Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ജോബ് 38

അധ്യായങ്ങൾ

ദൈവം സംസാരിക്കുന്നു

1അപ്പോൾ കർത്താവ് ചുഴലിക്കാറ്റിൽ നിന്ന് ജോബിന് ഉത്തരം നൽകി.
2അറിവില്ലാത്ത വാക്കുകളാൽ ഉപദേശത്തെ ഇരുളാക്കുന്ന ഇവൻ ആരാണ്?
3പൗരുഷത്തോടെ നീ അര മുറുക്കുക;
ഞാൻ നിന്നെ ചോദ്യം ചെയ്യും;നീ ഉത്തരം പറയുക.
4ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾനീ എവിടെയായിരുന്നു?നിനക്കറിയാമെങ്കിൽ പറയുക.
5അതിന്റെ അളവുകൾ നിശ്ചയിച്ചതാരാണ്?
നിശ്ചയമായും അതു നിനക്കറിയാം!
അല്ലെങ്കിൽ അതിന് അളവുനൂൽ പിടിച്ചതാര്?
6അതിന്റെ അളവുകൾ നിശ്ചയിച്ചതാരാണ്?
നിശ്ചയമായും അതു നിനക്കറിയാം!
അല്ലെങ്കിൽ അതിന് അളവുനൂൽ പിടിച്ചതാര്?
7പ്രഭാതനക്ഷത്രങ്ങൾ ഗീതങ്ങളാലപിക്കുകയും
ദൈവപുത്രൻ മാർ സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ
അതിന്റെ അടിസ്ഥാനങ്ങൾ ഏതിൻമേൽ ഉറപ്പിക്കപ്പെട്ടു?
അതിനു മൂലക്കല്ലിട്ടതും ആര്?
8ഗർഭത്തിൽനിന്നു സമുദ്രം പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകടച്ചുതടഞ്ഞവൻ ആർ?
9അന്ന് ഞാൻ മേഘങ്ങളെ അതിന് ഉടുപ്പും കൂരിരുട്ടിനെ അതിന് ഉടയാടയും ആക്കി.
10ഞാൻ അതിന് അതിർത്തികൾനിശ്ചയിച്ച് കതകുകളും
ഓടാമ്പലുകളും ഉണ്ടാക്കി.
11ഞാൻ പറഞ്ഞു: ഇവിടംവരെ നിനക്കുവരാം.അതിനപ്പുറമരുത്.
ഇവിടെ നിന്റെ ഉദ്ധതമായ തിരമാലകൾ നിൽക്കണം.
12ജീവിതം തുടങ്ങിയതിനുശേഷംഎന്നെങ്കിലും നീ പ്രഭാതത്തിനുകൽപന കൊടുക്കുകയും
സൂരേ്യാദയത്തിനു സ്ഥാനം നിർണയിക്കുകയുംചെയ്തിട്ടുണ്ടോ?
13അങ്ങനെ ഭൂമിയുടെ അതിർത്തികൾപിടിച്ചടക്കാൻ നീ പ്രഭാതത്തോടുകൽപിക്കുകയും ദുഷ്ടരെ അവരുടെ ഒളിസങ്കേതങ്ങളിൽനിന്നു കുടഞ്ഞുകളയുകയും ചെയ്തിട്ടുണ്ടോ?
14മുദ്രകൊണ്ട് കളിമണ്ണ് എന്നപോലെഅതിനു രൂപം തെളിയുകയും
വർണശബളമായ വസ്ത്രംപോലെ അതു കാണപ്പെടുകയും ചെയ്യുന്നു.
15ദുഷ്ടർക്കു പ്രകാശം തടയപ്പെട്ടിരിക്കുന്നു;
അവരുടെ ഉയർത്തിയ കരം ഒടിക്കപ്പട്ടിരിക്കുന്നു.
16സമുദ്രത്തിന്റെ ഉറവകളോളം നീ കടന്നുചെന്നിട്ടുണ്ടോ?
ആഴിയുടെ ആഴങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടോ?
17മൃത്യുകവാടങ്ങൾ നിനക്കുവെളിപ്പെട്ടിട്ടുണ്ടോ?
അഗാധമായ അന്ധകാരത്തിന്റെ വാതിലുകൾ നീ കണ്ടിട്ടുണ്ടോ?
18ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ?
ഇവയെല്ലാം നിനക്കറിയാമെങ്കിൽ പറയുക.
19പ്രകാശത്തിന്റെ വസതിയിലേക്കുള്ള വഴി ഏത്?
അന്ധകാരത്തിന്റെ പാർപ്പിടം എവിടെ?
20അങ്ങനെ അതിനെ അതിന്റെ അതിർത്തിയോളം നയിക്കാനോ
പാർപ്പിടത്തിലേക്കുള്ള വഴിയിൽ അതിനെ അനുഗമിക്കാനോ നിനക്കു കഴിയുമോ?
21നിനക്കറിയാമല്ലോ, നീ അന്നേ ജനിച്ചതല്ലേ?
നിന്റെ ആയുസ്സ് അത്രയ്ക്കു ദീർഘമാണല്ലോ!
22പീഡനത്തിന്റെയും യുദ്ധത്തിന്റെയും നാളുകളിലേക്കുവേണ്ടി
23ഞാൻ കരുതിവച്ചിരിക്കുന്ന ഹിമത്തിൻെറ ഭൺഡാരത്തിലേക്കു നീ ചെന്നിട്ടുണ്ടോ?
കൻമഴയുടെ കലവറ നീ കണ്ടിട്ടുണ്ടോ?
24ഭൂമിയിൽ പ്രസരിക്കുന്ന പ്രകാശത്തിന്റെ ഉറവിടത്തിലേക്കും
ഭൂമിയിൽ വ്യാപിക്കുന്ന കിഴക്കൻകാറ്റിൻെറ പ്രഭവകേന്ദ്രത്തിലേക്കുമുള്ള വഴിയേത്?
25വിജനമായ മരുഭൂമിയിൽ മഴപെയ്യിച്ച്
26ഉണങ്ങിവരണ്ട ഭൂമിയുടെ ദാഹം ശമിപ്പിച്ച്
27അവിടെ പുല്ലു മുളപ്പിക്കുന്നതിന് മഴയുടെ ചാലുകൾ കീറിയതും
ഇടിമിന്നലിന്റെ പാത ഒരുക്കിയതും ആര്?
28മഴയ്ക്കൊരു ജനയിതാവുണ്ടോ?മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്?
29ആരുടെ ഉദരത്തിൽനിന്നു മഞ്ഞുകട്ട പുറപ്പെടുന്നു?
ആകാശത്തിലെ നീഹാരത്തെ ആരു പ്രസവിക്കുന്നു?
30ജലം പാറപോലെ ഉറച്ചുപോകുന്നു;ആഴിയുടെ മുഖം കട്ടിയാകുന്നു.
31കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ?
മകയിരത്തിന്റെ ബന്ധനങ്ങൾനിനക്കഴിക്കാമോ?
32നിനക്കു രാശിചക്രത്തെ യഥാകാലം നയിക്കാമോ?
സപ്തർഷിരാശിയെയും മക്കളെയുംനിനക്കു നയിക്കാമോ?
33ആകാശത്തെനിയന്ത്രിക്കുന്ന ചട്ടങ്ങൾനിനക്കറിയാമോ?
നിനക്കതു ഭൂമിയിൽ പ്രയോഗിക്കാമോ?
34നീ വെള്ളത്തിൽ കുതിരുന്നതുവരെ
മഴ പെയ്യാൻ നിനക്കു മേഘങ്ങളോട്ആജ്ഞാപിക്കാമോ?
35ഇതാ, ഞങ്ങൾ എന്നു പറഞ്ഞ് പുറപ്പെടാൻ തക്കവണ്ണം മിന്നലുകളോടു നിനക്കുകൽപിക്കാമോ?
36ഈബീസിനു ജ്ഞാനവും,പൂവൻകോഴിക്കു മുൻകൂട്ടികാണാൻകഴിവും കൊടുത്തത് ആരാണ്?
37പൊടി കട്ടപിടിക്കാനും കട്ട ഒന്നോടൊന്നു
38പറ്റിച്ചേരാനും ഇടയാകുമാറ്
ആകാശത്തിലെ ജലസംഭരണികളെ
ചെരിക്കാൻ ആർക്കു കഴിയും?
ജ്ഞാനത്താൽ മേഘങ്ങളെ എണ്ണാൻ ആർക്കു കഴിയും?
39സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും,
40ഗഹ്വരങ്ങളിൽ പതിയിരിക്കുമ്പോഴും
നീ അതിന് ഇരയെ വേട്ടയാടികൊടുക്കുമോ?
സിംഹക്കുട്ടികളുടെ വിശപ്പടക്കുമോ?
41കുഞ്ഞുങ്ങൾ തീറ്റികിട്ടാതെ ദൈവത്തോടു നിലവിളിക്കുമ്പോൾ
തീറ്റയ്ക്കുവേണ്ടി പറന്നലയുന്ന
കാക്കയ്ക്കു തീറ്റി എത്തിച്ചുകൊടുക്കുന്നത് ആര്?
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്