Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ജോബ് 10

അധ്യായങ്ങൾ
1എന്റെ ജീവിതത്തെ ഞാൻ വെറുക്കുന്നു;
എന്റെ പരാതികൾ ഞാൻ ഉച്ചത്തിൽ വിളിച്ചുപറയും;
എന്റെ മനോവ്യഥയിൽനിന്ന് ഞാൻ സംസാരിക്കും.
2എന്നെ കുറ്റം വിധിക്കരുതെന്നും
എന്നെ എതിർക്കാൻ കാരണമെന്തെന്ന്അറിയിക്കണമെന്നും
ഞാൻ ദൈവത്തോടു പറയും.
3അങ്ങയുടെ സൃഷ്ടികളെപീഡിപ്പിക്കുന്നതും നിന്ദിക്കുന്നതും
ദുഷ്ടൻെറ പദ്ധതികളെ
4അനുകൂലിക്കുന്നതും അങ്ങേക്ക് യോജിച്ചതാണോ?
5ഞാൻ നിഷ്കളങ്കനാണെന്നും അങ്ങയുടെ
കരങ്ങളിൽനിന്ന് എന്നെ രക്ഷിക്കാൻ ആരുമില്ലെന്നും
6അറിയുന്ന അങ്ങ് എന്റെ അനീതികളും പാപങ്ങളും അനേ്വഷിച്ചു കണ്ടുപിടിക്കാൻ
അങ്ങേക്ക് മനുഷ്യനേത്രങ്ങളാണോ ഉള്ളത്?
7മനുഷ്യൻ കാണുന്നതുപോലെയാണോഅങ്ങ് ദർശിക്കുന്നത്?
അങ്ങയുടെ ദിനങ്ങളും വർഷങ്ങളും
മനുഷ്യൻേറ തുപോലെയാണോ?
8അങ്ങയുടെ കരങ്ങൾ എനിക്കു രൂപംനൽകി എന്നെ സൃഷ്ടിച്ചു.
എന്നാൽ, ഇപ്പോൾ അങ്ങ് എനിക്കെതിരേ തിരിഞ്ഞ് എന്നെ നശിപ്പിക്കുന്നു.
9കളിമണ്ണുകൊണ്ടാണ് അങ്ങ് എന്നെസൃഷ്ടിച്ചതെന്ന് അനുസ്മരിക്കണമേ!
പൊടിയിലേക്കുതന്നെ അങ്ങ് എന്നെതിരിച്ചയയ്ക്കുമോ?
10അങ്ങ് എന്നെ പാലുപോലെ പകർന്ന്തൈരുപോലെ ഉറ കൂട്ടിയില്ലേ?
11അങ്ങ് ചർമവും മാംസവുംകൊണ്ട്എന്നെ ആവരണം ചെയ്തു;
അസ്ഥിയും സ്നായുക്കളുംകൊണ്ട്
എന്നെതുന്നിച്ചേർത്തു.
12അങ്ങ് എന്നിൽ ജീവനും ഗാഢമായ
സ്നേഹവും നിക്ഷേപിച്ചു.
അങ്ങയുടെ പരിപാലന എന്റെ
ആത്മാവിനെ സംരക്ഷിച്ചു.
13എന്നിട്ടും ഇവയെല്ലാം അങ്ങ് ഹൃദയത്തിൽ മറച്ചുവച്ചിരുന്നു;
അങ്ങയുടെ ഉദ്ദേശ്യം ഇതായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു.
14ഞാൻ പാപം ചെയ്താൽ അങ്ങ് എന്നെ ശ്രദ്ധിക്കുന്നു;
എന്റെ അതിക്രമങ്ങൾക്ക് എന്നെശിക്ഷിക്കാതെ വിടുന്നുമില്ല.
15ഞാൻ ദുഷ്ടനാണെങ്കിൽ, എനിക്കു ദുരിതം!
ഞാൻ നീതിമാനാണെങ്കിൽ എനിക്കുശിരസ്സ് ഉയർത്താൻ
സാധിക്കുന്നില്ല.
അവമാനബോധത്തോടെ ഞാൻ എന്റെ പീഡകളെ കാണുന്നു.
16ഞാൻ ശിരസ്സുയർത്തിയാൽസിംഹത്തെപ്പോലെ അങ്ങ് എന്നെ വേട്ടയാടും;
വീണ്ടും അങ്ങ് എനിക്കെതിരായിഅദ്ഭുതങ്ങൾ പ്രവർത്തിക്കും.
17എനിക്കെതിരേ അങ്ങ് പുതിയസാക്ഷികളെ അവതരിപ്പിക്കും.
എന്റെ നേർക്കുള്ള പീഡനങ്ങൾ അങ്ങ് വർധിപ്പിക്കും.
പുതിയ സൈന്യനിരയെ അങ്ങ്എനിക്കെതിരേ അണിനിരത്തും.
18അമ്മയുടെ ഉദരത്തിൽനിന്ന് എന്തിന്
19അങ്ങ് എന്നെ പുറത്തുകൊണ്ടുവന്നു?
ജൻമം ലഭിക്കാത്തവനെപ്പോലെ,അമ്മയുടെ ഉദരത്തിൽനിന്ന് എന്നെശവക്കുഴിയിലേക്കു കൊണ്ടുപോയിരുന്നെങ്കിൽ!
ആരുമെന്നെ കാണുന്നതിനുമുൻപ് ഞാൻ മരിച്ചിരുന്നെങ്കിൽ!
20അന്ധകാരാവൃതമായ സ്ഥലത്തേക്ക്,
21 പ്രകാശം
22 പ്രകാശം തമസ്സുപോലെയിരിക്കുന്ന,അന്ധകാരത്തിൻെറയുംശൂന്യതയുടെയും ദേശത്തേക്ക്,
ഒരിക്കലും മടങ്ങിവരാത്തവിധം ഞാൻ പോകുന്നതിനുമുൻപ് എന്നെഏകനായി വിടുക; ഞാൻ അൽപം ആശ്വാസം കണ്ടെണ്ടത്തട്ടെ. എന്റെ ജീവിതകാലം ഹ്രസ്വമല്ലേ?
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്