Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ലൂക്കാ 13

അധ്യായങ്ങൾ

ഭയംകൂടാതെ സാക്ഷ്യം നൽകുക

1ഗ-ലീ-ലി-യ-ക്കാ-രാ-യ- ഏ-താ-നും- പേ-രു-ടെ- ബ-ലി-ക-ളിൽ- അ-വ-രു-ടെ- ര-ക്-തം-കൂ-ടി- പീ-ലാ-ത്തോ-സ്- ക-ലർ-ത്തി-യ- വി-വ-രം,- ആ- സ-മ-യ-ത്ത്- അ-വി-ടെ-യു-ണ്ടാ-യി-രു-ന്ന- ചി-ലർ- അ-വ-നെ- അ-റി-യി-ച്ചു
2അവൻ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവർ മറ്റെല്ലാ ഗലീലിയക്കാരെയുംകാൾ കൂടുതൽ പാപികളായിരുന്നു എന്നു നിങ്ങൾ കരുതുന്നുവോ?
3അല്ല എന്നു ഞാൻ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
4അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേർ, അന്നു ജറുസ ലെമിൽ വസിച്ചിരുന്ന എല്ലാവരെയുംകാൾ കുറ്റക്കാരായിരുന്നു എന്നു നിങ്ങൾ വിചാരിക്കുന്നുവോ?
5അല്ല എന്നു ഞാൻ പറയുന്നു: പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.

ഫലം തരാത്ത അത്തിവൃക്ഷം

6അവൻ ഈ ഉപമ പറഞ്ഞു: ഒരുവൻ മുന്തിരിത്തോട്ടത്തിൽ ഒരു അത്തിവൃക്ഷം നട്ടുപിടിപ്പിച്ചു. അതിൽ പഴമുണ്ടോ എന്നുനോക്കാൻ അവൻ വന്നു; എന്നാൽ ഒന്നും കണ്ടില്ല.
7അപ്പോൾ അവൻ കൃഷിക്കാരനോടു പറഞ്ഞു: മൂന്നു വർഷമായി ഞാൻ ഈ അത്തിവൃക്ഷത്തിൽനിന്ന് ഫലം അനേ്വഷിച്ചുവരുന്നു; ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലം പാഴാക്കണം?
8കൃഷിക്കാരൻ അവനോടു പറഞ്ഞു:യജമാനനേ, ഈ വർഷം കൂടെ അതു നിൽക്കട്ടെ. ഞാൻ അതിന്റെ ചുവടുകിളച്ചു വളമിടാം.
9മേലിൽ അതു ഫലം നൽ കിയേക്കാം. ഇല്ലെങ്കിൽ നീ അതു വെട്ടിക്ക ളഞ്ഞുകൊള്ളുക.

കൂനുള്ള സ്ത്രീയെ സുഖപ്പെടുത്തുന്നു

10ഒരു സാബത്തിൽ അവൻ ഒരു സിനഗോഗിൽ പഠിപ്പിച്ചുകൊണ്ടിരുന്നു.
11പതിനെട്ടു വർഷമായി ഒരു ആത്മാവു ബാധിച്ച് രോഗിണിയായി നിവർന്നു നിൽക്കാൻ സാധിക്കാത്തവിധം കൂനിപ്പോയ ഒരുവൾ അവിടെയുണ്ടായിരുന്നു.
12 യേശു അവളെ കണ്ടപ്പോൾ അടുത്തുവിളിച്ചു പറഞ്ഞു: സ്ത്രീയേ, നിന്റെ രോഗത്തിൽനിന്നു നീ മോചിക്കപ്പെട്ടിരിക്കുന്നു.
13അവൻ അവളുടെമേൽ കൈകൾവച്ചു. തത്ക്ഷണം അവൾ നിവർന്നുനിൽക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു.
14 യേശു സാബത്തിൽ രോഗം സുഖപ്പെടുത്തിയതിൽ കോപിച്ച് സിനഗോഗധികാരി ജനങ്ങളോടു പറഞ്ഞു: ജോലി ചെയ്യാവുന്ന ആറു ദിവ സങ്ങൾ ഉണ്ട്. ആദിവസങ്ങളിൽ വന്ന് രോഗശാന്തി നേടിക്കൊള്ളുക; സാബത്തുദിവസം പാടില്ല.
15അപ്പോൾ കർത്താവു പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങൾ ഓരോരുത്തരും സാബത്തിൽ കാളയെയോ കഴുതയെയോ തൊഴുത്തിൽ നിന്നഴിച്ച് വെള്ളം കുടിപ്പിക്കാൻ കൊണ്ടു പോകുന്നില്ലേ?
16പ തിനെട്ടുവർഷം സാത്താൻ ബന്ധിച്ചിട്ടിരുന്നവളായ അബ്രാഹത്തിന്റെ ഈ മകളെ സാബത്തു ദിവസം അഴിച്ചുവിടേണ്ടതില്ലെന്നോ?
17ഇതുകേട്ട് അവന്റെ പ്രതിയോഗികളെല്ലാം ലജ്ജിതരായി. എന്നാൽ, ജനക്കൂട്ടം മുഴുവൻ അവൻ ചെയ്തിരുന്ന മഹനീയ കൃത്യങ്ങളെക്കുറിച്ചു സന്തോഷിച്ചു.

കടുകുമണിയും പുളിമാവും

18അവൻ പറഞ്ഞു: ദൈവരാജ്യം എന്തിനോടു സദൃശമാണ്? എന്തിനോടു ഞാൻ അതിനെ ഉപമിക്കും?100101
19അത് ഒരുവൻ തൻെറ തോട്ടത്തിൽ പാകിയ കടുകുമണിക്കു സദൃശമാണ്. അതു വളർന്നു മരമായി. ആകാശത്തിലെ പക്ഷികൾ അതിന്റെ ശാഖകളിൽ ചേക്കേറി.
20അവൻ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടാണു ഞാൻ ഉപമിക്കേണ്ടത്?
21ഒരു സ്ത്രീ മൂന്നളവു മാവിൽ അതു മുഴുവൻ പുളിക്കുവോളം ചേർത്തുവച്ച പുളിപ്പുപോലെയാണത്.

ഇടുങ്ങിയ വാതിൽ

22പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് അവൻ ജറുസലെമിലേക്കുയാത്രചെയ്യുകയായിരുന്നു.102103104
23ഒരുവൻ അവനോടുചോദിച്ചു: കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ? അവൻ അവരോടു പറഞ്ഞു:
24ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ. ഞാൻ നിങ്ങളോടു പറയുന്നു, അനേകംപേർ പ്രവേശിക്കാൻ ശ്രമിക്കും. എന്നാൽ അവർക്കു സാധിക്കുകയില്ല.
25വീട്ടുടമസ്ഥൻ എഴുന്നേറ്റ്, വാതിൽ അടച്ചു കഴിഞ്ഞാൽ പിന്നെ, നിങ്ങൾ പുറത്തുനിന്ന്, കർത്താവേ, ഞങ്ങൾക്കു തുറന്നുതരണമേ എന്നു പറഞ്ഞ് വാതിൽക്കൽ മുട്ടാൻ തുടങ്ങും. അപ്പോൾ അവൻ നിങ്ങളോടു പറയും: നിങ്ങൾ എവിടെ നിന്നാണെന്നു ഞാൻ അറിയുന്നില്ല.
26അപ്പോൾ നിങ്ങൾ പറയും: നിന്റെ സാന്നിധ്യത്തിൽ ഞങ്ങൾ ഭക്ഷിക്കുകയും പാനംചെയ്യുകയും ഞങ്ങളുടെ തെരുവുകളിൽ നീ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
27എന്നാൽ അവൻ പറയും: നിങ്ങൾ എവിടെനിന്നാണെന്നു ഞാൻ അ റിയുന്നില്ല. അനീതി പ്രവർത്തിക്കുന്ന നിങ്ങൾ എന്നിൽനിന്ന് അകന്നു പോകുവിൻ.
28അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകൻമാരും ദൈവരാജ്യത്തിൽ ഇരിക്കുന്നതായും നിങ്ങൾ പുറംതള്ളപ്പെടുന്നതായും കാണുമ്പോൾ നിങ്ങൾ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യും.
29കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങൾ വന്ന് ദൈവ രാജ്യത്തിൽ വിരുന്നിനിരിക്കും.
30അപ്പോൾ മുൻപൻമാരാകുന്ന പിൻപൻമാരും പിൻപൻമാരാകുന്ന മുൻപൻമാരും ഉണ്ടായിരിക്കും.

ജറുസലെമിനെക്കുറിച്ചുള്ള വിലാപം

31അപ്പോൾതന്നെ ചില ഫരിസേയർ വന്ന് അവനോടു പറഞ്ഞു: ഇവിടെ നിന്നു പോവുക; ഹേറോദേസ് നിന്നെകൊല്ലാൻ ഒരുങ്ങുന്നു.105
32അവൻ പറഞ്ഞു: നിങ്ങൾ പോയി ആ കുറുക്കനോടു പറയുവിൻ: ഞാൻ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നൽകുകയും ചെയ്യും. മൂന്നാംദിവസം എന്റെ ദൗത്യം ഞാൻ പൂർത്തിയാക്കിയിരിക്കും.
33എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാൻ എന്റെ യാത്ര തുടരേണ്ടിയിരിക്കുന്നു. എന്തെന്നാൽ, ജറുസലെമിനു പുറത്തുവച്ച് ഒരു പ്രവാചകൻ നശിക്കുക സാധ്യമല്ല.
34ജറുസലേം, ജറുസലേം, പ്രവാചകൻമാരെ കൊല്ലുകയും നിന്റെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറ കിൻകീഴ്ചേർത്തുനിർത്തുന്നതുപോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചുചേർക്കുന്നതിന് ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്ഷേ, നിങ്ങൾ സമ്മതിച്ചില്ല.
35ഇ താ, നിങ്ങളുടെ ഭവനം പരിത്യക്തമായിരിക്കുന്നു. ഞാൻ നിങ്ങളോടു പറയുന്നു, കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ എന്നു നിങ്ങൾ പറയുന്നതുവരെ നിങ്ങൾ എന്നെ കാണുകയില്ല.

അനുബന്ധ വചനങ്ങൾ

  1. 100 മത്തായി 13:31–33
  2. 101 മർക്കോസ് 4:30–32
  3. 102 മത്തായി 7:13–14
  4. 103 മത്തായി 7:21–23
  5. 104 മത്തായി 8:11–12
  6. 105 മത്തായി 23:37–39
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്