Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ജോബ് 15

അധ്യായങ്ങൾ

എലിഫാസ് വീണ്ടും സംസാരിക്കുന്നു

1തേമാന്യനായ എലിഫാസ് പറഞ്ഞു:
ബുദ്ധിമാൻ പൊള്ളവാക്കുകൾകൊണ്ടു വാദിക്കുമോ?
2അവൻ കിഴക്കൻകാറ്റുകൊണ്ടു തന്നെത്തന്നെ നിറയ്ക്കുമോ?
3നിഷ്പ്രയോജനമായ വിവാദത്തിൽ അവൻ ഏർപ്പെടുമോ?
ഉപകാരമില്ലാത്ത വാക്കുകൾ അവൻ ഉപയോഗിക്കുമോ?
4എന്നാൽ, നിനക്കു ദൈവഭയം ഇല്ലാതായിരിക്കുന്നു.
ദൈവത്തെക്കുറിച്ചുള്ള ചിന്തപോലും നിന്റെ മനസ്സിലില്ല.
5അകൃത്യങ്ങളാണു നിന്റെ നാവിനെ ഉപദേശിക്കുന്നത്.
വഞ്ചനയുടെ ഭാഷയാണു നീ തിരഞ്ഞെടുക്കുന്നത്.
6ഞാനല്ല നീ തന്നെയാണു നിന്നെ കുറ്റപ്പെടുത്തുന്നത്.
നിന്റെ അധരംതന്നെ നിനക്കെതിരേസാക്ഷ്യം നൽകുന്നു.
7നീയാണോ ആദ്യത്തെ മനുഷ്യൻ?
പർവതങ്ങൾക്കുമുൻപേ നീ ജനിച്ചുവോ?
8ദൈവത്തിന്റെ ആലോചനാസഭയിലെവിചിന്തനങ്ങൾ നീ കേട്ടിട്ടുണ്ടോ?
ജ്ഞാനം മുഴുവൻ നീ കൈയടക്കി വച്ചിട്ടുണ്ടോ?
9ഞങ്ങൾക്ക് അറിഞ്ഞുകൂടാത്ത എന്താണ് നിനക്ക് അറിയാവുന്നത്?
ഞങ്ങൾക്കു വ്യക്തമല്ലാത്ത എന്താണ് നീ മനസ്സിലാക്കിയിട്ടുള്ളത്?
10നര ബാധിച്ചവരും വൃദ്ധരും ഞങ്ങളുടെ ഇടയിലുണ്ട്,
അവർക്കു നിന്റെ പിതാവിനെക്കാൾ പ്രായമുണ്ട്.
11ദൈവത്തിന്റെ സമാശ്വാസങ്ങളും നിന്നോടു സൗമ്യമായി പറയുന്ന വാക്കുകളും നിനക്കു നിസ്സാരമാണോ?
12എന്തുകൊണ്ടാണ് നീ വികാരാധീനനാകുന്നത്?
എന്തിനാണ്, നിന്റെ കണ്ണുകൾ ജ്വലിക്കുന്നത്?
13എന്തുകൊണ്ടാണ്, നീ ദൈവത്തിനെതിരേ കോപം അഴിച്ചുവിടുന്നത്?
ഇത്തരം വാക്കുകൾ നിന്നിൽനിന്നുപുറപ്പെടുന്നത് എന്തുകൊണ്ട്?
14മനുഷ്യനു നിഷ്കളങ്കനായിരിക്കാൻ കഴിയുമോ?
സ്ത്രീയിൽനിന്നു ജനിച്ചവനുനീതിമാനായിരിക്കാൻ സാധിക്കുമോ?
15തൻെറ വിശുദ്ധ ദൂതൻമാരിൽപോലും
ദൈവം വിശ്വാസം അർപ്പിക്കുന്നില്ല;
അവിടുത്തെ ദൃഷ്ടിയിൽ സ്വർഗവും നിർമലമല്ല.
16മ്ലേച്ഛനും നീചനും വെള്ളംപോലെഅനീതി പാനം ചെയ്യുന്നവനുമായമനുഷ്യൻ അവരെക്കാൾ എത്രയോ താഴെയാണ്!
17ഞാൻ പറയുന്നതു കേൾക്കുക;
ഞാൻ വ്യക്തമാക്കിത്തരാം.
ഞാൻ കണ്ടിട്ടുള്ളവ ഞാൻ വിശദമാക്കാം.
18ജ്ഞാനികൾ പറഞ്ഞതും അവരുടെപിതാക്കൻമാർ ഒളിച്ചുവയ്ക്കാതിരുന്നതും തന്നെ.
19അവർക്കു മാത്രമാണ് ദേശം നൽകിയത്.
അന്യരാരും അവരുടെ ഇടയിലൂടെ കടന്നുപോയില്ല.
20ദുഷ്ടൻ ജീവിതകാലം മുഴുവൻ,അധർമിക്കു വിധിച്ച നാളുകൾ തികയുവോളം, വേദനയിൽ പുളയുന്നു.
21ഭീകരശബ്ദങ്ങൾ അവന്റെ ചെവിയിൽ
മുഴങ്ങുന്നു; ഐശ്വര്യകാലത്തുവിനാശകൻ അവന്റെ മേൽ ചാടിവീഴുന്നു.
22അന്ധകാരത്തിൽനിന്നു മോചനംലഭിക്കുമെന്ന് അവൻ വിശ്വസിക്കുന്നില്ല.
വാളിനിരയാകാൻ അവൻ വിധിക്കപ്പെട്ടിരിക്കുന്നു.
23ആഹാരം എവിടെ എന്നു തിരക്കി അവൻ അലയുന്നു.
അന്ധകാരത്തിന്റെ ദിനം ആസന്നമായെന്ന് അവൻ അറിയുന്നു.
24ദുഃഖവും തീവ്രവേദനയും അവനെ ഭീതിപ്പെടുത്തുന്നു;
യുദ്ധസന്നദ്ധനായരാജാവിനെപ്പോലെഅവ അവനെ കീഴടക്കുന്നു.
25എന്തെന്നാൽ, അവൻ ദൈവത്തിനെതിരേകൈയുയർത്തുകയും
സർവ്വശക്തനെ വെല്ലുവിളിക്കുകയുംചെയ്തിരിക്കുന്നു.
26കനത്ത പരിചയുമേന്തി ധിക്കാരപൂർവംഅവിടുത്തെ നേരെ പാഞ്ഞുചെല്ലുന്നു.
27അവൻ മുഖവും അരയും മേദസ്സുകൊണ്ടു മൂടിയിരിക്കുന്നു.
28വിജനമാക്കപ്പെട്ട നഗരങ്ങളിലും ആളൊഴിഞ്ഞപാർപ്പിടങ്ങളിലും അവൻ വസിച്ചിട്ടുണ്ട്.
നാശത്തിന് ഉഴിഞ്ഞിട്ടിരുന്നവയാണ് അവ.
29അവൻ സമ്പന്നനാവുകയില്ല; അവന്റെ ധനം നിലനിൽക്കുകയില്ല.
അവൻ ഭൂമിയിൽ വേരുപിടിക്കുകയില്ല.
30അവന് അന്ധകാരത്തിൽനിന്നു മോചനമില്ല;
അഗ്നിജ്വാലകൾ അവന്റെ ശാഖകളെ ഉണക്കിക്കളയും.
അവന്റെ പുഷ്പങ്ങൾ കാറ്റിൽ പറത്തിക്കളയും.
31തന്നെത്തന്നെ വഞ്ചിച്ച് അവൻ ശൂന്യതയിൽ ആശ്രയിക്കരുത്;
ശൂന്യതയായിരിക്കും അവന്റെ പ്രതിഫലം.
32അവന്റെ സമയം ആകുന്നതിനുമുൻപുതന്നെ അവന് ഇതു ഭവിക്കും.
അവന്റെ ശാഖകൾ ഒരിക്കലുംതളിർക്കുകയില്ല.
33മുന്തിരിച്ചെടിയുടേതുപോലെ അവന്റെ അപക്വഫലങ്ങൾ കൊഴിയും.
ഒലിവുമരത്തിൻേറ തെന്നപോലെഅവൻെറ പൂക്കൾ പൊഴിഞ്ഞുപോകും.
34എന്തെന്നാൽ, അധർമികളോടു സംഘംചേരുന്നത് നിഷ്ഫലമായിരിക്കും.
കൈക്കൂലിയുടെ കൂടാരങ്ങൾഅഗ്നിക്കിരയാകും.
35അവർ ദ്രോഹം ഗർഭംധരിച്ച് തിൻമയെപ്രസവിക്കുന്നു. അവരുടെ ഹൃദയം വഞ്ചന ഒരുക്കുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്