Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഉത്പത്തി 23

അധ്യായങ്ങൾ

സാറായുടെ മരണം

1സാറായുടെ ജീവിതകാലം നൂറ്റിയിരുപത്തേഴു വർഷമായിരുന്നു.
2കാനാനിലുള്ള ഹെബ്രോൺ എന്നറിയപ്പെടുന്ന കിരിയാത്ത് അർബായിൽവച്ച് അവൾ മരിച്ചു. അബ്രാഹം സാറായെപ്പറ്റി വിലപിച്ചു.
3മരിച്ചവളുടെ അടുക്കൽനിന്നെഴുന്നേറ്റുചെന്ന് അവൻ ഹിത്യരോടു പറഞ്ഞു:
4ഞാൻ നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന ഒരു വിദേശിയാണ്. മരിച്ചവളെ സംസ്കരിക്കാൻ എനിക്കൊരു ശ്മശാനസ്ഥലം തരുക.
5ഹിത്യർ അവനോടു പറഞ്ഞു: പ്രഭോ, കേട്ടാലും.
6അങ്ങു ഞങ്ങളുടെയിടയിലെ ശക്തനായ പ്രഭുവാണ്. മരിച്ചവളെ ഞങ്ങളുടെ ഏറ്റവും നല്ല കല്ലറയിൽ അടക്കുക. ഞങ്ങളാരും ഞങ്ങളുടെ കല്ലറഅങ്ങേക്കു നിഷേധിക്കില്ല. മരിച്ചവളെ അടക്കാൻ തടസ്സം നിൽക്കുകയുമില്ല.
7അബ്രാഹം എഴുന്നേറ്റ് നാട്ടുകാരായ ഹിത്യരെ വണങ്ങി.
8അവൻ അവരോടു പറഞ്ഞു: ഞാൻ മരിച്ചവളെ ഇവിടെ സംസ്കരിക്കുന്നതു നിങ്ങൾക്കു സമ്മതമാണെങ്കിൽ, സോഹാറിൻെറ പുത്രനായ എഫ്രോണിനോട് എനിക്കുവേണ്ടി മാധ്യസ്ഥ്യം പറയുക.
9അവൻ മക്പെലായിൽ തൻെറ വയലിൻെറ അതിർത്തിയിലുള്ള ഗുഹ അതിന്റെ മുഴുവൻ വിലയ്ക്ക് എനിക്കു തരട്ടെ. ശ്മശാനമായി ഉപയോഗിക്കാൻ അതിന്റെ കൈവശാവകാശം നിങ്ങളുടെ മുമ്പിൽ വച്ച് അവൻ എനിക്കു നൽകട്ടെ.
10എഫ്രോൺ ഹിത്യരുടെ ഇടയിൽ ഇരിപ്പുണ്ടായിരുന്നു. ഹിത്യരും നഗരവാതിലിലൂടെ കടന്നുപോയ എല്ലാവരും കേൾക്കേ അവൻ അബ്രാഹത്തോടു പറഞ്ഞു:
11അങ്ങനെയല്ല, പ്രഭോ, ഞാൻ പറയുന്നതു കേൾക്കുക. നിലവും അതിലുള്ള ഗുഹയും എന്റെ ആൾക്കാരുടെ മുമ്പിൽ വച്ച് അങ്ങേക്കു ഞാൻ തരുന്നു. അങ്ങയുടെ മരിച്ചവളെ അടക്കിക്കൊള്ളുക.
12അബ്രാഹം നാട്ടുകാരെ കുമ്പിട്ടു വണങ്ങി.
13നാട്ടുകാർ കേൾക്കേ അവൻ എഫ്രോണിനോടു പറഞ്ഞു: നിങ്ങൾ എനിക്ക് അത് തരുമെങ്കിൽ ദയചെയ്ത് ഞാൻ പറയുന്നതു കേൾക്കുക. നിലത്തിന്റെ വില ഞാൻ തരാം. അതു സ്വീകരിക്കണം. മരിച്ചവളെ ഞാൻ അതിൽ അടക്കിക്കൊള്ളാം.
14എഫ്രോൺ അബ്രാഹത്തോടു പറഞ്ഞു:
15പ്രഭോ, എന്റെ സ്ഥലത്തിനു നാനൂറു ഷെക്കൽ വെള്ളിയേ വിലയുള്ളൂ. നാം തമ്മിലാവുമ്പോൾ അതു വലിയൊരു കാര്യമാണോ? അങ്ങയുടെ മരിച്ചവളെ സംസ്കരിച്ചുകൊള്ളുക.
16എഫ്രോണിൻെറ വാക്ക് അബ്രാഹം സ്വീകരിച്ചു. ഹിത്യർ കേൾക്കേ എഫ്രോൺ പറഞ്ഞതുപോലെ നാനൂറു ഷെക്കൽ വെള്ളി കച്ചവടക്കാരുടെയിടയിലെ നടപ്പനുസരിച്ച് അവൻ എഫ്രോണിനു തൂക്കിക്കൊടുത്തു.
17മാമ്രേക്കു കിഴക്കുവശത്ത് മക്പെലായിൽ എഫ്രോണിനുണ്ടായിരുന്ന നിലം അതിന്റെ നാല് അതിർത്തികൾവരെയും,
18അതിലെ ഗുഹയും വൃക്ഷങ്ങളും സഹിതം ഹിത്യരുടെയും നഗരവാതിൽക്കൽക്കൂടി കടന്നുപോയവരുടെയും മുമ്പാകെ വച്ച് അബ്രാഹത്തിന് അവകാശമായിക്കിട്ടി.
19അതിനുശേഷം അബ്രാഹം ഭാര്യ സാറായെ കാനാൻ ദേശത്തു മാമ്രേയുടെ കിഴക്ക്, ഹെബ്രോണിൽ മക്പെലായിലെ വയലിലുള്ള ഗുഹയിൽ അടക്കി.
20ആ നിലവും അതിലെ ഗുഹയും അബ്രാഹത്തിനു ഹിത്യരിൽനിന്നു ശ്മശാനഭൂമിയായി കൈവശം കിട്ടി.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്