Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഉത്പത്തി 9

അധ്യായങ്ങൾ

നോഹയുമായി ഉടമ്പടി

1നോഹയെയും പുത്രൻമാരെയും അനുഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞു: സന്താന പുഷ്ടിയുണ്ടായി, പെരുകി, ഭൂമിയിൽ നിറയുവിൻ.
2സകല ജീവികൾക്കും - ഭൂമിയിലെ മൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും മണ്ണിലെ ഇഴജന്തുക്കൾക്കും വെള്ളത്തിലെ മത്സ്യങ്ങൾക്കും - നിങ്ങളെ ഭയമായിരിക്കും. അവയെല്ലാം ഞാൻ നിങ്ങളെ ഏൽപിച്ചിരിക്കുന്നു.
3ചരിക്കുന്ന ജീവികളെല്ലാം നിങ്ങൾക്ക് ആഹാരമായിത്തീരും. ഹരിതസസ്യങ്ങൾ നൽകിയതുപോലെ ഇവയും നിങ്ങൾക്കു ഞാൻ തരുന്നു.
4എന്നാൽ ജീവനോടുകൂടിയ, അതായത്, രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്.
5ജീവരക്തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാൻ കണക്കുചോദിക്കും. ഓരോരുത്തനോടും സഹോദരന്റെ ജീവനു ഞാൻ കണക്കു ചോദിക്കും.
6മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തം മനുഷ്യൻതന്നെ ചൊരിയും; കാരണം, എന്റെ ഛായയിലാണു ഞാൻ മനുഷ്യനെ സൃഷ്ടിച്ചത്.
7സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ.
8നോഹയോടും പുത്രൻമാരോടും ദൈവം വീണ്ടും അരുളിച്ചെയ്തു :
9നിങ്ങളോടും നിങ്ങളുടെ സന്തതികളോടും ഞാനിതാ ഒരു ഉടമ്പടി ചെയ്യുന്നു.
10അതോടൊപ്പം നിന്റെ കൂടെ പെട്ടകത്തിൽനിന്നു പുറത്തുവന്ന ജീവനുള്ള സകലതിനോടും - പക്ഷികൾ, കന്നുകാലികൾ, കാട്ടുജന്തുക്കൾ എന്നിവയോടും -
11നിങ്ങളുമായുള്ള എന്റെ ഉടമ്പടി ഞാൻ ഉറപ്പിക്കുന്നു. ഇനിയൊരിക്കലുംവെള്ളപ്പൊക്കംകൊണ്ട് ജീവജാലങ്ങളെല്ലാം നശിക്കാൻ ഇടവരുകയില്ല. ഭൂമിയെ നശിപ്പിക്കാൻ ഇനിയൊരു വെള്ളപ്പൊക്കമുണ്ടാവില്ല.
12ദൈവം തുടർന്നരുളിച്ചെയ്തു: എല്ലാ തലമുറകൾക്കും വേണ്ടി നിങ്ങളും സകല ജീവജാലങ്ങളുമായി ഞാൻ സ്ഥാപിക്കുന്ന എന്റെ ഉടമ്പടിയുടെ അടയാളം ഇതാണ് :
13ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളിൽ എന്റെ വില്ലു ഞാൻ സ്ഥാപിക്കുന്നു.
14ഞാൻ ഭൂമിക്കുമേലേ മേഘത്തെ അയയ്ക്കുമ്പോൾ അതിൽ മഴവില്ലു പ്രത്യക്ഷപ്പെടും.
15നിങ്ങളും സർവജീവജാലങ്ങളുമായുള്ള എന്റെ ഉടമ്പടി ഞാനോർക്കും. സർവജീവനെയും നശിപ്പിക്കാൻ പോരുന്ന ഒരു ജലപ്രളയം ഇനിയൊരിക്കലും ഉണ്ടാകയില്ല.
16മേഘങ്ങളിൽ മഴവില്ലു തെളിയുമ്പോൾ ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളുമായി ചെയ്ത എന്നേക്കുമുള്ള ഉടമ്പടി ഞാനോർക്കും. ദൈവം നോഹയോട് അരുളിച്ചെയ്തു :
17ഭൂമുഖത്തുള്ള സകല ജീവികളുമായി ഞാൻ സ്ഥാപിക്കുന്ന ഉടമ്പടിയുടെ അടയാളം ഇതായിരിക്കും.

നോഹയുടെ പുത്രൻമാർ

18പെട്ടകത്തിൽനിന്നു പുറത്തിറങ്ങിയനോഹയുടെ പുത്രൻമാർ ഷേം, ഹാം, യാഫെത്ത് എന്നിവരായിരുന്നു. ഹാമായിരുന്നു കാനാന്റെ പിതാവ്.
19ഇവരാകുന്നു നോഹയുടെ മൂന്നു പുത്രൻമാർ. ഇവർ വഴിയാണു ഭൂമി ജനങ്ങളെക്കൊണ്ടു നിറഞ്ഞത്.
20നോഹ ഭൂമിയിൽ കൃഷിചെയ്യാൻ തുടങ്ങി. അവനൊരു മുന്തിരിത്തോട്ടം വച്ചുപിടിപ്പിച്ചു.
21വീഞ്ഞു കുടിച്ചു മത്തനായി നോഹ കൂടാരത്തിൽ നഗ്നനായി കിടന്നു.
22കാനാന്റെ പിതാവായ ഹാം തൻെറ പിതാവിനെ നഗ്ന നായി കാണുകയും അക്കാര്യം പുറത്തുണ്ടായിരുന്നതൻെറ രണ്ടു സഹോദരൻമാരോടും പറയുകയും ചെയ്തു.
23ഷേമുംയാഫെത്തും ഒരു തുണിയെടുത്ത് തങ്ങളുടെ തോളിലിട്ട്, പുറകോട്ടു നടന്നുചെന്ന് പിതാവിന്റെ നഗ്നത മറച്ചു. അവർ മുഖം തിരിച്ചുപിടിച്ചിരുന്നതുകൊണ്ട് പിതാവിന്റെ നഗ്നത കണ്ടില്ല.
24ലഹരി വിട്ടുണർന്ന നോഹ തൻെറ ഇളയ മകൻ ചെയ്തതെന്തെന്നറിഞ്ഞു. അവൻ പറഞ്ഞു: കാനാൻ ശപിക്കപ്പെടട്ടെ.
25അവൻ തൻെറ സഹോദരർക്കു ഹീനമായ ദാസ്യവേല ചെയ്യുന്നവനായിത്തീരും.
26അവൻ തുടർന്നു പറഞ്ഞു:ഷേമിൻെറ കർത്താവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. കാനാൻ ഷേമിൻെറ ദാസനായിരിക്കട്ടെ.
27യാഫെത്തിനെ ദൈവം പുഷ്ടിപ്പെടുത്തട്ടെ. ഷേമിൻെറ കൂടാരങ്ങളിൽ അവൻ പാർക്കും. കാനാൻ അവനും അടിമയായിരിക്കും.
28വെള്ളപ്പൊക്കത്തിനുശേഷം നോഹ മുന്നൂറ്റമ്പതു വർഷം ജീവിച്ചു.
29നോഹയുടെ ജീവിതകാലം തൊള്ളായിരത്തിയമ്പതുകൊല്ലമായിരുന്നു; അവനും മരിച്ചു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്