ജോബ് 28
അധ്യായങ്ങൾ
ജ്ഞാനത്തിൻെറ നിഗൂഢത
1വെള്ളി കുഴിച്ചെടുക്കുന്ന ഖനികളും
സ്വർണം ശുദ്ധീകരിക്കുന്ന സ്ഥലങ്ങളുമുണ്ട്.
സ്വർണം ശുദ്ധീകരിക്കുന്ന സ്ഥലങ്ങളുമുണ്ട്.
2ഇരുമ്പ് ഭൂമിയിൽ നിന്നെടുക്കുന്നു,
ചെമ്പ് അതിന്റെ അയിരിൽനിന്ന്ഉരുക്കിയെടുക്കുന്നു.
ചെമ്പ് അതിന്റെ അയിരിൽനിന്ന്ഉരുക്കിയെടുക്കുന്നു.
3മനുഷ്യൻ അന്ധകാരത്തെ വകവയ്ക്കാതെ
കൊടും തമസ്സിന്റെ അങ്ങേഅതിർത്തിയിൽഅയിരിനുവേണ്ടി തിരയുന്നു.
കൊടും തമസ്സിന്റെ അങ്ങേഅതിർത്തിയിൽഅയിരിനുവേണ്ടി തിരയുന്നു.
4മനുഷ്യവാസമുള്ള പ്രദേശങ്ങളിൽനിന്ന്അകലെ താഴ്വരയിൽ അവർ ഖനികൾ കുഴിക്കുന്നു;
അവരെയാത്രക്കാർ വിസ്മരിച്ചുപോയി.
അവർ മനുഷ്യരിൽനിന്നകലെ ഖനികളിൽ കയറിൽത്തൂങ്ങിക്കിടന്ന് പണിയെടുക്കുന്നു.
അവരെയാത്രക്കാർ വിസ്മരിച്ചുപോയി.
അവർ മനുഷ്യരിൽനിന്നകലെ ഖനികളിൽ കയറിൽത്തൂങ്ങിക്കിടന്ന് പണിയെടുക്കുന്നു.
5ഭൂമിയിൽനിന്ന് ആഹാരം ലഭിക്കുന്നു;
എന്നാൽ, അതിന്റെ അധോഭാഗംഅഗ്നിയാലെന്നപോലെ തിളച്ചുമറിയുന്നു.
എന്നാൽ, അതിന്റെ അധോഭാഗംഅഗ്നിയാലെന്നപോലെ തിളച്ചുമറിയുന്നു.
6അതിന്റെ കല്ലുകൾക്കിടയിൽഇന്ദ്രനീലവും സ്വർണത്തരികളും ഉണ്ട്.
7കഴുകൻ ആ വഴി അറിയുന്നില്ല;പ്രാപ്പിടിയൻ അതു കണ്ടിട്ടില്ല.
8ഘോരമൃഗങ്ങൾ ആ വഴി നടന്നിട്ടില്ല.
സിംഹവും അതിലേ പോയിട്ടില്ല.
സിംഹവും അതിലേ പോയിട്ടില്ല.
9മനുഷ്യൻ തീപ്പാറയിൽ കൈവയ്ക്കുന്നു.
അവൻ പർവതങ്ങളെ വേരൊടെ മുറിച്ചുകളയുന്നു.
അവൻ പർവതങ്ങളെ വേരൊടെ മുറിച്ചുകളയുന്നു.
10പാറയിൽ അവൻ ചാലുകൾ കീറുന്നു.
വിലപിടിച്ച ഓരോ പദാർഥവും അവന്റെ കണ്ണിൽപ്പെടുന്നു.
വിലപിടിച്ച ഓരോ പദാർഥവും അവന്റെ കണ്ണിൽപ്പെടുന്നു.
11വെള്ളം ഒലിച്ചിറങ്ങാത്തവിധം അവൻ അരുവികൾക്ക് അണ കെട്ടുന്നു.
മറഞ്ഞിരുന്നവ അവൻ പുറത്തെടുക്കുന്നു.
മറഞ്ഞിരുന്നവ അവൻ പുറത്തെടുക്കുന്നു.
12എന്നാൽ, ജ്ഞാനം എവിടെ കണ്ടെണ്ടത്തും?
അറിവിന്റെ സ്ഥാനം എവിടെ?
അറിവിന്റെ സ്ഥാനം എവിടെ?
13അങ്ങോട്ടുള്ള വഴി മനുഷ്യൻ അറിയുന്നില്ല.
ജീവിക്കുന്നവരുടെ നാട്ടിൽ അതു കണ്ടുകിട്ടുകയുമില്ല.
ജീവിക്കുന്നവരുടെ നാട്ടിൽ അതു കണ്ടുകിട്ടുകയുമില്ല.
14അഗാധത പറയുന്നു: അത് എന്നിലില്ല.
സമുദ്രം പറയുന്നു: അത് ഇവിടെയില്ല.
സമുദ്രം പറയുന്നു: അത് ഇവിടെയില്ല.
15സ്വർണം കൊടുത്താൽ അതു കിട്ടുകയില്ല.
വെള്ളി തൂക്കിക്കൊടുത്താലും അതിന്റെ വിലയാവുകയില്ല.
വെള്ളി തൂക്കിക്കൊടുത്താലും അതിന്റെ വിലയാവുകയില്ല.
16ഓഫീർപ്പൊന്നും ഇന്ദ്രനീലവുംഗോമേദകവും അതിന്റെ വിലയ്ക്കു തുല്യമല്ല.
17സ്വർണത്തിനും സ്ഫടികത്തിനുംഅതിനോടു സമാനതയില്ല.
തങ്കംകൊണ്ടുള്ള ആഭരണങ്ങൾക്കുവേണ്ടിയുംഅതു കൈമാറാൻ പറ്റുകയില്ല.
തങ്കംകൊണ്ടുള്ള ആഭരണങ്ങൾക്കുവേണ്ടിയുംഅതു കൈമാറാൻ പറ്റുകയില്ല.
18പവിഴത്തിൻെറ യോ പളുങ്കിൻെറ യോ പേരു പറയുകപോലും വേണ്ടാ;
ജ്ഞാനം മുത്തിനെക്കാൾ അമൂല്യമാണ്.
ജ്ഞാനം മുത്തിനെക്കാൾ അമൂല്യമാണ്.
19എതേ്യാപ്യായിലെ പുഷ്യരാഗത്തെയും
ഇതിനോടു താരതമ്യപ്പെടുത്തുക സാധ്യമല്ല.
തങ്കംകൊണ്ടും അതിന്റെ വിലനിശ്ചയിക്കാൻ കഴിയുകയില്ല.
ഇതിനോടു താരതമ്യപ്പെടുത്തുക സാധ്യമല്ല.
തങ്കംകൊണ്ടും അതിന്റെ വിലനിശ്ചയിക്കാൻ കഴിയുകയില്ല.
20അപ്പോൾ, ജ്ഞാനം എവിടെനിന്നു വരുന്നു?
അറിവ് എവിടെ സ്ഥിതിചെയ്യുന്നു?
അറിവ് എവിടെ സ്ഥിതിചെയ്യുന്നു?
21ജീവിക്കുന്നവരുടെ കണ്ണിൽനിന്ന് അതു മറയ്ക്കപ്പെട്ടിരിക്കുന്നു;
ആകാശപ്പറവകൾക്കും അത് അഗോചരമാണ്.
ആകാശപ്പറവകൾക്കും അത് അഗോചരമാണ്.
22നരകവും മരണവും പറയുന്നു: ഞങ്ങൾ അതെപ്പറ്റി കേട്ടിട്ടേയുള്ളു.
23അതിലേക്കുള്ള വഴിയും അതിന്റെ ആസ്ഥാനവും ദൈവം അറിയുന്നു.
24എന്തെന്നാൽ, അവിടുന്ന് ഭൂമിയുടെഅതിർത്തിവരെ കാണുന്നു.
ആകാശത്തിൻകീഴുള്ളതെല്ലാം അവിടുന്ന് ദർശിക്കുന്നു.
ആകാശത്തിൻകീഴുള്ളതെല്ലാം അവിടുന്ന് ദർശിക്കുന്നു.
25അവിടുന്ന് കാറ്റിനു ശക്തികൊടുക്കുകയും
വെള്ളത്തിന്റെ അളവു നിശ്ചയിക്കുകയും ചെയ്തപ്പോൾ
വെള്ളത്തിന്റെ അളവു നിശ്ചയിക്കുകയും ചെയ്തപ്പോൾ
26മഴയ്ക്കൊരു നിയമവും ഇടിമിന്നലിനൊരുമാർഗവും നിർണയിച്ചപ്പോൾ
27അവിടുന്ന് ജ്ഞാനത്തെ ദർശിക്കുകയുംപ്രഖ്യാപിക്കുകയും ചെയ്തു.
അവിടുന്ന് അതിന്റെ ആഴം അളക്കുകയുംമൂല്യം നിർണയിക്കുകയും ചെയ്തു.
അവിടുന്ന് അതിന്റെ ആഴം അളക്കുകയുംമൂല്യം നിർണയിക്കുകയും ചെയ്തു.
28അവിടുന്ന് മനുഷ്യനോടു പറഞ്ഞു: ജ്ഞാനം കർത്താവിനോടുള്ള ഭക്തിയാണ്. തിൻമയിൽനിന്ന് അശലുന്നതാണു വിവേകം.