Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ജോബ് 34

അധ്യായങ്ങൾ

ദൈവം തിൻമ പ്രവർത്തിക്കുകയില്ല

1എലീഹു തുടർന്നു:
2ബുദ്ധിമാൻമാരേ, എന്റെ വാക്കു ശ്രവിക്കുവിൻ,
വിജ്ഞാനികളേ, എനിക്കു ചെവിതരുവിൻ.
3നാവ് ഭക്ഷണം രുചിക്കുന്നതുപോലെചെവി വാക്കുകളെ വിവേചിക്കുന്നു.
4നമുക്കു ശരി ഏതെന്നു പരിശോധിക്കാം;യഥാർഥ നൻമ വിവേചിച്ചറിയാം.
5ജോബ് പറയുന്നു: ഞാൻ നിഷ്കളങ്കനാണ്,
ദൈവം എന്റെ അവകാശം നിഷേധിച്ചിരിക്കുന്നു.
6ഞാൻ നീതിമാനായിരുന്നിട്ടുംനുണയനായി എണ്ണപ്പെടുന്നു;
ഞാൻ പാപരഹിതനായിരുന്നിട്ടുംപൊറുക്കാത്ത മുറിവുകളാണ് എൻേറത്.
7ജോബിനെപ്പോലെ ആരുണ്ട്?
അവൻ വെള്ളം കുടിക്കുന്നതുപോലെദൈവദൂഷണം നടത്തുന്നു.
8അവൻ തിൻമ പ്രവർത്തിക്കുന്നവരോടുപങ്കുചേരുകയും
ദുഷ്ടരുടെ കൂടെ നടക്കുകയും ചെയ്യുന്നു.
9അവൻ പറഞ്ഞു: ദൈവപ്രീതി നേടുന്നതു കൊണ്ട് മനുഷ്യനു ഗുണമൊന്നുമില്ല.
10അതിനാൽ, വിജ്ഞാനികളേ, കേൾക്കുവിൻ:
ദൈവം ഒരിക്കലും ദുഷ്ടതപ്രവർത്തിക്കുന്നില്ല.
സർവശക്തൻ വഞ്ചന കാണിക്കുന്നില്ല.
11പ്രവൃത്തിക്കൊത്ത് അവിടുന്ന് മനുഷ്യനു പ്രതിഫലം നൽകുന്നു.
അർഹതയ്ക്കൊത്ത് അവനു ലഭിക്കുന്നു.
12ദൈവം ദുഷ്ടത പ്രവർത്തിക്കുകയില്ല, സത്യം.
സർവശക്തൻ നീതി നിഷേധിക്കുകയില്ല.
13ഭൂമിയുടെ ചുമതല അവിടുത്തെഏൽപിച്ചത് ആരാണ്?
ലോകം മുഴുവൻ അവിടുത്തെ ചുമലിൽവച്ചുകൊടുത്തത് ആരാണ്?
14അവിടുന്ന് തൻെറ ചൈതന്യംതന്നിലേക്കു പിൻവലിച്ചാൽ,
തൻെറ ശ്വാസം തന്നിലേക്കു തിരിച്ചെടുത്താൽ,
15എല്ലാ ശരീരവും ഒന്നോടെ നശിക്കും;
മനുഷ്യൻ പൊടിയിലേക്കു മടങ്ങും.
16വിവേകമുണ്ടെങ്കിൽ, നീ ഇതു കേൾക്കുക;
ഞാൻ പറയുന്നതു ശ്രദ്ധിക്കുക.
17നീതിയെ വെറുക്കുന്നവനു ഭരിക്കാനാകുമോ?
ശക്തനും നീതിമാനുമായവനെ നീ കുറ്റം വിധിക്കുമോ?
18അവിടുന്ന് രാജാവിനെ വിലകെട്ടവൻ എന്നും
പ്രഭുക്കൻമാരെ ദുഷ്ടൻമാർ എന്നും വിളിക്കുന്നു.
19അവിടുന്ന് രാജാക്കൻമാരോടുപക്ഷപാതം കാണിക്കുന്നില്ല;
ധനവാൻമാരെ ദരിദ്രൻമാരെക്കാൾപരിഗണിക്കുന്നുമില്ല.
അവരെല്ലാവരും അവിടുത്തെസൃഷ്ടികളല്ലേ?
20ഒരു നിമിഷംകൊണ്ട് അവർ മരിക്കുന്നു;
പാതിരാത്രിയിൽ, അവർ ഒറ്റ നടുക്കത്തിൽ ഇല്ലാതാകുന്നു.
ആരും കൈയനക്കാതെതന്നെ ശക്തൻമാർ നീങ്ങിപ്പോകുന്നു.
21എന്തെന്നാൽ, അവിടുത്തെ കണ്ണുകൾ മനുഷ്യന്റെ വഴികളിൽ പതിയുന്നു.
അവൻ ഓരോ അടി വയ്ക്കുന്നതുംഅവിടുന്ന് കാണുന്നു.
22തിൻമ പ്രവർത്തിക്കുന്നവർക്ക്മറഞ്ഞിരിക്കാൻ നിഴലോഅന്ധകാരമോ ഉണ്ടാവില്ല.
23ദൈവസന്നിധിയിൽന്യായവിധിക്കുപോകാൻ ആർക്കും അവിടുന്ന്
സമയം നിശചയിച്ചിട്ടില്ല.
24അവിടുന്ന് ശക്തൻമാരെ വിചാരണകൂടാതെ തകർത്തുകളയുന്നു;
മറ്റുള്ളവരെ തൽസ്ഥാനത്തുപ്രതിഷ്ഠിക്കുന്നു.
25അവരുടെ പ്രവൃത്തികൾ അറിയുന്നഅവിടുന്ന് രാത്രിയിൽ അവരെതകിടം മറിക്കുകയും
അവർ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
26അവരുടെ ദുഷ്ടത നിമിത്തം മനുഷ്യരുടെ മുൻപാകെ അവരെ അവിടുന്ന് ശിക്ഷിക്കുന്നു.
27അവിടുത്തെ അനുഗമിക്കുന്നതിൽനിന്ന്അവർ വ്യതിചലിച്ചു,
അവിടുത്തെ മാർഗങ്ങളെ അവർ അവഗണിച്ചു.
28ദരിദ്രരുടെ നിലവിളി അവിടുത്തെസന്നിധിയിൽ എത്തുന്നതിന്അവർ ഇടയാക്കി.
പീഡിതരുടെ കരച്ചിൽ അവിടുന്ന്ശ്രവിക്കുകയും ചെയ്തു.
29ദരിദ്രരുടെ നിലവിളി അവിടുത്തെസന്നിധിയിൽ എത്തുന്നതിന്അവർ ഇടയാക്കി.
പീഡിതരുടെ കരച്ചിൽ അവിടുന്ന്ശ്രവിക്കുകയും ചെയ്തു.
30ദുഷ്ടൻ ഭരിക്കുകയും ജനങ്ങളെ
കെണിയിൽപ്പെടുത്തുകയുംചെയ്യുന്നത്
തടയാതെ അവിടുന്ന്നിശ്ശബ്ദനായിരുന്നാൽ
ആർക്ക് അവിടുത്തെ കുററം വിധിക്കാൻ കഴിയും?
അവിടുന്ന് മുഖം മറച്ചാൽ ജനതയ്ക്കോവ്യക്തിക്കോ അവിടുത്തെകാണാൻ കഴിയുമോ?
31ദുഷ്ടൻ ഭരിക്കുകയും ജനങ്ങളെ
കെണിയിൽപ്പെടുത്തുകയുംചെയ്യുന്നത്
തടയാതെ അവിടുന്ന്നിശ്ശബ്ദനായിരുന്നാൽ
ആർക്ക് അവിടുത്തെ കുററം വിധിക്കാൻ കഴിയും?
അവിടുന്ന് മുഖം മറച്ചാൽ ജനതയ്ക്കോവ്യക്തിക്കോ അവിടുത്തെകാണാൻ കഴിയുമോ?
32ഞാൻ ശിക്ഷ അനുഭവിച്ചു;
ഇനി ഞാൻ കുററം ചെയ്യുകയില്ല.
എനിക്ക് അജ്ഞാതമായ തെറ്റുണ്ടെങ്കിൽകാണിച്ചുതരണമേ!
ഞാൻ അനീതി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ഇനി അത് ആവർത്തിക്കുകയില്ല
എന്ന് ആരെങ്കിലും ദൈവത്തോടുപറഞ്ഞിട്ടുണ്ടോ?
33നീ തിരസ്കരിക്കുന്നതുകൊണ്ട്അവിടുന്ന് നിന്റെ ഇഷ്ടംഅനുസരിച്ച് ശിക്ഷ നൽകണമോ?
നീയാണ് ഞാനല്ല തീരുമാനിക്കേണ്ടത്.
അതിനാൽ, നിനക്ക് അറിയാവുന്നത്പ്രസ്താവിച്ചുകൊള്ളുക.
34എന്റെ വാക്കു കേൾക്കുന്ന വിവേകികളും ജ്ഞാനികളും പറയും:
35ജോബ് അറിവില്ലാതെ സംസാരിക്കുന്നു.
കാര്യമറിയാതെയാണ് അവൻ പറയുന്നത്.
36ദുഷ്ടനെപോലെ മറുപടിപറയുന്നതുകൊണ്ട്
ജോബിനെ അവസാനംവരെപരീക്ഷിച്ചിരുന്നെങ്കിൽ!
37അവൻ പാപം ചെയ്തു; ഇപ്പോൾ ധിക്കാരവും കാണിക്കുന്നു. അവൻ നമ്മുടെ മധ്യത്തിൽ പരിഹസിച്ചു കൈകൊട്ടുകയും നിർത്താതെ ദൈവദൂഷണം പറയുകയും ചെയ്യുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്