ജോബ് 18
അധ്യായങ്ങൾ
ബിൽദാദ് വീണ്ടും സംസാരിക്കുന്നു.
1ഷൂഹ്യനായ ബിൽദാദ് പറഞ്ഞു:
2എത്രനേരം നീ ഇങ്ങനെസംസാരിച്ചുകൊണ്ടിരിക്കും?
നീ ശ്രദ്ധിക്കുമെങ്കിൽ ഞങ്ങൾ പറയാം.
നീ ശ്രദ്ധിക്കുമെങ്കിൽ ഞങ്ങൾ പറയാം.
3എന്തുകൊണ്ടു നീ ഞങ്ങളെ മൃഗങ്ങളായി എണ്ണുന്നു?
എന്തുകൊണ്ടു ഭോഷൻമാരായി ഞങ്ങളെ കണക്കാക്കുന്നു.
എന്തുകൊണ്ടു ഭോഷൻമാരായി ഞങ്ങളെ കണക്കാക്കുന്നു.
4കോപാവേശത്താൽ തന്നെത്തന്നെചീന്തിക്കളയുന്ന നിനക്കുവേണ്ടി
ഭൂമി പരിത്യക്തമാകണമോ? പാറയെ അതിന്റെ സ്ഥാനത്തുനിന്നു നീക്കണമോ?
ഭൂമി പരിത്യക്തമാകണമോ? പാറയെ അതിന്റെ സ്ഥാനത്തുനിന്നു നീക്കണമോ?
5ദുഷ്ടൻെറ പ്രകാശം കെടുത്തിയിരിക്കുന്നു.
അവന്റെ അഗ്നി ജ്വലിക്കുന്നില്ല.
അവന്റെ അഗ്നി ജ്വലിക്കുന്നില്ല.
6അവന്റെ കൂടാരത്തിൽ പ്രകാശം ഇരുളായി മാറിയിരിക്കുന്നു;
അവനു മുകളിലുള്ള ദീപം കെടുത്തിയിരിക്കുന്നു.
അവനു മുകളിലുള്ള ദീപം കെടുത്തിയിരിക്കുന്നു.
7ദൃഢമായിരുന്ന അവന്റെ പാദങ്ങൾ ഇപ്പോൾ പതറുന്നു.
അവന്റെ പദ്ധതികൾതന്നെ അവനെ നശിപ്പിക്കുന്നു.
അവന്റെ പദ്ധതികൾതന്നെ അവനെ നശിപ്പിക്കുന്നു.
8അവൻ നടന്നുചെന്ന് വലയിൽ കുടുങ്ങുന്നു;
അവൻ ചതിക്കുഴിയുടെ മീതെയാണ് നടക്കുന്നത്.
അവൻ ചതിക്കുഴിയുടെ മീതെയാണ് നടക്കുന്നത്.
9കുരുക്ക് അവന്റെ കുതികാലിൽ വീഴുന്നു.
അവൻ കുടുക്കിലകപ്പെടുന്നു.
അവൻ കുടുക്കിലകപ്പെടുന്നു.
10അവനെ കുടുക്കാൻ തറയിൽ കയർഒളിച്ചു വച്ചിരിക്കുന്നു;
പാതയിൽ ഒരു കെണിയും.
പാതയിൽ ഒരു കെണിയും.
11എല്ലാവശത്തുംനിന്നു കൊടുംഭീതികൾഅവനെ ഭയപ്പെടുത്തുകയുംവേട്ടയാടുകയും ചെയ്യുന്നു.
12വിശപ്പുകൊണ്ട് അവന്റെ ശക്തിക്ഷയിച്ചിരിക്കുന്നു;
വിനാശം അവന്റെ ഇടർച്ച കാത്തിരിക്കുന്നു.
വിനാശം അവന്റെ ഇടർച്ച കാത്തിരിക്കുന്നു.
13രോഗം അവന്റെ ചർമത്തെ കാർന്നു തിന്നുന്നു;
മൃത്യു അവന്റെ അവയവങ്ങളെയും.
മൃത്യു അവന്റെ അവയവങ്ങളെയും.
14അവൻ ആശ്രയിച്ചിരുന്ന കൂടാരത്തിൽനിന്ന്അവൻ പറിച്ചുമാറ്റപ്പെടും.
ഭീകരതയുടെ രാജാവിന്റെ അടുത്തേക്ക്അവൻ നയിക്കപ്പെടും.
ഭീകരതയുടെ രാജാവിന്റെ അടുത്തേക്ക്അവൻ നയിക്കപ്പെടും.
15അന്യർ അവന്റെ കൂടാരത്തിൽ വസിക്കും;
അവന്റെ ഭവനത്തിൻമേൽ ഗന്ധകം വർഷിക്കപ്പെടും.
അവന്റെ ഭവനത്തിൻമേൽ ഗന്ധകം വർഷിക്കപ്പെടും.
16അവന്റെ വേരുകൾ ഉണങ്ങിപ്പോകും;
അവന്റെ ശാഖകൾ വാടിയുണങ്ങും.
അവന്റെ ശാഖകൾ വാടിയുണങ്ങും.
17ഭൂമിയിൽനിന്ന് അവന്റെ സ്മരണമാഞ്ഞുപോകും.
തെരുവീഥിയിൽ അവന്റെ പേര് ഇല്ലാതാകും.
തെരുവീഥിയിൽ അവന്റെ പേര് ഇല്ലാതാകും.
18പ്രകാശത്തിൽനിന്ന് അന്ധകാരത്തിലേക്ക് അവനെ തള്ളിയിടുകയും
ലോകത്തിൽനിന്ന് അവനെ ഓടിച്ചുകളയുകയും ചെയ്യും.
ലോകത്തിൽനിന്ന് അവനെ ഓടിച്ചുകളയുകയും ചെയ്യും.
19സ്വജനത്തിന്റെ യിടയിൽ അവനുസന്തതികളോ പിൻഗാമികളോഉണ്ടായിരിക്കുകയില്ല;
അവന്റെ പാർപ്പിടത്തിൽ ആരും അവശേഷിക്കുകയില്ല.
അവന്റെ പാർപ്പിടത്തിൽ ആരും അവശേഷിക്കുകയില്ല.
20അവന്റെ ദിനം കണ്ടു പടിഞ്ഞാറുള്ളവർ പരിഭ്രാന്തരാകും;
കിഴക്കുള്ളവർ സംഭീതരാകും.
കിഴക്കുള്ളവർ സംഭീതരാകും.
21അധർമികളുടെ പാർപ്പിടങ്ങൾ ഇങ്ങനെയാണ്.ദൈവത്തെ അറിയാത്തവരുടെ സ്ഥലത്ത് ഇതു സംഭവിക്കും.