Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സംഖ്യ 18

അധ്യായങ്ങൾ

പുരോഹിതരും ലേവ്യരും

1കർത്താവ് അഹറോനോട് അരുളിച്ചെയ്തു: നീയും പുത്രൻമാരും നിന്റെ പിതൃഭവനം മുഴുവനും വിശുദ്ധസ്ഥലത്തു സംഭവിക്കുന്ന അകൃത്യങ്ങൾക്ക് ഉത്തരവാദികളായിരിക്കും. നിങ്ങളുടെ പൗരോഹിത്യ ശുശ്രൂഷ സംബന്ധിച്ചുണ്ടാകുന്ന തെറ്റുകൾ നീയും പുത്രൻമാരും ഏറ്റെടുക്കണം.
2നീയും പുത്രൻമാരും സാക്ഷ്യകൂടാരത്തിനുമുമ്പിൽ വരുമ്പോൾ നിങ്ങളെ സഹായിക്കുന്നതിന് നിന്റെ പിതൃഗോത്രജരായ ലേവ്യ സഹോദരൻമാരെയും കൊണ്ടുവരുക.
3അവർ നിങ്ങളെ പരിചരിക്കുകയും കൂടാരത്തിലെ പരിചാരക വൃത്തികൾ അനുഷ്ഠിക്കുകയും ചെയ്യട്ടെ. എന്നാൽ, വിശുദ്ധമന്ദിരത്തിലെ പാത്രങ്ങളെയോ ബലിപീഠത്തെയോ അവർ സമീപിക്കരുത്; സമീപിച്ചാൽ അവരും നിങ്ങളും മ രിക്കും.
4അവർ നിങ്ങളുടെ കൂടെ നിന്നു സമാഗമകൂടാരത്തിലെ സകല ജോലികളും ചെയ്യണം. മറ്റാരും നിങ്ങളെ സമീപിക്കരുത്.
5ഇസ്രായേൽ ജനത്തിന്റെ മേൽ ഇനിയൊരിക്കലും ക്രോധം പതിക്കാതിരിക്കാൻ വിശുദ്ധ മന്ദിരത്തിന്റെയും ബലിപീഠത്തിന്റെയും ചുമതലകൾ നിങ്ങൾതന്നെ വഹിക്കണം.
6നിന്റെ സഹോദരൻമാരായ ലേവ്യരെ ഇസ്രായേലിൽനിന്നു ഞാൻ വേർതിരിച്ചെടുത്തിരിക്കുന്നു. സമാഗമ കൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നതിനു കർത്താവിനുള്ള ദാനമായി അവരെ ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു.
7ബലിപീഠവും തിരശ്ശീലയ്ക്കു പിന്നിലുള്ളവയും സംബന്ധിച്ചുള്ള പൗരോഹിത്യ ശുശ്രൂഷകളെല്ലാം നീയും പുത്രൻമാരും അനുഷ്ഠിക്കണം; നിങ്ങൾതന്നെ അതു ചെയ്യണം. പൗരോഹിത്യ ശുശ്രൂഷ നിങ്ങൾക്കുള്ള ദാനമാണ്. മറ്റാരെങ്കിലും അതിനു തുനിഞ്ഞാൽ അവൻ മരണശിക്ഷ അനുഭവിക്കണം.

പുരോഹിതരുടെ വിഹിതം

8കർത്താവ് അഹറോനോട് അരുളിച്ചെയ്തു: ഇസ്രായേൽജനം എനിക്കു സമർപ്പിക്കുന്ന കാഴ്ചകൾ നിങ്ങളെ ഞാൻ ഏൽപിച്ചിരിക്കുന്നു. അവനിനക്കും നിന്റെ പുത്രൻമാർക്കും എന്നേക്കുമുള്ള ഓഹരിയായിരിക്കും.
9ബലിപീഠത്തിലെ അഗ്നിയിൽ ദഹിപ്പിക്കാതെ മാറ്റിവയ്ക്കുന്ന അതിവിശുദ്ധ വസ്തുക്കളിൽ അവർ എനിക്കർപ്പിക്കുന്ന വഴിപാടുകൾ, ധാന്യബലികൾ, പാപപരിഹാരബലികൾ, പ്രായശ്ചിത്തബലികൾ എന്നിവ നിന്റെ ഓഹരിയായിരിക്കും. ഇവനീയും പുത്രൻമാരും അതിവിശുദ്ധമായിക്കരുതണം.
10വിശുദ്ധമായ ഒരു സ്ഥലത്തുവച്ച് അതു ഭക്ഷിക്കണം. പുരുഷൻമാർക്കെല്ലാം അതിൽനിന്നു ഭക്ഷിക്കാം; അതു വിശുദ്ധമാണ്.
11ഇസ്രായേൽജനം നൽകുന്ന സകല നേർച്ചകാഴ്ച്ചകളും അവരുടെ നീരാജനങ്ങളും നിൻേറ തായിരിക്കും; ഇവനിനക്കും പുത്രൻമാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി ഞാൻ തന്നിരിക്കുന്നു. നിന്റെ കുടുംബത്തിൽ ശുദ്ധിയുള്ളവർക്കെല്ലാം അതിൽനിന്നു ഭക്ഷിക്കാം.
12ഇസ്രായേല്യർ ആദ്യഫലമായി കർത്താവിനു സമർപ്പിക്കുന്ന ഏറ്റവും വിശിഷ്ടമായ എണ്ണയും വീഞ്ഞും ധാന്യവും ഞാൻ നിനക്കു നൽകുന്നു.
13അവർ കർത്താവിനു കൊണ്ടുവരുന്ന, തങ്ങളുടെ ദേശത്തെ ആദ്യം പാകമാകുന്ന ഫലങ്ങൾ നിനക്കുള്ളതായിരിക്കും; നിന്റെ കുടുംബത്തിൽ ശുദ്ധിയുള്ളവർക്കെല്ലാം അതിൽനിന്നു ഭക്ഷിക്കാം.
14ഇസ്രായേലിൽ ദൈവത്തിനു പ്രതിഷ്ഠിക്കപ്പെട്ടതൊക്കെയും നിനക്കുള്ളതായിരിക്കും.
15അവർ കർത്താവിനു സമർപ്പിക്കുന്ന കടിഞ്ഞൂലുകൾ - മനുഷ്യന്റെ യോ മൃഗത്തിൻെറ യോ ആകട്ടെ - നിനക്ക് അവകാശപ്പെട്ടതായിരിക്കും. എന്നാൽ, മനുഷ്യരുടെയും അശുദ്ധ മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ വീണ്ടെടുക്കാൻ അനുവദിക്കണം.
16ഒരു മാസം പ്രായ മാകുമ്പോഴാണ് അവയെ വീണ്ടെടുക്കേണ്ടത്. അതിനുള്ള തുക, ഒരു ഷെക്കലിന് ഇരുപതു ഗേരാ എന്നു വിശുദ്ധസ്ഥലത്തു നിലവിലുള്ള നിരക്കനുസരിച്ച്, അഞ്ചു ഷെക്കൽ വെ ള്ളിയായിരിക്കണം.
17എന്നാൽ, പശു, ചെമ്മ രിയാട്, കോലാട് എന്നിവയുടെ കടിഞ്ഞൂലുകളെ വീണ്ടെടുക്കേണ്ടതില്ല. അവ വിശുദ്ധമാണ്. അവയുടെ രക്തം ബലിപീഠത്തിൻമേൽ തളിക്കുകയും, കൊഴുപ്പ് കർത്താവിനു സുഗന്ധവാഹിയായ ദഹനബലിയായി അർപ്പിക്കുകയും വേണം.
18നീരാജനംചെയ്ത നെഞ്ചും വലത്തെ കാൽക്കുറകും പോലെ അവയുടെ മാംസം നിനക്കവകാശപ്പെട്ടതാണ്.
19ഇസ്രായേൽജനം കർത്താവിനു നീരാജനമായി സമർപ്പിക്കുന്ന വിശുദ്ധ കാഴ്ചകളെല്ലാം നിനക്കും പുത്രൻമാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി ഞാൻ നൽകുന്നു; കർത്താവിന്റെ സന്നിധിയിൽ നിനക്കും സന്തതികൾക്കും ഇത് എന്നേക്കും നിലനിൽക്കുന്ന അലംഘനീയമായ ഉടമ്പടിയായിരിക്കും.
20കർത്താവ് അഹറോനോട് അരുളിച്ചെയ്തു: ഇസ്രായേലിൽ നിനക്കു ഭൂമി അവകാശമായി ലഭിക്കുകയില്ല; അവരെപ്പോലെ നിനക്ക് ഓഹരിയും ഉണ്ടായിരിക്കുകയില്ല. ഞാനാണു നിന്റെ അവകാശവും ഓഹരിയും.

ലേവ്യരുടെ വിഹിതം

21സമാഗമകൂടാരത്തിൽ ലേവ്യർ ചെയ്യുന്ന ശുശ്രൂഷയ്ക്ക്, ഇസ്രായേലിൽനിന്നു ലഭിക്കുന്ന ദശാംശമായിരിക്കും പ്രതിഫലം.
22പാപം ചെയ്തു മരിക്കാതിരിക്കാൻ ഇസ്രായേൽജനം മേലിൽ സമാഗമകൂടാരത്തെ സമീപിക്കരുത്.
23ലേവ്യർ സമാഗമകൂടാരത്തിലെ ശുശ്രൂഷകൾ നിർവഹിക്കണം. തങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്വവും അവർ വഹിക്കണം. ഇത് എല്ലാ തലമുറകൾക്കും ഉള്ള വ്യവസ്ഥയാണ്. ഇസ്രായേലിൽ അവർക്ക് അവകാശം ഉണ്ടായിരിക്കുകയില്ല.
24എന്നാൽ, ഇസ്രായേൽജനം കർത്താവിനു നീരാജനമായി സമർപ്പിക്കുന്ന ദശാംശംലേവ്യർക്ക് അവകാശമായി ഞാൻ നൽകിയിരിക്കുന്നു. അതുകൊണ്ടാണ്, ഇസ്രായേല്യരുടെ ഇടയിൽ അവർക്ക് അവകാശം ഉണ്ടായിരിക്കുകയില്ല എന്നു ഞാൻ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
25കർത്താവു മോശയോട് അരുളിച്ചെയ്തു:
26ലേവ്യരെ അറിയിക്കുക, ഇസ്രായേ ലിൽനിന്നു ഞാൻ അവകാശമായി തന്നിരിക്കുന്ന ദശാംശം നിങ്ങൾ വാങ്ങുമ്പോൾ അതിന്റെ ദശാംശം കർത്താവിനു നീരാജനമായി സമർപ്പിക്കണം.
27നിങ്ങളുടെ ഈ കാഴ്ചമെതിക്കളത്തിൽനിന്നുള്ള ധാന്യംപോലെയും നിറഞ്ഞചക്കിൽനിന്നുള്ള വീഞ്ഞുപോലെയും പരിഗണിക്കപ്പെടും.
28ഇസ്രായേലിൽനിന്നു സ്വീകരിക്കുന്ന ദശാംശങ്ങളിൽനിന്നെല്ലാം നിങ്ങൾ കർത്താവിനു നീരാജനം അർപ്പിക്കണം. കർത്താവിനുള്ള ഈ കാഴ്ച പുരോഹിതനായ അഹറോനു കൊടുക്കണം.
29നിങ്ങൾക്കു ലഭിക്കുന്ന കാഴ്ചകളിൽ ഏറ്റവും ശ്രേഷ്ഠവും വിശുദ്ധവും ആയതിൽനിന്നു കർത്താവിന്റെ നീരാജനം അവിടുത്തേക്കു സമർപ്പിക്കണം.
30ആകയാൽ നീ അവരോടു പറയുക: ഉത്തമഭാഗം അർപ്പിച്ചുകഴിഞ്ഞ്, ബാക്കിയുള്ളതു ധാന്യവും മുന്തിരിയുംപോലെ, ലേവ്യർക്കുള്ളതാണ്.
31സമാഗമകൂടാരത്തിൽ ചെയ്യുന്ന ജോലിക്കുള്ളപ്രതിഫലമാകയാൽ നിങ്ങൾക്കും കുടുംബാംഗങ്ങൾക്കും അത് എവിടെവച്ചു വേണമെങ്കിലും ഭക്ഷിക്കാം.
32ഏറ്റവും നല്ലഭാഗം നീരാജനം ചെയ്തു കഴിഞ്ഞാൽ, പിന്നെ അതുനിമിത്തം നിങ്ങൾക്കു കുറ്റമുണ്ടാകയില്ല. ഇസ്രായേൽ അർപ്പിച്ചവിശുദ്ധ വസ്തുക്കളെ നിങ്ങൾ അശുദ്ധമാക്കുന്നില്ല; അതുകൊണ്ടു നിങ്ങൾ മരിക്കുകയില്ല.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്