സംഖ്യ 25
അധ്യായങ്ങൾ
പെയോറിലെ ബാൽ
1ഷിത്തിമിൽ പാർക്കുമ്പോൾ മൊവാബ്യ സ്ത്രീകളുമായി ഇസ്രായേൽജനംവേശ്യാവൃത്തിയിൽ ഏർപ്പെടാൻ തുടങ്ങി.
2അവർ തങ്ങളുടെ ദേവൻമാരുടെ ബലികൾക്ക് ഇസ്രായേൽക്കാരെ ക്ഷണിച്ചു. അവർ അവരോടു ചേർന്നു ഭക്ഷിക്കുകയും ദേവൻമാരെ ആരാധിക്കുകയും ചെയ്തു.
3അങ്ങനെ ഇസ്രായേൽ പെയോറിലെ ബാലിനു സേവ ചെയ്തു; അവർക്കെതിരേ കർത്താവിന്റെ കോപം ജ്വലിച്ചു.
4അവിടുന്ന് മോശയോട് അരുളിച്ചെയ്തു: ജനത്തിന്റെ തല വൻമാരെ പിടിച്ച്, കർത്താവിന്റെ മുമ്പാകെ പരസ്യമായി തൂക്കിലിടുക. കർത്താവിന്റെ ഉഗ്രകോപം ജനങ്ങളിൽനിന്നു മാറിപ്പോകട്ടെ.
5മോശ ഇസ്രായേലിലെന്യായാധിപൻമാരോടു പറഞ്ഞു: നിങ്ങൾ ഓരോരുത്തരും പെ യോറിലെ ബാലിന്റെ അടിമകളായിത്തീർന്ന നിങ്ങളുടെ ആളുകളെ വധിക്കുക.
6മോശയും സമാഗമ കൂടാര വാതിൽക്കൽ വിലപിച്ചുകൊണ്ടുനിന്ന ഇസ്രായേൽ ജനം മുഴുവനും കാൺകെ ഒരു ഇസ്രായേൽക്കാരൻ തൻെറ വീട്ടിലേക്ക് ഒരു മിദിയാൻസ്ത്രീയെ കൂട്ടിക്കൊണ്ടു വന്നു.
7പുരോഹിതനായ അഹറോന്റെ പുത്രനായ എലെയാസ റിൻെറ പുത്രൻ ഫിനെഹാസ് ഇതുകണ്ട് എഴുന്നേറ്റ് ഒരു കുന്തവുമെടുത്തുകൊണ്ടു സ മൂഹത്തിൽനിന്നു പുറത്തു പോയി.
8ആ ഇസ്രായേല്യന്റെ പുറകേ അവൻ അകത്തുചെന്ന് അവരിരുവരുടെയും - ഇസ്രായേല്യന്റെയും സ്ത്രീയുടെയും - ഉദരം തുളഞ്ഞു കടക്കുംവിധം കുത്തി. അങ്ങനെ ഇസ്രായേൽ ജനത്തെ ബാധിച്ച മഹാമാരി നിലച്ചു.
9മഹാമാരികൊണ്ടു മരണമടഞ്ഞവർ ഇരുപത്തി നാലായിരംപേരാണ്.
10കർത്താവു മോശയോട് അരുളിച്ചെയ്തു:
11പുരോഹിതനായ അഹറോന്റെ പുത്രനായ എലെയാസറിൻെറ മകൻ ഫിനെ ഹാസ് ഇസ്രായേൽ ജനത്തിന്റെ ഇടയിൽ എന്റെ തീക്ഷ്ണതയ്ക്കൊത്തവണ്ണം പ്രവർത്തിച്ച് എന്റെ ക്രോധം അവരിൽനിന്ന് അ കറ്റിയിരിക്കുന്നു. അതിനാൽ, കോപം ജ്വ ലിച്ചു ഞാനവരെ സംഹരിച്ചില്ല.
12ആകയാൽ, അവനുമായി ഞാൻ സമാധാനത്തിന്റെ ഉടമ്പടി സ്ഥാപിക്കുന്നു.
13അത് അവനും അവനുശേഷം അവന്റെ സന്തതികൾക്കും നിത്യപൗരോഹിത്യത്തിന്റെ ഉടമ്പടിയായിരിക്കും. കാരണം, അവൻ തൻെറ ദൈവത്തിനുവേണ്ടി തീക്ഷ്ണത കാണിക്കുകയും ഇസ്രായേൽജനത്തിനുവേണ്ടി പ്രായ ശ്ചിത്തം അനുഷ്ഠിക്കുകയും ചെയ്തു.
14മിദിയാൻകാരിയോടൊപ്പം വധിക്കപ്പെട്ട ഇസ്രായേല്യൻ ശിമയോൻഗോത്രത്തിൽപെട്ട ഒരു കുടുംബത്തലവനായ സാലുവിൻെറ മകൻ സിമ്രി ആണ്.
15കൊല്ലപ്പെട്ട മിദിയാൻകാരി, മിദിയാൻവംശത്തിൽപെട്ട ഒരു കുടുംബത്തലവനായ സൂറിൻെറ മകൾ കൊസ്ബി ആകുന്നു.
16കർത്താവു മോശയോട് അരുളിച്ചെയ്തു :
17മിദിയാന്യരെ ആക്രമിച്ചു നിശ്ശേഷം സംഹരിക്കുക.
18കാരണം, പെയോറിന്റെ കാര്യത്തിലും പെയോർനിമിത്തമുണ്ടായ മഹാമാരിയുടെ നാളിൽ വധിക്കപ്പെട്ട അവരുടെ സഹോദരിയും മിദിയാൻപ്രമാണിയുടെ മകളുമായ കൊസ്ബിയുടെ കാര്യത്തിലും ചെയ്ത ചതിപ്രയോഗങ്ങളാൽ മിദിയാൻകാർ നിങ്ങളെ വളരെയധികം ക്ലേശിപ്പിച്ചു.