Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ജോബ് 17

അധ്യായങ്ങൾ
1എന്റെ മനസ്സു നുറുങ്ങിയിരിക്കുന്നു;
എന്റെ ദിനങ്ങൾ തീർന്നിരിക്കുന്നു.
ശവകുടീരം എനിക്കായി ഒരുങ്ങിയിരിക്കുന്നു.
2പരിഹാസകർ എന്നെ വളയുന്നു.
അവരുടെ പരിഹാസം ഞാൻ നിസ്സഹായനായി നോക്കിയിരിക്കുന്നു.
3അങ്ങുതന്നെ എനിക്കു ജാമ്യം നിൽക്കണമേ!
മറ്റാരാണ് എനിക്കുവേണ്ടി ജാമ്യം നിൽക്കുക?
4അങ്ങുതന്നെ അവരുടെ ബോധത്തെഅന്ധമാക്കിയതുകൊണ്ട് എന്നെജയിക്കാൻ അവരെ അനുവദിക്കരുതേ!
5സ്നേഹിതന്റെ സ്വത്തിൽ പങ്കുകിട്ടാൻവേണ്ടി അവനെ ഒറ്റിക്കൊടുക്കുന്നവന്റെ സന്തതികളുടെ കണ്ണ് അന്ധമായിപ്പോകും.
6അവിടുന്ന് എന്നെ ജനങ്ങൾക്കു പഴമൊഴിയാക്കിത്തീർത്തു;
ആളുകൾ എന്റെ മുഖത്തുതുപ്പുന്നതിനിടയാക്കുന്നു.
7ദുഃഖാധിക്യത്താൽ എന്റെ കണ്ണുകൾ മങ്ങി.
എന്റെ അവയവങ്ങൾ നിഴൽപോലെയായി.
8ഇതു കണ്ടു നീതിമാൻമാർ പരിഭ്രാന്തരായിത്തീരുന്നു;
നിഷ്കളങ്കൻ അധർമിയുടെ നേരേ കോപിക്കുന്നു.
9നീതിമാൻ തൻെറ മാർഗത്തിൽ ഉറച്ചുനിൽക്കുന്നു.
നിർമലകരങ്ങളുള്ളവൻ അടിക്കടി കരുത്തു നേടുന്നു.
10നിങ്ങളെല്ലാവരും ഒരുമിച്ചുവന്നാലും
നിങ്ങളിൽ ഒരു ജ്ഞാനിയും ഉണ്ടായിരിക്കുകയില്ല.
11എന്റെ ദിനങ്ങൾ കടന്നുപോയി.
എന്റെ പദ്ധതികളും ഹൃദയാഭിലാഷങ്ങളും തകർന്നു.
12അവർ രാത്രിയെ പകലാക്കുന്നു;
പ്രകാശം അന്ധകാരത്തോടടുത്തിരിക്കുന്നു എന്ന് അവർ പറയുന്നു.
13പാതാളത്തെ ഭവനമായി ഞാൻ കാണുന്നുവെങ്കിൽ
അന്ധകാരത്തിൽ ഞാനെന്റെ കിടക്കവിരിക്കുന്നുവെങ്കിൽ
14ശവക്കുഴിയോടു നീ എന്റെ പിതാവാണ് എന്നും
പുഴുവിനോട് നീ എന്റെ അമ്മയാണ്,സഹോദരിയാണ് എന്നും പറയുന്നുവെങ്കിൽ
15എന്റെ പ്രതീക്ഷ എവിടെ?എന്റെ പ്രത്യാശ ആരു കാണും?
16അതു പാതാളകവാടംവരെ എത്തുമോ? പൊടിയിലേക്ക് എന്നോടൊത്തു വരുമോ?
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്