Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

പുറപ്പാട് 17

അധ്യായങ്ങൾ

പാറയിൽനിന്നു ജലം

1ഇസ്രായേൽ സമൂഹം മുഴുവൻ സീൻമരുഭൂമിയിൽ നിന്നു പുറപ്പെട്ടു കർത്താവിന്റെ നിർദേശമനുസരിച്ച് പടിപടിയായിയാത്ര ചെയ്ത് റഫിദീമിൽ എത്തി പാളയമടിച്ചു. അവിടെ അവർക്കു കുടിക്കാൻ വെള്ള മുണ്ടായിരുന്നില്ല.
2ജനം മോശയെ കുററപ്പെടുത്തിക്കൊണ്ട് ഞങ്ങൾക്കു കുടിക്കാൻവെള്ളം തരിക എന്നു പറഞ്ഞു. മോശ അവരോടു പറഞ്ഞു: നിങ്ങൾ എന്തിന് എന്നെ കുററപ്പെടുത്തുന്നു?എന്തിനു കർത്താവിനെ പരീക്ഷിക്കുന്നു?
3ദാഹിച്ചു വലഞ്ഞജനം മോശയ്ക്കെതിരേ ആവലാതിപ്പെട്ടു ചോദിച്ചു: നീ എന്തിനാണു ഞങ്ങളെ ഈജിപ്തിൽ നിന്നു പുറത്തേക്കു കൊണ്ടുവന്നത്? ഞങ്ങളും കുട്ടികളും കന്നുകാലികളും ദാഹിച്ചു ചാകട്ടെ എന്നു കരുതിയാണോ?
4മോശ കർത്താവിനോടു നിലവിളിച്ചു പറഞ്ഞു: ഈ ജനത്തോടു ഞാൻ എന്താണു ചെയ്യുക? ഏറെത്താമസിയാതെ അവർ എന്നെ കല്ലെറിയും.
5കർത്താവു മോശയോട് അരുളിച്ചെയ്തു: ഏതാനും ഇസ്രായേൽ ശ്രേഷ്ഠൻമാരുമൊത്ത് നീ ജനത്തിന്റെ മുൻപേ പോകുക. നദിയുടെമേൽ അടിക്കാൻ ഉപയോഗിച്ചവടിയും കൈയിലെടുത്തുകൊള്ളുക.
6ഇതാ, നിനക്കു മുൻപിൽ ഹോറെബിലെ പാറമേൽ ഞാൻ നിൽക്കും. നീ ആ പാറയിൽ അടിക്കണം. അപ്പോൾ അതിൽനിന്നു ജനത്തിനു കുടിക്കാൻ വെള്ളം പുറപ്പെടും. ഇസ്രായേൽ ശ്രേഷ്ഠൻമാരുടെ സാന്നിധ്യത്തിൽമോശ അങ്ങനെ ചെയ്തു.
7ഇസ്രായേൽക്കാർ അവിടെവച്ചു കലഹിച്ചതിനാലും കർത്താവു ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ എന്നു ചോദിച്ചുകൊണ്ട് കർത്താവിനെ പരീക്ഷിച്ചതിനാലും മോശ ആ സ്ഥലത്തിനു മാസാ എന്നും മെറീബാ എന്നും പേരിട്ടു.10

അമലേക്യരുമായിയുദ്ധം

8അമലേക്യർ റഫിദീമിൽ വന്ന് ഇസ്രായേൽക്കാരെ ആക്രമിച്ചു.
9അപ്പോൾ മോശ ജോഷ്വയോടു പറഞ്ഞു: ആളുകളെ തിരഞ്ഞെടുത്ത് അമലേക്യരുമായിയുദ്ധത്തിനു പുറപ്പെടുക. ഞാൻ നാളെ ദൈവത്തിന്റെ വടി കൈയിലെടുത്തു മലമുകളിൽ നിൽക്കും.
10മോശ പറഞ്ഞതനുസരിച്ച് ജോഷ്വ അമലേക്യരുമായിയുദ്ധം ചെയ്തു. മോശ, അഹറോൻ, ഹൂർ എന്നിവർ മലമുകളിൽ കയറിനിന്നു.
11മോശ കരങ്ങളുയർത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേൽ വിജയിച്ചുകൊണ്ടിരുന്നു. കരങ്ങൾ താഴ്ത്തിയപ്പോൾ അമലേക്യർക്കായിരുന്നു വിജയം.
12മോശയുടെ കൈകൾ കുഴഞ്ഞു. അപ്പോൾ അവർ ഒരു കല്ലു നീക്കിയിട്ടു കൊടുത്തു. മോശ അതിൻമേൽ ഇരുന്നു. അഹറോനും ഹൂറും അവന്റെ കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. സൂര്യാസ്തമയം വരെ അവന്റെ കൈകൾ ഉയർന്നുതന്നെ നിന്നു.
13ജോഷ്വ അമലേക്കിനെയും അവന്റെ ആളുകളെയും വാളുകൊണ്ട് അരിഞ്ഞു വീഴ്ത്തി.
14കർത്താവു മോശയോട് അരുളിച്ചെയ്തു: ഇതിന്റെ ഓർമ നിലനിർത്താനായി നീ ഇത് ഒരു പുസ്തകത്തിലെഴുതി, ജോഷ്വയെ വായിച്ചു കേൾപ്പിക്കുക. ആകാശത്തിൻ കീഴിൽ നിന്ന് അമലേക്കിൻെറ സ്മ രണ ഞാൻ നിശ്ശേഷം മായിച്ചുകളയും.
15മോശ അവിടെ ഒരു ബലിപീഠം നിർമിച്ച് അതിനുയാഹ്വെനിസ്സി എന്നു പേരു നൽകി.11
16എന്തെന്നാൽ, അവൻ പറഞ്ഞു: കർത്താവിന്റെ പതാക കൈയിലെടുക്കുവിൻ. തലമുറതോറും കർത്താവ് അമലേക്കിനെതിരായിയുദ്ധംചെയ്തുകൊണ്ടിരിക്കും.

അടിക്കുറിപ്പുകൾ

  1. 10മാസാ-പരീക്ഷിക്കുക. മെറീബ - കലഹം.
  2. 11യാഹ്വെനിസ്സി - കർത്താവ് എൻെറ പതാക.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്