Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ജോബ് 3

അധ്യായങ്ങൾ

ജോബിൻെറ പരാതി

1അതിനുശേഷം ജോബ് സംസാരിച്ചു. ജനിച്ച ദിവസത്തെ ശപിച്ചുകൊണ്ട്
2അവൻ പറഞ്ഞു:
3ഞാൻ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ!
ഒരാൺകുട്ടി രൂപംകൊണ്ടിരിക്കുന്നു എന്നു പറഞ്ഞരാത്രി ശപിക്കപ്പെടട്ടെ!
4ആദിവസം അന്ധകാരാവൃതമാകട്ടെ!
ആദിനത്തെ ദൈവം വിസ്മരിക്കട്ടെ!
അതിന്റെ മേൽ പ്രകാശം
ചൊരിയാതിരിക്കട്ടെ!
5അന്ധകാരം - സാന്ദ്രതമസ്സുതന്നെ- അതിനെ ഗ്രസിക്കട്ടെ!
കാർമേഘം അതിനെ ആവരണം ചെയ്യട്ടെ!
അന്ധകാരംകൊണ്ട് അത് ഭീകരമായിത്തീരട്ടെ!
6ആ രാത്രി കട്ടിപിടിച്ച ഇരുട്ടുകൊണ്ടുനിറയട്ടെ!
ആണ്ടുവട്ടത്തിലെ മാസങ്ങളുടെയുംദിവസങ്ങളുടെയും ഗണത്തിൽഅതുൾപ്പെടാതെ പോകട്ടെ!
7ആ രാത്രി ശൂന്യമായിപ്പോകട്ടെ!
അതിൽനിന്ന് ആനന്ദാരവം ഉയരാതിരിക്കട്ടെ!
8ലവിയാഥനെ ഇളക്കിവിടാൻ കഴിവുള്ളവർ അതിനെ ശപിക്കട്ടെ!
9അതിന്റെ പ്രഭാതനക്ഷത്രങ്ങൾഇരുണ്ടുപോകട്ടെ!
പ്രകാശത്തിനുവേണ്ടിയുള്ള അതിന്റെ അഭിലാഷം പാഴായിപ്പോകട്ടെ!
പ്രഭാതം വിടരുന്നതു കാണാതിരിക്കട്ടെ!
10അമ്മയുടെ ഉദരം അടച്ച് അത് എന്റെ ജനനം തടഞ്ഞില്ല;
എന്റെ കൺമുൻപിൽനിന്ന് ദുരിതങ്ങളെ മറച്ചില്ല.
11ജനിച്ചയുടനെ ഞാൻ മരിക്കാഞ്ഞതെന്ത്?
അമ്മയുടെ ഉദരത്തിൽനിന്ന് പുറത്തുവന്നയുടനെ എന്തുകൊണ്ട് എന്റെ ജീവിതം അവസാനിച്ചില്ല?
12എന്റെ അമ്മ എന്തിന് എന്നെ മടിയിൽകിടത്തി ഓമനിച്ചു?
എന്തിനെന്നെ പാലൂട്ടി വളർത്തി?
13ഞാൻ നിദ്രയണഞ്ഞ് ശാന്തി
അനുഭവിക്കുമായിരുന്നല്ലോ.
14നഷ്ടനഗരങ്ങൾ പുനരുധരിച്ചരാജാക്കൻമാരെയും അവരുടെഉപദേഷ്ടാക്കളെയുംപോലെ,
15തങ്ങളുടെ കൊട്ടാരങ്ങൾ സ്വർണവുംവെള്ളിയുംകൊണ്ടു നിറച്ചപ്രഭുക്കൻമാരെപ്പോലെ
ഞാൻ ശാന്തനായി ശയിക്കുമായിരുന്നല്ലോ.
16പ്രകാശം നുകരാൻ ഇടകിട്ടാതെമാതൃഗർഭത്തിൽവച്ചു മരിച്ചശിശുക്കളുടെ ഗണത്തിൽ ഞാൻ ഉൾപ്പെടാഞ്ഞതെന്തുകൊണ്ട്?
17അവിടെ ദുഷ്ടരുടെ ഉപദ്രവം കടന്നുവരുന്നില്ല.
ക്ഷീണിച്ചവർക്ക് അവിടെ വിശ്രമംലഭിക്കുന്നു.
18തടവുകാർപോലും അവിടെസ്വസ്ഥതയനുഭവിക്കുന്നു.
മേലാളൻമാരുടെ ആജ്ഞാസ്വരം അവരെ അലട്ടുന്നില്ല.
19ചെറിയവരും വലിയവരും അവിടെയുണ്ട്.
അടിമയജമാനനിൽനിന്നു മോചനംനേടിയിരിക്കുന്നു.
20കഷ്ടപ്പെടുന്നവന് എന്തിനു പ്രകാശം?
തപ്തഹൃദയന് എന്തിനു ജീവിതം?
21അവൻ മരണത്തെ തീവ്രമായിവാഞ്ഛിക്കുന്നു;
അതു വന്നണയുന്നില്ല.
നിധി തേടുന്നവനെക്കാൾ ശ്രദ്ധയോടെഅവൻ മരണം അനേ്വഷിക്കുന്നു.
22ശവകുടീരം പ്രാപിക്കുമ്പോൾ അവർഅത്യധികം ആനന്ദിക്കുന്നു.
23വഴികാണാത്തവന്, ദൈവം വഴിയടച്ചവന്, വെളിച്ചം എന്തിനാണ്?
24നെടുവീർപ്പുകളാണ് എന്റെ ഭക്ഷണം.
ജലപ്രവാഹംപോലെ ഞാൻ നിരന്തരംഞരങ്ങുന്നു.
25ഞാൻ ഭയപ്പെട്ടിരുന്നത് എന്റെ മേൽപതിച്ചിരിക്കുന്നു.
26ഞാൻ അസ്വസ്ഥനും ആശ്വാസരഹിതനുമാണ്; എനിക്കു വിശ്രമമില്ല; ദുരിതങ്ങൾവന്നുകൊണ്ടിരിക്കുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്