Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

പുറപ്പാട് 37

അധ്യായങ്ങൾ

സാക്ഷ്യപേടകം

1ബസാലേൽ കരുവേലത്തടികൊണ്ടു പേടകമുണ്ടാക്കി. അതിന്റെ നീളം രണ്ടര മുഴം ആയിരുന്നു; വീതിയും ഉയരവും ഒന്നര മുഴം വീതവും.
2തനി സ്വർണം കൊണ്ട് അതിന്റെ അകവും പുറവും പൊതിഞ്ഞു. അതിനുചുറ്റും സ്വർണം കൊണ്ടുള്ള ഒരു അരികുപാളി പിടിപ്പിച്ചു.
3നാലു സ്വർണവളയങ്ങളുണ്ടാക്കി, നാലു മൂലകളിൽ ഘടിപ്പിച്ചു; ഒരുവശത്തു രണ്ടും മറുവശത്തു രണ്ടും.
4അവൻ കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി സ്വർണംകൊണ്ടു പൊതിഞ്ഞു.
5പേടകം വഹിക്കുന്നതിന് അതിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ തണ്ടുകൾ കടത്തി.
6തനി സ്വർണംകൊണ്ട് കൃപാസനം നിർമിച്ചു. അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവുമായിരുന്നു.
7കൃപാസനത്തിൻെറ രണ്ടഗ്രങ്ങളിൽ സ്ഥാപിക്കാൻ സ്വർണത്തകിടുകൊണ്ട് രണ്ടു കെരൂബുകളെ നിർമിച്ചു.
8രണ്ടഗ്രങ്ങളിലും ഒന്നുവീതം കൃപാസനത്തോട് ഒന്നായിച്ചേർത്താണ് അവയെ നിർമിച്ചത്.
9കെരൂബുകൾ മുകളിലേക്കു ചിറകുകൾ വിരിച്ച് കൃപാസനത്തെ മൂടിയിരുന്നു. കൃപാസനത്തിലേക്കു തിരിഞ്ഞ് അവ മുഖാഭിമുഖം നിലകൊണ്ടു.

തിരുസാന്നിദ്ധ്യ അപ്പത്തിൻെറ മേശ

10കരുവേലത്തടികൊണ്ട് അവൻ മേശയുണ്ടാക്കി. അതിനു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നരമുഴം ഉയരവുമുണ്ടായിരുന്നു.
11തനി സ്വർണംകൊണ്ട് അതു പൊതിയുകയും മുകൾഭാഗത്തു ചുറ്റിലും സ്വർണംകൊണ്ട് അരികുപാളി പിടിപ്പിക്കുകയും ചെയ്തു.
12അതിനുചുറ്റും കൈപ്പത്തിയുടെ വീതിയിൽ ഒരു ചട്ടവും ചട്ടത്തിനു ചുറ്റും സ്വർണംകൊണ്ട് അരികുപാളിയും പിടിപ്പിച്ചു.
13അവൻ നാലു സ്വർണവളയങ്ങൾ നിർമിച്ച് അവ മേശയുടെ നാലു കാലുകളിൽ ഘടിപ്പിച്ചു.
14മേശ വഹിക്കാനുള്ള തണ്ടുകൾ കടത്തിയിരുന്ന വളയങ്ങൾ ചട്ടത്തോടു ചേർന്നതായിരുന്നു.
15ഈ തണ്ടുകൾ അവൻ കരുവേലത്തടികൊണ്ടുണ്ടാക്കി, സ്വർണംകൊണ്ടു പൊതിഞ്ഞു.
16മേശപ്പുറത്തേക്കുള്ള ഉപകരണങ്ങൾ - താലങ്ങൾ, തട്ടങ്ങൾ, കലശങ്ങൾ, പാനീയബലിക്കുള്ള ചഷകങ്ങൾ എന്നിവ - തനി സ്വർണംകൊണ്ടു നിർമിച്ചു.

വിളക്കുകാൽ

17തനി സ്വർണംകൊണ്ടു വിളക്കുകാൽ ഉണ്ടാക്കി. അതിന്റെ അടിത്തട്ട്, തണ്ട്, ചഷകങ്ങൾ, മുകുളങ്ങൾ, പുഷ്പങ്ങൾ എന്നിവ ഒരേ സ്വർണത്തകിടിലാണ് പണിതത്.
18വിളക്കുകാലിന് ഓരോ വശത്തും മൂന്നുവീതം രണ്ടു വശങ്ങളിലായി ആറു ശാഖകളുണ്ടായിരുന്നു.
19വിളക്കുകാലിന്റെ ആറു ശാഖകളിലോരോന്നിലും ബദാം പൂവിന്റെ ആകൃതിയിലുളളതും മുകുളങ്ങളോടും പുഷ്പദലങ്ങളോടും കൂടിയതുമായ മൂന്നു ചഷകങ്ങൾവീതം ഉണ്ടായിരുന്നു.
20വിളക്കുകാലിന്റെ തണ്ടിൻമേൽ ബദാം പൂവിന്റെ ആകൃതിയിലുള്ളതും മുകുളങ്ങളോടും പുഷ്പദലങ്ങളോടും കൂടിയതുമായ നാലു ചഷകങ്ങൾ ഉണ്ടായിരുന്നു.
21വിളക്കുകാലിൽനിന്നു പുറപ്പെടുന്ന ഓരോ ജോടി ശാഖകളുടെയും ചുവട്ടിൽ വിളക്കുകാലിന്റെ തണ്ടിനോട് ഒന്നായിച്ചേർന്ന് ഒരു മുകുളം വീതമുണ്ടായിരുന്നു.
22മുകുളങ്ങളും ശാഖകളും വിളക്കുകാലിനോട് ഒന്നായിച്ചേർന്നിരുന്നു. എല്ലാം തനി സ്വർണത്തകിടുകൊണ്ട് പണിതതായിരുന്നു.
23അവൻ അതിന്റെ ഏഴു വിളക്കുകളും തിരിയണയ്ക്കാനുപയോഗിക്കുന്ന കത്രികകളും തട്ടങ്ങളും തനി സ്വർണംകൊണ്ടു നിർമിച്ചു.
24വിളക്കുകാലും അതിന്റെ എല്ലാ ഉപകരണങ്ങളും ഒരു താലന്ത് തനി സ്വർണംകൊണ്ടാണു നിർമിച്ചത്.

ധൂപപീഠം

25കരുവേലത്തടികൊണ്ട് അവൻ ഒരു ധൂപപീഠം പണിതു. അത് ഒരു മുഴം നീള വും ഒരു മുഴം വീതിയുമുള്ള സമചതുരമായിരുന്നു; ഉയരം രണ്ടു മുഴം. അതിന്റെ കൊമ്പുകൾ അതിനോട് ഒന്നായിച്ചേർന്നിരുന്നു.
26തനി സ്വർണംകൊണ്ട് അവൻ അതിന്റെ മുകൾഭാഗവും വശങ്ങളും കൊമ്പുകളും പൊതിഞ്ഞു. അതിനു മുകൾവശത്തായി ചുറ്റും സ്വർണംകൊണ്ടുള്ള അരികുപാളി പിടിപ്പിച്ചു.
27അതു വഹിക്കുന്നതിനുള്ള തണ്ടുകൾ കടത്തുന്നതിന് അരികുപാളിയുടെ താഴെ മൂലകളിലായി ഒരു വശത്തു രണ്ടും മറുവശത്തു രണ്ടും സ്വർണവളയങ്ങൾ ഘടിപ്പിച്ചു.
28കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി, സ്വർണംകൊണ്ടു പൊതിഞ്ഞു.
29സുഗന്ധതൈലങ്ങൾ നിർമിക്കുന്ന വിദഗ്ധനെപ്പോലെ അവൻ വിശുദ്ധമായ അഭിഷേകതൈലവും ധൂപത്തിനുള്ള പരിമളവ സ്തുക്കളും സജ്ജീകരിച്ചു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്