സംഖ്യ 24
അധ്യായങ്ങൾ
1ഇസ്രായേലിനെ അനുഗ്രഹിക്കുന്നതു കർത്താവിനു പ്രസാദകരമെന്നു മനസ്സിലാക്കിയപ്പോൾ, മുന്നവസരങ്ങളിൽ ചെയ്തതുപോലെ ശകുനം നോക്കാൻ പോകാതെ ബാലാം മരുഭൂമിയിലേക്കു മുഖം തിരിച്ചു നിന്നു.
2അവൻ കണ്ണുകളുയർത്തി; ഗോത്രങ്ങൾ അനുസരിച്ച് ഇസ്രായേൽ പാളയമടിച്ചിരിക്കുന്നതു കണ്ടു. ദൈവത്തിന്റെ ആത്മാവ് അവന്റെ മേൽ ആവസിച്ചു.
3അവൻ പ്രവചിച്ചു പറഞ്ഞു :
ബയോറിൻെറ മകൻ ബാലാമിന്റെ പ്രവചനം,
ദർശനം ലഭിച്ചവന്റെ പ്രവചനം.
ബയോറിൻെറ മകൻ ബാലാമിന്റെ പ്രവചനം,
ദർശനം ലഭിച്ചവന്റെ പ്രവചനം.
4ദൈവത്തിന്റെ വാക്കുകൾ ശ്രവിച്ചവൻ,
സർവശക്തനിൽനിന്നു ദർശനംസിദ്ധിച്ചവൻ,
തുറന്ന കണ്ണുകളോടെ സമാധിയിൽലയിച്ചവൻ പ്രവചിക്കുന്നു:
സർവശക്തനിൽനിന്നു ദർശനംസിദ്ധിച്ചവൻ,
തുറന്ന കണ്ണുകളോടെ സമാധിയിൽലയിച്ചവൻ പ്രവചിക്കുന്നു:
5യാക്കോബേ, നിന്റെ കൂടാരങ്ങൾഎത്ര മനോഹരം!
ഇസ്രായേലേ, നിന്റെ പാളയങ്ങളും.
ഇസ്രായേലേ, നിന്റെ പാളയങ്ങളും.
6വിശാലമായ താഴ്വരപോലെയാണവ;
നദീതീരത്തെ ഉദ്യാനങ്ങൾപോലെയും,
കർത്താവു നട്ട കാരകിൽനിരപോലെയും,
നീർച്ചാലിനരികെയുള്ള ദേവദാരുപോലെയും.
നദീതീരത്തെ ഉദ്യാനങ്ങൾപോലെയും,
കർത്താവു നട്ട കാരകിൽനിരപോലെയും,
നീർച്ചാലിനരികെയുള്ള ദേവദാരുപോലെയും.
7അവന്റെ ഭരണികളിൽനിന്നുവെള്ളം കവിഞ്ഞൊഴുകും,
വിത്തുകൾക്കു സമൃദ്ധമായി ജലം ലഭിക്കും.
അവന്റെ രാജാവ് അഗാഗിനെക്കാൾഉന്നതനായിരിക്കും.
അവന്റെ രാജ്യം മഹത്വമണിയും.
വിത്തുകൾക്കു സമൃദ്ധമായി ജലം ലഭിക്കും.
അവന്റെ രാജാവ് അഗാഗിനെക്കാൾഉന്നതനായിരിക്കും.
അവന്റെ രാജ്യം മഹത്വമണിയും.
8ദൈവം ഈജിപ്തിൽനിന്ന്അവനെ കൊണ്ടുവന്നു;
അവനു കാട്ടുപോത്തിൻെറ കരുത്തുണ്ട്;
ശത്രുജനതകളെ അവൻ സംഹരിക്കും;
അവരുടെ അസ്ഥികൾ അവൻ തകർക്കും;
അവന്റെ അസ്ത്രങ്ങൾ അവരെ പിളർക്കും.
അവനു കാട്ടുപോത്തിൻെറ കരുത്തുണ്ട്;
ശത്രുജനതകളെ അവൻ സംഹരിക്കും;
അവരുടെ അസ്ഥികൾ അവൻ തകർക്കും;
അവന്റെ അസ്ത്രങ്ങൾ അവരെ പിളർക്കും.
9സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും
അവൻ പതുങ്ങിക്കിടക്കുന്നു.
അവനെ ഉണർത്താൻ ആർക്കു ധൈര്യമുണ്ടാകും?
നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗൃഹീതൻ,
നിന്നെ ശപിക്കുന്നവൻ ശാപഗ്രസ്തൻ!
അവൻ പതുങ്ങിക്കിടക്കുന്നു.
അവനെ ഉണർത്താൻ ആർക്കു ധൈര്യമുണ്ടാകും?
നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗൃഹീതൻ,
നിന്നെ ശപിക്കുന്നവൻ ശാപഗ്രസ്തൻ!
10ബാലാമിനെതിരേ ബാലാക്കിന്റെ കോപം ജ്വലിച്ചു. അവൻ കൈ കൂട്ടിയടിച്ചുകൊണ്ടു പറഞ്ഞു: എന്റെ ശത്രുക്കളെ ശപിക്കാൻ ഞാൻ നിന്നെ കൊണ്ടുവന്നു. എന്നാൽ മൂന്നു പ്രാവശ്യവും നീ അവരെ അനുഗ്രഹിച്ചിരിക്കുന്നു.
11അതിനാൽ നിന്റെ ദേശത്തേക്ക് ഓടിക്കൊള്ളുക. വലിയ ബഹുമതികൾ നൽകാമെന്നു ഞാൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, കർത്താവു നിനക്ക് അതു നിഷേധിച്ചിരിക്കുന്നു.
12ബാലാം അവനോടു പറഞ്ഞു:
13നിന്റെ ദൂതൻമാരോടു ഞാൻ പറഞ്ഞില്ലേ, ബാലാക് തൻെറ വീടു നിറയെ പൊന്നും വെള്ളിയും തന്നാൽപ്പോലും കർത്താവിന്റെ കൽപനയ്ക്കപ്പുറം സ്വമേധയാ നൻമയോ തിൻമയോ ചെയ്യാൻ എനിക്കു സാധിക്കുകയില്ല; കർത്താവ് അരുളിച്ചെയ്യുന്നതെന്തോ അതു ഞാൻ പറയും എന്ന്?
14ഇതാ എന്റെ ജനത്തിന്റെ അടുത്തേക്കു ഞാൻ മടങ്ങുന്നു. ഭാവിയിൽ ഇസ്രായേൽ നിന്റെ ജനത്തോട് എന്തു ചെയ്യുമെന്ന് ഞാൻ അറിയിക്കാം :
15ബാലാം പ്രവചനം തുടർന്നു :
ബയോറിൻെറ മകൻ ബാലാമിന്റെ പ്രവചനം,
ദർശനം ലഭിച്ചവന്റെ പ്രവചനം :
ബയോറിൻെറ മകൻ ബാലാമിന്റെ പ്രവചനം,
ദർശനം ലഭിച്ചവന്റെ പ്രവചനം :
16ദൈവത്തിന്റെ വാക്കുകൾ ശ്രവിച്ചവൻ,
അത്യുന്നതന്റെ അറിവിൽ പങ്കുചേർന്നവൻ,
സർവശക്തനിൽനിന്നു
ദർശനം സിദ്ധിച്ചവൻ,
തുറന്ന കണ്ണുകളോടെ സമാധിയിൽലയിച്ചവൻ പ്രവചിക്കുന്നു :
അത്യുന്നതന്റെ അറിവിൽ പങ്കുചേർന്നവൻ,
സർവശക്തനിൽനിന്നു
ദർശനം സിദ്ധിച്ചവൻ,
തുറന്ന കണ്ണുകളോടെ സമാധിയിൽലയിച്ചവൻ പ്രവചിക്കുന്നു :
17ഞാൻ അവനെ കാണുന്നു,
എന്നാൽ ഇപ്പോഴല്ല;
ഞാൻ അവനെ ദർശിക്കുന്നു,
എന്നാൽ അടുത്തല്ല.
യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും,
ഇസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും,
അതു മൊവാബിൻെറ നെറ്റിത്തടം തകർക്കും,
ഷേത്തിൻെറ പുത്രൻമാരെസംഹരിക്കുകയും ചെയ്യും.
എന്നാൽ ഇപ്പോഴല്ല;
ഞാൻ അവനെ ദർശിക്കുന്നു,
എന്നാൽ അടുത്തല്ല.
യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും,
ഇസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും,
അതു മൊവാബിൻെറ നെറ്റിത്തടം തകർക്കും,
ഷേത്തിൻെറ പുത്രൻമാരെസംഹരിക്കുകയും ചെയ്യും.
18ഏദോം അന്യാധീനമാകും;ശത്രുവായ സെയിറും.
ഇസ്രായേലോ സുധീരം മുന്നേറും.
ഇസ്രായേലോ സുധീരം മുന്നേറും.
19ഭരണം നടത്താനുള്ളൻ യാക്കോബിൽനിന്നു വരും;
പട്ടണങ്ങളിൽ അവശേഷിക്കുന്നവർനശിപ്പിക്കപ്പെടും.
പട്ടണങ്ങളിൽ അവശേഷിക്കുന്നവർനശിപ്പിക്കപ്പെടും.
20അവൻ അമലേക്കിനെ നോക്കി പ്രവചിച്ചു :
അമലേക്ക് ജനതകളിൽ ഒന്നാമനായിരുന്നു;
എന്നാൽ, അവസാനം അവൻ പൂർണമായി നശിക്കും.
അമലേക്ക് ജനതകളിൽ ഒന്നാമനായിരുന്നു;
എന്നാൽ, അവസാനം അവൻ പൂർണമായി നശിക്കും.
21അവൻ കേന്യരെ നോക്കി പ്രവചിച്ചു :
നിന്റെ വാസസ്ഥലം സുശക്തമാണ്;
പാറയിൽ നീ കൂടുവച്ചിരിക്കുന്നു.
നിന്റെ വാസസ്ഥലം സുശക്തമാണ്;
പാറയിൽ നീ കൂടുവച്ചിരിക്കുന്നു.
22എന്നാൽ, നീ നശിച്ചുപോകും, അസ്സൂർ നിന്നെ അടിമയായികൊണ്ടുപോകും.
23ബാലാം പ്രവചനം തുടർന്നു :
ഹാ, ദൈവം ഇതു ചെയ്യുമ്പോൾആരു ജീവനോടിരിക്കും!
ഹാ, ദൈവം ഇതു ചെയ്യുമ്പോൾആരു ജീവനോടിരിക്കും!
24കിത്തിമിൽനിന്നു കപ്പലുകൾ പുറപ്പെടും,
അസ്സൂറിനെയും ഏബറിനെയുംപീഡിപ്പിക്കും,
എന്നാൽ, അവനും നാശമടയും.
അസ്സൂറിനെയും ഏബറിനെയുംപീഡിപ്പിക്കും,
എന്നാൽ, അവനും നാശമടയും.
25ബാലാം സ്വദേശത്തേക്കു മടങ്ങി :
ബാലാക് തൻെറ വഴിക്കും പോയി.
ബാലാക് തൻെറ വഴിക്കും പോയി.