ജോബ് 11
അധ്യായങ്ങൾ
സോഫാറിൻെറ പ്രഭാഷണം
1നാമാത്യനായ സോഫാർ പറഞ്ഞു:
2അതിഭാഷണത്തിനു മറുപടി ലഭിക്കാതിരിക്കുമോ?
ഏറെപ്പറഞ്ഞാൽന്യായീകരണമാകുമോ?
ഏറെപ്പറഞ്ഞാൽന്യായീകരണമാകുമോ?
3നിന്റെ ജൽപനം മനുഷ്യരെ നിശ്ശബ്ദരാക്കുമോ?
നിന്റെ പരിഹാസത്തിന് ആരും നിന്നെലജ്ജിതനാക്കുകയില്ലേ?
നിന്റെ പരിഹാസത്തിന് ആരും നിന്നെലജ്ജിതനാക്കുകയില്ലേ?
4ഞാൻ പറയുന്നത് കളങ്കരഹിതമാണ്;
ദൈവത്തിന്റെ ദൃഷ്ടിയിൽ ഞാൻ
നിർമലനാണ് എന്നു നീ പറയുന്നു.
ദൈവത്തിന്റെ ദൃഷ്ടിയിൽ ഞാൻ
നിർമലനാണ് എന്നു നീ പറയുന്നു.
5ദൈവം അധരം തുറന്ന് നിന്നോടു സംസാരിക്കുകയും
6ദുർഗ്രഹമായ ജ്ഞാനത്തിന്റെ രഹസ്യങ്ങൾ നിന്നെ അറിയിക്കുകയും ചെയ്തിരുന്നെങ്കിൽ!
നിന്റെ അകൃത്യങ്ങൾ അർഹിക്കുന്നതിനെക്കാൾ കുറച്ചുമാത്രമേ
ദൈവം നിന്നിൽനിന്ന് ഈടാക്കിയിട്ടുള്ളുഎന്നു മനസ്സിലാക്കുക.
നിന്റെ അകൃത്യങ്ങൾ അർഹിക്കുന്നതിനെക്കാൾ കുറച്ചുമാത്രമേ
ദൈവം നിന്നിൽനിന്ന് ഈടാക്കിയിട്ടുള്ളുഎന്നു മനസ്സിലാക്കുക.
7ദൈവത്തിന്റെ ദുരൂഹരഹസ്യങ്ങൾഗ്രഹിക്കാൻ നിനക്കു കഴിയുമോ?
സർവശക്തൻെറ സീമ നിർണയിക്കാൻനിനക്കു സാധിക്കുമോ?
സർവശക്തൻെറ സീമ നിർണയിക്കാൻനിനക്കു സാധിക്കുമോ?
8അത് ആകാശത്തെക്കാൾ ഉന്നതമാണ്;
നിനക്കെന്തു ചെയ്യാൻ കഴിയും?
അതു പാതാളത്തെക്കാൾ അഗാധമാണ്;
നിനക്കെന്തു മനസ്സിലാക്കാൻ സാധിക്കും?
നിനക്കെന്തു ചെയ്യാൻ കഴിയും?
അതു പാതാളത്തെക്കാൾ അഗാധമാണ്;
നിനക്കെന്തു മനസ്സിലാക്കാൻ സാധിക്കും?
9അതു ഭൂമിയെക്കാൾ നീളമുള്ളതും
സമുദ്രത്തെക്കാൾ വീതിയേറിയതുമാണ്.
സമുദ്രത്തെക്കാൾ വീതിയേറിയതുമാണ്.
10അവിടുന്ന് കടന്നുവന്ന്ബന്ധനത്തിലാക്കുകയുംന്യായവിധിക്കു വിളിക്കുകയും ചെയ്താൽ ആർക്ക് അവിടുത്തെ തടയാൻ കഴിയും?
11എന്തെന്നാൽ, നിസ്സാരരായ മനുഷ്യരെ അവിടുന്നറിയുന്നു;
അകൃത്യങ്ങൾ കാണുമ്പോൾ അവിടുന്ന് അത് കണക്കിലെടുക്കാതിരിക്കുമോ?
അകൃത്യങ്ങൾ കാണുമ്പോൾ അവിടുന്ന് അത് കണക്കിലെടുക്കാതിരിക്കുമോ?
12കാട്ടുകഴുതയുടെ കുട്ടി മനുഷ്യനായി
പിറക്കുമ്പോൾ മൂഢൻ ബുദ്ധിമാനായിത്തീരും.
പിറക്കുമ്പോൾ മൂഢൻ ബുദ്ധിമാനായിത്തീരും.
13ഹൃദയത്തെ ദൈവത്തിലുറപ്പിച്ച് കൈകൾ ഉയർത്തി പ്രാർഥിച്ചിരുന്നെങ്കിൽ!
14നിന്റെ കൈകൾ അകൃത്യം ചെയ്യുന്നതെങ്കിൽ,അതു നീക്കിക്കളയുക.
നിന്റെ കൂടാരത്തിൽ ദുഷ്ടത കുടിപാർക്കാതിരിക്കട്ടെ!
നിന്റെ കൂടാരത്തിൽ ദുഷ്ടത കുടിപാർക്കാതിരിക്കട്ടെ!
15അപ്പോൾ നിശ്ചയമായും കളങ്കരഹിതനായിനീ നിന്റെ മുഖമുയർത്തും.
നീ സുരക്ഷിതനും നിർഭയനും ആയിരിക്കും.
നീ സുരക്ഷിതനും നിർഭയനും ആയിരിക്കും.
16നിന്റെ ദുരിതങ്ങൾ നീ വിസ്മരിക്കും.
ഒഴുകിപ്പോയ ജലംപോലെയേ നീഅതിനെ ഓർക്കുകയുള്ളു.
ഒഴുകിപ്പോയ ജലംപോലെയേ നീഅതിനെ ഓർക്കുകയുള്ളു.
17നിന്റെ ജീവിതം മധ്യാഹ്നത്തെക്കാൾപ്രകാശമേറിയതായിരിക്കും;
അതിന്റെ ഇരുട്ട് പ്രഭാതംപോലെയായിരിക്കും.
അതിന്റെ ഇരുട്ട് പ്രഭാതംപോലെയായിരിക്കും.
18പ്രത്യാശയുള്ളതുകൊണ്ട് നിനക്ക്ആത്മവിശ്വാസം ഉണ്ടാകും.
നീ സംരക്ഷിക്കപ്പെടുകയും സുരക്ഷിതനായിവിശ്രമിക്കുകയും ചെയ്യും.
നീ സംരക്ഷിക്കപ്പെടുകയും സുരക്ഷിതനായിവിശ്രമിക്കുകയും ചെയ്യും.
19വിശ്രമിക്കുന്ന നിന്നെ ആരും ഭയപ്പെടുത്തുകയില്ല.
അനേകർ നിന്റെ പ്രസാദംയാചിക്കും.
അനേകർ നിന്റെ പ്രസാദംയാചിക്കും.
20ദുഷ്ടരുടെ കണ്ണുകൾ നിഷ്പ്രഭമാകും. രക്ഷാമാർഗങ്ങൾ അവർക്കു ലഭിക്കുകയില്ല. മരണം മാത്രമാണ് അവർക്കു പ്രത്യാശിക്കാനുള്ളത്.