Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സംഖ്യ 21

അധ്യായങ്ങൾ

പിച്ചള സർപ്പം

1ഇസ്രായേൽ അത്താറിം വഴി വരുന്നെന്നു നെഗെബിൽ വസിച്ചിരുന്ന കാനാന്യനായ അരാദിലെ രാജാവു കേട്ടു. അവൻ ഇസ്രായേ ലിനോടുയുദ്ധം ചെയ്തു കുറേപ്പേരെ തടവുകാരാക്കി.
2ഇസ്രായേൽ കർത്താവിനോടു ശപഥം ചെയ്തു: അങ്ങ് ഈ ജനത്തെ എന്റെ കൈയിൽ ഏൽപിച്ചുതരുമെങ്കിൽ ഞാൻ അവരുടെ പട്ടണങ്ങളെ നിശ്ശേഷം നശിപ്പിക്കും.
3കർത്താവ് ഇസ്രായേൽ പറഞ്ഞതു ശ്രവിച്ച് കാനാന്യരെ അവർക്ക് ഏൽപിച്ചു കൊടുത്തു. അവർ കാനാന്യരെയും അവരുടെ പട്ടണങ്ങളെയും നിശ്ശേഷം നശിപ്പിച്ചു. അങ്ങനെ ആ സ്ഥലത്തിനു ഹോർമ എന്ന പേരു ലഭിച്ചു.4
4ഏദോം ചുറ്റിപ്പോകാൻ ഹോർ മലയിൽനിന്നു ചെങ്കടലിലേക്കുള്ള വഴിയേ അവർയാത്ര പുറപ്പെട്ടു;യാത്രാമധേ്യ ജനം അക്ഷമരായി.
5ദൈവത്തിനും മോശയ്ക്കുമെതിരായി അവർ സംസാരിച്ചു. ഈ മരുഭൂമിയിൽ മരിക്കാൻ നീ ഞങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; വിലകെട്ട ഈ അപ്പം തിന്നു ഞങ്ങൾ മടുത്തു.
6അപ്പോൾ കർത്താവ് ജനത്തിന്റെ ഇടയിലേക്ക് ആഗ്നേയ സർപ്പങ്ങളെ അയച്ചു. അവയുടെ ദംശനമേറ്റ് ഇസ്രായേലിൽ വളരെപ്പേർ മരിച്ചു.
7ജനം മോശയുടെ അടുക്കൽ വന്നു പറഞ്ഞു: അങ്ങേയ്ക്കും കർത്താവിനുമെതിരായി സംസാരിച്ചു ഞങ്ങൾ പാപം ചെയ്തു. ഈ സർപ്പങ്ങളെ പിൻവലിക്കാൻ കർത്താവിനോടു പ്രാർഥിക്കേണമേ! മോശ ജനത്തിനുവേണ്ടി പ്രാർഥിച്ചു.
8കർത്താവ് മോശയോട് അരുളിച്ചെയ്തു: ഒരു പിച്ചള സർപ്പത്തെ ഉണ്ടാക്കി വടിയിൽ ഉയർത്തി നിർത്തുക. ദംശനമേൽക്കുന്നവർ അതിനെ നോക്കിയാൽ മരിക്കുകയില്ല.
9മോശ പിച്ചളകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി അതിനെ വടിയിൽ ഉയർത്തി നിർത്തി; ദംശനമേറ്റവർ പിച്ചളസർപ്പത്തെ നോക്കി; അവർ ജീവിച്ചു.

മൊവാബു താഴ്വരയിലേക്ക്

10അനന്തരം, ഇസ്രായേൽജനംയാത്ര പുറപ്പെട്ട് ഓബോത്തിൽ ചെന്നു പാളയമടിച്ചു.
11അവിടെനിന്നു പുറപ്പെട്ടു മൊവാബിനെതിരേയുള്ള മരുഭൂമിയിൽ ഇയ്യെഅബറീമിൽ കിഴക്കുദിക്കിനഭിമുഖം പാളയമടിച്ചു.
12അവിടെനിന്നു പുറപ്പെട്ട് സേരെദ്താഴ്വരയിൽ പാളയമടിച്ചു.
13അവിടെനിന്നു പുറപ്പെട്ട് അർനോൺനദിയുടെ മറുകരയിൽ പാളയമടിച്ചു. മരുഭൂമിയിൽ അമോര്യരുടെ അതിർത്തിയിൽനിന്ന് ഉത്ഭവിക്കുന്ന അർനോൺ അമോര്യരുടെയും മൊവാബ്യരുടെയും മധേ്യയുള്ള അതിരാണ്.
14അതിനാൽ, കർത്താവിന്റെ യുദ്ധങ്ങളുടെ ഗ്രന്ഥത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു :
സൂഫായിലെ വാഹെബുവരെഞങ്ങൾ മുന്നേറി
15അർനോൺതാഴ്വരയിലൂടെ,
ആറിൻെറ ആസ്ഥാനംവരെ നീണ്ടുകിടക്കുന്ന
താഴ്വരയുടെ ചരിവുകളിലൂടെ.
16അർനോൺതാഴ്വരയിലൂടെ,
ആറിൻെറ ആസ്ഥാനംവരെ നീണ്ടുകിടക്കുന്ന
താഴ്വരയുടെ ചരിവുകളിലൂടെ.
17ഇസ്രായേൽ അവിടെവച്ച് ഈ ഗാനം പാടി:
കിണറേ, നിറഞ്ഞു കവിയുക;
അതിനെ കീർത്തിച്ചു പാടുവിൻ.
18പ്രഭുക്കൻമാർ കുഴിച്ച കിണർ;
ചെങ്കോലും ദുകളുംകൊണ്ടു ജനനേതാക്കൾ കുത്തിയ കിണർ!
അവർ ബേറിൽനിന്നു മത്താനായിലേക്കുയാത്ര തുടർന്നു.
19പ്രഭുക്കൻമാർ കുഴിച്ച കിണർ;
ചെങ്കോലും ദുകളുംകൊണ്ടു ജനനേതാക്കൾ കുത്തിയ കിണർ!
അവർ ബേറിൽനിന്നു മത്താനായിലേക്കുയാത്ര തുടർന്നു.
20ബാമോത്തിൽനിന്നു മരുഭൂമിക്കെതിരേ സ്ഥിതിചെയ്യുന്ന പിസ്ഗാ ഗിരിശൃംഗത്തിനു താഴെയുള്ള മൊവാബു ദേശത്തെ താഴ്വരയിലേക്കും പോയി.
21അവിടെനിന്ന് ഇസ്രായേൽ അമോര്യരാജാവായ സീഹോൻെറ അടുക്കൽ ദൂതൻമാരെ അയച്ചു പറഞ്ഞു :
22നിങ്ങളുടെ ദേശത്തിലൂടെ കടന്നുപോകാൻ ഞങ്ങളെ അനുവദിച്ചാലും. ഞങ്ങൾ വയലുകളിലോ മുന്തിരിത്തോട്ടങ്ങളിലോകടക്കുകയില്ല. കിണറുകളിലെ വെള്ളം കുടിക്കുകയുമില്ല. നിങ്ങളുടെ അതിർത്തി കടക്കുവോളം ഞങ്ങൾ രാജപാതയിലൂടെത്തന്നെയാത്രചെയ്തുകൊള്ളാം.
23എന്നാൽ, തൻെറ ദേശത്തിലൂടെ കടന്നുപോകാൻ സീഹോൻ ഇസ്രായേലിനെ അനുവദിച്ചില്ല. അവൻ തൻെറ ജനത്തെയെല്ലാം കൂട്ടി ഇസ്രായേലിനെതിരേ മരുഭൂമിയിലേക്കു പുറപ്പെട്ടു;യാഹാസിൽവച്ച് ഇസ്രായേലിനോടുയുദ്ധം ചെയ്തു.
24ഇസ്രായേൽ അവനെ വാളിനിരയാക്കി. അർനോൺ മുതൽയാബോക്കുവരെ - അമ്മോന്യരുടെ അതിർത്തിവരെ - വ്യാപിച്ചു കിടക്കുന്ന അവന്റെ ദേശം കൈവശപ്പെടുത്തി;യാസേർ ആയിരുന്നു അമ്മോന്യരുടെ അതിർത്തി.
25ഇസ്രായേൽ ഈ പട്ടണങ്ങളെല്ലാം പിടിച്ചെ ടുത്തു. ഹെഷ്ബോൺ ഉൾപ്പെടെയുള്ള അമോര്യരുടെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും അവർ വാസമുറപ്പിച്ചു.
26ഹെഷ്ബോൺ അമോര്യരാജാവായ സീഹോൻെറ നഗരമായിരുന്നു. അവൻ മൊവാബിലെ മുൻ രാജാവിനോടുയുദ്ധം ചെയ്ത് അർനോൺവരെയുള്ള അവന്റെ ദേശമത്രയും പിടിച്ചടക്കിയിരുന്നു.
27അതുകൊണ്ടാണ് ഗായകർ പാടുന്നത്:
ഹെഷ്ബോണിലേക്കു വരുവിൻ;
അതു പുതുക്കിപ്പണിയുവിൻ;
സീഹോൻെറ നഗരം പുനഃസ്ഥാപിക്കുവിൻ.
28എന്തെന്നാൽ, ഹെഷ്ബോണിൽനിന്ന്
അഗ്നി പ്രവഹിച്ചു;
സീഹോൻ പട്ടണത്തിൽനിന്ന്
അഗ്നിജ്വാലകൾ
മൊവാബിലെ ആർപട്ടണത്തെ വിഴുങ്ങി;
അർനോൺ ഗിരികളെ അതു
വലയം ചെയ്തു.
29മൊവാബേനിനക്കു ദുരിതം;
കെമോഷ് നിവാസികളെ
നിങ്ങൾക്കു നാശം;
അവൻ തൻെറ പുത്രൻമാരെ
അഭയാർഥികളും
പുത്രിമാരെ വിപ്രവാസികളും ആക്കി,
അമോര്യനായ സീഹോൻ
രാജാവിനു നൽകി.
30നമ്മൾ ഹെഷ്ബോണിൻെറ
സന്തതികളെ
ദിബോൺവരെ സംഹരിച്ചു
മെദേബവരെ അഗ്നികൊണ്ട്
അവരെ നമ്മൾ നശിപ്പിച്ചു.
31അങ്ങനെ ഇസ്രായേൽ അമോര്യരുടെ ദേശത്തു താമസമാക്കി.
32രഹസ്യനിരീക്ഷണം നടത്താനായി മോശ ആളുകളെയാസേറിലേക്ക് അയച്ചു. അവർ ഗ്രാമങ്ങൾ പിടിച്ചടക്കുകയും അവിടെയുണ്ടായിരുന്ന അമോര്യരെ ഓടിച്ചു കളയുകയും ചെയ്തു.
33പിന്നീട് ഇസ്രായേൽക്കാർ ബാഷാനിലേക്കുള്ള വഴിയിലൂടെയാത്രചെയ്തു. ബാഷാൻ രാജാ വായ ഓഗ് തൻെറ സകല ജനത്തെയും കൂട്ടിവന്ന് എദ്രേയിൽവച്ച് അവരുമായി ഏറ്റുമുട്ടി.
34കർത്താവു മോശയോട് അരുളിച്ചെയ്തു: അവനെ ഭയപ്പെടേണ്ടാ, അവനെയും അവന്റെ ജനത്തെയും ദേശത്തെയും നിനക്കു ഞാൻ വിട്ടുതന്നിരിക്കുന്നു. ഹെഷ്ബോണിൽ വസിച്ചിരുന്ന അമോര്യ രാജാവായ സീഹോനോടു ചെയ്തതുപോലെ നിങ്ങൾ അവനോടും ചെയ്യണം.
35അങ്ങനെ ഇസ്രായേൽക്കാർ ഓഗിനെയും അവന്റെ പുത്രൻമാരെയും സകല ജനത്തെയും ഒന്നൊഴിയാതെ കൊന്നൊടുക്കി; അവന്റെ ദേശം കൈവശപ്പെടുത്തുകയും ചെയ്തു.

അടിക്കുറിപ്പുകൾ

  1. 4ഹോർമ - വിനാശം.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്