Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

എസെക്കിയേൽ 6

അധ്യായങ്ങൾ

പൂജാഗിരികൾക്കെതിരേ

1എനിക്ക് കർത്താവിന്റെ അരുളപ്പാടുണ്ടായി:
2മനുഷ്യപുത്രാ, ഇസ്രായേലിലെ പർവതങ്ങൾക്കുനേരേ മുഖം തിരിച്ച് അവയ്ക്കെ തിരായി പ്രവചിക്കുക.
3നീ ഇങ്ങനെ പറയണം: ഇസ്രായേലിലെ പർവതങ്ങളേ, ദൈവമായ കർത്താവിന്റെ വചനം കേൾക്കുക. ദൈവമായ കർത്താവ് പർവതങ്ങളോടും കുന്നുകളോടും മലയിടുക്കുകളോടും താഴ്വരകളോടും അരുളിച്ചെയ്യുന്നു: നിങ്ങളുടെമേൽ ഞാൻ വാൾ അയയ്ക്കും. നിങ്ങളുടെ പൂജാഗിരികൾ ഞാൻ തകർക്കും.
4നിങ്ങളുടെ ബലിപീഠങ്ങൾ ശൂന്യമാകും. നിങ്ങളുടെ ധൂപപീഠങ്ങൾ ഉടച്ചുകളയും. നിങ്ങളിൽ വധിക്കപ്പെട്ടവരെ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പിലേക്ക് ഞാൻ വലിച്ചെറിയും.
5ഇസ്രായേൽമക്കളുടെ ശവശരീരങ്ങൾ ഞാൻ അവരുടെ വിഗ്രഹങ്ങൾക്കു മുമ്പിൽ നിരത്തും. നിങ്ങളുടെ അസ്ഥികൾ നിങ്ങളുടെ ബലിപീഠങ്ങൾക്കു ചുറ്റും ഞാൻ വിതറും.
6നിങ്ങൾ വസിക്കുന്നിടത്തെല്ലാം നിങ്ങളുടെ നഗരങ്ങൾ നശിപ്പിക്കപ്പെടുകയും പൂജാഗിരികൾ തകർക്കപ്പെടുകയും ചെയ്യും. അങ്ങനെ നിങ്ങളുടെ ബലിപീഠങ്ങൾ ശൂന്യമായിക്കിടന്നു നശിക്കും. നിങ്ങളുടെ വിഗ്രഹങ്ങളെ തച്ചുടയ്ക്കും; ധൂപപീഠങ്ങൾ വെട്ടിവീഴ്ത്തും; കരവേലകളെ തുടച്ചുനീക്കും.
7വധിക്കപ്പെട്ടവർ നിങ്ങളുടെ മധേ്യ നിപതിക്കും. ഞാനാണു കർത്താവെന്ന് അപ്പോൾ നിങ്ങൾ അറിയും.
8നിങ്ങളിൽ കുറച്ചുപേരെ ഞാൻ അവശേഷിപ്പിക്കും. അവരെ വാളിൽനിന്നും രക്ഷിച്ച് ജനതകളുടെയിടയിൽ ഞാൻ ചിതറിക്കും.
9എന്നിൽ നിന്ന് അകന്നുപോയവരുടെ അവിശ്വസ്തഹൃദയം ഞാൻ തകർക്കുകയും, വഴിപിഴച്ചവിഗ്രഹങ്ങൾക്കു പിന്നാലെ പായുന്ന കണ്ണുകളെ ഞാൻ അന്ധമാക്കുകയും ചെയ്യുമ്പോൾ, രക്ഷപെട്ട് അടിമകളായി ജനതകളുടെ ഇടയിൽ പാർക്കുന്ന അവർ എന്നെ ഓർക്കും. തങ്ങൾ ചെയ്ത തിൻമകളും മ്ലേച്ഛത കളും വിചാരിച്ച് അവർ സ്വന്തം ദൃഷ്ടിയിൽത്തന്നെ നിന്ദ്യരായിത്തീരും. ഞാനാണ് കർത്താവെന്ന് അവർ അപ്പോൾ അറിയും.
10ഈ അനർഥങ്ങൾ അവർക്കു വരുത്തുമെന്നു ഞാൻ പറഞ്ഞത് വെറുതെയല്ല.
11ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: കൈകൊട്ടുകയും ഉറക്കെച്ചവിട്ടുകയും ചെയ്തുകൊണ്ട് നീ വിളിച്ചുപറയുക; അധ മമായ മ്ലേച്ഛതകൾനിമിത്തം ഇസ്രായേൽഭവനത്തിനു ദുരിതം! അവർ വാളുകൊണ്ടും പട്ടിണികൊണ്ടും പകർച്ചവ്യാധികൊണ്ടും നിലംപതിക്കും.
12അകലെയുള്ളവൻ പകർച്ചവ്യാധികൊണ്ടു മരിക്കും; അടുത്തുള്ളവൻ വാളിനിരയാകും. രക്ഷപെട്ട് അവശേഷിക്കുന്നവൻ ക്ഷാമംകൊണ്ടു മരിക്കും. അങ്ങനെ ഞാൻ എന്റെ ക്രോധം അവരുടെമേൽ പ്രയോഗിച്ചുതീർക്കും.
13എല്ലാ കുന്നുകളിലും മലമുകളിലും, എല്ലാ പച്ചമരങ്ങളുടെയും ഇടതൂർന്നു വളരുന്ന ഓക്കുമരങ്ങളുടെയും ചുവട്ടിലും, വിഗ്രഹങ്ങൾക്ക് അവർ സുഗന്ധദ്രവ്യങ്ങൾ അർപ്പിച്ചിരുന്ന എല്ലാ ഇടങ്ങളിലും ബലിപീഠങ്ങൾക്കു ചുററും വിഗ്രഹങ്ങളുടെയിടയിലും അവരുടെ വധിക്കപ്പെട്ടവരുടെ ശരീരങ്ങൾ ചിതറിക്കിടക്കുമ്പോൾ ഞാനാണ് കർത്താവെന്നു നിങ്ങൾ അറിയും.
14ഞാൻ അവർക്കുനേരേ കൈ ഓങ്ങും. മരുഭൂമിമുതൽ റിബ്ളാവരെ ഞാൻ വിജനവും ശൂന്യവുമാക്കും. ഞാനാണ് കർത്താവെന്ന് അപ്പോൾ അവർ അറിയും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്