Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ജോബ് 19

അധ്യായങ്ങൾ

ജോബിൻെറ മറുപടി

1ജോബ് പറഞ്ഞു:
2എത്രകാലം
നിങ്ങൾ എന്നെ പീഡിപ്പിക്കുകയും
വാക്കുകൊണ്ടു നുറുക്കുകയും ചെയ്യും?
3ഇപ്പോൾ പത്തുപ്രാവശ്യം നിങ്ങൾ എന്റെ മേൽ നിന്ദചൊരിഞ്ഞിരിക്കുന്നു.എന്നെ ദ്രോഹിക്കാൻ നിങ്ങൾക്കു ലജ്ജയില്ലേ?
4ഞാൻ തെറ്റുചെയ്തെങ്കിൽത്തന്നെ അത് എന്നോടുകൂടെ ഇരുന്നുകൊള്ളും.
5നിങ്ങൾ എന്നെക്കാൾ വലിയവരെന്നു ഭാവിക്കുന്നെങ്കിൽ,
എന്റെ ദൈന്യം എനിക്കെതിരേ തെളിവായിനിങ്ങൾ സ്വീകരിക്കുന്നെങ്കിൽ,
6ദൈവമാണ് എന്നോട് ഇതു ചെയ്തതെന്നും
എന്നെ വലയിലകപ്പെടുത്തിയതെന്നുംനിങ്ങൾ മനസ്സിലാക്കണം.
7അതിക്രമം എന്ന് ഉറക്കെവിളിച്ചുപറഞ്ഞാലും എനിക്കു മറുപടി ലഭിക്കുന്നില്ല.
മുറവിളികൂട്ടിയാലും എനിക്കു നീതി ലഭിക്കുന്നില്ല.
8കടന്നുപോകാൻ ആവാത്തവിധം അവിടുന്ന് എന്റെ വഴി മതിൽകെട്ടി അടച്ചു.
എന്റെ മാർഗങ്ങളെ അന്ധകാരപൂർണമാക്കുകയും ചെയ്തു.
9എന്റെ മഹത്വം അവിടുന്ന് ഉരിഞ്ഞുമാറ്റിയിരിക്കുന്നു;
എന്റെ കിരീടം അവിടുന്ന് എടുത്തുകളഞ്ഞു.
10എല്ലാവശത്തുനിന്നും അവിടുന്ന്
എന്നെതകർക്കുന്നു.
ഞാനിതാ പൊയ്ക്കഴിഞ്ഞു.
അവിടുന്ന് എന്റെ പ്രത്യാശയെവൃക്ഷത്തെയെന്നപോലെ പിഴുതുകളഞ്ഞിരിക്കുന്നു.
11എനിക്കെതിരേ അവിടുന്ന്
ക്രോധം ജ്വലിപ്പിക്കുന്നു.
അവിടുന്ന് എന്നെ ശത്രുവായി
എണ്ണിയിരിക്കുന്നു.
12അവിടുത്തെ സൈന്യങ്ങൾ എനിക്കെതിരേഉപരോധമുയർത്തിയിരിക്കുന്നു.
എന്റെ കൂടാരത്തിനു ചുറ്റുംഅവർ പാളയം അടിച്ചിരിക്കുന്നു.
13അവിടുന്ന് എന്റെ സഹോദരൻമാരെഅകറ്റിയിരിക്കുന്നു.
എന്റെ പരിചയക്കാരുംഅപരിചിതരായിത്തീർന്നു.
14ബന്ധുജനങ്ങളും ഉറ്റസ്നേഹിതരുംഎന്നെ ഉപേക്ഷിച്ചു.
15എന്റെ ഭവനത്തിലെ അതിഥികളും എന്നെ വിസ്മരിച്ചിരിക്കുന്നു.
എന്റെ ദാസിമാർ എന്നെ അന്യനായി കരുതുന്നു.
ഞാൻ അവരുടെ ദൃഷ്ടിയിൽ പരദേശിയായിത്തീർന്നിരിക്കുന്നു.
16ഞാൻ ദാസനെ വിളിച്ചാൽ അവൻ കേൾക്കുന്നില്ല.
ഞാൻ അവനോടുയാചിക്കേണ്ടിവരുന്നു.
17എന്റെ ഭാര്യ എന്നോട് അറപ്പു കാട്ടുന്നു.
എന്റെ സഹോദരൻമാർക്കും ഞാൻ നിന്ദാപാത്രമായി.
18കൊച്ചുകുട്ടികൾപോലും എന്നെ പുച്ഛിക്കുന്നു.
എന്നെ കാണുമ്പോൾ അവർ പരിഹസിക്കുന്നു.
19എന്റെ ഉറ്റ സ്നേഹിതൻമാർഎന്നിൽനിന്ന് അറപ്പോടെ അകലുന്നു.
ഞാൻ സ്നേഹിച്ചവർ എനിക്കെതിരേ തിരിഞ്ഞു.
20എന്റെ അസ്ഥി ത്വക്കിനോടുംമാംസത്തോടും ഒട്ടിയിരിക്കുന്നു.
ജീവൻ പോയിട്ടില്ലെന്നേയുള്ളു.
21എന്റെ പ്രിയ സ്നേഹിതരേ, എന്നോടു കരുണയുണ്ടാകണമേ.
ദൈവത്തിന്റെ കരം എന്റെ മേൽ പതിച്ചിരിക്കുന്നു.
22ദൈവത്തെപ്പോലെ നിങ്ങളും എന്നെഅനുധാവനം ചെയ്യുന്നതെന്ത്?
എന്റെ മാംസംകൊണ്ടു നിങ്ങൾക്കുതൃപ്തിവരാത്തതെന്ത്?
23എന്റെ വാക്കുകൾ എഴുതപ്പെട്ടിരുന്നെങ്കിൽ!
അവ ഒരു പുസ്തകത്തിൽരേഖപ്പെടുത്തിയിരുന്നെങ്കിൽ!
24ഇരുമ്പുനാരായവും ഈയവും കൊണ്ട്അവ എന്നേക്കുമായി പാറയിൽആലേഖനം ചെയ്തിരുന്നെങ്കിൽ!
25എനിക്കുന്യായം നടത്തിത്തരുന്നവൻജീവിക്കുന്നെന്നും അവസാനം അവിടുന്ന്
എനിക്കുവേണ്ടി നിലകൊള്ളുമെന്നുംഞാൻ അറിയുന്നു.
26എന്റെ ചർമം അഴുകി ഇല്ലാതായാലും എന്റെ മാംസത്തിൽനിന്നു ഞാൻ ദൈവത്തെ കാണും.
27അവിടുത്തെ ഞാൻ എന്റെ പക്ഷത്തു കാണും.
മറ്റാരെയുമല്ല അവിടുത്തെത്തന്നെ എന്റെ കണ്ണുകൾ ദർശിക്കും.എന്റെ ഹൃദയം തളരുന്നു.
28നാം എങ്ങനെ അവനെ അനുധാവനം ചെയ്യും,
അവനിൽ കുറ്റം കണ്ടെണ്ടത്തിയിരിക്കുന്നുഎന്നു നിങ്ങൾ പറയുന്നെങ്കിൽ!
29വാളിനെ ഭയപ്പെടുക,ക്രോധം വാൾ അയയ്ക്കും.അങ്ങനെന്യായവിധിയുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്