ജോബ് 33
അധ്യായങ്ങൾ
എലീഹു ജോബിനെ കുറ്റപ്പെടുത്തുന്നു
1ജോബ് എന്റെ സംസാരം ശ്രവിക്കട്ടെ,
എന്റെ വാക്കു ശ്രദ്ധിക്കുക.
എന്റെ വാക്കു ശ്രദ്ധിക്കുക.
2ഇതാ ഞാൻ വാ തുറക്കുകയും എന്റെ നാവ് സംസാരിക്കുകയും ചെയ്യുന്നു.
3എന്റെ ഹൃദയത്തിന്റെ നിഷ്കളങ്കതയെ എന്റെ വാക്കു പ്രഖ്യാപിക്കുന്നു.
എന്റെ അധരം സത്യസന്ധമായിസംസാരിക്കുന്നു.
എന്റെ അധരം സത്യസന്ധമായിസംസാരിക്കുന്നു.
4ദൈവചൈതന്യം എന്നെ സൃഷ്ടിച്ചു;സർവശക്തൻെറ ശ്വാസം എനിക്കുജീവൻ തന്നു.
5കഴിയുമെങ്കിൽ എനിക്കു മറുപടി നൽകുക;
നിന്റെ വാദം ഒരുക്കിവയ്ക്കുക,തയ്യാറാവുക.
നിന്റെ വാദം ഒരുക്കിവയ്ക്കുക,തയ്യാറാവുക.
6നിന്നെപ്പോലെ ഞാനുംദൈവത്തിനുള്ളവനാണ്;
ഞാനും ഒരു കളിമൺകട്ടകൊണ്ടുനിർമിക്കപ്പെട്ടവനാണ്.
ഞാനും ഒരു കളിമൺകട്ടകൊണ്ടുനിർമിക്കപ്പെട്ടവനാണ്.
7എന്നെ നീ ഭയപ്പെടേണ്ടതില്ല,
ഞാൻ നിന്റെ മേൽ ദുസ്സഹമായസമ്മർദം ചെലുത്തുകയില്ല.
ഞാൻ നിന്റെ മേൽ ദുസ്സഹമായസമ്മർദം ചെലുത്തുകയില്ല.
8ഞാൻ കേൾക്കെ നീ സംസാരിക്കുകയും
നിന്റെ വാക്കുകളുടെ സ്വരം ഞാൻ ശ്രവിക്കുകയും ചെയ്തു.
നിന്റെ വാക്കുകളുടെ സ്വരം ഞാൻ ശ്രവിക്കുകയും ചെയ്തു.
9നീ പറയുന്നു: ഞാൻ പാപമില്ലാത്തനിർമലനാണ്;
ഞാൻ കുറ്റമറ്റവനാണ്; എന്നിൽഅനീതിയില്ല.
ഞാൻ കുറ്റമറ്റവനാണ്; എന്നിൽഅനീതിയില്ല.
10ഇതാ, അവിടുന്ന് എന്നെ തന്റെ ശത്രുവായി പരിഗണിക്കുകയും
എനിക്കെതിരേ കാരണംകണ്ടുപിടിക്കുകയും ചെയ്യുന്നു;
എനിക്കെതിരേ കാരണംകണ്ടുപിടിക്കുകയും ചെയ്യുന്നു;
11അവിടുന്ന് എന്റെ മാർഗങ്ങളെനിരീക്ഷിക്കുകയും
എന്റെ കാലുകൾ ആമത്തിലിടുകയും ചെയ്യുന്നു.
എന്റെ കാലുകൾ ആമത്തിലിടുകയും ചെയ്യുന്നു.
12നീ പറഞ്ഞതു ശരിയല്ല. ഞാൻ മറുപടി പറയാം:
ദൈവം മനുഷ്യനെക്കാൾ ഉന്നതനാണ്.
ദൈവം മനുഷ്യനെക്കാൾ ഉന്നതനാണ്.
13അവിടുന്ന് എന്റെ വാക്കുകൾക്കൊന്നും
മറുപടി പറയുകയില്ല എന്നു പറഞ്ഞ്
നീ അവിടുത്തേക്കെതിരേ സംസാരിക്കുന്നതെന്ത്?
മറുപടി പറയുകയില്ല എന്നു പറഞ്ഞ്
നീ അവിടുത്തേക്കെതിരേ സംസാരിക്കുന്നതെന്ത്?
14ദൈവം ഒരിക്കൽ ഒരു രീതിയിൽ പറയുന്നു;പിന്നെ വേറൊരു രീതിയിൽ;
എന്നാൽ, മനുഷ്യൻ ഗ്രഹിക്കുന്നില്ല.
എന്നാൽ, മനുഷ്യൻ ഗ്രഹിക്കുന്നില്ല.
15മനുഷ്യൻ കിടക്കയിൽ മയങ്ങുമ്പോൾ,ഗാഢനിദ്രയിൽ അമരുമ്പോൾ,
ഒരു സ്വപ്നത്തിൽ, ഒരു നിശാദർശനത്തിൽ,
ഒരു സ്വപ്നത്തിൽ, ഒരു നിശാദർശനത്തിൽ,
16അവിടുന്ന് അവന്റെ ചെവികൾ തുറന്ന്
മുന്നറിയിപ്പുകൾകൊണ്ട് അവനെഭയപ്പെടുത്തുന്നു.
മുന്നറിയിപ്പുകൾകൊണ്ട് അവനെഭയപ്പെടുത്തുന്നു.
17മനുഷ്യന്റെ അഹങ്കാരം അവസാനിപ്പിക്കാനും
ദുഷ്പ്രവൃത്തികളിൽനിന്ന് അവനെപിൻതിരിപ്പിക്കാനും ആണ് ഇത്.
ദുഷ്പ്രവൃത്തികളിൽനിന്ന് അവനെപിൻതിരിപ്പിക്കാനും ആണ് ഇത്.
18അവിടുന്ന് അവന്റെ ആത്മാവിനെപാതാളത്തിൽനിന്നും,
അവന്റെ ജീവനെ വാളിൽനിന്നും രക്ഷിക്കുന്നു.
അവന്റെ ജീവനെ വാളിൽനിന്നും രക്ഷിക്കുന്നു.
19മനുഷ്യനു കിടക്കയിൽ വേദനകൊണ്ട്,അസ്ഥിയുടെ തുടർച്ചയായകഴപ്പുകൊണ്ട്, ശിക്ഷണം ലഭിക്കുന്നു.
20അവന്റെ ജീവൻ അപ്പവും, വിശപ്പ്സ്വാദുള്ള ഭക്ഷണവും വെറുക്കുന്നു.
21അവന്റെ മാംസം ക്ഷയിച്ച്ഇല്ലാതായിരിക്കുന്നു;
മറഞ്ഞിരുന്ന അസ്ഥികൾ എഴുന്നു നിൽക്കുന്നു.
മറഞ്ഞിരുന്ന അസ്ഥികൾ എഴുന്നു നിൽക്കുന്നു.
22അവന്റെ ആത്മാവ് പാതാളത്തെയും ജീവൻ മൃത്യുവിന്റെ ദൂതൻമാരെയും സമീപിച്ചിരിക്കുന്നു.
23മനുഷ്യനു ധർമം ഉപദേശിക്കാൻ ഒരു ദൈവദൂതൻ,ആയിരങ്ങളിലൊരുവനായമധ്യസ്ഥൻ, ഉണ്ടായിരുന്നെങ്കിൽ;
24ദൂതൻ അവനോടു കരുണ തോന്നി പറയുന്നു:
ഞാനൊരു മോചനദ്രവ്യംകണ്ടെണ്ടത്തിയിരിക്കുന്നു.
പാതാളത്തിൽ പതിക്കുന്നതിൽനിന്ന്അവനെ രക്ഷിക്കുക.
ഞാനൊരു മോചനദ്രവ്യംകണ്ടെണ്ടത്തിയിരിക്കുന്നു.
പാതാളത്തിൽ പതിക്കുന്നതിൽനിന്ന്അവനെ രക്ഷിക്കുക.
25അവൻ മാംസംവച്ചുയുവത്വംവീണ്ടെടുക്കട്ടെ.
യൗവനോൻമേഷത്തിൻെറ നാളുകളിലേക്ക് അവൻ മടങ്ങിവരട്ടെ.
യൗവനോൻമേഷത്തിൻെറ നാളുകളിലേക്ക് അവൻ മടങ്ങിവരട്ടെ.
26അപ്പോൾ മനുഷ്യൻ ദൈവത്തോടുപ്രാർഥിക്കുകയും അവിടുന്ന്അവനെ സ്വീകരിക്കുകയും ചെയ്യും,
അവിടുത്തെ സന്നിധിയിൽ അവൻ സന്തോഷത്തോടെ പ്രവേശിക്കും.
അവൻ തൻെറ രക്ഷയെക്കുറിച്ച്മനുഷ്യരോട് ആവർത്തിച്ചു പറയും.
അവിടുത്തെ സന്നിധിയിൽ അവൻ സന്തോഷത്തോടെ പ്രവേശിക്കും.
അവൻ തൻെറ രക്ഷയെക്കുറിച്ച്മനുഷ്യരോട് ആവർത്തിച്ചു പറയും.
27അവൻ മനുഷ്യരുടെ മുൻപിൽ പാടിപ്രഘോഷിക്കും:
ഞാൻ പാപം ചെയ്തു; നീതി വിട്ടകന്നു;
എങ്കിലും, എനിക്ക് അതിനു ശിക്ഷ ലഭിച്ചില്ല.
ഞാൻ പാപം ചെയ്തു; നീതി വിട്ടകന്നു;
എങ്കിലും, എനിക്ക് അതിനു ശിക്ഷ ലഭിച്ചില്ല.
28പാതാളത്തിൽ പതിക്കാതെ അവിടുന്ന്എന്നെ രക്ഷിച്ചു.
എന്റെ ജീവൻ പ്രകാശം കാണും.
എന്റെ ജീവൻ പ്രകാശം കാണും.
29ദൈവം മനുഷ്യനോട് ഇപ്രകാരം രണ്ടോ മൂന്നോ തവണ പ്രവർത്തിക്കുന്നു.
30അവന്റെ ആത്മാവിനെപാതാളത്തിൽനിന്നുതിരിച്ചെടുക്കുകയും
അവൻ ജീവന്റെ പ്രകാശം കാണുകയും ചെയ്യേണ്ടതിനുതന്നെ.
അവൻ ജീവന്റെ പ്രകാശം കാണുകയും ചെയ്യേണ്ടതിനുതന്നെ.
31ജോബേ, ശ്രദ്ധിക്കുക,നിശ്ശബ്ദനായിരുന്നു കേൾക്കുക,ഞാൻ പറയാം;
32നിനക്കു പറയാനുണ്ടെങ്കിൽ എന്നോടു
മറുപടി പറയുക; സംസാരിക്കുക,
ശരിയാണെങ്കിൽ, സമ്മതിക്കാൻ എനിക്കു സന്തോഷമേയുള്ളു.
മറുപടി പറയുക; സംസാരിക്കുക,
ശരിയാണെങ്കിൽ, സമ്മതിക്കാൻ എനിക്കു സന്തോഷമേയുള്ളു.
33ഇല്ലെങ്കിൽ, നിശ്ശബ്ദനായിരുന്നു ശ്രവിക്കുക. നിനക്കു ഞാൻ ജ്ഞാനം പകർന്നു തരാം.