Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഉത്പത്തി 26

അധ്യായങ്ങൾ

ഇസഹാക്കും അബിമെലക്കും

1അബ്രാഹത്തിന്റെ കാലത്തുണ്ടായ തിനു പുറമേ, മറ്റൊരു ക്ഷാമം കൂടി ആ നാട്ടിലുണ്ടായി. ഇസഹാക്ക് ഗരാറിൽ ഫിലിസ്ത്യരുടെ രാജാവായ അബിമെലക്കിന്റെ അടുത്തേക്കു പോയി.
2കർത്താവു പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ഈജിപ്തിലേക്കു പോകരുത്; ഞാൻ പറയുന്ന നാട്ടിൽ പാർക്കുക.
3ഈ നാട്ടിൽത്തന്നെ കഴിഞ്ഞുകൂടുക. ഞാൻ നിന്റെ കൂടെയുണ്ടായിരിക്കും. നിന്നെ ഞാൻ അനുഗ്രഹിക്കുകയുംചെയ്യും. നിനക്കും നിന്റെ പിൻതലമുറക്കാർക്കും ഈ പ്രദേശമെല്ലാം ഞാൻ തരും. നിന്റെ പിതാവായ അബ്രാഹത്തോടുചെയ്ത വാഗ്ദാനം ഞാൻ നിറവേറ്റും.
4ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ നിന്റെ സന്തതികളെ ഞാൻ വർധിപ്പിക്കും. ഈ ദേശമെല്ലാം അവർക്കു ഞാൻ നൽകും. നിന്റെ സന്തതികളിലൂടെ ഭൂമിയിലെ ജന തകളെല്ലാം അനുഗ്രഹിക്കപ്പെടും.
5കാരണം, അബ്രാഹം എന്റെ സ്വരം കേൾക്കുകയും എന്റെ നിർദേശങ്ങളും കൽപനകളും പ്രമാണങ്ങളും നിയമങ്ങളും പാലിക്കുകയുംചെയ്തു.
6ഇസഹാക്ക് ഗരാറിൽത്തന്നെതാമസിച്ചു.
7അന്നാട്ടുകാർ അവന്റെ ഭാര്യയെക്കുറിച്ചു ചോദിച്ചപ്പോൾ, അവൾ എന്റെ സഹോദരിയാണ് എന്ന് അവൻ പറഞ്ഞു. അവൾ ഭാര്യയാണെന്നു പറയാൻ അവനുപേടിയായിരുന്നു. കാരണം, അവൾ അഴകുള്ളവളായിരുന്നതുകൊണ്ട് റബേക്കായ്ക്കുവേണ്ടി നാട്ടുകാർ തന്നെ കൊല്ലുമെന്ന് അവൻ വിാരിച്ചു.
8അവൻ അവിടെ പാർപ്പു തുടങ്ങി. ഏറെനാളുകൾക്കുശേഷം, ഒരു ദിവസം ഫിലിസ്ത്യരുടെ രാജാവായ അബിമെലക്ക് ജനാലയിലൂടെ നോക്കിയപ്പോൾ ഇസഹാക്ക് ഭാര്യ റബേക്കായെ ആലിംഗനം ചെയ്യുന്നതു കണ്ടു.
9അബിമെലക്ക് ഇസഹാക്കിനെ വിളിച്ചു ചോദിച്ചു: അവൾ നിന്റെ ഭാര്യയാണല്ലോ. പിന്നെയെന്താണ് സഹോദരിയാണ് എന്നു പറഞ്ഞത്? അവൻ മറുപടി പറഞ്ഞു: അവൾ മൂലം മരിക്കേണ്ടിവന്നെങ്കിലോ എന്നോർത്താണ് ഞാൻ അങ്ങനെ പറഞ്ഞത്.
10അബിമെലക്ക് ചോദിച്ചു: നീയെന്തിനാണ് ഞങ്ങളോടിതു ചെയ്തത്? ജനങ്ങളിലാരെങ്കിലും നിന്റെ ഭാര്യയോടൊത്തു ശയിക്കുകയും അങ്ങനെ വലിയൊരപരാധം നീ ഞങ്ങളുടെമേൽ വരുത്തിവയ്ക്കുകയും ചെയ്യുമായിരുന്നല്ലോ.
11അതുകൊണ്ട്, അബിമെലക്ക് ജനങ്ങൾക്കെല്ലാം താക്കീതു നൽകി: ഈ മനുഷ്യനെയോ അവന്റെ ഭാര്യയെയോ ആരെങ്കിലും തൊട്ടുപോയാൽ അവൻ വധിക്കപ്പെടും.
12ഇസഹാക്ക് ആ നാട്ടിൽ കൃഷിയിറക്കുകയും അക്കൊല്ലംതന്നെ നൂറുമേനി വിളവെ ടുക്കുകയും ചെയ്തു. കർത്താവ് അവനെ അനുഗ്രഹിച്ചു.
13അവൻ അഭിവൃദ്ധിപ്പെട്ടുകൊണ്ടേയിരുന്നു. ക്രമേണ അവൻ വലിയ സമ്പന്നനാവുകയും ചെയ്തു.
14അവന് ധാരാളം ആടുമാടുകളും പരിചാരകരും ഉണ്ടായിരുന്നു. അതുകൊണ്ട്, ഫിലിസ്ത്യർക്ക് അവനോട് അസൂയതോന്നി.
15അവന്റെ പിതാവായ അബ്രാഹത്തിന്റെ വേലക്കാർ കുഴിച്ച കിണറുകളെല്ലാം ഫിലിസ്ത്യർ മണ്ണിട്ടു മൂടി.
16അബിമെലക്ക് ഇസഹാക്കിനോടു പറഞ്ഞു: ഞങ്ങളെ വിട്ടുപോവുക. നീ ഞങ്ങളെക്കാൾ കൂടുതൽ ശക്തനായിരിക്കുന്നു.
17ഇസഹാക്ക് അവിടെ നിന്നു പുറപ്പെട്ട് ഗരാറിൻെറ താഴ്വരയിൽ കൂടാരമടിച്ചു.
18തൻെറ പിതാവായ അബ്രാഹത്തിന്റെ കാലത്ത് കുഴിച്ചതും അവന്റെ മരണശേഷം ഫിലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകളെല്ലാം ഇസഹാക്ക് വീണ്ടും കുഴിച്ചു; തൻെറ പിതാവു കൊടുത്ത പേരുകൾതന്നെ അവയ്ക്കു നൽകുകയും ചെയ്തു.
19താഴ്വരയിൽ കിണർ കുഴിച്ചുകൊണ്ടിരിക്കേ ഇസഹാക്കിന്റെ വേലക്കാർ ഒരു നീരുറവ കണ്ടെണ്ടത്തി.
20ഗരാറിലെ ഇടയൻമാർ ഇതുഞങ്ങളുടെ ഉറവയാണ് എന്നുപറഞ്ഞ് ഇസഹാക്കിന്റെ ഇടയൻമാരുമായി വഴക്കുണ്ടാക്കി. അവർ തന്നോടു വഴക്കിനു വന്നതുകൊണ്ട് അവൻ ആ കിണറിന് ഏസെക്ക് എന്നു പേരിട്ടു.30
21അവർ വീണ്ടും ഒരു കിണർ കുഴിച്ചു. അതിനെച്ചൊല്ലിയും വഴക്കുണ്ടായി. അതുകൊണ്ട്, അതിനെ അവൻ സിത്നാ എന്നു വിളിച്ചു.31
22അവിടെനിന്നുമാറി അകലെ അവർ വേറൊരു കിണർ കുഴിച്ചു. അതിന്റെ പേരിൽ വഴക്കുണ്ടായില്ല. അവൻ അതിനു റഹോബോത്ത് എന്നു പേരിട്ടു. കാരണം, അവൻ പറഞ്ഞു: കർത്താവ് ഞങ്ങൾക്ക് ഇടം തന്നിരിക്കുന്നു. ഭൂമിയിൽ ഞങ്ങൾ സമൃദ്ധിയുളളവരാകും.32
23അവിടെനിന്ന് അവൻ ബേർഷെബായിലേക്കു പോയി.
24ആ രാത്രിതന്നെ കർത്താവ് അവനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: നിന്റെ പിതാവായ അബ്രാഹത്തിന്റെ ദൈവമാണു ഞാൻ; നീ ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്. എന്റെ ദാസനായ അബ്രാഹത്തെപ്രതി ഞാൻ നിന്നെ അനുഗ്രഹിക്കും; നിന്റെ സന്തതികളെ വർധിപ്പിക്കുകയും ചെയ്യും.
25അതിനാൽ അവൻ അവിടെ ഒരു ബലിപീഠം നിർമിച്ചു; കർത്താവിന്റെ നാമം വിളിച്ച് അപേക്ഷിച്ചു. അവൻ അവിടെ കൂടാരമടിച്ചു. ഇസഹാക്കിന്റെ ഭൃത്യൻമാർ അവിടെ ഒരു കിണർ കുഴിച്ചു.
26ഗരാറിൽനിന്ന് അബിമെലക്ക് തൻെറ ആലോചനക്കാരനായ അഹൂസ്സത്തും, സേനാധിപനായ ഫിക്കോളും ഒരുമിച്ച് ഇസഹാക്കിനെ കാണാൻ ചെന്നു.
27അവൻ അവരോടു ചോദിച്ചു: എന്നെ വെറുക്കുകയും നിങ്ങളുടെ നാട്ടിൽനിന്നു പുറത്താക്കുകയുംചെയ്ത നിങ്ങൾ എന്തിന് എൻെറയടുക്കലേക്കു വന്നു?
28അവർ പറഞ്ഞു: കർത്താവ് നിന്നോടുകൂടെയുണ്ടെന്ന് ഞങ്ങൾക്കു വ്യക്തമായിരിക്കുന്നു. അതുകൊണ്ട് നാം തമ്മിൽ സത്യംചെയ്ത് ഒരുടമ്പടി ഉണ്ടാക്കുക നല്ലതെന്നു ഞങ്ങൾക്കു തോന്നി.
29ഞങ്ങൾ നിന്നെ ഉപദ്രവിക്കാതിരിക്കുകയും നിനക്കു നൻമമാത്രം ചെയ്യുകയും സമാധാനത്തിൽ നിന്നെ പറഞ്ഞയയ്ക്കുകയും ചെയ്തതുപോലെ, നീയും ഞങ്ങളെ ഉപദ്രവിക്കാതിരിക്കണം. നീ ഇപ്പോൾ കർത്താവിനാൽ അനുഗൃഹീതനാണ്.
30അവൻ അവർക്കൊരു വിരുന്നൊരുക്കി. അവർ തിന്നുകയും കുടിക്കുകയുംചെയ്തു.
31രാവിലെ അവർ എഴുന്നേറ്റ് അനേ്യാന്യം സത്യംചെയ്തു. ഇസഹാക്ക് അവരെയാത്രയാക്കി. അവർ സമാധാനത്തോടെ അവനെ വിട്ടുപോയി.
32അന്നുതന്നെ ഇസഹാക്കിന്റെ വേലക്കാർ വന്ന് തങ്ങൾ കുഴിച്ചുകൊണ്ടിരിക്കുന്ന കിണറ്റിൽ വെള്ളം കണ്ടെന്ന് അവനെ അറിയിച്ചു.
33അവൻ അതിനു ഷെബാ എന്നു പേരിട്ടു. അതിനാൽ ഇന്നും ആ പട്ടണത്തിന്ബേർഷെബാ എന്നാണു പേര്.33
34നാൽപതു വയസ്സായപ്പോൾ ഏസാവ് ഹിത്യനായ ബേരിയുടെ പുത്രിയൂദിത്തിനെയും ഹിത്യനായ ഏലോണിൻെറ പുത്രി ബാസ്മത്തിനെയും വിവാഹം ചെയ്തു.
35അവർ ഇസഹാക്കിന്റെയും റബേക്കായുടെയും ജീവിതം ദുഃഖപൂർണമാക്കി.

അടിക്കുറിപ്പുകൾ

  1. 30ഏസെക്ക് - കലഹം
  2. 31സിത്നാ - വിദേ്വഷം
  3. 32റഹോബോത്ത് - ഇടം.
  4. 33ഷെബാ - ശപഥം.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്