Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

എസെക്കിയേൽ 27

അധ്യായങ്ങൾ

ടയിറിനെക്കുറിച്ചു വിലാപഗാനം

1കർത്താവ് എന്നോട് അരുളിച്ചെയ്തു.
2മനുഷ്യപുത്രാ, ടയിറിനെക്കുറിച്ച് ഒരു വിലാപഗാനം ആലിപിക്കുക.
3സമുദ്രമുഖത്ത് സ്ഥിതിചെയ്ത് അനേകം ദ്വീപുകളിലെ ജനങ്ങളുടെ വ്യാപാരകേന്ദ്രമായിരുന്ന ടയിറിനോടു പറയുക: ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു, ടയിർ, അവികല സൗന്ദര്യത്തിടമ്പ് എന്നു നീ അഹങ്കരിച്ചു.
4നിന്റെ അതിർത്തികൾ സമുദ്രത്തിന്റെ ഹൃദയഭാഗത്താണ്; നിന്റെ നിർമാതാക്കൾ നിന്റെ സൗന്ദര്യം തികവുറ്റതാക്കി.
5സെനീറിലെ സരളമരംകൊണ്ട് അവർ നിന്റെ തട്ടുപലകകൾ ഉണ്ടാക്കി. ലബനോനിലെ ദേവദാരുകൊണ്ട് അവർ നിനക്കു പായ്മരം നിർമിച്ചു.
6ബാഷാനിലെ കരുവേലകംകൊണ്ട് അവർ നിനക്കു തുഴയുണ്ടാക്കി. സൈപ്രസ്തീരങ്ങളിൽനിന്നുള്ള കാറ്റാടിമരത്തിൽ ആനക്കൊമ്പു പതിച്ച് അവർ നിനക്കു മേൽത്തട്ട് ഒരുക്കി.
7നിന്റെ കപ്പൽപ്പായ് ഈജിപ്തിൽ നിന്നു കൊണ്ടുവന്ന ചിത്രാലംകൃതമായ ചണവസ്ത്രമായിരുന്നു. അതായിരുന്നു നിന്റെ അടയാളം. എലീഷാദ്വീപിൽ നിന്നുള്ള നീലാംബരവും ധൂമ്രപടവും ആയിരുന്നു നിന്റെ ആവരണം.
8സീദോനിലെയും അർവാദിലെയും നിവാസികളായിരുന്നു നിന്റെ തണ്ടുവലിക്കാർ. സേമറിൽ നിന്നുവന്നവിദഗ്ധൻമാരായ കപ്പിത്താൻമാർ നിനക്കുണ്ടായിരുന്നു.
9ഗേബാലിലെ ശ്രേഷ്ഠൻമാരും നിപുണൻമാരും നിനക്ക് ഓരായപ്പണിചെയ്യാൻ ഉണ്ടായിരുന്നു. സമുദ്രത്തിലെ എല്ലാ കപ്പലുകളും കപ്പൽക്കാരും നീയുമായി കച്ചവടം ചെയ്യാൻ വന്നിരുന്നു.
10പേർഷ്യ, ലൂദ്, പുത് എന്നിവിടങ്ങളിൽ നിന്നുള്ളവർ നിന്റെ സൈന്യത്തിലുണ്ടായിരുന്നു. അവർ അവരുടെ പരിചയും പടത്തൊപ്പിയും നിന്നിൽ തൂക്കിയിട്ടു. അവർ നിനക്കു മഹിമ ചാർത്തി.
11അർവാദിലെയും ഹേലെക്കിലെയും ജനങ്ങൾ നിനക്കു ചുററുമുള്ള മതിലുകളിലും ഗാമാദിലെ ജനങ്ങൾ നിന്റെ ഗോപുരങ്ങളിലും കാവൽ നിന്നു. അവർ അവരുടെ പരിചകൾ നിനക്കു ചുറ്റും മതിലുകളിൽ തൂക്കി; നിന്റെ സൗന്ദര്യം അവർ പരിപൂർണമാക്കി.
12നിന്റെ എല്ലാത്തരത്തിലുമുള്ള സമ്പത്തുകണ്ട് താർഷീഷുകാർ നീയുമായി വ്യാപാരത്തിനു വന്നു. വെള്ളി, ഇരുമ്പ്, വെള്ളീയം, കാരീയം എന്നിവ അവർ നിന്റെ ചരക്കുകൾക്കു പകരം തന്നു.
13യാവാൻ, തൂബാൽ, മേഷെക് എന്നീ രാജ്യങ്ങൾ നീയുമായി വ്യാപാരത്തിലേർപ്പെട്ടു. അവർ നിന്റെ ചരക്കുകൾക്കു പകരം ആളുകളെയും ഓട്ടുപാത്രങ്ങളെയും തന്നു.
14ബേത്തോഗർമാക്കാർ കുതിരകളെയും പടക്കുതിരകളെയും, കോവർകഴുതകളെയും നിന്റെ ചരക്കുകൾക്കു പകരം തന്നു.
15ദദാൻകാർ നീയുമായി വ്യാപാരബന്ധത്തിലേർപ്പെട്ടു. നിന്റെ പ്രതേ്യക വ്യാപാരകേന്ദ്രങ്ങളായി ധാരാളം ദ്വീപുകൾ ഉണ്ടായിരുന്നു. ആനക്കൊമ്പും കരിന്താളിയും അവിടെനിന്നു നിനക്കു പ്രതിഫലമായി ലഭിച്ചു.
16നിന്റെ ചരക്കുകളുടെ ബാഹുല്യം നിമിത്തം ഏദോം നീയുമായി വ്യാപാരത്തിലേർപ്പെട്ടു. അവർ രത്നക്കല്ലുകളും ധൂമ്രവസ്ത്രങ്ങളും ചിത്രത്തുന്നലുള്ള വസ്ത്രങ്ങളും നേർത്ത ചണവസ്ത്രങ്ങളും പവിഴവും പത്മരാഗവും പകരം തന്നു.
17 യൂദായും ഇസ്രായേൽദേശവും നിന്നോടു വ്യാപാരം ചെയ്തു. മിനിത്തിലെ ഗോതമ്പ്, അത്തിപ്പഴം,തേൻ, എണ്ണ, സുഗന്ധലേപനങ്ങൾ എന്നിവ അവർ പകരം തന്നു.
18നിന്റെ ധാരാളമായ ചരക്കുകളും ബഹുവിധ സമ്പത്തും കണ്ട് ദമാസ്ക്കസ് നിന്നോട് വ്യാപാരബന്ധത്തിലേർപ്പെട്ടു.
19ഹെൽബോനിലെ വീഞ്ഞ്, വെളുത്ത ആട്ടിൻരോമം, ഉസാലിൽനിന്നുള്ള വീഞ്ഞ്, ഇരുമ്പുരുപ്പടികൾ, ഇലവർങ്ങം, കറുവാപ്പട്ട എന്നിവ നിന്റെ ചരക്കുകൾക്കു പകരം അവർ കൊണ്ടുവന്നു.
20രഥത്തിൽ വിരിക്കാനുള്ള പരവതാനി ദദാനിലെ ജനങ്ങൾ കൊണ്ടുവന്നു.
21അറേബ്യക്കാരും കേദാർപ്രഭുക്കൻമാരുമാണ് ആടുകൾ, ആട്ടുകൊറ്റൻമാർ, കോലാടുകൾ എന്നിവയെ നിനക്കു വിറ്റത്.
22ഷേബായിലെയും റാമായിലെയും ആളുകൾ നീയുമായി വ്യാപാരത്തിലേർപ്പെട്ടു. ഏറ്റവും നല്ലയിനം പരിമളതൈലങ്ങൾ, വില പിടിച്ച രത്നങ്ങൾ, സ്വർണം എന്നിവ നിന്റെ ചരക്കുകൾക്കു പകരമായി അവർ തന്നു.
23ഹാരാൻ, കന്നെ, ഏദൻ, അഷൂർ, കിൽമാദ് എന്നീ രാജ്യങ്ങൾ നീയുമായി വ്യാപാരത്തിലേർപ്പെട്ടു.
24അവർ വിശിഷ്ട വസ്ത്രങ്ങൾ, ചിത്രത്തുന്നലുള്ള നീലത്തുണികൾ, പിരിച്ച ചരടുകൊണ്ടു ബലപ്പെടുത്തിയ നാനാവർണത്തിലുള്ള പരവതാനികൾ എന്നിവനിനക്കു പകരം നൽകി.
25താർഷീഷിലെ കപ്പലുകൾ നിന്റെ വ്യാപാരച്ചരക്കുകളുമായി സഞ്ചരിച്ചു. അങ്ങനെ സമുദ്രമധേ്യ നീ നിറഞ്ഞ് വളരെ ധനികയായിത്തീർന്നു.
26തണ്ടു വലിച്ചിരുന്നവർ പ്രക്ഷുബ്ധമായ സമുദ്രത്തിലേക്കു നിന്നെ കൊണ്ടുപോയി; സമുദ്രമധേ്യ കിഴക്കൻ കാറ്റ് നിന്നെതകർത്തുകളഞ്ഞു.
27നിന്റെ ധനവും വിഭ വങ്ങളും ചരക്കുകളും നാവികരും കപ്പിത്താൻമാരും ഓരായപ്പണിക്കാരും വ്യാപാരികളും പടയാളികളും കപ്പൽജോലിക്കാരും നിന്റെ നാശത്തിന്റെ നാളിൽ നിന്നോടൊപ്പം ആഴിയുടെ അടിത്തട്ടിൽ താണു.
28നിന്റെ കപ്പിത്താൻമാരുടെ നിലവിളിയാൽ നാട്ടിൻപുറങ്ങൾ നടുങ്ങി.
29നിന്റെ തണ്ടുവലിക്കാരും നാവികരും കപ്പിത്താൻമാരും കരയിൽ ഇറങ്ങിനിൽക്കുന്നു.
30അവർ നിന്നെക്കുറിച്ച് ഉറക്കെ കരയുകയും കഠിനദുഃഖത്തോടെ വിലപിക്കുകയും ചെയ്യുന്നു; അവർ തലയിൽ പൂഴി വിതറി ചാരത്തിൽ കിടന്നുരുളുന്നു.
31നിന്നെപ്രതി അവർ ശിരസ്സു മുൺഡനം ചെയ്ത് ചാക്കുടുക്കുന്നു; ഹൃദയവ്യഥയോടും അതീവ ദുഃഖത്തോടുംകൂടെ വിലപിക്കുന്നു.
32നിന്നെപ്രതിയുള്ള അവരുടെ കരച്ചിൽ ഒരു വിലാപഗാനമായി ഉയരുന്നു. ടയിറിനെപ്പോലെ സമുദ്രമധ്യത്തിൽ വേറെ ആര് നശിച്ചിട്ടുള്ളൂ എന്ന് അവർ വിലപിക്കുന്നു.
33സമുദ്രത്തിൽനിന്നു നിന്റെ കച്ചവടസാധനങ്ങൾ വന്നിരുന്നപ്പോൾ അനേകജനതകളെ നീ തൃപ്തരാക്കി. നിന്റെ വലിയ സമ്പത്തും ചരക്കുകളുംകൊണ്ട് ഭൂമിയിലെ രാജാക്കൻമാരെ നീ സമ്പന്നരാക്കി.
34ഇപ്പോൾ സമുദ്രംതന്നെ നിന്നെതകർത്തിരിക്കുന്നു. നിന്റെ വ്യാപാരവസ്തുക്കളും കപ്പലിലുണ്ടായിരുന്നവരും നിന്നോടുകൂടെ സമുദ്രത്തിന്റെ അടിത്തട്ടിലേക്കു മുങ്ങിപ്പോയി.
35ദ്വീപുനിവാസികൾ നിന്നെയോർത്ത് സ്തബ്ധരായി; അവരുടെ രാജാക്കൻമാർ പരിഭ്രാന്തരായി. അവരുടെ മുഖത്തെ ഞരമ്പുകൾ വലിഞ്ഞുമുറുകിനിന്നു.
36ജനതകൾക്കിടയിലുള്ള വ്യാപാരികൾ നിന്നെ നിന്ദിക്കുന്നു; ഭയാനകമായ അവസാനം നിനക്കു വന്നുകഴിഞ്ഞു. എന്നേക്കുമായി നീ നശിച്ചുകഴിഞ്ഞു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്