ഉത്പത്തി 27
അധ്യായങ്ങൾ
യാക്കോബിന് അനുഗ്രഹം
1ഇസഹാക്കിനു പ്രായമായി. കണ്ണിനു കാഴ്ച കുറഞ്ഞു. അവൻ മൂത്തമകൻ ഏസാവിനെ വിളിച്ചു: എന്റെ മകനേ! ഇതാ ഞാൻ, അവൻ വിളി കേട്ടു.
2ഇസഹാക്ക് പറഞ്ഞു: എനിക്കു വയസ്സായി. എന്നാണു ഞാൻ മരിക്കുകയെന്ന് അറിഞ്ഞുകൂടാ.
3നിന്റെ ആയുധങ്ങളായ അമ്പും വില്ലുമെടുത്തു വയ ലിൽ പോയി വേട്ടയാടി കുറെകാട്ടിറച്ചികൊണ്ടുവരിക.
4എനിക്കിഷ്ടപ്പെട്ട രീതിയിൽ രുചികരമായി പാകംചെയ്ത് എന്റെ മുൻപിൽ വിളമ്പുക. അതു ഭക്ഷിച്ചിട്ട് നിന്നെ ഞാൻ മരിക്കും മുൻപേ അനുഗ്രഹിക്കട്ടെ.
5ഇസഹാക്ക് ഏസാവിനോടു പറയുന്നതു റബേക്കാ കേൾക്കുന്നുണ്ടായിരുന്നു. ഏസാവ് കാട്ടിറച്ചിതേടി വയലിലേക്കു പോയി.
6അപ്പോൾ അവൾ യാക്കോബിനോടു പറഞ്ഞു: നിന്റെ പിതാവു നിന്റെ സഹോദര നായ ഏസാവിനോട്,
7നായാട്ടിറച്ചി കൊണ്ടുവന്നു രുചികരമായി പാകംചെയ്ത് എന്റെ മുൻപിൽ വിളമ്പുക. ഞാൻ മരിക്കുംമുമ്പ് അതു ഭക്ഷിച്ചിട്ടു ദൈവത്തിന്റെ മുൻപിൽ നിന്നെ അനുഗ്രഹിക്കട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു.
8അതുകൊണ്ട് മകനേ, നീ ഇപ്പോൾ എന്റെ വാക്കനുസരിച്ചു പ്രവർത്തിക്കുക.
9ആട്ടിൻകൂട്ടത്തിൽനിന്നു രണ്ടു നല്ല കുഞ്ഞാടുകളെ പിടിച്ചുകൊണ്ടുവരുക. ഞാൻ അവകൊണ്ടു നിന്റെ പിതാവിന് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം ഉണ്ടാക്കാം.
10നീ അതു പിതാവിന്റെ യടുക്കൽകൊണ്ടുചെല്ലണം. അപ്പോൾ അദ്ദേഹം മരിക്കുംമുമ്പ് അതു ഭക്ഷിച്ചു നിന്നെ അനുഗ്രഹിക്കും.
11 യാക്കോബ് അമ്മ റബേക്കായോടു പറഞ്ഞു: ഏസാവ് ശരീരമാകെ രോമമുള്ളവനാണ്, എന്നാൽ എന്റെ ദേഹം മിനുസമുള്ളതാണ്.
12പിതാവ് എന്നെ തൊട്ടുനോക്കുകയും ഞാൻ കബളിപ്പിക്കുകയാണെന്നു മനസ്സിലാക്കുകയും ചെയ്താൽ അനുഗ്രഹത്തിനു പകരം ശാപമായിരിക്കില്ലേ എനിക്കു ലഭിക്കുക?
13അവന്റെ അമ്മ പറഞ്ഞു: ആ ശാപം എന്റെ മേലായിരിക്കട്ടെ. മകനേ, ഞാൻ പറയുന്നതു കേൾക്കുക. പോയി അവകൊണ്ടു വരുക.
14അവൻ പോയി അവയെ പിടിച്ച് അമ്മയുടെ മുൻപിൽ കൊണ്ടുവന്നു. അവൾ അവന്റെ പിതാവിന് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം തയ്യാറാക്കി.
15അവൾ മൂത്തമകൻ ഏസാവിൻേറ തായി, തൻെറ പക്കൽ വീട്ടിലിരുന്ന ഏററവും വിലപ്പെട്ട വസ്ത്രങ്ങളെടുത്ത് ഇളയ മകൻ യാക്കോബിനെ ധരിപ്പിച്ചു;
16ആട്ടിൻ തോലുകൊണ്ട് അവന്റെ കൈകളും കഴുത്തിലെ മിനുസമുളള ഭാഗവും മൂടി.
17പാകം ചെയ്ത രുചികരമായ മാംസവും അപ്പവും അവൾ യാക്കോബിൻെറ കൈയിൽ കൊ ടുത്തു.
18 യാക്കോബ് പിതാവിന്റെ യടുക്കൽച്ചെന്ന് വിളിച്ചു: എന്റെ പിതാവേ! ഇതാ ഞാൻ, അവൻ വിളികേട്ടു. നീയാരാണ് മകനേ എന്ന് അവൻ ചോദിച്ചു.
19 യാക്കോബ് മറുപടി പറഞ്ഞു: അങ്ങയുടെ കടിഞ്ഞൂൽപ്പുത്രൻ ഏസാവാണു ഞാൻ. അങ്ങ് ആവ ശ്യപ്പെട്ടതുപോലെ ഞാൻ ചെയ്തിരിക്കുന്നു. എഴുന്നേറ്റ് എന്റെ നായാട്ടിറച്ചി ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും.
20എന്നാൽ ഇസഹാക്ക് ചോദിച്ചു: എന്റെ മകനേ, നിനക്ക് ഇത് ഇത്രവേഗം എങ്ങനെ കിട്ടി? യാക്കോബു പറഞ്ഞു: അങ്ങയുടെ ദൈവമായ കർത്താവ് ഇതിനെ എന്റെ മുൻപിൽ കൊണ്ടുവന്നു.
21അപ്പോൾ ഇസഹാക്ക് യാക്കോബിനോടു പറഞ്ഞു: അടുത്തുവരിക മകനേ, ഞാൻ നിന്നെ തൊട്ടുനോക്കി നീ എന്റെ മകൻ ഏസാവു തന്നെയോ എന്നറിയട്ടെ.
22 യാക്കോബ് പിതാവായ ഇസഹാക്കിന്റെ യടുത്തുചെന്നു. അവനെ തടവിനോക്കിയിട്ട് ഇസഹാക്കു പറഞ്ഞു: സ്വരം യാക്കോബിൻെറതാണ്, എന്നാൽ കൈകൾ ഏസാവിന്റെ തും.
23ഇസഹാക്ക് അവനെ തിരിച്ചറിഞ്ഞില്ല. കാരണം, അവന്റെ കൈ കൾ സഹോദരനായ ഏസാവിന്റെ കൈ കൾപോലെ രോമം നിറഞ്ഞതായിരുന്നു. ഇസഹാക്ക് അവനെ അനുഗ്രഹിച്ചു.
24അവൻ ചോദിച്ചു: സത്യമായും നീ എന്റെ മകൻ ഏസാവുതന്നെയാണോ? അതേ, എന്ന് അവൻ മറുപടി പറഞ്ഞു.
25ഇസഹാക്കു പറഞ്ഞു: എന്റെ മകനേ, നിന്റെ നായാട്ടിറച്ചി കൊണ്ടുവരുക. അതു തിന്നിട്ട് ഞാൻ നിന്നെ അനുഗ്രഹിക്കട്ടെ. ഇസഹാക്ക് അതു ഭക്ഷിക്കുകയും അവൻ കൊണ്ടുവന്നവീഞ്ഞു കുടിക്കുകയും ചെയ്തു.
26ഇസഹാക്ക് അവനോടു പറഞ്ഞു: നീ അ ടുത്തുവന്ന് എന്നെ ചുംബിക്കുക.
27അവൻ ചുംബിച്ചപ്പോൾ ഇസഹാക്ക് അവന്റെ ഉടുപ്പു മണത്തു നോക്കി, അവനെ അനുഗ്രഹിച്ചു. കർത്താവു കനിഞ്ഞ് അനുഗ്രഹിച്ച വയലിന്റെ മണമാണ് എന്റെ മകൻേറ തെന്ന് അവൻ പറഞ്ഞു.
28ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ ഫലപുഷ്ഠിയും ദൈവം നിനക്കു നൽകട്ടെ!
29ധാന്യവും വീഞ്ഞും സമൃദ്ധമാവട്ടെ! ജനതകൾ നിനക്കു സേവ ചെയ്യട്ടെ! രാജ്യങ്ങൾ നിന്റെ മുമ്പിൽ തലകുനിക്കട്ടെ! നിന്റെ സഹോദരർക്കു നീ നാഥനായിരിക്കുക! നിന്റെ അമ്മയുടെ പുത്രൻമാർ നിന്റെ മുൻപിൽ തല കുനിക്കട്ടെ! നിന്നെ ശപിക്കുന്നവൻ ശപ്തനും അനുഗ്രഹിക്കുന്നവൻ അനുഗൃഹീതനുമാകട്ടെ!
ഏസാവ് അനുഗ്രഹംയാചിക്കുന്നു
30ഇസഹാക്ക് യാക്കോബിനെ അനുഗ്ര ഹിക്കുകയും യാക്കോബ് അവന്റെ മുൻ പിൽനിന്നു പുറത്തുകടക്കുകയും ചെയ്തപ്പോൾ നായാട്ടുകഴിഞ്ഞ് ഏസാവു തിരിച്ചെത്തി.
31അവനും പിതാവിനിഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി, പിതാവിന്റെ അടുക്കൽകൊണ്ടുവന്നിട്ടു പറഞ്ഞു: പിതാവേ, എഴുന്നേറ്റ് അങ്ങയുടെ മകന്റെ നായാട്ടിറച്ചി ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും.
32നീ ആരാണ്? ഇസഹാക്കു ചോദിച്ചു. അവൻ പറഞ്ഞു: അങ്ങയുടെ കടിഞ്ഞൂൽപുത്രൻ ഏസാവാണ് ഞാൻ.
33ഇസഹാക്ക് അത്യധികം പരിഭ്രമിച്ചു വിറയ്ക്കാൻ തുടങ്ങി. അവൻ ചോദിച്ചു: നായാട്ടിറച്ചിയുമായി നിനക്കുമുൻപ് എന്റെ മുൻപിൽ വന്നത് ആരാണ്? ഞാൻ അതു തിന്നുകയും അവനെ അനുഗ്രഹിക്കുകയും ചെയ്തല്ലോ. അവൻ അനുഗ്രഹിക്കപ്പെട്ടവനായിരിക്കും.
34പിതാവിന്റെ വാക്കു കേട്ടപ്പോൾ ഏസാവ് അതീവ ദുഃഖത്തോടെ കരഞ്ഞു. പിതാവേ, എന്നെയും അനുഗ്രഹിക്കുക, അവൻ അപേക്ഷിച്ചു.
35ഇസഹാക്കു പറഞ്ഞു: നിന്റെ സഹോദരൻ എന്നെ കബളിപ്പിച്ചു നിനക്കുള്ള വരം എന്നിൽനിന്നു തട്ടിയെടുത്തു.
36ഏസാവുപറഞ്ഞു: വെറുതെയാണോ അവനെ യാക്കോബ് എന്നു വിളിക്കുന്നത്? രണ്ടു തവണ അവൻ എന്നെ ചതിച്ചു; കടിഞ്ഞൂലവകാശം എന്നിൽ നിന്ന് അവൻ കൈക്കലാക്കി. ഇപ്പോഴിതാ എനിക്കുള്ള അനുഗ്രഹവും അവൻ തട്ടിയെടുത്തിരിക്കുന്നു. വീണ്ടും അവൻ പിതാവിനോടു ചോദിച്ചു: എനിക്കുവേണ്ടി ഒരുവരം പോലും അങ്ങു നീക്കിവച്ചിട്ടില്ലേ?
37ഇസഹാക്കു പറഞ്ഞു: ഞാൻ അവനെ നിന്റെ യജമാനനാക്കി; അവന്റെ സഹോദരൻമാരെ അവന്റെ ദാസൻമാരും. ധാന്യവും വീഞ്ഞുംകൊണ്ടു ഞാൻ അവനെ ധന്യനാക്കി. മകനേ, നിനക്കു വേണ്ടി എന്താണ് എനിക്കിനി ചെയ്യാൻ കഴിയുക?
38എന്റെ പിതാവേ, ഒറ്റ വരമേ അങ്ങയുടെ പക്കൽ ഉള്ളോ? എന്നെയും അനുഗ്രഹിക്കുക എന്നുപറഞ്ഞ് അവൻ പൊട്ടിക്കരഞ്ഞു.
39അപ്പോൾ ഇസഹാക്ക് പറഞ്ഞു: ആകാശത്തിന്റെ മഞ്ഞിൽനിന്നും ഭൂമിയുടെ ഫലപുഷ്ഠിയിൽനിന്നും നീ അകന്നിരിക്കും.
40വാളുകൊണ്ടു നീ ജീവിക്കും. നിന്റെ സഹോദരനു നീ ദാസ്യവൃത്തി ചെയ്യും. എന്നാൽ സ്വതന്ത്രനാകുമ്പോൾ ആ നുകം നീ തകർത്തുകളയും.
യാക്കോബ് ലാബാൻെറ അടുക്കലേക്ക്
41പിതാവ് യാക്കോബിനു നൽകിയ അനുഗ്രഹം മൂലം ഏസാവ് യാക്കോബിനെ വെറുത്തു. അവൻ ആത്മഗതം ചെയ്തു: പിതാവിനെപ്പറ്റി വിലപിക്കാനുള്ള ദിവസങ്ങൾ അടുത്തുവരുന്നുണ്ട്. അപ്പോൾ ഞാൻ അവനെ കൊല്ലും.
42മൂത്തമകനായ ഏസാവിന്റെ വാക്കുകൾ റബേക്കായുടെ ചെവിയിലെത്തി. അവൾ ഇളയവനായ യാക്കോബിനെ വിളിച്ചു പറഞ്ഞു: നിന്നെ കൊല്ലാമെന്നോർത്ത് നിന്റെ ജേ്യഷ്ഠൻ ആശ്വസിച്ചിരിക്കുകയാണ്.
43മകനേ, ഞാൻ പറയുന്നതു കേൾക്കുക. ഹാരാനിലുള്ള എന്റെ സഹോദരനായ ലാബാൻെറ അടുത്തേക്ക് ഓടി രക്ഷപെടുക.
44നിന്റെ ജേ്യഷ്ഠൻെറ രോഷമടങ്ങുവോളം നീ അവിടെ താമസിക്കുക.
45ജേ്യഷ്ഠനു നിന്നോടുള്ള കോപം അടങ്ങുകയും നീ ചെയ്തതൊക്കെ മറക്കുകയും ചെയ്യട്ടെ. അപ്പോൾ ഞാൻ ആളയച്ചു നിന്നെ ഇങ്ങോട്ടു വരുത്താം.
46ഒരു ദിവസംതന്നെ നിങ്ങൾ രണ്ടുപേരും എനിക്കു നഷ്ടപ്പെടുന്നതെന്തിന്? അതു കഴിഞ്ഞ് റബേക്കാ ഇസഹാക്കിനോടു പറഞ്ഞു: ഈ ഹിത്യസ്ത്രീകൾമൂലം എനിക്കു ജീവിതം മടുത്തു. ഈ നാട്ടുകാരായ ഇവരെപ്പോലെയുള്ള ഹിത്യസ്ത്രീകളിൽനിന്ന് ഒരുവളെ യാക്കോബും വിവാഹംകഴിച്ചാൽ പിന്നെ ഞാനെന്തിനു ജീവിക്കണം?