ജോബ് 5
അധ്യായങ്ങൾ
1വിളിച്ചുനോക്കൂ, ആരെങ്കിലും
നിനക്കുത്തരം നൽകുമോ?
ഏതു വിശുദ്ധദൂതനെയാണു നീആശ്രയിക്കുക?
നിനക്കുത്തരം നൽകുമോ?
ഏതു വിശുദ്ധദൂതനെയാണു നീആശ്രയിക്കുക?
2ക്രോധാവേശം മൂഢനെ കൊല്ലുന്നു;
അസൂയ സരളഹൃദയനെ നിഹനിക്കുന്നു.
അസൂയ സരളഹൃദയനെ നിഹനിക്കുന്നു.
3ഭോഷൻ വേരുപിടിക്കുന്നതു ഞാൻ കണ്ടു.
തത്ക്ഷണം അവന്റെ ഭവനത്തെ ഞാൻ ശപിച്ചു.
തത്ക്ഷണം അവന്റെ ഭവനത്തെ ഞാൻ ശപിച്ചു.
4അവന്റെ മക്കൾ അഭയസ്ഥാനത്തുനിന്ന് അകലെയാണ്.
കവാടത്തിങ്കൽ വച്ചുതന്നെ അവർതകർക്കപ്പെടുന്നു.
അവരെ രക്ഷിക്കാൻ ആരുമില്ല.
കവാടത്തിങ്കൽ വച്ചുതന്നെ അവർതകർക്കപ്പെടുന്നു.
അവരെ രക്ഷിക്കാൻ ആരുമില്ല.
5അവന്റെ വിളവ് വിശക്കുന്നവൻതിന്നുകളയുന്നു,
മുള്ളുകളിൽനിന്നു പോലും അവൻ അത് പറിച്ചെടുക്കുന്നു.
ദാഹാർത്തർ അവന്റെ സമ്പത്തിനുവേണ്ടി ഉഴറുന്നു.
മുള്ളുകളിൽനിന്നു പോലും അവൻ അത് പറിച്ചെടുക്കുന്നു.
ദാഹാർത്തർ അവന്റെ സമ്പത്തിനുവേണ്ടി ഉഴറുന്നു.
6അനർഥങ്ങളുദ്ഭവിക്കുന്നത്പൊടിയിൽനിന്നല്ല.
കഷ്ടത മുളയ്ക്കുന്നത് നിലത്തുനിന്നുമല്ല.
കഷ്ടത മുളയ്ക്കുന്നത് നിലത്തുനിന്നുമല്ല.
7അഗ്നിസ്ഫുലിംഗങ്ങൾ മുകളിലേക്കുപറക്കുന്നതുപോലെ
മനുഷ്യൻ കഷ്ടതയിലേക്കു പിറന്നുവീഴുന്നു.
മനുഷ്യൻ കഷ്ടതയിലേക്കു പിറന്നുവീഴുന്നു.
8ഞാനായിരുന്നെങ്കിൽ ദൈവത്തെഅനേ്വഷിക്കുമായിരുന്നു.
എന്റെ കാര്യം ഞാൻ ദൈവസന്നിധിയിൽസമർപ്പിക്കുമായിരുന്നു.
എന്റെ കാര്യം ഞാൻ ദൈവസന്നിധിയിൽസമർപ്പിക്കുമായിരുന്നു.
9അവിടുന്ന് അഗ്രാഹ്യമായവൻകാര്യങ്ങളും
അദ്ഭുതങ്ങളും അസംഖ്യം ചെയ്യുന്നു.
അദ്ഭുതങ്ങളും അസംഖ്യം ചെയ്യുന്നു.
10അവിടുന്ന് ഭൂമിയെ മഴകൊണ്ടുനനയ്ക്കുന്നു.
വയലുകളിലേക്കു വെള്ളമൊഴുക്കുന്നു.
വയലുകളിലേക്കു വെള്ളമൊഴുക്കുന്നു.
11അവിടുന്ന് താണവരെ ഉയർത്തുന്നു.
വിലപിക്കുന്നവരെ സുരക്ഷിതത്വത്തിലേക്ക് നയിക്കുന്നു.
വിലപിക്കുന്നവരെ സുരക്ഷിതത്വത്തിലേക്ക് നയിക്കുന്നു.
12സൂത്രശാലികളുടെ ഉപായങ്ങളെവിഫലമാക്കുന്നു;
അവരുടെ കരങ്ങൾ വിജയം വരിക്കുന്നില്ല.
അവരുടെ കരങ്ങൾ വിജയം വരിക്കുന്നില്ല.
13അവിടുന്ന് ജ്ഞാനിയെ അവന്റെ തന്നെ ഉപായങ്ങളിൽ കുടുക്കുന്നു.
ഹീനബുദ്ധികളുടെ പദ്ധതികളെഞൊടിയിടയിൽ നശിപ്പിക്കുന്നു.
ഹീനബുദ്ധികളുടെ പദ്ധതികളെഞൊടിയിടയിൽ നശിപ്പിക്കുന്നു.
14പകൽസമയത്ത് അവരെ ഇരുൾമൂടുന്നു.
മധ്യാഹ്നത്തിൽ, രാത്രിയിലെന്നപോലെഅവർ തപ്പിത്തടയുന്നു.
മധ്യാഹ്നത്തിൽ, രാത്രിയിലെന്നപോലെഅവർ തപ്പിത്തടയുന്നു.
15അവിടുന്ന് അനാഥരെ അവരുടെവായിൽനിന്നും,
അഗതിയെ ശക്തൻമാരുടെ കൈയിൽനിന്നും രക്ഷിക്കുന്നു.
അഗതിയെ ശക്തൻമാരുടെ കൈയിൽനിന്നും രക്ഷിക്കുന്നു.
16ദരിദ്രന് പ്രത്യാശയുണ്ട്;
അനീതി വായ് പൊത്തുന്നു.
അനീതി വായ് പൊത്തുന്നു.
17ദൈവം ശാസിക്കുന്നവൻ ഭാഗ്യവാനാണ്.
സർവശക്തൻെറ ശാസനത്തെഅവഗണിക്കരുത്.
സർവശക്തൻെറ ശാസനത്തെഅവഗണിക്കരുത്.
18അവിടുന്ന് മുറിവേൽപ്പിക്കും;എന്നാൽ, വച്ചുകെട്ടും;
അവിടുന്ന് പ്രഹരിക്കും;എന്നാൽ, അവിടുത്തെ കരം സുഖപ്പെടുത്തും.
അവിടുന്ന് പ്രഹരിക്കും;എന്നാൽ, അവിടുത്തെ കരം സുഖപ്പെടുത്തും.
19അവിടുന്ന് ആറു കഷ്ടതകളിൽനിന്നുനിന്നെ മോചിപ്പിക്കും,
ഏഴാമതൊന്ന് നിന്നെ സ്പർശിക്കുകയില്ല.
ഏഴാമതൊന്ന് നിന്നെ സ്പർശിക്കുകയില്ല.
20ക്ഷാമകാലത്ത് മരണത്തിൽനിന്നും
യുദ്ധകാലത്ത് വാളിന്റെ വായ്ത്തലയിൽ
നിന്നും അവിടുന്ന് നിന്നെ രക്ഷിക്കും.
യുദ്ധകാലത്ത് വാളിന്റെ വായ്ത്തലയിൽ
നിന്നും അവിടുന്ന് നിന്നെ രക്ഷിക്കും.
21നാവിന്റെ ക്രൂരതയിൽനിന്നു നീ മറയ്ക്കപ്പെടും.
നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.
നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.
22നാശത്തെയും ക്ഷാമത്തെയും നീ പരിഹസിക്കും;
വന്യമൃഗങ്ങളെ നീ ഭയപ്പെടുകയില്ല.
വന്യമൃഗങ്ങളെ നീ ഭയപ്പെടുകയില്ല.
23ഭൂമിയിലെ കല്ലുകളോട് നിനക്കു സഖ്യം ഉണ്ടാകും;
കാട്ടുമൃഗങ്ങൾ നിന്നോട് ഇണക്കം കാണിക്കും.
കാട്ടുമൃഗങ്ങൾ നിന്നോട് ഇണക്കം കാണിക്കും.
24നിന്റെ കൂടാരം സുരക്ഷിതമാണെന്ന് നീ അറിയും.
നിന്റെ ആലകൾ പരിശോധിക്കുമ്പോൾഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല.
നിന്റെ ആലകൾ പരിശോധിക്കുമ്പോൾഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല.
25നിന്റെ പിൻഗാമികൾ അസംഖ്യമാണെന്നും
നിന്റെ സന്താനങ്ങൾ വയലുകളിലെപുല്ലുപോലെ വളരുമെന്നും നീ അറിയും.
നിന്റെ സന്താനങ്ങൾ വയലുകളിലെപുല്ലുപോലെ വളരുമെന്നും നീ അറിയും.
26വിളഞ്ഞധാന്യക്കറ്റ യഥാകാലംമെതിക്കളത്തിൽ എത്തുന്നതുപോലെ
പൂർണവാർധക്യത്തിൽ നീ ശവകുടീരത്തെ പ്രാപിക്കും.
പൂർണവാർധക്യത്തിൽ നീ ശവകുടീരത്തെ പ്രാപിക്കും.
27ഇതു ഞങ്ങൾ ദീർഘകാലംകൊണ്ട്മനസ്സിലാക്കിയതാണ്. ഇതു സത്യമാണ്. നിന്റെ നൻമയ്ക്കുവേണ്ടി ഇതു ഗ്രഹിക്കുക.