ജോബ് 14
അധ്യായങ്ങൾ
1സ്ത്രീയിൽനിന്നു ജനിക്കുന്ന
മർത്യൻ അൽപായുസ്സാണ്;
അവന്റെ ദിനങ്ങൾ ദുരിതം നിറഞ്ഞതും.
മർത്യൻ അൽപായുസ്സാണ്;
അവന്റെ ദിനങ്ങൾ ദുരിതം നിറഞ്ഞതും.
2അവൻ പുഷ്പംപോലെ വിടരുന്നു.കൊഴിഞ്ഞുപോകുന്നു.
അവൻ നിഴൽപോലെ കടന്നുപോകുന്നു;നിലനിൽക്കുന്നില്ല.
അവൻ നിഴൽപോലെ കടന്നുപോകുന്നു;നിലനിൽക്കുന്നില്ല.
3അങ്ങനെയുള്ളവനെയാണോ അങ്ങ്നോട്ടമിട്ടിരിക്കുന്നത്?
അവനെയാണോ അങ്ങ് വിധിക്കാൻകൊണ്ടുവരുന്നത്?
അവനെയാണോ അങ്ങ് വിധിക്കാൻകൊണ്ടുവരുന്നത്?
4അശുദ്ധമായതിൽനിന്നു ശുദ്ധമായത്ഉണ്ടാക്കാൻ ആർക്കു കഴിയും?
ആർക്കും സാധിക്കയില്ല.
ആർക്കും സാധിക്കയില്ല.
5അവന്റെ ദിനങ്ങൾനിർണയിക്കപ്പെട്ടിരിക്കുന്നു.
അവന്റെ മാസങ്ങളുടെ എണ്ണം അങ്ങേക്ക് അധീനമാണ്.
അവനു കടക്കാൻ പാടില്ലാത്ത പരിധി
അങ്ങ് നിശ്ചയിച്ചിരിക്കുന്നു.
അവന്റെ മാസങ്ങളുടെ എണ്ണം അങ്ങേക്ക് അധീനമാണ്.
അവനു കടക്കാൻ പാടില്ലാത്ത പരിധി
അങ്ങ് നിശ്ചയിച്ചിരിക്കുന്നു.
6അവനിൽനിന്ന് അങ്ങ് കണ്ണെടുക്കുക.അവനെ തനിയെ വിട്ടേക്കുക.
കൂലിക്കാരനെപ്പോലെ അവൻ തൻെറ ദിവസം ആസ്വദിക്കട്ടെ.
കൂലിക്കാരനെപ്പോലെ അവൻ തൻെറ ദിവസം ആസ്വദിക്കട്ടെ.
7വൃക്ഷത്തിനു പ്രത്യാശയുണ്ട്, മുറിച്ചാൽ അതു വീണ്ടും തളിർക്കും;
അതിനു പുതിയ ശാഖകൾ ഉണ്ടാകാതിരിക്കയില്ല.
അതിനു പുതിയ ശാഖകൾ ഉണ്ടാകാതിരിക്കയില്ല.
8അതിന്റെ വേരുകൾ മണ്ണിനടിയിൽപഴകിപ്പോയാലും
അതിന്റെ കുറ്റി മണ്ണിൽ കെട്ടുപോയാലും
അതിന്റെ കുറ്റി മണ്ണിൽ കെട്ടുപോയാലും
9വെള്ളത്തിന്റെ ഗന്ധമേറ്റാൽ അതു തളിർക്കുകയും
ഇളം ചെടിപോലെ ശാഖ പുറപ്പെടുവിക്കുകയും ചെയ്യും.
ഇളം ചെടിപോലെ ശാഖ പുറപ്പെടുവിക്കുകയും ചെയ്യും.
10എന്നാൽ, മനുഷ്യൻമരിക്കുന്നു;അവനെ മണ്ണിൽ സംസ്കരിക്കുന്നു.
അന്ത്യശ്വാസം വലിച്ചാൽ, പിന്നെ അവൻ എവിടെ?
അന്ത്യശ്വാസം വലിച്ചാൽ, പിന്നെ അവൻ എവിടെ?
11തടാകത്തിലെ ജലം
വറ്റിപ്പോകുന്നതുപോലെയും നദിഉണങ്ങി വരണ്ടുപോകുന്നതുപോലെയും,
വറ്റിപ്പോകുന്നതുപോലെയും നദിഉണങ്ങി വരണ്ടുപോകുന്നതുപോലെയും,
12മനുഷ്യൻ ശയ്യയെ അവലംബിക്കുന്നു,പിന്നെ എഴുന്നേൽക്കുന്നില്ല;
ആകാശങ്ങൾ ഇല്ലാതാകുന്നതുവരെ അവൻ എഴുന്നേൽക്കുകയില്ല;
ഉറക്കത്തിൽനിന്ന് ഉണരുകയില്ല.
ആകാശങ്ങൾ ഇല്ലാതാകുന്നതുവരെ അവൻ എഴുന്നേൽക്കുകയില്ല;
ഉറക്കത്തിൽനിന്ന് ഉണരുകയില്ല.
13അങ്ങ് എന്നെ പാതാളത്തിൽ മറയ്ക്കുകയും
അങ്ങയുടെ ക്രോധം ശമിക്കുന്നതുവരെഎന്നെ ഒളിച്ചുവയ്ക്കുകയും ചെയ്തിരുന്നെങ്കിൽ!
എന്നെ ഓർക്കാൻ ഒരു സമയം നിശ്ചയിച്ചിരുന്നെങ്കിൽ!
അങ്ങയുടെ ക്രോധം ശമിക്കുന്നതുവരെഎന്നെ ഒളിച്ചുവയ്ക്കുകയും ചെയ്തിരുന്നെങ്കിൽ!
എന്നെ ഓർക്കാൻ ഒരു സമയം നിശ്ചയിച്ചിരുന്നെങ്കിൽ!
14മരിച്ച മനുഷ്യൻ വീണ്ടും ജീവിക്കുമോ?
എങ്കിൽ എന്റെ സേവനകാലം തീർന്ന്മോചനത്തിൻെറ നാൾ വരുന്നതുവരെ ഞാൻ കാത്തിരിക്കുമായിരുന്നു.
എങ്കിൽ എന്റെ സേവനകാലം തീർന്ന്മോചനത്തിൻെറ നാൾ വരുന്നതുവരെ ഞാൻ കാത്തിരിക്കുമായിരുന്നു.
15അങ്ങ് വിളിക്കും, ഞാൻ വിളികേൾക്കും.
അങ്ങയുടെ സൃഷ്ടിയെ അങ്ങ് കാത്തിരിക്കും.
അങ്ങയുടെ സൃഷ്ടിയെ അങ്ങ് കാത്തിരിക്കും.
16അപ്പോൾ എന്റെ കാലടികൾ അങ്ങ് എണ്ണും.
എന്റെ പാപങ്ങളെ അങ്ങ് നിരീക്ഷിച്ചുകൊണ്ടിരിക്കയില്ല.
എന്റെ പാപങ്ങളെ അങ്ങ് നിരീക്ഷിച്ചുകൊണ്ടിരിക്കയില്ല.
17എന്റെ അതിക്രമങ്ങളെ സഞ്ചിയിലാക്കി മുദ്രവയ്ക്കും.
എന്റെ അകൃത്യങ്ങളെ അങ്ങ് മറയ്ക്കും.
എന്റെ അകൃത്യങ്ങളെ അങ്ങ് മറയ്ക്കും.
18പർവതങ്ങൾ വീണു തകരുകയും
പാറകൾ ഇളകിമാറുകയും ചെയ്യും.
പാറകൾ ഇളകിമാറുകയും ചെയ്യും.
19ജലം കല്ലുകൾക്കു തേയ്മാനം വരുത്തുന്നു.
പ്രവാഹത്തിൽ മണ്ണ് ഒലിച്ചുപോകുന്നു.
അതുപോലെ അങ്ങ് മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു.
പ്രവാഹത്തിൽ മണ്ണ് ഒലിച്ചുപോകുന്നു.
അതുപോലെ അങ്ങ് മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു.
20അങ്ങ് എപ്പോഴും അവന്റെ മേൽ വിജയം നേടുന്നു.
അവനോ കടന്നു പോകുന്നു.
അങ്ങ്, അവന്റെ മുഖം വിരൂപമാക്കിഅവനെ പറഞ്ഞയയ്ക്കുന്നു.
അവനോ കടന്നു പോകുന്നു.
അങ്ങ്, അവന്റെ മുഖം വിരൂപമാക്കിഅവനെ പറഞ്ഞയയ്ക്കുന്നു.
21അവന്റെ പുത്രൻമാർ ബഹുമതി നേടുന്നു;
പക്ഷേ, അവൻ അത് അറിയുന്നില്ല.
അവർ അധഃപതിക്കുന്നു;അതും അവൻ അറിയുന്നില്ല.
പക്ഷേ, അവൻ അത് അറിയുന്നില്ല.
അവർ അധഃപതിക്കുന്നു;അതും അവൻ അറിയുന്നില്ല.
22സ്വന്തം ശരീരത്തിന്റെ വേദന മാത്രമാണ് അവൻ അറിയുന്നത്. തനിക്കുവേണ്ടി മാത്രമാണ് അവൻ വിലപിക്കുന്നത്.