വാലകൾ നിന്റെ മേൽ വീശും. നിഷ്ഠുരൻമാരായ സംഹാരവിദഗ്ധരുടെ കരങ്ങളിൽ ഞാൻ നിന്നെ ഏൽപിച്ചു കൊടുക്കും.
32നീ അഗ്നിക്കിരയാകും. നിന്റെ രക്തം ദേശത്തൂടെ ഒഴുകും. നിന്റെ സ്മരണപോലും അവശേഷിക്കുകയില്ല. കർത്താവായ ഞാനാണ് ഇതു പറയുന്നത്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്