മർക്കോസ് 6
അധ്യായങ്ങൾ
യേശു സ്വദേശത്ത്അവഗണിക്കപ്പെടുന്നു
2സാബത്തുദിവസം സിനഗോഗിൽ അവൻ പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന് ഇതെല്ലാം എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങൾവഴി സംഭവിക്കുന്നത്!
3ഇവൻ മറിയത്തിന്റെ മക നും യാക്കോബ്, യോസെ, യൂദാസ്, ശിമയോൻ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവർ അവനിൽ ഇടറി.
4 യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധുജനങ്ങളുടെയിടയിലുംസ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകൻ അവമതിക്കപ്പെടുന്നില്ല.
5ഏതാനും രോഗികളുടെമേൽ കൈകൾവച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അത്ഭുതമൊന്നും അവിടെ ചെയ്യാൻ അവനു സാധിച്ചില്ല.
6അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവൻ വിസ്മയിച്ചു.
ശിഷ്യൻമാരെ അയയ്ക്കുന്നു
7അവൻ ഗ്രാമപ്രദേശങ്ങളിൽ ചുറ്റിസഞ്ച രിച്ച്, പഠിപ്പിച്ചുകൊണ്ടിരുന്നു. അവൻ തൻെറ പന്ത്രണ്ടുപേരെ അടുത്തു വിളിച്ച് രണ്ടുപേരെ വീതം അയയ്ക്കാൻ തുടങ്ങി. അശുദ്ധാത്മാക്കളുടെമേൽ അവർക്ക് അ ധികാരവും കൊടുത്തു. അവൻ കൽപിച്ചു:5152
8യാത്രയ്ക്കു വടിയല്ലാതെ മറ്റൊന്നും - അപ്പമോ സഞ്ചിയോ അരപ്പട്ടയിൽ പണമോ - കരുതരുത്.
9ചെരിപ്പു ധരിക്കാം, രണ്ട് ഉടുപ്പുകൾ ധരിക്കരുത്;
10അവൻ തുടർന്നു: നിങ്ങൾ ഏതെങ്കിലും സ്ഥലത്ത് ഒരു വീട്ടിൽ പ്രവേശിച്ചാൽ, അവിടംവിട്ടു പോകുന്നതുവരെ ആ വീട്ടിൽ താമസിക്കുവിൻ.
11എവിടെയെങ്കിലും ജനങ്ങൾ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകൾ ശ്രവിക്കാതിരിക്കുകയോ ചെയ് താൽ അവിടെനിന്നു പുറപ്പെടുമ്പോൾ അവർക്കു സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിൻ.
12ശിഷ്യൻമാർ പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു.
13അനേകം പിശാ ചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തി.
സ്നാപകയോഹന്നാൻെറ ശിരശ്ഛേദം
14ഹേറോദേസ് രാജാവും ഇക്കാര്യങ്ങൾ കേട്ടു. യേശുവിൻെറ പേര് പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ചിലർ പറഞ്ഞു: സ്നാപകയോഹന്നാൻമരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അദ്ഭുത കരമായ ഈ ശക്തികൾ ഇവനിൽ പ്രവർത്തിക്കുന്നത്.5354
15മറ്റുചിലർ പറഞ്ഞു: ഇവൻ ഏലിയാ ആണ്, വേറെ ചിലർ പറഞ്ഞു: പ്രവാചകരിൽ ഒരുവനെപ്പോലെ ഇവനും ഒരു പ്രവാചകനാണ്.
16എന്നാൽ, ഇതെല്ലാം കേട്ടപ്പോൾ ഹേറോദേസ് പ്രസ്താവിച്ചു: ഞാൻ ശിരശ്ഛേദംചെയ്ത യോഹന്നാൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു.
17ഹേറോദേസ് ആളയച്ച് യോഹന്നാനെ പിടിപ്പിക്കയും കാരാഗൃഹത്തിൽ ബന്ധിക്കയും ചെയ്തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവൻ ഇങ്ങനെചെയ്തത്. അവൻ അവളെ വിവാഹം ചെയ്തിരുന്നു.
18യോഹന്നാൻ ഹേറോദേസിനോടു പറഞ്ഞു: സഹോദരന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നതു നിഷിദ്ധമാണ്.
19തൻമൂലം, ഹേറോദിയായ്ക്കു യോഹന്നാനോടു വിരോധം തോന്നി. അവനെ വധിക്കാൻ അവൾ ആഗ്രഹിച്ചു. എന്നാൽ അവൾക്കു സാധിച്ചില്ല.
20എന്തെന്നാൽ, യോഹന്നാൻ നീതിമാനും വിശുദ്ധ നുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട്, ഹേറോദേസ് അവനെ ഭയപ്പെട്ടു സംരക്ഷണം നൽകിപ്പോന്നു. അവന്റെ വാക്കുകൾ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും, അവൻ പറയുന്നതെല്ലാം സന്തോഷത്തോടെ കേൾക്കുമായിരുന്നു.
21ഹേറോദേസ് തൻെറ ജൻമദിനത്തിൽ രാജസേവകൻമാർക്കും സഹസ്രാധിപൻമാർക്കും ഗലീലിയിലെ പ്രമാണികൾക്കും വിരുന്നു നൽകിയപ്പോൾ ഹേറോദിയായ്ക്ക് അനുകൂലമായ ഒരു അവസരം വന്നുചേർന്നു.
22അവളുടെ മകൾ വന്ന് നൃത്തംചെയ്ത് ഹേറോദേസിനെയും അതിഥികളെയും പ്രീതിപ്പെടുത്തി. രാജാവു പെൺകുട്ടിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചുകൊള്ളുക. അതു ഞാൻ നിനക്കു തരും.
23അവൻ അവളോടു ശപഥംചെയ്തു പറഞ്ഞു: നീ എന്തു തന്നെ ചോദിച്ചാലും, എന്റെ രാജ്യത്തിന്റെ പകുതിപോലും ഞാൻ നിനക്കു തരും.
24അവൾ പോയി അമ്മയോടു ചോദിച്ചു: ഞാൻ എന്താണ് ആവശ്യപ്പെടേണ്ടത്? അമ്മ പറഞ്ഞു: സ്നാപകയോഹന്നാന്റെ ശിരസ്സ്.
25അവൾ ഉടനെ അകത്തുവന്ന് രാജാവിനോട് ആവശ്യപ്പെട്ടു: ഇപ്പോൾത്തന്നെ സ്നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയിൽ വച്ച് എനിക്കു തരണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
26രാജാവ് അതീവ ദുഃഖിതനായി. എങ്കിലും, തൻെറ ശപഥത്തെപ്രതിയും അതിഥികളെ വിചാരിച്ചും അവളുടെ ആഗ്രഹം നിരസിക്കാൻ അവനു തോന്നിയില്ല.
27അവന്റെ തല കൊണ്ടുവരാൻ ആജ്ഞാപിച്ച് ഒരു സേവകനെ രാജാവ് ഉടനെ അയച്ചു. അവൻ കാരാഗൃഹത്തിൽ ചെന്ന് യോഹന്നാന്റെ തല വെട്ടിയെടുത്തു.
28അത് ഒരു തളികയിൽ വച്ച് കൊണ്ടുവന്നു പെൺകുട്ടിക്കു കൊടുത്തു. അവൾ അത് അമ്മയെ ഏൽപിച്ചു.
29ഈ വിവരം അറിഞ്ഞയോഹന്നാൻെറ ശിഷ്യൻമാർ വന്ന് മൃതദേഹം കല്ലറയിൽ സംസ്കരിച്ചു.
അപ്പം വർധിപ്പിക്കുന്നു
31അനേകം ആളുകൾ അവിടെ വരുകയും പോകുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാൻപോലും അവർക്ക് ഒഴിവു കിട്ടിയിരുന്നില്ല. അതിനാൽ അവൻ പറഞ്ഞു: നിങ്ങൾ ഒരു വിജ നസ്ഥലത്തേക്കു വരുവിൻ; അൽപം വിശ്ര മിക്കാം.
32അവർ വഞ്ചിയിൽ കയറി ഒരു വിജനസ്ഥലത്തേക്കു പോയി.
33പലരും അവരെ കാണുകയും തിരിച്ചറിയുകയും ചെ യ്തു. എല്ലാ പട്ടണങ്ങളിലുംനിന്ന് ജനങ്ങൾ കരവഴി ഓടി അവർക്കുമുമ്പേ അവിടെയെത്തി.
34അവൻ കരയ്ക്കിറങ്ങിയപ്പോൾ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അവന് അനുകമ്പ തോന്നി. കാരണം, അവർ ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെ ആയിരുന്നു. അവൻ അവരെ പല കാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങി.
35നേരം വൈകിയപ്പോൾ ശിഷ്യൻമാർ അവന്റെ യടുത്തു വന്നു പറഞ്ഞു: ഇത് ഒരു വിജനപ്രദേശമാണല്ലോ. സമയവുംവൈകിയിരിക്കുന്നു.
36ചുറ്റുമുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന്, എന്തെങ്കിലും വാങ്ങി ഭക്ഷിക്കാൻ അവരെ പറഞ്ഞയയ്ക്കുക.
37അവൻ പ്രതിവചിച്ചു: നിങ്ങൾതന്നെ അവർക്കു ഭക്ഷിക്കാൻ കൊടുക്കുവിൻ. അവർ പറഞ്ഞു: ഞങ്ങൾ ചെന്ന്, ഇരുന്നൂ റു ദനാറയ്ക്ക് അപ്പം വാങ്ങിക്കൊണ്ടുവന്ന് അവർക്കു ഭക്ഷിക്കാൻ കൊടുക്കട്ടെയോ?
38അവൻ ചോദിച്ചു: നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട്? ചെന്നുനോക്കുവിൻ. അവർ ചെന്നു നോക്കിയിട്ടു പറഞ്ഞു: അ ഞ്ച് അപ്പവും രണ്ടു മീനും.
39പുൽത്തകിടിയിൽ കൂട്ടംകൂട്ടമായി ഇരിക്കാൻ അവൻ ജനങ്ങൾക്കു നിർദേശം നൽകി.
40നൂറും അൻപതും വീതമുള്ള കൂട്ടങ്ങളായി അവർ ഇരുന്നു.
41അവൻ അഞ്ചപ്പവും രണ്ടു മീനും എടുത്ത് സ്വർഗത്തിലേക്കു നോക്കി, കൃതജ്ഞതാസ്തോത്രം ചെയ്ത് അപ്പം മുറിച്ചതിനുശേഷം ജനങ്ങൾക്കു വിളമ്പാൻശിഷ്യൻമാരെ ഏൽപിച്ചു. ആ രണ്ടു മീനും അവൻ എല്ലാവർക്കുമായി വിഭജിച്ചു.
42അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി.
43ബാക്കിവന്ന അപ്പക്കഷണങ്ങളും മീനും പന്ത്രണ്ടു കുട്ട നിറയെ അവർ ശേഖരിച്ചു.
44അപ്പം ഭക്ഷിച്ചവർ അയ്യായിരം പുരുഷൻമാരായിരുന്നു.
യേശു വെള്ളത്തിനുമീതെനടക്കുന്നു
45താൻ ജനക്കൂട്ടത്തെ പിരിച്ചുവിടുമ്പോഴേക്കും വഞ്ചിയിൽ കയറി തനിക്കുമുമ്പേ മറുകരയിലുള്ള ബേത്സയ്ദായിലേക്കു പോകാൻ അവൻ ശിഷ്യൻമാരെ നിർബന്ധിച്ചു.5859
46ആളുകളോടുയാത്രപറഞ്ഞശേഷം അവൻ പ്രാർഥിക്കാൻമലയിലേക്കു പോയി.
47വൈകുന്നേരമായപ്പോൾ വഞ്ചി നടുക്കടലിലായിരുന്നു; അവൻ തനിച്ചു കരയിലും.
48അവർ വഞ്ചി തുഴഞ്ഞ് അവശരായി എന്ന് അവൻ മനസ്സിലാക്കി. കാരണം, കാറ്റു പ്രതികൂലമായിരുന്നു. രാത്രിയുടെ നാലാംയാമത്തിൽ അവൻ കടലിനുമീതേ നടന്ന് അവരുടെ അടുത്തെത്തി, അവരെ കടന്നുപോകാൻ ഭാവിച്ചു.
49അവൻ കടലിനു മീതേ നടക്കുന്നതുകണ്ട്, അത് ഒരു ഭൂതമായിരിക്കുമെന്നു കരുതി അവർ നിലവിളിച്ചു.
50അവരെല്ലാവരും അവനെ കണ്ടു പരിഭ്രമിച്ചുപോയി. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കു വിൻ, ഞാനാണ്; ഭയപ്പെടേണ്ടാ.
51അവൻ വഞ്ചിയിൽ കയറി. അപ്പോൾ കാറ്റു ശമിച്ചു. അവർ ആശ്ചര്യഭരിതരായി.
52കാരണം, അപ്പത്തെക്കുറിച്ച് അവർ ഗ്രഹിച്ചിരുന്നില്ല. അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നു.
ഗനേസറത്തിലെ അദ്ഭുതങ്ങൾ
54കരയ്ക്കിറങ്ങിയപ്പോൾത്തന്നെ ആളുകൾ അവനെ തിരിച്ചറിഞ്ഞു.
55അവർ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന്, രോഗികളെ കിടക്കയിലെടുത്ത്, അവൻ ഉണ്ടെന്നു കേട്ട സ്ഥലത്തേക്കു കൊണ്ടുവരാൻ തുടങ്ങി.
56ഗ്രാമങ്ങളിലോ, നഗരങ്ങളിലോ, നാട്ടിൻപുറങ്ങളിലോ അവൻ ചെന്നിടത്തൊക്കെ, ആളുകൾ രോഗികളെ കൊണ്ടുവന്ന് പൊതുസ്ഥലങ്ങളിൽ കിടത്തിയിരുന്നു. അവന്റെ വസ്ത്രത്തിന്റെ വിളുമ്പിലെങ്കിലും സ്പർശിക്കാൻ അനുവദിക്കണമെന്ന് അവർ അപേക്ഷിച്ചു. സ്പർശിച്ചവരെല്ലാം സുഖം പ്രാപിക്കയും ചെയ്തു.