ഉത്പത്തി 16
അധ്യായങ്ങൾ
ഹാഗാറും ഇസ്മായേലും
1അബ്രാമിനു ഭാര്യ സാറായിയിൽ കുട്ടികളുണ്ടായില്ല. അവൾക്കു ഹാഗാർ എന്നുപേരുള്ള ഒരു ഈജിപ്തുകാരി ദാസി ഉണ്ടായിരുന്നു.14
2സാറായി അബ്രാമിനോടു പറഞ്ഞു: മക്കളുണ്ടാവാൻ ദൈവം എനിക്കു വരം തന്നിട്ടില്ല. നിങ്ങൾ എന്റെ ദാസിയെ പ്രാപിക്കുക. ഒരു പക്ഷേ അവൾമൂലം എനിക്കു കുഞ്ഞുങ്ങളുണ്ടായേക്കാം. അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു.
3കാനാൻദേശത്തു പത്തുവർഷം താമസിച്ചു കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ സാറായി ദാസിയായ ഈജിപ്തുകാരി ഹാഗാറിനെ തൻെറ ഭർത്താവിനു ഭാര്യയായി നൽകി.
4അബ്രാം അവളെ പ്രാപിക്കുകയും അവൾ ഗർഭം ധരിക്കുകയും ചെയ്തു. താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾയജമാനത്തിയെ അവൾ നിന്ദയോടെ വീക്ഷിച്ചു.
5സാറായി അബ്രാമിനോടു പറഞ്ഞു: എന്റെ ദുരിതത്തിനു നിങ്ങളാണു കാരണക്കാരൻ. ഞാനാണ് എന്റെ ദാസിയെ നിങ്ങളുടെ ആശ്ലേഷത്തിനു വിട്ടുതന്നത്. പക്ഷേ, താൻ ഗർഭിണിയാണെന്നു കണ്ടപ്പോൾ അവൾക്ക് ഞാൻ നിന്ദ്യയായി. എനിക്കും നിങ്ങൾക്കും മധേ്യ കർത്താവു തന്നെ വിധിയാളനാവട്ടെ.
6അബ്രാം പറഞ്ഞു: നിന്റെ ദാസി ഇപ്പോഴും നിന്റെ കീഴിലാണ്. നിന്റെ ഇഷ്ടംപോലെ അവളോടു പെ രുമാറിക്കൊള്ളുക. സാറായി അവളോടുക്രൂരമായിപ്പെരുമാറാൻ തുടങ്ങി. അപ്പോൾ അവൾ സാറായിയെ വിട്ട് ഓടിപ്പോയി.
7എന്നാൽ, കർത്താവിന്റെ ദൂതൻ ഷൂറിലേക്കുള്ള വഴിയിൽ മരുഭൂമിയിലുള്ള ഒരു നീരുറവയുടെ അടുത്തുവച്ച് അവളെ കണ്ടെണ്ടത്തി.
8ദൂതൻ അവളോടു ചോദിച്ചു: സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു? അവൾ പ്രതിവചിച്ചു: ഞാൻ യജമാനത്തിയായ സാറായിയിൽനിന്ന് ഓടിപ്പോവുകയാണ്.
9കർത്താവിന്റെ ദൂതൻ അവളോടു പറഞ്ഞു:നീയജമാനത്തിയുടെ അടുത്തേക്കു തിരിച്ചുപോയി അവൾക്കു കീഴ്പ്പെട്ടിരിക്കുക.
10ദൂതൻ തുടർന്നു: എണ്ണിയാൽ തീരാത്തവണ്ണംഅത്രയധികമായി നിന്റെ സന്തതിയെ ഞാൻ വർധിപ്പിക്കും.
11നീ ഗർഭിണിയാണല്ലോ. നീ ഒരു ആൺകുട്ടിയെപ്രസവിക്കും. അവനു നീ ഇസ്മായേൽ എന്നു പേരിടണം. കാരണം, കർത്താവ് നിന്റെ രോദനം ചെവിക്കൊണ്ടിരിക്കുന്നു.15
12അവൻ കാട്ടുകഴുതയ്ക്കൊത്ത മനുഷ്യനായിരിക്കും. അവന്റെ കൈ എല്ലാവർക്കുമെതിരായും എല്ലാവരുടെയും കൈ അവനെതിരായും ഉയരും. അവൻ തൻെറ സഹോദരങ്ങൾക്കെ തിരായി വർത്തിക്കുകയും ചെയ്യും.
13അവൾ തന്നോടു സംസാരിച്ച കർത്താവിനെ എൽറോയി എന്നുവിളിച്ചു. കാരണം, എന്നെ കാണുന്നവനായ ദൈവത്തെ ഞാനും ഇവിടെവച്ചു കണ്ടു എന്ന് അവൾ പറഞ്ഞു.16
15ഹാഗാറിൽ അബ്രാമിന് ഒരു പുത്രൻ ജനിച്ചു. ഹാഗാർ പ്രസവിച്ച മകന് അബ്രാം ഇസ്മായേൽ എന്നുപേരിട്ടു.
16ഹാഗാർ ഇസ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന് എൺപത്തിയാറു വയസ്സായിരുന്നു.