Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സംഖ്യ 22

അധ്യായങ്ങൾ

ബാലാക്കും ബാലാമും

1ഇസ്രായേൽയാത്ര തുടർന്നു മൊവാബു സമതലത്തിൽ ജോർദാനക്കരെ ജറീക്കോയുടെ എതിർവശത്തു പാളയമടിച്ചു.
2ഇസ്രായേൽ അമോര്യരോടു ചെയ്തതെല്ലാം സിപ്പോറിൻെറ മകൻ ബാലാക് കണ്ടു.
3സം ഖ്യാബലത്തിൽ മികച്ചുനിന്ന ഇസ്രായേലിനെ മൊവാബു ഭയപ്പെട്ടു. അവരെപ്രതി അവൻ ഭയചകിതനായി.
4മൊവാബ് മിദിയാനിലെ പ്രമാണികളോടു പറഞ്ഞു: കാള വയലിലെ പുല്ലു തിന്നുന്നതുപോലെ ഈ നാടോടികൾ നമ്മെ വിഴുങ്ങിക്കളയും. സിപ്പോറിൻെറ മകൻ ബാലാക് ആയിരുന്നു അക്കാലത്തു മൊവാബ്യരുടെ രാജാവ്.
5അവൻ അമാവിൻെറ ദേശത്തു യൂഫ്രട്ടീസ് തീരത്തുള്ള പെത്തോറിലേക്കു ദൂതനെ അയച്ച് ബയോറിൻെറ മകൻ ബാലാമിനോടു പറഞ്ഞു: ഈജിപ്തിൽനിന്ന് ഒരു ജനത വന്നു ഭൂമുഖം മൂടിയിരിക്കുന്നു; അവർ എനിക്കെതിരായി പാളയമടിച്ചിരിക്കുകയാണ്.
6അതിനാൽ, നീ വന്ന് എനിക്കു കീഴടക്കാൻ സാധിക്കാത്ത ഈ ജനത്തെ ശപിക്കുക. എങ്കിൽ, അവരെ ഇവിടെനിന്നു തോൽപിച്ചോടിക്കാൻ എനിക്കു സാധിച്ചേക്കും. നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെടുന്നു; നീ ശപിക്കുന്നവൻ ശപിക്കപ്പെടുന്നു എന്ന് എനിക്കറിയാം.
7മൊവാബിലെയും മിദിയാനിലെയും പ്രമാണികൾ പ്രശ്നദക്ഷിണയുമായിയാത്രതിരിച്ചു. അവർ ബാലാക്കിന്റെ സന്ദേശം ബാലാമിനെ അറിയിച്ചു.
8ബാലാം അവരോടു പറഞ്ഞു: ഈ രാത്രി ഇവിടെ താമസിക്കുക. ്കർത്താവിൻെറ അരുളപ്പാടനുസരിച്ചു ഞാൻ നിങ്ങൾക്കു മറുപടി തരാം. അങ്ങനെ മൊവാബിലെ പ്രഭുക്കൻമാർ ബാലാമിനോടുകൂടെ താമസിച്ചു.
9ദൈവം ബാലാമിനു പ്രത്യക്ഷപ്പെട്ടു ചോദിച്ചു: നിന്റെ കൂടെയുള്ള ഈ മനുഷ്യർ ആരാണ്?
10ബാലാം ദൈവത്തോടു പറഞ്ഞു: മൊവാബ് രാജാവായ സിപ്പോറിൻെറ മകൻ ബാലാക് അയച്ചവരാണിവർ.
11അവർ പറയുന്നു: ഈജിപ്തിൽനിന്ന് ഒരു ജനത വന്നു ഭൂമുഖം മൂടിയിരിക്കുന്നു. നീ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കുക. എങ്കിൽ, യുദ്ധത്തിൽ അവരെ തോൽപിച്ചോടിക്കാൻ എനിക്കു കഴിഞ്ഞേക്കും.
12ദൈവം ബാലാമിനോട് അരുളിച്ചെയ്തു: നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കയുമരുത്. എന്തെന്നാൽ അവർ അനുഗൃഹീതരാണ്.
13ബാലാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കൻമാരോടു പറഞ്ഞു: നിങ്ങൾ സ്വദേശത്തേക്കു മടങ്ങിപ്പോകുവിൻ. ഞാൻ നിങ്ങളുടെ കൂടെ വരുന്നതു കർത്താവു നിരോധിച്ചിരിക്കുന്നു.
14മൊവാബു പ്രഭുക്കൻമാർ തിരിച്ചുചെന്നു കൂടെപ്പോരുവാൻ ബാലാം വിസമ്മതിക്കുന്നു എന്നു ബാലാക്കിനെ അറിയിച്ചു
15ബാലാക് വീണ്ടും അവരെക്കാൾ ബഹുമാന്യരായ കൂടുതൽ പ്രഭുക്കൻമാരെ അയച്ചു.
16അവർ ബാലാമിന്റെ അടുക്കൽ വന്നു പറഞ്ഞു, സിപ്പോറിൻെറ മകൻ ബാലാക് അപേക്ഷിക്കുന്നു: ഒരു കാരണവശാലും എന്റെയടുക്കൽ വരാതിരിക്കരുത്.
17ഞാൻ നിനക്കു ബഹുമതികൾ നൽകാം; നീ എന്തു പറഞ്ഞാലും ഞാൻ ചെയ്തുതരാം; വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കുക.
18ബാലാക്കിന്റെ സേവകരോടു ബാലാം പറഞ്ഞു: ബാലാക് തൻെറ വീടു നിറയെ വെള്ളിയും സ്വർണവും എനിക്കു തന്നാലും എന്റെ ദൈവമായ കർത്താവു കൽപിക്കുന്നതിൽ കൂടുതലോകുറവോ ചെയ്യുക എനിക്കു സാധ്യമല്ല.
19ഈ രാത്രികൂടി നിങ്ങൾ ഇവിടെ താമസിക്കുവിൻ. കർത്താവു കൂടുതലെന്തെങ്കിലും പറയുമോ എന്ന് അറിയട്ടെ.
20രാത്രിയിൽ ദൈവം ബാലാമിനോടു പറഞ്ഞു: ആ മനുഷ്യർ നിന്നെ വിളിക്കാൻ വന്നിരിക്കുന്നെങ്കിൽ എഴുന്നേറ്റ് അവരോടൊപ്പം പോകുക. എന്നാൽ, ഞാൻ ആജ്ഞാപിക്കുന്നതു മാത്രമേ ചെയ്യാവൂ.

ബാലാമിൻെറ കഴുത

21ബാലാം രാവിലെ എഴുന്നേറ്റു കഴുതയ്ക്കു ജീനിയിട്ടു മൊവാബിലെ പ്രഭുക്കൻമാരോടൊപ്പം പുറപ്പെട്ടു.
22അവൻ പോയതുകൊണ്ട് ദൈവത്തിന്റെ കോപം ജ്വലിച്ചു. കർത്താവിന്റെ ദൂതൻ വഴിയിൽ അവനെതിരേ നിന്നു. കഴുതപ്പുറത്തു സഞ്ചരിച്ചിരുന്ന ബാലാമിന്റെ കൂടെ രണ്ടു ഭൃത്യൻമാരുണ്ടായിരുന്നു.
23കർത്താവിന്റെ ദൂതൻ ഊരിയ വാളുമായി വഴിയിൽ നിൽക്കുന്നതു കണ്ട് കഴുത വയലിലേക്കു ചാടി. വഴിയിലേക്കു തിരിച്ചു കൊണ്ടുവരാൻ ബാലാം അതിനെ അടിച്ചു.
24അപ്പോൾ കർത്താവിന്റെ ദൂതൻമുന്തിരിത്തോട്ടത്തിൽ ഇരുവശവും മതിലുള്ള ഇടുങ്ങിയ വഴിയിൽ നിന്നു.
25കർത്താവിന്റെ ദൂതനെക്കണ്ട് കഴുത മതിലിനോടുചേർന്ന് ഒതുങ്ങി. ബാലാമിന്റെ കാൽ മതിലിൽ ഉരഞ്ഞു. അവൻ കഴുതയെ വീണ്ടും അടിച്ചു.
26കർത്താവിന്റെ ദൂതൻമുമ്പോട്ടു പോയി ഇടം വലം തിരിയാൻ ഇടമില്ലാത്ത ഇടുങ്ങിയ സ്ഥലത്തു നിന്നു.
27ദൂതനെ കണ്ടപ്പോൾ കഴുത കിടന്നുകളഞ്ഞു. ബാലാമിന്റെ കോപം ജ്വലിച്ചു. അവൻ വടികൊണ്ട് കഴുതയെ അടിച്ചു.
28അപ്പോൾ കർത്താവു കഴുതയ്ക്കു സംസാരശക്തി നൽകി. മൂന്നു പ്രാവശ്യം എന്നെ അടിക്കാൻ ഞാൻ നിന്നോട് എന്തു ദ്രോഹം ചെയ്തു, എന്ന് അതു ബാലാമിനോടു ചോദിച്ചു.
29ബാലാം കഴുതയോടു പറഞ്ഞു: നീ എന്നെ അവഹേളിച്ചു; വാളുണ്ടായിരുന്നെങ്കിൽ ഞാൻ നിന്നെ കൊന്നുകളയുമായിരുന്നു.
30കഴുത ബാലാമിനോടു ചോദിച്ചു: ഇന്നുവരെ നീ സഞ്ചരിച്ചിരുന്ന നിന്റെ കഴുതയല്ലേ ഞാൻ ? ഇതിനുമുമ്പ് ഒരിക്കലെങ്കിലും ഞാൻ നിന്നോട് ഇങ്ങനെ ചെയ്തിട്ടുണ്ടോ? ഇല്ല; ബാലാം സമ്മതിച്ചു.
31അപ്പോൾ കർത്താവു ബാലാമിന്റെ കണ്ണുകൾ തുറന്നു. ഊരിയവാളേന്തി വഴിയിൽ നിൽക്കുന്ന കർത്താവിന്റെ ദൂതനെ കണ്ട് അവൻ കമിഴ്ന്നു വീണു.
32കർത്താവിന്റെ ദൂതൻ ബാലാമിനോടു പറഞ്ഞു: കഴുതയെ മൂന്നു പ്രാവശ്യം അടിച്ചതെന്തിന്? നിന്റെ യാത്ര വിവേകശൂന്യമാകയാൽ നിന്നെതടയാൻ ഞാൻ വന്നിരിക്കുന്നു.
33ഈ മൂന്നു പ്രാവശ്യവും കഴുത എന്നെ കണ്ടാണ് തിരിഞ്ഞു പോയത്. അങ്ങനെ വഴിമാറിയില്ലായിരുന്നെങ്കിൽ തീർച്ചയായും ഞാൻ നിന്നെ കൊല്ലുകയും അതിനെ വെറുതെ വിടുകയുംചെയ്യുമായിരുന്നു.
34അപ്പോൾ ബാലാം കർത്താവിന്റെ ദൂതനോടു പറഞ്ഞു: ഞാൻ പാപം ചെയ്തുപോയി; അങ്ങ് എനിക്കെതിരേ വഴിയിൽ നിന്നതു ഞാൻ അറിഞ്ഞില്ല. ഇത് അങ്ങയുടെ ദൃഷ്ടിയിൽ തിൻമയെങ്കിൽ ഞാൻ തിരിച്ചു പൊയ്ക്കൊള്ളാം.
35കർത്താവിന്റെ ദൂതൻ ബാലാമിനോടു പറഞ്ഞു: ഇവരുടെ കൂടെ പൊയ്ക്കൊള്ളുക; എന്നാൽ, ഞാൻ നിന്നോടു പറയുന്ന വചനം മാത്രമേ നീ പറയാവൂ. ബാലാക്കിന്റെ പ്രഭുക്കൻമാരുടെ കൂടെ ബാലാം പോയി.
36ബാലാം വരുന്നു എന്നു കേട്ടു ബാലാക് അവനെ എതിരേൽക്കാൻ രാജ്യത്തിന്റെ അങ്ങേയറ്റത്തെ അതിർത്തിയിലുള്ള അർനോ ൺ നദീതീരത്തു സ്ഥിതിചെയ്യുന്ന ഈർമൊവാബുവരെ ചെന്നു.
37ബാലാക് ബാലാമിനോടു ചോദിച്ചു: നിന്നെ വിളിക്കാൻ ഞാൻ ആളയച്ചില്ലേ? എന്താണ് വരാതിരുന്നത്? നിനക്കുചിതമായ ബഹുമതി നൽകാൻ എനിക്കു കഴിവില്ലെന്നോ?
38ബാലാം ബാലാക്കിനോടു പറഞ്ഞു: ഇതാ ഞാൻ വന്നല്ലോ. എന്നാൽ, സ്വന്തമായി എന്തെങ്കിലും പറയാൻ എനിക്കു കഴിവുണ്ടോ? ദൈവം തോന്നിക്കുന്ന വചനമാണ് എനിക്കു പറയാനുളളത്.
39ബാലാം ബാലാക്കുമൊത്ത് കിരിയാത്ത് ഹൂസോത്തിൽ ചെന്നു.
40ബാലാക് കാളകളെയും ആടുകളെയും ബലികഴിച്ച് ബാലാമിനും കൂടെയുണ്ടായിരുന്ന പ്രഭുക്കൻമാർക്കും അതിൽനിന്നു കൊടുത്തയച്ചു.
41പിറ്റേന്നു ബാലാക് ബാലാമിനെ ബാമോത്ത്ബാൽ എന്ന പൂജാഗിരിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെനിന്ന് അവൻ ഇസ്രായേൽ പാളയത്തിന്റെ ഇങ്ങേയറ്റം കണ്ടു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്