സംഖ്യ 32
അധ്യായങ്ങൾ
ജോർദാനു കിഴക്കുള്ള ഗോത്രങ്ങൾ
1റൂബൻെറയും ഗാദിൻെറയും സന്തതികൾക്കു വളരെയേറെആടുമാടുകളുണ്ടായിരുന്നു. യാസേർ, ഗിലയാദ് എന്നീ ദേശങ്ങൾ നല്ല മേച്ചിൽ സ്ഥലമാണെന്ന് അവർ കണ്ടു.
2അതിനാൽ അവർ മോശയോടും പുരോഹിതനായ എലെയാസറിനോടും സമൂഹത്തിലെ നേതാക്കളോടും പറഞ്ഞു:
3അത്താരോത്ത്, ദീബോൻ, യാസേർ, നിമ്രാ, ഹെഷ്ബോ ൺ, എലെയാലെ,
4സെബാം, നെബോ, ബയോൺ എന്നിങ്ങനെ കർത്താവ് ഇസ്രായേൽ സമൂഹത്തിന്റെ മുമ്പാകെ കീഴടക്കിയ ദേശം മേച്ചിൽസ്ഥലമാണ്. ഈ ദാസർക്ക് ആടുമാടുകൾ ഉണ്ടുതാനും.
5ഞങ്ങളിൽ സംപ്രീതനെങ്കിൽ ഈ പ്രദേശം ഞങ്ങൾക്ക് അവകാശമായി തന്നാലും: ഞങ്ങളെ ജോർദാന്റെ മറുകരയിലേക്കു കൊണ്ടുപോകരുതേ!
6മോശ ഗാദിൻെറയും റൂബൻേറ യും സന്തതികളോടു പറഞ്ഞു: സഹോദരൻമാർയുദ്ധത്തിനു പോകുമ്പോൾ നിങ്ങൾ ഇവിടെ ഇരിക്കുകയോ?
7കർത്താവ് ഇസ്രായേൽ ജനത്തിനു നൽകിയിരിക്കുന്ന നാട്ടിൽ കടക്കുന്നതിൽ നിങ്ങൾ അവരെ നിരുത്സാഹരാക്കുന്നതെന്തുകൊണ്ട്?
8നാട് ഒറ്റുനോക്കാൻ കാദെഷ്ബർണയായിൽനിന്നു നിങ്ങളുടെ പിതാക്കൻമാരെ ഞാനയച്ചപ്പോൾ അവരും ഇപ്രകാരംതന്നെ ചെയ്തു.
9അവർ എഷ്ക്കോൾ താഴ്വരയോളം ചെന്നു നാടു കണ്ടതിനുശേഷം, കർത്താവ് ഇസ്രായേൽ ജനത്തിനു നൽകിയിരുന്ന നാട്ടിലേക്കു പോകുന്നതിൽ അവരെ നിരുത്സാഹരാക്കി.
10അന്നു കർത്താവിന്റെ കോപം ജ്വലിച്ചു. അവിടുന്നു ശപഥപൂർവം അരുളിച്ചെയ്തു :
11ഈജിപ്തിൽനിന്നു പുറപ്പെട്ടവരിൽ ഇരുപതും അതിനുമേലും വയസ്സുള്ളവരിൽ ആരും, അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും ഞാൻ വാഗ്ദാനം ചെയ്ത ഭൂമി കാണുകയില്ല.
12എന്തുകൊണ്ടെന്നാൽ അവർ എന്നെ പൂർണമായി അനുസരിച്ചില്ല. എന്നാൽ, കെനീസിയക്കാരനായ യഫുന്നയുടെ മകൻ കാലെബും നൂനിന്റെ മകൻ ജോഷ്വയും അവിടെ പ്രവേശിക്കും. കാരണം, അവർ കർത്താവിനെ പൂർണമായി അനുസരിച്ചു.
13കർത്താവിന്റെ കോപം ഇസ്രായേലിനെ തിരേ ജ്വലിച്ചു; അവിടുത്തെ മുമ്പിൽ തിൻമ പ്രവർത്തിച്ച തലമുറനിശ്ശേഷം നശിക്കുന്നതുവരെ മരുഭൂമിയിലൂടെ നാൽപതുവർഷം അലഞ്ഞുതിരിയാൻ ഇടയാക്കുകയുംചെയ്തു.
14ഇസ്രായേലിനെതിരേ കർത്താവിന്റെ കോപം ഇനിയും ഉഗ്രമാകാൻതക്ക വണ്ണം നിങ്ങളുടെ പിതാക്കൻമാരുടെ സ്ഥാനത്തു പാപികളുടെ ഗണമായി നിങ്ങൾ ഉയർന്നിരിക്കുന്നു.
15എന്തെന്നാൽ, അവിടുത്തെ അനുഗമിക്കുന്നതിൽനിന്നു നിങ്ങൾ വ്യതിചലിച്ചാൽ അവിടുന്നു വീണ്ടും അവരെ മരുഭൂമിയിൽ ഉപേക്ഷിക്കും. അങ്ങനെ ജനത്തെ മുഴുവൻ നിങ്ങൾ നശിപ്പിക്കും.
16അപ്പോൾ അവർ മോശയോടു പറഞ്ഞു: ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്കുവേണ്ടി ആലകളും കുട്ടികൾക്കുവേണ്ടി പട്ടണങ്ങളും പണിയട്ടെ.
17എന്നാൽ, ഇസ്രായേൽ ജനത്തെ ലക്ഷ്യത്തിലെത്തിക്കുന്നതുവരെ ഞങ്ങൾ ആയുധമേന്തിയുദ്ധത്തിനൊരുങ്ങി അവർക്കുമുമ്പേ പോകാം. തത്സമയം ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഈ ദേശവാസികളുടെ ആക്രമണത്തെ ഭയപ്പെടാതെ കോട്ടയാൽ സുരക്ഷിതമായ പട്ടണങ്ങളിൽ വസിക്കുകയും ചെയ്യാം.
18ഇസ്രായേല്യരെല്ലാം താന്താങ്ങളുടെ അവകാശം കൈവശമാക്കുന്നതുവരെ ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങുകയില്ല.
19ജോർദാന്റെ മറുകരയും അതിനപ്പുറവും അവരോടൊപ്പം ഞങ്ങൾ ഭൂമി അവകാശമാക്കുകയില്ല. കിഴക്കു ജോർദാനിക്കരെ ഞങ്ങൾക്ക് അവകാശം ലഭിച്ചിട്ടുണ്ടല്ലോ.
20മോശ പറഞ്ഞു: കർത്താവിന്റെ മുമ്പിൽയുദ്ധത്തിനു പോകാൻ ആയുധവുമണിഞ്ഞ്,
21അവിടുന്നു ശത്രുക്കളെയെല്ലാം ഓടിച്ചു ദേശം കീഴടക്കുന്നതുവരെ, നിങ്ങളിൽയുദ്ധശേഷിയുള്ളവരെല്ലാം അവിടുത്തെ മുമ്പിൽ ജോർദാന്റെ മറുകരയിലേക്കു പോകുമെങ്കിൽ,
22ദേശം കർത്താവിന്റെ മുമ്പിൽ കീഴടങ്ങിക്കഴിയുമ്പോൾ നിങ്ങൾക്കു മടങ്ങിപ്പോകാം. അപ്പോൾ നിങ്ങൾ കർത്താവിൻെറയും ഇസ്രായേലിന്റെയും മുമ്പിൽ കുറ്റമില്ലാത്തവരായിരിക്കും; ഈ ദേശം കർത്താവിന്റെ മുമ്പിൽ നിങ്ങളുടെ അവകാശമായിരിക്കുകയും ചെയ്യും.
23അങ്ങനെ ചെയ്യുന്നില്ലെങ്കിൽ കർത്താവിനെതിരായി നിങ്ങൾ പാപം ചെയ്യും. നിങ്ങളുടെ പാപം നിങ്ങളെ വേട്ടയാടുമെന്ന് അറിഞ്ഞുകൊള്ളുക.
24നിങ്ങളുടെ കുട്ടികൾക്കായി പട്ടണങ്ങളും ആടുകൾക്ക് ആലകളും പണിയുവിൻ; നിങ്ങൾ ചെയ്ത വാഗ്ദാനം നിറവേറ്റുകയും വേണം.
25ഗാദിൻെറയും റൂബൻെറയും ഗോത്രങ്ങൾ മോശയോടു പറഞ്ഞു: അങ്ങു കൽപിക്കുന്നതുപോലെ ഈ ദാസൻമാർ ചെയ്തുകൊള്ളാം.
26ഞങ്ങളുടെ കുട്ടികളും ഭാര്യമാരും ആടുമാടുകളും ഗിലയാദിലെ പട്ടണങ്ങളിൽ തങ്ങട്ടെ.
27ഈ ദാസൻമാർ അങ്ങു കൽപിക്കുന്നതുപോലെ ആയുധമേന്തിയുദ്ധത്തിനായി കർത്താവിന്റെ മുമ്പിൽ പോകാം.
28മോശ അവരെക്കുറിച്ചു പുരോഹിതനായ എലെയാസറിനോടും നൂനിന്റെ പുത്രൻ ജോഷ്വയോടും ഇസ്രായേൽ ഗോത്രങ്ങളുടെ ശ്രേഷ്ഠൻമാരോടും പറഞ്ഞു:
29ഗാദിൻെറയും റൂബൻെറയും പുത്രൻമാർ ആയുധധാരികളായിയുദ്ധംചെയ്യാൻ നിങ്ങളോടൊപ്പം ജോർദാൻ കടന്നു കർത്താവിന്റെ മുമ്പിൽ പോകുകയും നിങ്ങൾക്കുവേണ്ടി ദേശം കീഴടക്കുകയും ചെയ്താൽ, ഗിലയാദുദേശം അവർക്ക് അവകാശമായി കൊടുക്കണം.
30എന്നാൽ, അവർ നിങ്ങളോടൊപ്പംയുദ്ധ സന്നദ്ധരായി വരുന്നില്ലെങ്കിൽ കാനാൻദേശത്തു നിങ്ങളുടെ ഇടയിൽ ആയിരിക്കട്ടെ അവർക്ക് അവകാശം.
31ഗാദിൻെറയും റൂബൻെറയും സന്തതികൾ പറഞ്ഞു: കർത്താവ് അരുളിച്ചെയ്തതുപോലെ ഈ ദാസർ പ്രവർത്തിച്ചുകൊള്ളാം.
32ജോർദാനിക്കരെ ഞങ്ങൾ കൈവശമാക്കിയ പ്രദേശം ഞങ്ങളുടേതാകേണ്ടതിന് ആയുധധാരികളായി ഞങ്ങൾ കർത്താവിന്റെ മുമ്പിൽ കാനാനിലേക്കു പോകാം.
33അമോര്യരാജാവായ സീഹോൻെറയും ബാഷാൻരാജാവായ ഓഗിൻെറയും രാജ്യങ്ങളടങ്ങുന്ന പ്രദേശം മുഴുവനും അതിലുള്ള പട്ടണങ്ങളും ഗാദിൻെറയും റൂബൻെറയും ഗോത്രങ്ങൾക്കും ജോസഫിന്റെ പുത്രനായ മനാസ്സെയുടെ അർധഗോത്രത്തിനുമായി മോശ നൽകി.
34ഗാദിൻെറ ഗോത്രക്കാർ ദീബോൻ,
35അത്താരോത്ത്, അരോവേർ, അത്രോത്ത്ഷോഫാൻ,
36യാസേർ, യോഗ്ബഹാ, ബേത്നിമ്രാ, ബേത്ഹാരൻ എന്നീ പട്ടണങ്ങളും ആടുകൾക്കുള്ള ആല കളും പണിതു; പട്ടണങ്ങൾ മതിലുകെട്ടി ഉറപ്പിച്ചു.
37റൂബൻെറ ഗോത്രക്കാർ ഹെഷ്ബോൺ, എലെയാലെ, കിര്യാത്തായിം,
38പിന്നീടു പേരു മാറ്റിയ നെബോ, ബാൽമെയോൺ എന്നീ പട്ടണങ്ങളും സിബ്മാ പട്ടണവും പണിതു. അവർ പണിത പട്ടണങ്ങൾക്കു വേറെപേരുകൾ നൽകി.
39മനാസ്സെയുടെ മകനായ മാഖീറിൻെറ പുത്രൻമാർ ഗിലയാദ് കീഴടക്കി; അവിടെയുണ്ടായിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു.
40മനാസ്സെയുടെ മകനായ മാഖീറിന് മോശ ഗിലയാദ് കൊടുത്തു; അവൻ അവിടെ താമസിച്ചു.
41മനാസ്സെയുടെ പുത്രൻയായീർ പിടിച്ചടക്കിയ ഗിലയാദ് ഗ്രാമങ്ങൾക്കു ഹഋോത്ത്-യായീർ എന്ന് അവൻ പേരിട്ടു.
42കെനാത്തും അ തിൻെറ ഗ്രാമങ്ങളും നോബഹ് പിടിച്ചടക്കി; അവൻ തൻെറ പേരനുസരിച്ച് അതിനെ നോബഹ് എന്നു വിളിച്ചു.