Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ജോബ് 39

അധ്യായങ്ങൾ
1കാട്ടാടുകളുടെ പ്രസവകാലംനിനക്കറിയാമോ?
മാൻപേടകളുടെ ഈറ്റുനോവ് നീ കണ്ടിട്ടുണ്ടോ?
2അവയുടെ ഗർഭകാലം നിനക്കു കണക്കുകൂട്ടാമോ?
അവ പ്രസവിക്കുന്ന സമയം നിനക്കറിയാമോ?
3എപ്പോൾ അവ കുനിഞ്ഞ് കുഞ്ഞുങ്ങളെ പ്രസവിക്കുകയും
അവയുടെ നോവ് നിലയ്ക്കുകയും ചെയ്യുന്നു?
4അവയുടെ കുഞ്ഞുങ്ങൾ ബലപ്പെട്ട്വിജനസ്ഥലത്തുവളരുന്നു.
അവ പിരിഞ്ഞുപോകുന്നു; മടങ്ങി വരുന്നില്ല.
5കാട്ടുകഴുതയെ അഴിച്ചുവിട്ടതാര്?
അതിനു സ്വാതന്ത്ര്യം നൽകിയത് ആര്?
6ഞാൻ അതിന് പുൽപുറങ്ങൾപാർപ്പിടവും, ഉപ്പുഭൂമി വീടുമായി നൽകി.
7അതു പട്ടണത്തിലെ ആരവത്തെനിന്ദിക്കുന്നു;
മേയിക്കുന്നവൻെറ ഒച്ച കൂട്ടാക്കുന്നില്ല.
8മലനിരകളെ അത് മേച്ചിൽപുറമാക്കുന്നു;
പച്ചയായത് ഏതും അതു തേടുന്നു.
9കാട്ടുപോത്ത് നിന്നെ സേവിക്കുമോ?
നിന്റെ തൊഴുത്തിൽ അതു രാത്രികഴിച്ചുകൂട്ടുമോ?
10നിന്റെ ഉഴവുചാലിലേക്ക് അതിനെകയറിട്ടു കൊണ്ടുപോകാമോ?
അതു നിന്റെ പിന്നാലെ കട്ട നിരത്തുമോ?
11അതു കരുത്തുള്ളതാകയാൽ നീ അതിനെ ആശ്രയിക്കുമോ?
നിന്റെ ജോലി അതിനെ ഏൽപിക്കുമോ?
12അതു നിന്റെ ധാന്യം മെതിക്കളത്തിലേക്കു
കൊണ്ടുവരുമെന്നു നീ വിശ്വസിക്കുമോ?
13ഒട്ടകപ്പക്ഷി അഭിമാനത്തോടെചിറകുവീശുന്നു.
എന്നാൽ, അതിനു കൊക്കിനെയോ
കഴുകനെയോ പോലെ പറക്കാൻ കഴിയുമോ?
14അവ മുട്ട മണ്ണിൽ ഉപേക്ഷിച്ചുപോകുന്നു;
മണ്ണ് അതിനെ ചൂടു നൽകി വിരിക്കുന്നു.
15ചവിട്ടുകൊണ്ട് അത്ഉടഞ്ഞുപോയേക്കുമെന്നോ,
വന്യമൃഗം അവയെ ചവിട്ടിത്തേക്കുമെന്നോഅത് ഓർക്കുന്നില്ല.
16അതു കുഞ്ഞുങ്ങളോട്ക്രൂരമായിപ്പെരുമാറുന്നു.
അതുകണ്ടാൽ അവ അതിൻേറ തല്ലെന്നു തോന്നും.
ഈറ്റുനോവു പാഴായിപ്പോയാലും അതിന് ഒന്നുമില്ല.
17എന്തെന്നാൽ, ദൈവം അതിന് ജ്ഞാനം നൽകിയില്ല.വിവേകത്തിൽ പങ്കും കൊടുത്തില്ല.
18ഉണർവോടെ പായുമ്പോൾ അത്കുതിരയെയും കുതിരക്കാരനെയുംപിൻതള്ളുന്നു.
19കുതിരയ്ക്കു കരുത്തുകൊടുക്കുന്നത്നീയാണോ?
അതിന്റെ കഴുത്തിൽ ശക്തിധരിപ്പിച്ചതു നീയോ?
20അതിനെ വെട്ടുകിളിയെപ്പോലെചാടിക്കുന്നത് നീയോ?
അതിന്റെ ശക്തിയേറിയ ചീറ്റൽഭയജനകമാണ്.
21അവൻ സമതലത്തിൽ മാന്തി ഊറ്റംകാണിച്ച് ഉല്ലസിക്കുന്നു.
ആയുധങ്ങൾക്കെതിരേ പാഞ്ഞുചെല്ലുന്നു.
22അവൻ ഭയത്തെ പുച്ഛിക്കുന്നു;സംഭീതനാകുന്നില്ല. അവൻ വാളിൽനിന്ന് പിന്തിരിഞ്ഞോടുന്നില്ല.
23അവന്റെ മേൽ ആവനാഴിയും മിന്നുന്നകുന്തവും ശൂലവും കിലുകിലുങ്ങുന്നു.
24അവൻ ഉഗ്രതയും കോപവും പൂണ്ട്ദൂരം പിന്നിടുന്നു.
കാഹളനാദം കേട്ടാൽ നിശ്ചലനായിനിൽക്കാൻ അവനു കഴിയുകയില്ല.
25കാഹളം കേൾക്കുമ്പോൾ അവൻ ഹേഷാരവം മുഴക്കുന്നു.
അവൻ അകലെനിന്നുതന്നെയുദ്ധം മണത്തറിയുന്നു.
സൈന്യാധിപൻമാരുടെ അട്ടഹാസവുംആജ്ഞാസ്വരവും തിരിച്ചറിയുന്നു.
26നിന്റെ ജ്ഞാനം കൊണ്ടാണോ പരുന്ത്ഉയരുകയും ചിറകുകൾ തെക്കോട്ട്വിടർത്തുകയും ചെയ്യുന്നത്?
27നിന്റെ കൽപനയാലാണോ കഴുകൻപറന്നുയരുകയും ഉയരത്തിൽകൂടുകൂട്ടുകയും ചെയ്യുന്നത്?
28അതു പാറപ്പുറത്ത്, ആർക്കും കയറാൻപറ്റാത്ത പാറക്കൂട്ടങ്ങളുടെതുഞ്ചത്ത്, പാർക്കുന്നു.
29അവിടെനിന്ന് അത് ഇര തിരയുന്നു.
അതിന്റെ കണ്ണ് ദൂരെനിന്ന് ഇരയെ കാണുന്നു.
30അതിന്റെ കുഞ്ഞുങ്ങൾ രക്തം വലിച്ചു കുടിക്കുന്നു;
ശവമുള്ളിടത്ത് അവനും ഉണ്ട്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്